സംഘർഷം തുടരുന്ന ഇന്ത്യ-പാക് അതിർത്തിയിൽ പോയി ആരുടെയെങ്കിലും തോക്ക് പിടിച്ചുവാങ്ങി എന്തെങ്കിലും ചെയ്യാൻ താൻ ആഗ്രഹിക്കുന്നെന്ന് ബോളിവുഡ് നടി കങ്കണ റണൗത്. ശനിയാഴ്ച ഇന്ത്യ ടുഡേ കോണ്‍ക്ലേവിൽ സംസാരിക്കവെയായിരുന്നു കങ്കണയുടെ പരാമർശം. ബോളിവുഡിലെ സഹപ്രവർത്തകരെ രാജ്യദ്രോഹികൾ എന്ന് കങ്കണ അഭിസംബോധന ചെയ്യുകയും ചെയ്തു. പുൽവാമ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനെ തകർക്കണമെന്ന ആഹ്വാനവുമായി കങ്കണ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടു പ്രതികരിക്കവെയാണ് തന്റെ മുൻ പരാമർശത്തെ പ്രതിരോധിച്ച് നടി രംഗത്തെത്തിയത്. “അത്തരം ഞെട്ടിക്കുന്ന സംഭവങ്ങൾ (പുൽവാമ ആക്രമണം) നടന്നുകഴിയുന്പോൾ എല്ലാവർക്കും തോന്നുന്ന അതേവികാരം തന്നെയാണു താനും പ്രകടിപ്പിച്ചത്. നമ്മുടെ ബോധമണ്ഡലത്തിൽ ഏറ്റ ആഴമേറിയ മുറിവും മുറിപ്പാടുമായിരുന്നു ആ സംഭവം. ആ സംഭവത്തിന്റെ ക്രൂരത എന്നെ ഉലച്ചുകളഞ്ഞു. അതിർത്തിയിലേക്കു പോയി ആരുടെയെങ്കിലും തോക്ക് പിടിച്ചുവാങ്ങി ആവശ്യമായത് ചെയ്യണമെന്നാണ് എന്റെ മനസ് പറഞ്ഞത്- കങ്കണ പറഞ്ഞു. ഇത്തരം…
Read MoreCategory: Movies
പ്രണയത്തിന് പ്രായം പ്രശ്നമല്ല! വിവാഹം ഏപ്രിലിൽ
ബോളിവുഡിലെ കമിതാക്കളായ അർജുൻ കപൂറും മലൈക അറോറയും ഏപ്രിലിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. ഇവരോട് അടുത്ത കേന്ദ്രങ്ങളാണ് വിവാഹ വാർത്തകളെ കുറിച്ച് സൂചനകൾ നൽകിയത്. മലൈകയും അർജുനും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ ഇറങ്ങിയിട്ട് കുറേക്കാലമായി. ഉൗഹാപോഹങ്ങളെ ശരി വയ്ക്കുന്ന വിധം ഇരുവരെയും പല സ്ഥലത്തും പലരും കണ്ടുമുട്ടി. എന്നാൽ ഉൗഹാപോഹങ്ങൾക്കു വിരാമമിട്ട് വിവാഹ വാർത്ത വന്നിരിക്കുന്നു. 44കാരിയായ മലൈക 2016ൽ അർബാസ് ഖാനിൽനിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് 33കാരനായ അർജുനുമായി അടുക്കുന്നത്. അർജുൻ തന്റെ നല്ല സുഹൃത്താണെന്നും ആൾക്കാർ ആവശ്യമില്ലാത്ത അർഥം തങ്ങളുടെ ബന്ധത്തിന് നൽകുകയാണെന്നുമായിരുന്നു മലൈക അറോറ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകൊണ്ടിരുന്നത്.
Read Moreലിപ്ലോക്ക് ! ഋത്വിക് ആണെങ്കിൽ തമന്ന തയാറാണ്…
ലിപ്ലോക്ക് രംഗങ്ങളിൽ അഭിനയിക്കില്ല, പക്ഷെ എന്നാൽ ചുംബന രംഗത്തിൽ അഭിനയിക്കുന്നത് ഋത്വിക് റോഷനാണെങ്കിൽ ചുംബിക്കാൻ മടിയില്ല- പറയുന്നത് തെന്നിന്ത്യൻ സുന്ദരി തമന്നയാണ്. തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും ചെന്നെത്തിയ തമന്ന ഒരു കടുത്ത ഋത്വിക് ആരാധികയാണ്. ഒരു തമിഴ് ചാനൽ ഷോയിലാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്. സിനിമയിൽ ചുംബനരംഗങ്ങളിൽ അഭിനയിക്കില്ലെന്ന് കരാർ ഉണ്ടെങ്കിലും നായകനാകുന്നത് ഋത്വിക് ആണെങ്കിൽ ചുംബിക്കാൻ മടിക്കില്ലെന്ന് സുഹൃത്തുക്കളോട് താൻ പറയാറുണ്ടെന്ന് തമന്ന പറയുന്നു. ഒരിക്കൽ ഋത്വിക് റോഷനെനേരിട്ട് കണ്ടപ്പോൾ താൻ ഒരു സിനിമാതാരമാണെന്ന കാര്യം പോലും മറന്ന് ഒരു ആരാധികയെപ്പോലെ പെരുമാറിയെന്ന് തമന്ന പറയുന്നു. താര പ്രഭയെല്ലാം മറന്ന് ഒരു ആരാധിക മാത്രമായി മാറിയെന്നും തമന്ന പറഞ്ഞു. അന്ന് ഋത്വിക്കിനൊപ്പം ഫോട്ടോയെടുത്തെന്നും തമന്ന പറഞ്ഞു. ചലച്ചിത്രതാരമെന്ന നിലയിൽ ഋത്വിക് കാണിക്കുന്ന അർപ്പണബോധം എല്ലാവർക്കും മാതൃകയാണെന്നാണ് തമന്ന പറയുന്നത്.
Read Moreജയ് ഹിന്ദ് വിളികളുമായി പ്രിയങ്ക ചോപ്ര, പാക്കിസ്ഥാനികള്‍ക്ക് പ്രതിഷേധം
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡർ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ ഓണ്‍ലൈൻ പെറ്റീഷൻ. ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു സൈന്യത്തെ പിന്തുണച്ച് ശേഷം ജയ് ഹിന്ദ് എന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തതാണ് ചില പാക് പൗരൻമാരെ ചൊടിപ്പിച്ചത്. ”രണ്ട് ആണവശക്തികൾ തമ്മിലുള്ള യുദ്ധം മരണത്തിലേക്കും നാശനഷ്ടങ്ങളിലേക്കും മാത്രമേ നയിക്കൂ. യൂനിസെഫിൻറെ ഗുഡ്വിൽ അംബാസിഡർ എന്ന നിലക്ക് പ്രിയങ്ക നിഷ്പക്ഷ നിലപാടായിരുന്നു സ്വീകരിക്കേണ്ടിയിരുന്നത്. പക്ഷേ, പാക്കിസ്ഥാനിലെത്തി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷമുള്ള പ്രിയങ്കയുടെ ട്വീറ്റ് മറിച്ചാണ് സൂചിപ്പിക്കുന്നത്. പ്രിയങ്ക ഇനിയീ പദവി അർഹിക്കുന്നില്ല”, ഓണ്‍ലൈൻ പെറ്റീഷനിൽ പറയുന്നു.
Read Moreസ്റ്റൈൽ മന്നൻ ഡബിൾ റോളിൽ; നയൻതാരയും കീർത്തിയും നായികമാർ?
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയതാരം സ്റ്റൈൽ മന്നൻ രജനീകാന്ത് ഇരട്ടവേഷത്തിലെത്തുന്നു. പേട്ടയ്ക്ക് ശേഷമുള്ള താരത്തിന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടയിലാണ് അടുത്ത സിനിമയിൽ താരത്തിന്റെ നായികമാരായി നയൻതാരയും കീർത്തി സുരേഷും എത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളെത്തിയത്. രജനീകാന്തിന്റെ കരിയറിലെ 166-ാമത് സിനിമ കൂടിയാണിത്. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികമാരായി നയൻതാരയും കീർത്തി സുരേഷും എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചന്ദ്രമുഖി, ശിവാജി, കുസേലൻ തുടങ്ങിയ സിനിമകൾക്ക് ശേഷം വീണ്ടും നയൻസും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. താരപുത്രിയായ കീർത്തി സുരേഷ് ആദ്യമായാണ് രജനിക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്. ഈ സിനിമയിൽ ഇതാദ്യമായാണ് തെന്നിന്ത്യയ്ക്ക് തന്നെ പ്രിയങ്കരിയായി മാറിയ രണ്ട് മലയാളികാളായ അഭിനേത്രികൾ ഒരുമിച്ചെത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഒൗദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. പോലീസ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായാണ് രജനീകാന്ത് എത്തുന്നതെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ.
Read Moreമേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ഇനി വെള്ളിത്തിരയിലേക്ക്. ഹിന്ദിയിലും തെലുങ്കിലുമായി നിർമിക്കുന്ന ചിത്രത്തിന് മേജർ എന്നാണ് പേരിട്ടിരിക്കുന്നത്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിലെത്തുന്നത്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ നിർമാണ കന്പനിയായ ജി മഹേഷ് ബാബു എന്റര്ടെയ്ൻമെന്റും സോണി പിക്ചേഴ്സ് ഇന്റർര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അദിവി എന്റര്ടെയ്ന്മെന്റും എ + എസ് മൂവീസും നിർമാണ പങ്കാളികളാണ്. ശശികിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാന വേഷത്തിലെത്തുന്ന അദിവി സെഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയുമൊരുക്കുന്നത്.
Read Moreവാരിക്കുഴിയിലെ കൊലപാതകം: 15 നിര്‍മാതാക്കള്‍ പിന്മാറിയ സിനിമയെന്ന് അണിയറക്കാര്‍
കോഴിക്കോട്: പുതുമുഖ ചിത്രങ്ങള്‍ക്ക് തിയറ്ററുകള്‍ ലഭിക്കാന്‍ ഇന്നും പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നതായി വാരിക്കുഴിയിലെ കൊലപാതകം എന്നസിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അമിത് ചക്കാലയ്ക്കല്‍ . പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കുന്ന ചിത്രങ്ങള്‍ ഈ കാലഘട്ടത്തിലും വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ട്. താന്‍ ആദ്യമായി നായക വേഷത്തില്‍ എത്തുന്ന ഈ ചിത്രവും ഇത്തരത്തില്‍ കടുത്ത പ്രതിസന്ധികള്‍ നേരിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഹണിബീ, പ്രേതം ടൂ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട തനിക്ക് അവിചാരിതമായി ലഭിച്ച അവസരമാണ് വാരിക്കുഴിയിലെ കൊലപാതകത്തിലെ പള്ളിയില്‍ അച്ചന്റെ വേഷം. അറിയപ്പെടുന്ന താരങ്ങളെവച്ച് ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തില്‍ താരങ്ങളുടെ ഡേറ്റ് ലഭിക്കാതെ വരുകയും ഒടുവില്‍ തന്നെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാന്‍ സംവിധായകന് രജീഷ് മിഥില തീരുമാനമെടുക്കുകയുമായിരുന്നു. എന്നാല്‍ ശ്രദ്ധേയനായ താരമല്ലാത്തതിനാല്‍ 15 പ്രൊഡ്യൂസര്‍മാരാണ് ചിത്രത്തില്‍ നിന്നും പിന്മാറിയത്. ഒടുവില്‍ അപ്രതീക്ഷിതമായി കോഴിക്കോട് എത്തിയപ്പോഴാണ് സുജീഷ് കോലതൊടിയും ഷിബുദേവദത്തും…
Read Moreമണിയൻപിള്ള രാജുവിന് പ്രേമലേഖനം നൽകിയിട്ടുണ്ട്: ഷക്കീല
നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന് താൻ പ്രേമലേഖനം നൽകിയിട്ടുണ്ടെന്ന് നടി ഷക്കീല. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. പക്ഷെ തന്റെ പ്രണയാഭ്യർത്ഥന മണിയൻപിള്ള രാജു നിരസിച്ചുവെന്നും ഷക്കീല വ്യക്തമാക്കി. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന സമയത്ത് ചോട്ടാമുംബൈയിൽ അവസരം നൽകിയത് മണിയൻപിള്ള രാജുവാണ്. അദ്ദേഹമായിരുന്നു സിനിമയുടെ നിർമാതാവ്. ഈ സിനിമ എന്നെ വളരെയധികം സഹായിച്ചിരുന്നു. അമ്മയുടെ ചികിത്സയ്ക്കു പോലും എന്റെ കൈവശം പണമില്ലായിരുന്ന സമയത്താണ് ഈ സിനിമയിൽ അവസരം ലഭിച്ചത്. മണിയൻപിള്ള രാജു നൽകിയ സഹായം അന്നെനിക്ക് വളരെ വലുതായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് തന്നെ പ്രതിഫല തുക മുഴുവൻ നൽകണമെന്ന് ഞാൻ മണിയൻ പിള്ള രാജുവിനോട് അഭ്യർഥിച്ചിരുന്നു. അദ്ദേഹം സഹായിച്ചത് കൊണ്ട് വലിയൊരു പ്രതിസന്ധിയിൽ നിന്നും താൻ കരകയറിയെന്നും ഷക്കീല പറഞ്ഞു. ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുവാൻ സാധിച്ചത് വളരെ അനുഗ്രഹമായി കരുതുന്നുവെന്നും ഷക്കീല പറഞ്ഞു.
Read Moreഏഴു വർഷത്തിനുശേഷം ജഗതി കാമറയ്ക്കു മുന്നിൽ; പകർത്തി മനോജ് കെ. ജയൻ
കൊച്ചി: വാഹനാപകടത്തെത്തുടർന്ന് ഏഴു വർഷത്തോളമായി അഭിനയരംഗത്തുനിന്നു വിട്ടുനിന്ന മലയാളത്തിന്റെ ഹാസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ വീണ്ടും കാമറയ്ക്കു മുന്നിലേക്കു തിരിച്ചെത്തി. ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിച്ച പരസ്യ കന്പനിയായ ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിച്ചത്. ജഗതിയെ കാമറയിൽ പകർത്തി നടൻ മനോജ് കെ. ജയൻ സ്വിച്ച് ഓണ്‍ കർമം നിർവഹിച്ചു. രാജ്കുമാർ, മകൾ പാർവതി ഷോണ്‍, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ പരസ്യചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പേരക്കുട്ടികൾക്കൊപ്പമാണ് ജഗതി ചടങ്ങിന് എത്തിയത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ ജഗതിയുടെ തിരിച്ചുവരവിന് വേഗം കൂടുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചതിനെത്തുടർന്നാണ് വീണ്ടും അഭിനയിപ്പിക്കാൻ തീരുമാനിച്ചതെന്ന് ജഗതിയുടെ മകൻ രാജ്കുമാർ പറഞ്ഞു. 2012 മാർച്ച് 10ന് കാലിക്കട്ട് യൂണിവേഴ്സിറ്റിക്കു സമീപത്തായിരുന്നു ജഗതി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നീണ്ട ഏഴ് വർഷത്തെ ചികിത്സയ്ക്കു…
Read Moreസഹോദരനെ കാണാൻ വരണമെന്ന് ആരാധകൻ; കിംഗ് ഖാന്റെ മറുപടിയിങ്ങനെ
സെറിബ്രൽ പൾസിയുള്ള സഹോദരനെ കാണാൻ എത്തണമെന്ന ആരാധകന്റെ ആവശ്യത്തിന് മറുപടി നൽകി ഷാരൂഖ് ഖാൻ. ഷാരൂഖ് കാണുവാനായി ജനുവരി മുതൽ 143 ട്വീറ്റുകളാണ് അമൃത് എന്നയാൾ ചെയ്തത്. അവസാനം ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ഷാരൂഖ് കുറിച്ചു. “ക്ഷമിക്കണം അമൃത്, നിങ്ങളുടെ ട്വീറ്റ് വീഡിയോ ഇപ്പോഴാണ് കണ്ടത്. അമ്മയെ എന്റെ അന്വേഷണം അറിയിക്കണം. ഞാൻ അവിടെ ഉടൻ തന്നെ എത്തുകയും രാജുവിനോട് സംസാരിക്കുകയും ചെയ്യും’. ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനാണ് അമൃത്. അദ്ദേഹത്തിന്റെ മറുപടി കിട്ടിയതോടെ ഷാരൂഖിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം. Sorry Amrit I hadn’t seen your video. Please give my regards to mummyji & I will figure out & speak to RAJU soon. https://t.co/hBQvmLqHgQ — Shah Rukh Khan (@iamsrk) February 26, 2019
Read More