പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി വരലക്ഷ്മി; 10 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുത്തു

പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കി തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത് കുമാര്‍. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ വരലക്ഷ്മി സേവ് ശക്തി ക്യാംപയിന്‍ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പിറന്നാള്‍ ആഘോഷിച്ചത്. മാനസികമായി വളര്‍ച്ചയെത്താത്ത കുട്ടികളെ സംരക്ഷിക്കുന്ന സംഘടനയായ ഹോപ്പ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് ദിനവും ഭക്ഷണം എത്തിക്കുന്ന പ്രവര്‍ത്തനത്തില്‍ വരലക്ഷ്മി പങ്കാളിയാവും. അതോടൊപ്പം തന്നെ പത്തു കുട്ടികളുടെ വിദ്യാഭ്യാസ ചിലവും വരലക്ഷ്മി ഏറ്റെടുത്തിട്ടുണ്ട്. വരലക്ഷ്മിയുടെ പിറന്നാള്‍ ദിനത്തില്‍ സിനിമാലോകവും ആരാധകരും താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ആര്യയും വിശാലുമൊക്കെ വരലക്ഷ്മിക്ക് ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തിരുന്നു. സന്തോഷം നിറഞ്ഞ പിറന്നാളിയിരിക്കട്ടെ വരൂ എന്നും ഇനിയങ്ങോട്ട് ജീവിതത്തില്‍ എല്ലാ നന്മകളും നേരുന്നുവെന്നായിരുന്നു വിശാല്‍ ട്വീറ്റ് ചെയ്തത്. വിശാലിന്റെ ട്വീറ്റിന് നന്ദി അറിയിച്ച് വരലക്ഷ്മി റീട്വീറ്റും ചെയ്തിട്ടുണ്ട്.

Read More

ക​ന്ന​ട​ച്ചേ​ലു​ള്ള മ​ല​യാ​ളി നാ​യി​ക!

“കു​ടും​ബപ്രേ​ക്ഷ​ക​ർ തി​രി​ച്ച​റി​യു​ന്ന മു​ഖ​മാ​ണ് അ​ശോ​കൻ ചേ​ട്ട​ന്‍റേത്. ധാ​രാ​ളം ഫാ​മി​ലി പ​ട​ങ്ങ​ളി​ലൂ​ടെ, കോ​മ​ഡി​ സീ​നു​ക​ളി​ലൂ​ടെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലുള്ള ആ​ർ​ട്ടി​സ്റ്റാ​ണ് അ​ദ്ദേ​ഹം. അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത ആ​ദ്യ സി​നി​മ​യും അ​ങ്ങ​നെ ത​ന്നെ​യാ​ണ്. ഇ​തു കു​ടും​ബ​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള സി​നി​മ​യാ​ണ്. ക്ലീ​ൻ ഫാ​മി​ലി കോ​മ​ഡി​ എ​ന്‍റ​ർ​ടെ​യ്ന​ർ. ‘കി​നാ​വ​ള്ളി’ ക​ണ്ടി​ട്ടാ​ണ് അ​ശോ​ക​ൻ ചേ​ട്ട​ൻ എ​ന്നെ വി​ളി​ച്ച​ത്. ഈ ​സി​നി​മ​യി​ൽ ര​ണ്ടു നാ​യി​ക​മാ​രാ​ണ്; ഞാ​നും മ​മി​ത ബൈ​ജു​വും…​” ഹ​രി​ശ്രീ അ​ശോ​ക​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ‘ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോക്കൽ സ്റ്റോ​റി​’യി​ൽ ല​ച്ചു​വാ​യി വേ​ഷ​മി​ട്ട സു​ര​ഭി സ​ന്തോ​ഷ് സം​സാ​രി​ക്കു​ന്നു. തു​ട​ക്കം ക​ന്ന​ട സി​നി​മ​ക​ളി​ൽ….‍? പ്ല​സ് ടു​ പഠനകാലത്താണ് ആ​ദ്യ സി​നി​മ ചെ​യ്ത​ത് – ക​ന്ന​ട​ ചി​ത്രം ദു​ഷ്ട. നൃ​ത്ത​പ​ശ്ചാ​ത്ത​ല​മാ​ണു സി​നി​മ​യി​ലെ​ത്തി​ച്ച​ത്. നൃ​ത്ത​​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ചാ​ന​ലി​ൽ വ​ന്ന എ​ന്‍റെ ഇ​ന്‍റ​ർ​വ്യൂ ക​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്കു വി​ളി​ച്ച​ത്. ആ​റു വ​യ​സി​ൽ നൃ​ത്ത​പ​ഠ​നം തു​ട​ങ്ങി. ഭ​ര​ത​നാ​ട്യ​ത്തി​ലാ​ണ് സ്പെ​ഷ​ലൈ​സേ​ഷ​ൻ. ദൂ​ര​ദ​ർ​ശ​നി​ൽ ബി ​ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റാ​ണ്.…

Read More

അ​മി​താ​ഭ് ബ​ച്ച​ൻ റോ​ൾ​സ് റോ​യ്സ് ഫാ​ന്‍റം വി​റ്റു

ആ​ഡം​ബ​ര​ത്തി​ന്‍റെ അ​വ​സാ​ന​വാ​ക്കാ​യ റോ​ൾ​സ് റോ​യ്സ് ഫാ​ന്‍റം കാ​ർ അ​മി​താ​ഭ് ബ​ച്ച​ൻ വി​റ്റു. 2007ൽ ​പു​റ​ത്തി​റ​ങ്ങി​യ ഏ​ക​ല​വ്യ​യു​ടെ വി​ജ​യ​ത്തെ തു​ട​ർ​ന്ന് സം​വി​ധാ​യ​ക​ൻ വി​ധു വി​നോ​ദ് ചോ​പ്ര അ​മി​താ​ഭി​ന് സ​മ്മാ​നി​ച്ച​താ​ണ് ഈ ​കാ​ർ. മും​ബൈ​യി​ലു​ള്ള ഒ​രു വ്യാ​പാ​രി​യാ​ണ് ഈ ​കാ​ർ വാ​ങ്ങി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മെ​ഴ്സി​ഡ​സ് എ​സ് ക്ലാ​സ്, റെ​യ്ഞ്ച് റോ​വ​ർ, ബെ​ന്‍റ്ലി തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ അ​മി​താ​ഭി​നു​ണ്ട്.

Read More

തീ​പി​ടി​ച്ച സ്യൂ​ട്ടു​മാ​യി അ​ക്ഷ​യ് കു​മാ​ർ; അ​മ്പ​ര​ന്ന് ആ​രാ​ധ​ക​ർ

ശ​രീ​രം നി​റ​യെ പ​ട​ർ​ന്നു പി​ടി​ച്ച തീ​യു​മാ​യി റാം​പി​ലെ​ത്തി ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച് അ​ക്ഷ​യ്കു​മാ​ർ. ആ​മ​സോ​ണ്‍ പ്രൈം​സീ​രി​സി​ന്‍റെ ദ് ​എ​ൻ​ഡ് എ​ന്ന പ​ര​മ്പ​യി​ലൂ​ടെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്ഫോമിലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ക​യാ​ണ് അ​ക്ഷ​യ് കു​മാ​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റാം​പ് വാ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്. താ​രം, തീ​പ​ട​ർ​ന്ന സ്യൂ​ട്ട് ധ​രി​ച്ച് റാം​പ് വാ​ക്ക് ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​യി​ൽ ഭാ​ര്യ ട്വി​ങ്കി​ൾ ഖ​ന്ന അ​ൽ​പ്പം ദേ​ഷ്യ​ത്തി​ലാ​ണ്. ഇ​ത് ട്വി​റ്റ​റി​ലൂ​ടെ അ​വ​ർ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

Read More

ക​ടു​വ​ക​ളെ ദ​ത്തെ​ടു​ത്ത് വി​ജ​യ് സേ​തു​പ​തി

മൃ​ഗ​ശാ​ല​യി​ൽനി​ന്ന് ക​ടു​വ​ക​ളെ ദ​ത്തെ​ടു​ത്ത് വി​ജ​യ് സേ​തു​പ​തി. ചെ​ന്നൈ വ​ണ്ട​ലൂ​ർ മൃ​ഗ​ശാ​ല​യി​ലെ അ​ഞ്ച് വ​യ​സു​ള്ള ആ​ദി​ത്യ, നാ​ല​ര വ​യ​സു​ള്ള ആ​ർ​തി എ​ന്നീ ക​ടു​വ​ക​ളെയാണ് ദ​ത്തെ​ടു​ത്ത​ത്. മൃ​ഗ​ശാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ചെ​റി​യ ച​ട​ങ്ങി​ൽ ക​ടു​വ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ​ക്ക് താ​രം കൈ​മാ​റി. ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് സിം​ഗ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സു​ധ ര​മ​ൺ എ​ന്നി​വ​രാ​ണ് ചെ​ക്ക് സ്വീ​ക​രി​ച്ച​ത്. ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ളാ​ണ് മൃ​ഗ​ങ്ങ​ളെ ദ​ത്തെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ത​ന്നോ​ട് പ​റ​ഞ്ഞ​തെ​ന്ന് വി​ജ​യ് സേ​തു​പ​തി വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് മൃ​ഗ​ശാ​ല അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റു​മാ​സ​ത്തേ​ക്ക് ര​ണ്ട് ക​ടു​വ​ക​ളെ ദ​ത്തെ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ​റ് മാ​സ​ത്തി​നുശേ​ഷം മ​റ്റ് മൃ​ഗ​ങ്ങ​ളി​ലൊ​ന്നി​നെ ദ​ത്തെ​ടു​ക്കാ​ൻ ആ​ലോ​ച​ന​യു​ണ്ടെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

Read More

സു​രേ​ഷ് ഗോ​പി വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ൽ

ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സു​രേ​ഷ് ഗോ​പി വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ൽ. ത​മി​ഴ​ര​ശ​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബാ​ബു യോ​ഗേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ് ആ​ന്‍റ​ണി​യാ​ണ് നാ​യ​ക​ൻ. എ​സ്എ​ൻ​എ​സ് മൂ​വീ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ലേ​ല​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യി എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ര​ണ്‍​ജി പ​ണി​ക്ക​റു​ടെ മ​ക​ൻ നി​ധി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ളി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

കോ​റി​യോ​ഗ്ര​ഫി പ്ര​ഭു​ദേ​വ​യെ​ന്ന് കേ​ട്ട​പ്പോ​ൾ ഞെ​ട്ടി: സായി പല്ലവി

ധ​നു​ഷ്, സായി പല്ലവി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മാ​രി 2വി​ലെ റൗ​ഡി ബേ​ബി എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം കോ​ളി​വു​ഡി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട പാ​ട്ടാ​ണ്. ഈ ​പാ​ട്ടി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​പ്പോ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ലെ നാ​യി​ക സാ​യ് പ​ല്ല​വി, സം​വി​ധാ​യ​ക​ൻ ബാ​ലാ​ജി മോ​ഹ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​വും വീ​ഡി​യോ​യി​ലു​ണ്ട്. പാ​ട്ടു​കേ​ട്ട​പ്പോ​ൾ ഇ​ഷ്ട​മാ​യി. എ​ന്നാ​ൽ കോ​റി​യോ​ഗ്ര​ഫി പ്ര​ഭു​ദേ​വ​യാ​ണെ​ന്ന് കേ​ട്ട​പ്പോ​ൾ ഭ​യ​ന്നെ​ന്നും സാ​യ് പ​ല്ല​വി പ​റ​യു​ന്നു. ധ​നു​ഷി​നു​വേ​ണ്ടി നൃ​ത്ത​സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ പ്ര​ഭു​ദേ​വ സ​ന്തോ​ഷ​ത്തോ​ടെ മു​ന്നോ​ട്ടു​വ​ന്നെ​ന്ന് സം​വി​ധാ​യ​ക​നും വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. മാ​ർ​ച്ച് ഒ​ന്നി​ന് പു​റ​ത്തു​വി​ട്ട വീ​ഡി​യോ ഇ​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ൻ​ഡ് ആ​വു​ക​യാ​ണ്. ടോ​വി​നോ തോ​മ​സ്, വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് ആകാശഗംഗ-2 പ്രഖ്യാപിച്ച് വിനയന്‍

മോഹൻലാലുമൊത്തുള്ള ആദ്യചിത്രം പ്രഖ്യാപിച്ചതിനു പിന്നാലെ ആകാശഗംഗയുടെ രണ്ടാം ഭാഗം പ്ര‍ഖ്യാപിച്ച് സംവിധായകൻ വിനയൻ. മോഹന്‍ലാല്‍ ചിത്രത്തിന് മുന്‍പ് ആകാശഗംഗ എത്തുമെന്നാണ് വിനയൻ ഫേസ്ബുക്ക് കുറിപ്പിൽ‌ അറിയിച്ചത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലെ നായികയ്ക്കായി കാസ്റ്റിംഗ് കോളും നടത്തിയിട്ടുണ്ട് അദ്ദേഹം. 20 വർഷങ്ങൾ‌ക്കു ശേഷമാണ് ആകാശഗംഗയ്ക്ക് രണ്ടാംഭാഗമൊരുങ്ങുന്നത്. ഹൊററും കോമഡിയും കൂട്ടിയിണക്കി 1999ൽ റിലീസ് ചെയ്ത ആകാശഗംഗ വൻ വിജയമായി മാറിയിരുന്നു. 150 ദിവസത്തോളം പ്രദർശനം നടത്തിയ ചിത്രം തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. ആകാശഗംഗ-2 പൂർത്തിയായതിനു ശേഷം മോഹൻലാലിന്‍റെ ബിഗ്ബജറ്റ് ചിത്രത്തിന്‍റെ പണിപ്പുരയിലേക്കു കടക്കും. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്‍റെയും ‘നങ്ങേലി’ എന്ന ചരിത്രസിനിമയുടെയും അണിയറപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സംവിധായകൻ അറിയിച്ചു.

Read More

ദി​ലീ​പും അ​നു സി​ത്താ​ര​യും ഒ​ന്നി​ക്കു​ന്ന “ശു​ഭ​രാ​ത്രി’

കോ​ട​തി​സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ലി​നു ശേ​ഷം ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര നാ​യി​ക​യാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. യ​ഥാ​ർ​ത്ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് കെ.​പി. വ്യാ​സ​നാ​ണ്. “ശു​ഭ​രാ​ത്രി’ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. വി​ജ​യ് ബാ​ബു, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​യാ​ൾ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് കെ.​പി. വ്യാ​സ​നാ​ണ്. കെ​പി​എ​സി ല​ളി​ത, സി​ദ്ധി​ഖ്, നെ​ടു​മു​ടി വേ​ണു, സാ​യ്കു​മാ​ർ​, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശാ​ന്തി കൃ​ഷ്ണ, ഹ​രീ​ഷ് പേ​ര​ടി, ആ​ശാ ശ​ര​ത്ത്, സൈ​ജു കു​റു​പ്പ്, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, സു​ധി കോ​പ്പ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ഷീ​ലു ഏ​ബ്ര​ഹാം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More

‘ക’സിനിമയുടെ ലൊക്കേഷനിൽ ആളൂർ എൽസി എത്തി,പിന്നെ എല്ലാം പെട്ടെന്നായിരുന്നു

പി. ​പ്ര​ശാ​ന്ത് തൃ​ശൂര്‍ ജി​ല്ല​യി​ലെ ആ​ളൂ​രി​ല്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന് സി​നി​മ​യി​ല്‍ ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് ജീ​വി​തം സി​നി​മ​യ്ക്കു സ​മ​ര്‍​പ്പി​ച്ച ക​ഥ​യാ​ണ് എ​ല്‍​സി​ക്കു പ​റ​യാ​നു​ള്ള​ത്. ആ​ളൂ​ര്‍ എ​ല്‍​സി​യെ ഓർമയി​ല്ലേ ..? 1988ല്‍ ​ഇ​റ​ങ്ങി​യ പ​ട്ട​ണ​പ്ര​വേ​ശം എ​ന്ന സി​നി​മ​യി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രി​യു​ടെ വേ​ഷം ചെ​യ്ത ആ​ളൂ​ര്‍ ആ​ക്ക​ന​ത്ത് ഹൗ​സി​ല്‍ പ​രേ​ത​നാ​യ ലോ​ല​പ്പ​ന്‍​- ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ആ​ളൂ​ര്‍ എ​ല്‍​സി. അ​ഭി​ന​യ​പാ​ര​മ്പ​ര്യ​മൊ​ന്നു​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച് ചെ​റു​പ്പ​ത്തി​ല്‍​ത്ത​ന്നെ നാ​ട​ക​ത്തി​ല്‍ അ​ഭി​ന​യി​ച്ച് അ​വാ​ര്‍​ഡ് നേ​ടു​ക​യും പി​ന്നീ​ട് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ക​യും ചെ​യ്ത ക​ലാ​കാ​രി. കു​റ​ച്ചു​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​ക​ണ​മെ​ന്ന ഒ​ടു​ങ്ങാ​ത്ത മോ​ഹ​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ ആ​ളൂ​ര്‍ എ​ല്‍​സി അ​ഭി​ന​യ​ത്തി​ന് ചാ​ന്‍​സു​ചോ​ദി​ച്ച് ‘ക’ ​എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തി​യ​തും അ​ങ്ങ​നെ ആ ​അ​ഭി​നേ​ത്രി​യെ തി​രി​ച്ച​റി​ഞ്ഞ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തും അ​തു വൈ​റ​ലാ​യ​തും പി​ന്നീ​ടു​ള്ള ക​ഥ​ക​ള്‍ . അ​ഭി​ന​യ​മോ​ഹം മ​ന​സിലു​ണ്ടാ​യി​രു​ന്ന എ​ല്‍​സി ആ​ദ്യം മു​ഖം കാ​ണി​ച്ച​ത് ‘ഹി​ര​ണ്യ​ഗ​ര്‍​ഭം’…

Read More