ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതം സിനിമയാകുന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപിക പദുക്കോണ്‍ ആണ് ലക്ഷ്മിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛപാക് എന്നാണ് സിനിമയുടെ പേര്. ചിത്രത്തിലെ ദീപികയുടെ ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധേയമായി മാറുകയാണ്. മാൽതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പതിനഞ്ചാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ വ്യക്തിയാണ് ലക്ഷ്മി. പിന്നീട് ആസിഡ് വിൽപ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് 2006ൽ ഇവർ കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. ഇതെ തുടർന്ന് സുപ്രീം കോടതി ആസിഡ് വാങ്ങുന്നവർ തിരിച്ചയറിയൽ രേഖ നൽകണമെന്നും വിൽപ്പന നിയന്ത്രിക്കാൻ കർശന നടപടികളെടുക്കണമെന്നും കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ആസിഡ് ആക്രമണത്തന് ഇരയായവരെ സംരക്ഷിക്കാൻ രൂപവത്ക്കരിച്ച ചാൻവ് ഫൗണ്ടേഷന്റെ ഡയറക്ടറാണ് ലക്ഷ്മി. 2013ൽ യുഎസ് വിദേശകാര്യ വകുപ്പിന്റെ ഇന്റർനാഷണൽ വുമണ്‍ ഓഫ് കറേജ് എന്ന പുരസ്ക്കാരം ലക്ഷ്മിയെ…
Read MoreCategory: Movies
മധുവിധു ആഘോഷിച്ച് ആര്യയും സയേഷയും
തെന്നിന്ത്യൻ സിനിമയിലെ പുതിയ താരദന്പതികളാണ് ആര്യയും സയേഷ സൈഗാളും. മാർച്ച് ഒന്‍പതിന് ഹൈദരാബാദിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാമേഖലയിലുള്ളവരും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു. വിവാഹ തിരക്കുകൾക്ക് ശേഷം മധുവിധു ആഘോഷിക്കുകയാണ് ഇരുവരും. ഇതിനിടെയെടുത്ത പുതിയ ചിത്രങ്ങൾ സയേഷയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സയേഷ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഫെബ്രുവരി 14 ന് പ്രണയദിനത്തിലാണ് ആര്യ തന്റെ വിവാഹ വാർത്ത പുറത്തു വിടുന്നത്. അതുവരെ ഇവരുടെ വിവാഹത്തെ സംബന്ധിച്ച് ധാരാളം ഗോസിപ്പുകൾ പുറത്ത് വന്നിരുന്നു. ജീവിത പങ്കാളിയെ കണ്ടെത്താനെന്ന പേരിൽ ആര്യ നടത്തിയ എങ്ക വീട്ടു മാപ്പിളൈ എന്ന ഷോ വലിയ വിവാദമാണ് സൃഷ്ടിച്ചത്. രണ്ട് മലയാളി പെണ്‍കുട്ടികളടക്കം 16 പേരാണ് ഷോയിൽ പങ്കെടുത്തത്. എന്നാൽ ഫൈനലിൽ താൻ ആരെയും വിവാഹം കഴിക്കുന്നില്ലെന്ന് ആര്യ പ്രഖ്യാപിക്കുകയായിരുന്നു. മലയാളിയായ ആര്യ തമിഴ് സിനിമകളിലൂടെയാണ്…
Read Moreപൊതുവേദിയിൽ നയൻതാരയെ അധിക്ഷേപിച്ച് രാധാരവി; മറുപടിയുമായി വിഘ്നേഷ്
ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ പൊതുവേദിയിൽ അധിക്ഷേപിച്ച രാധ രവിക്ക് മറുപടിയുമായി സംവിധായകൻ വിഷ്നേഷ്. നയൻതാര നായികയാകുന്ന കൊലയുതിൽ കാലം എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം. മുഖ്യാതിഥികളിലൊരാളായി എത്തിയ രാധാരവി നയൻതാരക്കെതിരെ രൂക്ഷ പരാമർശമാണ് നടത്തിയത്. നയൻതാരയെ ലേഡി സൂപ്പർസ്റ്റാർ എന്നു വിളിക്കുന്നതിൽ വിമർശിച്ച രാധാരവി ഇതുപോലുള്ള പേരുകൾ ശിവാജി ഗണേശനെയും എംജിആറിനെയും പോലുള്ളവർക്കു മാത്രമേ ചേരുകയുള്ളുവെന്ന് പറഞ്ഞു. മാത്രമല്ല രജനികാന്ത്, ശിവാജി ഗണേശൻ തുടങ്ങിയവരുമായൊന്നും നയൻതാരയെ താരതമ്യപ്പെടുത്തരുതെന്നും പറഞ്ഞു. നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കും അപ്പുറം അവർ ഇവിടെ താരമാണ്. തമിഴ് ജനത കാര്യങ്ങൾ എളുപ്പത്തിൽ മറക്കുന്ന കൂട്ടത്തിലാണ്. തമിഴിൽ പ്രേതവും തെലുങ്കിൽ സീതയുമായി നയൻതാര അഭിനയിക്കുന്നു. എന്റെ കാലത്ത് കെ.ആർ. വിജയയെ പോലുള്ളവരാണ് സീതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഇപ്പോൾ അത് ആർക്കും ചെയ്യാം രാധാരവി പറഞ്ഞു. രാധാരവിക്കെതിരെ സംവിധായകനും നയൻതാരയുടെ സുഹൃത്തുമായ വിഘ്നേഷും ഡബ്ബിംഗ്…
Read Moreവീണ്ടും അമ്പരപ്പിച്ച് മോഹൻലാൽ
മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ കൈയടി സ്വന്തമാക്കുന്നു. പരിശീലകനൊപ്പം ജിമ്മിൽ നിൽക്കുന്നതിന്റെയും വർക്കൗട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ഒടിയൻ ചിത്രത്തിനു വേണ്ടി ശരീര ഭാരം കുറച്ച താരം കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് വെല്ലുവിളി ഏറ്റെടുത്തിരുന്നു. ജിമ്മിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് വെല്ലുവിളി ഏറ്റെടുത്തതായി താരം അറിയിച്ചത്. ശരീര ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.
Read Moreമധുരരാജയുടെ മൂന്നാം ഭാഗത്തിൽ സൂര്യയെയും വിളിക്കണെ… വൈശാഖിനോട് പൃഥ്വി
വൈശാഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന മധുരരാജയും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറും റിലീസിനൊരുങ്ങുകയാണ്. ഫേസ്ബുക്ക് പേജിൽ ലൂസിഫന്റെ ട്രെയിലർ ഷെയർ ചെയ്ത വൈശാഖിന് പൃഥ്വിരാജ് നൽകിയ രസകരമായ കമന്റാണ് ഏറെ കൈയടി നേടുന്നത്. രാജയുടെ മൂന്നാം ഭാഗത്തിൽ സൂര്യയെയും വിളിക്കണെ എന്നാണ് പൃഥ്വി കുറിച്ചത്. മധുരരാജയുടെ ആദ്യ ഭാഗമായിരുന്ന പോക്കിരിരാജയിൽ മമ്മൂട്ടിയുടെ അനിയന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. സൂര്യയെന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രം തീയറ്ററുകളിൽ വൻ വിജയമാണ് നേടിയത്. മധുരാജയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എന്നാൽ ആരും ക്ഷണിച്ചില്ലെന്നും പൃഥ്വി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സിനിമയുടെ മൂന്നാം ഭാഗത്തെങ്കിലും തന്നെ വിളിക്കണെ എന്ന് പൃഥ്വി സംവിധായകനെ ഓർമിപ്പിച്ചത്.
Read Moreപിഎം നരേന്ദ്രമോദിക്കു വേണ്ടി ഞാൻ ഗാനം രചിച്ചിട്ടില്ല; പോസ്റ്ററിൽ പേര് പ്രത്യക്ഷപ്പെട്ടതിനെതിരെ ജാവേദ് അക്തർ
റിലീസിനൊരുങ്ങുന്ന പിഎം നരേന്ദ്രമോദി വിവാദത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിനെതിരെ ഗാനരചയിതാവ് ജാവേദ് അക്തറാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ പോസ്റ്ററിൽ ഗാനരചയിതാക്കളുടെ കൂട്ടത്തിൽ ജാവേദ് അക്തറിന്റെ പേര് എഴുതി ചേർത്തതാണ് വിവാദത്തിന് കാരണമായത്. താൻ പാട്ട് രചിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ പോസ്റ്ററിൽ തന്റെ പേര് കണ്ട് ഞെട്ടിയെന്ന് ജാവേദ് അക്തർ ട്വീറ്റ് ചെയ്തു. പ്രസൂണ്‍ ജോഷി, സമീർ തുടങ്ങിയ ഗാനരചയിതാക്കൾക്കൊപ്പമാണ് ജാവേദ് അക്തറിന്റെയും പേര് പ്രത്യക്ഷപ്പെട്ടത്. നരേന്ദ്രമോദിയുടെ കഥാപാത്രത്തെ വിവേക് ഒബ്റോയി അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമംഗ് കുമാറാണ്.
Read Moreഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോൾ പരിശീലനം വേണം: കൽക്കി
ബോളിവുഡ് താരം കല്‍ക്കി കോച്ച്ലിന്റെ തുറന്നു പറച്ചിൽ ശ്രദ്ധേയമാകുന്നു. സിനിമയില്‍ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോള്‍ പരിശീലനം ആവശ്യമാണെന്നാണ് നടി പറയുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ മുന്‍കൂട്ടി പരിശീലനം വേണമെന്നും ഇതിനായി പരിശീലന കളരി അഥവാ വര്‍ക്ക് ഷോപ്പുകള്‍ വേണമെന്നാണ് കല്‍ക്കിയുടെ അഭിപ്രായം. നൃത്തമോ ആക്ഷന്‍ കൊറിയോഗ്രാഫിയോ ചെയ്യുന്നതുപോലെ സീനിലെ ഒാരോ രംഗവും ചിട്ടപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഏറെയുണ്ടെന്നാണ് നടി പറയുന്നത്. ഇല്ലെങ്കില്‍ സംഗതി ചിലപ്പോൾ തല്‍സമയം നടന്നെന്നും വരില്ലെന്നും കല്‍ക്കി പറയുന്നു. ഇന്റിമേറ്റ് സീനിനായി താന്‍ റിഹേഴ്സല്‍ എടുത്തുവെന്ന് കല്‍ക്കി പറയുന്നു. അഭിനയിക്കുന്നതിനിടയില്‍ പരസ്പരം എങ്ങനെ സ്പര്‍ശിക്കണം എന്നത് വരെ സഹതാരങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നെന്നും അഭിമുഖത്തില്‍ കല്‍ക്കി വെളിപ്പെടുത്തി.
Read Moreരാജമൗലി ചിത്രത്തിൽ അഭിനയിക്കുന്നതിന് ആലിയയുടെ പ്രതിഫലം പത്ത് കോടി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്കുശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. ആർ ആർ ആർ എന്നാണ് രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ പേര്. സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി പറയുന്നത്. രാം ചരണ്‍, അജയ് ദേവ്ഗണ്, സമുദ്രക്കനി, ജൂനിയർ എൻടി ആർ തുടങ്ങി വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ നായികയായെത്തുന്നത് ബോളിവുഡിന്റെ മിന്നും താരങ്ങളിലൊരാളായ ആലിയ ഭട്ടാണ്. വിവിധ ഭാഷകളിലായാണ് ചിത്രമൊരുക്കുന്നത്. ഇതാദ്യമായാണ് ആലിയ ഭട്ട് തെന്നിന്ത്യൻ സിനിമയുമായി സഹകരിക്കുന്നത്. സാമന്തയായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്. അവസാനനിമിഷമാണ് ചിത്രത്തിലെ നായികയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഈ ചിത്രത്തിൽ അഭിനയിക്കുന്നതിനായി ആലിയ ഭട്ടിന് 10 കോടിയാണ് പ്രതിഫലമായി നൽകുന്നതെന്നാണ് വിവരം. ബോളിവുഡിൽ ഏഴുകോടിയാണ് ആലിയയുടെ പ്രതിഫലം. ആർ ആർ ആറിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ആലിയയും സ്ഥിരീകരണം…
Read Moreകത്രീനയ്ക്കു സൽമാന്റെ സമ്മാനം
സൽമാൻ ഖാൻ- കത്രീന കൈഫ് പ്രണയകഥകൾ ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. പിന്നീട് ജാക്വിലിൻ ഫെർണാണ്ടസിനെ സൽമാനൊപ്പം ചേർത്തും കഥകൾ വന്നിരുന്നു. ഇപ്പോൾ വീണ്ടും സൽമാനും കത്രീനയും വാർത്തകളിൽ നിറയുകയാണ്. 2.33 കോടി വിലവരുന്ന ഒരു റേഞ്ച് റോവർ സൽമാൻ കത്രീനയ്ക്കു സമ്മാനിച്ചതായാണ് പുതിയ വാർത്ത. നാലു കാറുകളാണ് സൽമാൻ വാങ്ങിയത്. മൂന്നു കാറുകൾ കുടുംബാംഗങ്ങൾക്കു വേണ്ടിയാണ്. ടൈഗർ സിന്ദാ ഹൈ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ചത്. ഈ വർഷം ഭരത് എന്ന ചിത്രത്തിലും ഇവർ ഒന്നിച്ചഭിനയിക്കുന്നുണ്ട്.
Read Moreകാട്ടിൽ വച്ച് ഇടി കൂടി വിജയ് സേതുപതിയും മകനും
വിജയ് സേതുപതിയും മകൻ സൂര്യയും കാട്ടിൽ വച്ച് ഇടിയുണ്ടാക്കുന്നതിന്റെ അമ്പരപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം സിന്ദുബാദിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. വിജയ് സേതുപതി മകന് ഒരു ചുംബനം നൽകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പന്നയ്യാരും പത്മിനിയും, സേതുപതി എന്നീ ചിത്രങ്ങൾക്കു ശേഷം വിജയ് സേതുപതിയും എസ്.യു. അരുണ്‍ കുമാറും ഒന്നിക്കുന്ന ചിത്രമാണ് സിന്ദുബാദ്. പുറത്തു വിട്ട ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തിലെ നായിക.
Read More