മഞ്ജു വാര്യർ ധ്യാനത്തിലാണ്

ന​ട​ൻ പൃ​ഥ്വി​രാ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​ർ എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു​വ​ന്നു. ധ്യാ​ന​ത്തി​ലി​രി​ക്കു​ന്ന മ​ഞ്ജു വാ​ര്യ​രു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ൽ. ചി​ത്ര​ത്തി​ൽ പ്രി​യ​ദ​ർ​ശി​നി രാ​മ​ദാ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​ഞ്ജു വാ​ര്യ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 26 ദി​വ​സം കൊണ്ട് 26 ക​ഥാ​പ​ത്ര​ങ്ങ​ളു​ടെ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് നേ​ര​ത്തെ അ​ണി​യ​റ പ്ര​വ​ർ​ത്ത​കർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് ന​ട​ൻ വി​വേ​ക് ഒ​ബ്റോ​യി വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ആശീ​ർ​വാ​ദ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മാ​ര്‍​ച്ച് 28ന് ​ചി​ത്രം തി​റ്റ​റു​ക​ളി​ലെ​ത്തും.

Read More

ത​രം​ഗ​മാ​യി “ജോ​ണ്‍ ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ൽ’

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന പ​തി​നെ​ട്ടാം പ​ടി​യി​ലെ താ​ര​ത്തി​ന്‍റെ ലു​ക്കി​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ൻ വ​ര​വേ​ൽ​പ്പ്. ശ​ങ്ക​ർ​രാ​മ​കൃ​ഷ്ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ജോ​ണ്‍ ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് ചി​ത്രം പു​റ​ത്തു വി​ട്ട​ത്. ഒ​ന്ന​ര ല​ക്ഷ​ത്തി​നോ​ട് അ​ടു​ത്ത് ലൈ​ക്കാ​ണ് ചി​ത്രം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 60ൽ ​അ​ധി​കം പു​തു​മു​ഖ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

സൂര്യ ഫാൻസിന് മറുപടിയുമായി അജു വർഗീസ്

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മ​ധു​ര​രാ​ജ​യി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ന​ട​ൻ അ​ജു വ​ർ​ഗീ​സ്. ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് സു​രു എ​ന്നാ​ണ്. ഇ​ത് ത​മി​ഴ് സൂ​പ്പ​ർ​സ്റ്റാ​ർ സൂ​ര്യ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു സൂ​ര്യ ആ​രാ​ധ​ക​രു​ടെ വി​മ​ർ​ശ​നം. അ​ജു വ​ർ​ഗീ​സി​ന് പി​ന്തു​ണ​യു​മാ​യി വി​ജ​യ് ആ​രാ​ധ​ക​ർ കൂ​ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ജു വ​ർ​ഗീ​സ് നേ​രി​ട്ടെ​ത്തി​യ​ത്. “പ്രി​യ​പ്പെ​ട്ട സൂ​ര്യ സ​ർ ഫാ​ൻ​സ് അ​റി​യു​വാ​ൻ, മ​ധു​ര​രാ​ജാ എ​ന്ന സി​നി​മ​യി​ലെ എ​ന്‍റെ പേ​ര് ഞാ​ൻ അ​ല്ല ഇ​ട്ട​ത്. മാ​ത്ര​മ​ല്ല അ​തും നി​ങ്ങ​ൾ ക​രു​തു​ന്ന പോ​ലെ ആ ​വ​ലി​യ മ​നു​ഷ്യ​നെ ക​ളി​യാ​ക്കാ​ൻ വേ​ണ്ടി​യും അ​ല്ല. അ​ദ്ദേ​ഹ​ത്തി​നെ ആ​രാ​ധി​ക്കു​ന്ന ഫോ​ക്ക​സ് ഒൗ​ട്ടി​ൽ നി​ൽ​ക്കു​ന്ന ഒ​രു​വ​ൻ’. സൂ​ര്യ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച് അ​ജു വ​ർ​ഗീ​സ് കു​റി​ച്ചു.

Read More

“ഞാ​ൻ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​ക ത​ന്നെ ചെ​യ്യും’; വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ടോ​വി​നൊ കു​റി​ച്ച വ​രി​ക​ൾ

മ​ല​യാ​ളം സി​നി​മാ മേ​ഖ​ല​യി​ൽ ക​ഠി​നാ​ധ്വാ​നം ഒ​ന്നു​കൊ​ണ്ട് മാ​ത്രം ത​ന്‍റെ പേ​ര് എ​ഴു​തി ചേ​ർ​ത്ത താ​ര​മാ​ണ് ടോ​വി​നൊ തോ​മ​സ്. ചേ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ഇ​പ്പോ​ൾ തി​ര​ക്കേ​റി​യ മു​ൻ​നി​ര താ​ര​മാ​യി മാ​റി​യ ടോ​വി​നൊ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വ​രി​ക​ളാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. 2011 സി​നി​മ​യി​ൽ താ​രം തു​ട​ക്കം കു​റി​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​ത് കു​റി​ച്ച​ത്. “ഇ​ന്ന് നി​ങ്ങ​ൾ എ​ന്നെ വി​ഡ്ഡി​യെ​ന്ന് പ​രി​ഹ​സി​ക്കു​മാ​യി​രി​ക്കും, ക​ഴി​വി​ല്ലാ​ത്ത​വ​ൻ എ​ന്ന് മു​ദ്ര​കു​ത്തി എ​ഴു​തി ത​ള്ളു​മാ​യി​രി​ക്കും. പ​ക്ഷെ ഒ​രി​ക്ക​ൽ ഞാ​ൻ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​ക ത​ന്നെ ചെ​യ്യും. അ​ന്ന് നി​ങ്ങ​ൾ എ​ന്നെ​യോ​ർ​ത്ത് അ​സൂ​യ​പ്പെ​ടും. ഇ​തൊ​രു അ​ഹ​ങ്കാ​രി​യു​ടെ ധാ​ർ​ഷ്ട്യ​മ​ല്ല. വി​ഡ്ഡി​യു​ടെ വി​ലാ​പ​വു​മ​ല്ല. മ​റി​ച്ച് ഒ​രു ക​ഠി​നാ​ദ്ധ്വാ​നി​യു​ടെ ആ​ത്മ​വി​ശ്വാ​സ​മാ​ണ്’. ടോ​വി​നൊ കു​റി​ച്ചു. നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​രം ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തി​യ മാ​രി 2വി​ലും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ലൂ​സ​ഫ​റാ​ണ് ടോ​വി​നോ​യു​ടെ​താ​യി റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ന്ന…

Read More

കാ​​​റ്റി​​​ന​​​രി​​​കെ! ഫാ. പു​ത്ത​ൻ​പു​ര​യ്ക്കൽ ‌സി​നി​മ​യി​ൽ വേ​ഷ​മി​ടു​ന്നു

കൊ​​​ച്ചി: ന​​​ർ​​​മം ക​​​ല​​​ർ​​​ന്ന പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ഏ​​​റെ സ്വീ​​​കാ​​​ര്യ​​​ത നേ​​​ടി​​​യ ഫാ. ​​​ജോ​​​സ​​​ഫ് പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ സി​​​നി​​​മ​​​യി​​​ൽ വേ​​​ഷ​​​മി​​​ടു​​​ന്നു. റോ​​​യി കാ​​​ര​​​യ്ക്കാ​​​ട്ട് ക​​​പ്പൂ​​​ച്ചി​​​ൻ ആ​​​ദ്യ​​​മാ​​​യി സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന “കാ​​​റ്റി​​​ന​​​രി​​​കെ’എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ് ഫാ. ​​​പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. അ​​​ശോ​​​ക​​​ൻ, സി​​​ദ്ധാ​​​ർ​​​ഥ് ശി​​​വ, സി​​​നി ഏ​​​ബ്ര​​​ഹാം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ധാ​​​ന വേ​​​ഷ​​​ങ്ങ​​​ളി​​​ലെ​​​ത്തു​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ചി​​​ത്രീ​​​ക​​​ര​​​ണം വാ​​​ഗ​​​മ​​​ണി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​യി. ഒ​​​രു കു​​​ടും​​​ബം നേ​​​രി​​​ടു​​​ന്ന ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ജോ​​​സ​​​ഫ​​​ച്ച​​​ന്‍റെ പ്ര​​​സം​​​ഗം ക​​​ഥ​​​യി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​കു​​​ന്നു. ക​​​പ്പൂ​​​ച്ചി​​​ൻ ക്രി​​​യേ​​​ഷ​​​ൻ​​​സി​​​ന്‍റെ ബാ​​​ന​​​റി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന ചി​​​ത്ര​​​ത്തി​​​ന്‍റെ ക​​​ഥ റോ​​​യ് കാ​​​ര​​​യ്ക്കാ​​​ട്ട്, ഡോ. ​​​ആ​​​ന്‍റ​​​ണി എ​​​ൽ. ക​​​പ്പൂ​​​ച്ചി​​​ൻ എ​​​ന്നി​​​വ​​​രു​​​ടേ​​​താ​​​ണ്. തി​​​ര​​​ക്ക​​​ഥ, സം​​​ഭാ​​​ഷ​​​ണം എ​​​ന്നി​​​വ റോ​​​യി കാ​​​ര​​​യ്ക്കാ​​​ട്ട്, സ്മി​​​റി​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു നി​​ർ​​വ​​ഹി​​ക്കു​​ന്നു. കാ​​​മ​​​റ -ഷി​​​നൂ​​​ബ് ടി. ​​​ചാ​​​ക്കോ. വി​​​ശാ​​​ൽ ജോ​​​ണ്‍​സ​​​ന്‍റെ വ​​​രി​​​ക​​​ൾ​​​ക്ക് നോ​​​ബി​​​ൾ ​പീ​​​റ്റ​​​റാ​​​ണു സം​​​ഗീ​​​തം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Read More

ശ്ര​ദ്ധ പി​ന്മാ​റി; പ​ക​രം പ​രി​ണീ​തി ചോ​പ്ര

സൈ​ന നെ​ഹ്‍​വാ​ളി​ന്‍റെ ജീ​വ​ച​രി​ത്രം പ്ര​മേ​യ​മാ​കു​ന്ന സി​നി​മ​യി​ൽ നി​ന്നും നാ​യി​ക​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന ശ്ര​ദ്ധ ക​പൂ​ര്‍ പി​ന്മാ​റി. ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പി​ന്മാ​റ്റ വാ​ർ​ത്ത എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​രി​ണീ​തി ചോ​പ്ര​യാ​യാണ് പു​തി​യ നാ​യി​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡെ​ങ്കി പി​ടി​പെ​ട്ട് നേ​ര​ത്തെ ചി​ത്ര​ത്തി​ല്‍ നി​ന്ന് ത​ല്‍​ക്കാ​ലം ശ്ര​ദ്ധ പി​ന്മാ​റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ചി​ത്ര​ത്തി​ല്‍ നി​ന്ന് പൂ​ർ​ണ​മാ​യും മാ​റു​ക​യാ​ണെ​ന്നാ​ണ് ശ്ര​ദ്ധ ക​പൂ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഡേ​റ്റ് പ്ര​ശ്ന​മാ​ണ് ചി​ത്ര​ത്തി​ല്‍ നി​ന്ന് പി​ൻ​മാ​റാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ശ്ര​ദ്ധ ക​പൂ​ര്‍ പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും പ​രി​ണീ​തി ചോ​പ്ര​യെ നാ​യി​ക​യാ​ക്കി ചി​ത്രീ​ക​ര​ണം ഉ​ട​ൻ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം. അ​മോ​ല്‍ ഗു​പ്‍​ത​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

കങ്കണ ഒ​ന്നും പ​റ​ഞ്ഞി​ല്ലല്ലോ; ആമിർ ഖാൻ പറയുന്നു…

മ​ണി​ക​ർ​ണി​ക ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ക​ങ്ക​ണ​യെ ചു​റ്റി​പ്പറ്റി നി​റ​യെ വി​വാ​ദ​ങ്ങ​ൾ ത​ല​പൊ​ക്കി​യി​രു​ന്നു. ത​ന്നെ ആ​രും പി​ന്തു​ണ​യ്ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ന​ടി ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ല്ലാ​വ​രും ത​നി​ക്കെ​തി​രേ ഒ​ന്നി​ച്ച് തി​രി​യു​ക​യാ​ണെ​ന്നു​മാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ പ​രാ​തി . അ​ഭി​നേ​താ​ക്ക​ളാ​യ ആ​ലി​യ ഭ​ട്ടി​നേ​യും ര​ണ്‍​ബീ​ര്‍ ക​പൂ​റി​നേ​യും ക​ങ്ക​ണ പേ​രെ​ടു​ത്ത് വി​മ​ര്‍​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ആ​മി​ര്‍ ഖാ​ന് നേ​രെ​യും ക​ങ്ക​ണ ത​ന്‍റെ നി​രാ​ശ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ളി​താ ആ​മീ​റി​നോ​ട് ഇ​തേപ്പ​റ്റി മാ​ധ്യ​മ​ങ്ങ​ള്‍ ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​പ്പോ​ൾ താ​രം വ​ള​രെ കൂ​ളാ​യി മറുപടി നൽകി. താ​ന്‍ മൂ​ല​വും ക​ങ്ക​ണ​യ്ക്ക് അ​സ്വ​സ്ഥ​ത​ക​ളു​ണ്ടോ? ത​ന്നോ​ട് ഇ​തേ​ക്കു​റി​ച്ചൊ​ന്നും അ​വ​ള്‍ പ​റ​ഞ്ഞി​ല്ല. അ​വ​ളെ കാ​ണു​മ്പോ​ള്‍ ഇ​തേ​പ്പ​റ്റി ചോ​ദി​ക്കാം എ​ന്നു പ​റ​യു​ക​യാ​ണ് ചെ​യ്ത​ത്.

Read More

ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ഗൗ​തം മേ​നോ​ൻ വെ​ബ്സീ​രി​സാക്കു​ന്നു; ഇ​ന്ദ്ര​ജി​ത്തും ര​മ്യ കൃ​ഷ്ണ​നും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ

അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം വെ​ബ് സീ​രി​സാ​യി ഒ​രു​ങ്ങു​ന്നു. ഗൗ​തം മേ​നോ​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ വേ​ഷം ര​മ്യാ കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ എം​ജി​ആ​ർ ആ​യി എ​ത്തു​ന്ന​ത് ഇ​ന്ദ്ര​ജി​ത്താ​ണ്. 20 എ​പ്പി​സോ​ഡു​ക​ളാ​യി ആ​ണ് വെ​ബ് സീ​രി​സ് എ​ത്തു​ന്ന​ത്. മാ​ത്ര​മ​ല്ല വ​ള​രെ പ്ര​ശ​സ്ത​മാ​യ ഒ​രു നി​ർ​മാ​ണ ക​മ്പ​നി​യാ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാമം! വി​ശാ​ലും അ​നി​ഷ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു

വി​ശാ​ലും തെ​ലു​ങ്ക് ന​ടി അ​നി​ഷ അ​ല്ല റെ​ഡ്ഡി​യു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് വ​ലി​യ പ്ര​ച​ര​ണ​മു​ണ്ടാ​യി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ട് അ​നി​ഷ​യു​മാ​യു​ള്ള വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് താ​രം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ത​ന്‍റെ പു​തി​യ ചി​ത്രം അ​യോ​ഗ്യ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്തു വ​ച്ചാ​ണ് വി​ശാ​ൽ അ​നി​ഷ​യെ പ​രി​ച​യ​പ്പെ​ട്ട​ത്. അ​ർ​ജു​ൻ റെ​ഡ്ഡി, പെ​ല്ലി ചൂ​പ്പു​ലു എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് അ​നി​ഷ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.

Read More

മധ്യസ്ഥനെ നിയോഗിക്കില്ല; ര​ണ്ടാ​മൂ​ഴം സി​നി​മ​യാ​ക്കാ​നാ​കി​ല്ല

കോ​ഴി​ക്കോ​ട്: ‘ര​ണ്ടാ​മൂ​ഴം’ തി​ര​ക്ക​ഥ തി​രി​കെ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ന​ല്‍​കി​യ കേ​സി​ല്‍ മ​ധ്യ​സ്ഥ​നെ (ആ​ര്‍​ബി​ട്രേ​റ്റ​ര്‍ ) നി​യോ​ഗി​ക്ക​ണ​മെ​ന്ന സം​വി​ധാ​യ​ക​ന്‍ വി.​എ. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍റെ ആ​വ​ശ്യം കോ​ഴി​ക്കോ​ട് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ത​ള്ളി.​എം​ടി​യു​ടെ തി​ര​ക്ക​ഥ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കും. നേ​ര​ത്തെ ഇ​തേ ആ​വ​ശ്യം കോ​ഴി​ക്കോ​ട് അ​ഡീ​ഷ​ന​ല്‍ മു​ന്‍​സി​ഫ് കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ക​രാ​ര്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങാ​ത്ത​തി​നാ​ല്‍ ‘ര​ണ്ടാ​മൂ​ഴം’ തി​ര​ക്ക​ഥ തി​രി​കെ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രാ​ണ് കേ​സ് ന​ല്‍​കി​യ​ത്. മ​ധ്യ​സ്ഥ​നി​ലൂ​ടെ പ്ര​ശ്‌​ന​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ ആ​വ​ശ്യം. കേ​സി​ല്‍ മ​ധ്യ​സ്ഥ​ത​യ്ക്കി​ല്ലെ​ന്നും തി​ര​ക്ക​ഥ തി​രി​ച്ചു​ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ കോ​ഴി​ക്കോ​ട് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ നേ​ര​ത്തെ എ​തി​ര്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. ത​ന്‍റെ ര​ണ്ടാ​മൂ​ഴം എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി എം​ടി എ​ഴു​തി​യ തി​ര​ക്ക​ഥ നാ​ലു വ​ര്‍​ഷം മു​ന്‍​പ് സി​നി​മ​യാ​ക്കു​ന്ന​തി​നാ​യി സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍​മേ​നോ​നെ ഏ​ല്‍​പി​ച്ചി​രു​ന്നു. തി​ര​ക്ക​ഥ…

Read More