ബോളിവുഡിലെ യുവനായകൻ വരുണ്‍ ധവാനും ഗേൾഫ്രണ്ട് നടാഷ ദലാലുമായുള്ള വിവാഹം ഡിസംബറിൽ നടക്കുമെന്ന് വാർത്തകൾ വരുന്നു. ഏറെക്കാലമായി വരുണും നടാഷയും പ്രണയത്തിലായിരുന്നു. നടാഷ വരുണിന്റെ ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറും കൂടിയാണ്. ഇരുവരുടെയും രക്ഷിതാക്കൾ വിവാഹക്കാര്യത്തെക്കുറിച്ച് അന്തിമ തീരുമാനമെടുത്തതായിട്ടാണ് വിവരങ്ങൾ പുറത്തുവരുന്നത്. പരന്പരാഗത രീതിയിൽ വിവാഹം നടത്താനാണ് നീക്കം. ഇതോടൊപ്പം സിനിമാ മേഖലയിലെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഉൾക്കൊള്ളിച്ച് വലിയൊരു റിസപ്ഷനും സംഘടിപ്പിക്കും. വിവാഹത്തിനുവേണ്ടിയുള്ള പർച്ചേസുകൾ നടാഷ ഇപ്പോഴേ തുടങ്ങി. ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരണ്‍ ജോഹർ അവതരാകനായെത്തുന്ന കോഫി വിത്ത് കരണ്‍ ഷോയിൽ തങ്ങൾ പ്രണയത്തിലാണെന്ന് വരുണ്‍ ധവാൻ തുറന്ന് സമ്മതിച്ചിരുന്നു. സ്വകാര്യ ചടങ്ങുകളിലും പൊതുപരിപാടികളിലും ഇരുവരും സാധാരണ ഒന്നിച്ചാണ് പങ്കെടുക്കാറുള്ളത്. സഹ സംവിധായകനായിട്ടാണ് വരുണ്‍ സിനിമയിലെത്തിയത്. പിന്നീട് കരണ്‍ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വരികയായിരുന്നു. സംവിധായകൻ…
Read MoreCategory: Movies
പ്ലീസ് അരുതേ… ആരാധകനോട് റായ് ലക്ഷ്മി
ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി റായ് ലക്ഷ്മി. അടുത്തിടെ നടി പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുന്നു. ഹാപ്പിനെസ് കംസ് ഇൻ വേവ്സ് എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രത്തെ പ്രശംസിച്ചും എതിർത്തും നിരവധി കമന്റുകളാണ് ലഭിച്ചത്. ഇങ്ങനെ സെക്സിയായ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്തിനാണ്… താങ്കളെ അൺഫോളോ ചെയ്യുന്നു എന്ന ഒരു കമന്റിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇങ്ങനെയാണ് താരം മറുപടി നൽകിയത്- പ്ലീസ് …അരുതേ… താങ്കൾ അങ്ങനെ ചെയ്താൽ ഞാൻ അക്കൗണ്ട് ഇപ്പോൾ തന്നെ ഡീആക്ടിവേറ്റ് ചെയ്യും. എന്തായാലും താരത്തിന്റെ മറുപടിയെ അനുമോദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
Read Moreഎനിക്ക് ഈ മനുഷ്യനെ മതി: സുസ്മിത സെൻ
മിസ് യൂണിവേഴ്സും ബോളിവുഡ് താരവുമായ സുസ്മിതയ്ക്ക് പ്രായം 42. ഇക്കാലമത്രയും വിവാഹം കഴിക്കാതെ മുന്നോട്ടുപോയ താരത്തിന് ഇപ്പോൾ വിവാഹം കഴിച്ചാൽ കൊള്ളാമെന്ന് തോന്നിത്തുടങ്ങിയത്രേ. 27കാരനും മോഡലുമായ റോഹ്മാൻ ഷാളിനെ കണ്ട നിമിഷം മുതൽ സുസ്മിത വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്നാണ് ബോളിവുഡിലെ അടക്കം പറച്ചിൽ. അടുത്തിടെ ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നെ ഒരുമിച്ചായി കറക്കം. ഇപ്പോഴിതാ ഇവർ തമ്മിൽ വല്ലാതെ അടുത്തുവത്രേ. കഴിഞ്ഞ ദിവസം റോഹ്മാനുമായുള്ള റൊമാന്റിക് വീഡിയോ സുസ്മിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇരുവരുടെയും ബന്ധം പുതിയ തലത്തിലേക്ക് കടന്നതായി റിപ്പോർട്ടുകൾ വരുന്നത്. എന്റെ ഉപ്പൂറ്റി ഈ മനുഷ്യനു മുന്നിലേ ഞാനുയർത്തൂവെന്നൊരു അടിക്കുറിപ്പും വീഡിയോയ്ക്ക് താരം നൽകിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വിവാഹം ഈ വർഷം നടന്നേക്കുമെന്നാണ് സൂചന. സുസ്മിതയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് റോഹ്മാൻ ആണത്രേ ആദ്യം അറിയിച്ചത്. സുസ്മിത ഇതിനു സമ്മതം…
Read Moreഅഭിനയിക്കാൻ ആരും വിളിക്കുന്നില്ല: അംബിക
ഇപ്പോൾ അഭിനയിക്കാൻ തന്നെ ആരും വിളിക്കുന്നില്ലെന്ന് നടി അംബിക. വിദേശത്താണ് താമസിക്കുന്നതെന്ന ചിന്തയിലാകാം തന്നെ ആരും സിനിമയിലേക്ക് ക്ഷണിക്കാത്തതെന്നും അംബിക പറയുന്നു. ഒരു ചലച്ചിത്ര അവാർഡ് വേദിയിൽ അതിഥിയായി എത്തിയപ്പോഴാണ് നടി അംബിക മനസു തുറന്നത്. താൻ വിദേശത്താണുള്ളതെന്ന സംശയം ഇവിടെ തീരുമെന്ന് കരുതുന്നതായും അംബിക പറഞ്ഞു. ഞാനും മകനും മദ്രാസിലാണ് താമസിക്കുന്നത്. അമേരിക്കയിലല്ല. കേരളത്തിൽ അവാർഡ് ദാന ചടങ്ങുകൾക്ക് വരാൻ സന്തോഷമാണ്. മലയാളികൾ നിറഞ്ഞ, മലയാളം സംസാരിക്കുന്ന ഇത്തരം വേദികൾ രസകരമാണ്- അംബിക പറയുന്നു. മലയാളത്തിലും തമിഴിലും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അംബിക ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാളചിത്രം 2015ൽ പുറത്തിറങ്ങിയ ഷി ടാക്സി ആണ്.
Read Moreസൈക്കിളോടിച്ച “അമ്പിളി’ ഹിറ്റ്; സിനിമാലോകം ചോദിക്കുന്നു, ആരാണ് ഈ അഭിലാഷ്?
ആദ്യ ലുക്കിൽ തന്നെ പലരും തലകുലുക്കി, “അന്പിളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗംഭീരം. “അന്പിളി’ എന്ന ടൈറ്റിൽ ആദ്യ കാഴ്ചയിൽത്തന്നെ മനസിലേക്കു സൈക്കിളോടിച്ചു കയറ്റും. അന്പിളിയുടെ “അ’ സൈക്കിൾ ആയി മാറിയതു പലരെയും ത്രില്ലടിപ്പിച്ചു. എത്ര നേരം നോക്കിയിരുന്നാലും മതിവാരാത്ത നിറവിന്യാസമാണ് അന്പിളിയുടെ പോസ്റ്ററിന്റെ മറ്റൊരു പ്രത്യേകത. തണുപ്പും മഴയും കുളിരുമെല്ലാം ഫീൽ ചെയ്യിക്കുന്ന കോന്പിനേഷൻ. എന്തിന് പോസ്റ്റർ ഇറങ്ങി നിമിഷങ്ങൾക്കം അത് ട്രോളുകാരും കൊണ്ടുപോയി. ചിത്രത്തിലെ നായകനായ സൗബിൻ ഷാഹിറിന്റെ മുഖത്തിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഫിറ്റ് ചെയ്താണ് ട്രോളുകൾ തരംഗമായത്. പോസ്റ്റർ പുറത്തുവിട്ടു നിമിഷങ്ങൾക്കകം അന്പിളിയുടെ സംവിധായകനായ ജോൺപോൾ ജോർജിനെ തേടി മുൻനിര യുവതാരങ്ങളുടേതുൾപ്പെടെ നിരവധി വിളികൾ എത്തി… ആദ്യം അഭിനന്ദനം പിന്നെ എല്ലാവർക്കും അറിയേണ്ടത്, ആരാണ് ഈ പോസ്റ്റർ ഡിസൈൻ ചെയ്ത അഭിലാഷ് ചാക്കോ എന്നായിരുന്നു. “ഗപ്പി’ എന്ന ഒറ്റ…
Read Moreതൈമൂർ അലിക്കൊപ്പം ഡേറ്റിംഗ് ചെയ്യാൻ ആഗ്രഹം: തപ്സി പന്നു
സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനായ തൈമുര്‍ അലിഖാന് പട്ടൗഡിയുമായി ഡേറ്റിംഗ് നടത്താനാവുമോയെന്ന് തപ്സി പന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു തപ്സിയുടെ ഞെട്ടിക്കുന്ന തുറന്നു പറച്ചിൽ. ബോളിവുഡ് സിനിമാലോകത്തുനിന്നും ഡേറ്റിംഗിനായി ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോഴായിരുന്നു തപ്സിയുടെ പ്രതികരണം. ഡേറ്റിംഗുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് താല്പര്യമില്ലെന്നും ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന് ചോദിച്ചാല്‍ അത് താന്‍ പറയാമെന്നും തപ്സി പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
Read Moreമോഹൻലാലിന്റെ അഭിനയം കണ്ട് പഠിക്കാൻ വിജയ് സേതുപതി നേരിട്ടെത്തി
മോഹൻലാലിന്റെ അഭിനയം നേരിട്ട് കണ്ട് പഠിക്കുവാൻ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി സൂപ്പർതാരം വിജയ് സേതുപതി. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് വിജയ് സേതുപതി എത്തിയത്. പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനയ്ക്കലാണ് ഇതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്. മോഹൻലാൽ കാരവനിലുണ്ടെന്നും ഇപ്പോൾ ഫ്രീയാണെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തെ കാരവനിൽ അല്ല കാണേണ്ടതെന്നും അദ്ദേഹം അഭിനയിക്കുന്നത് കണ്ട് പഠിക്കണമെന്നും വിജയ് സേതുപതി പറഞ്ഞതായി സിദ്ധു കുറിക്കുന്നു. മോഹൻലാലിന്റെ അഭിനയം ഏറെ നേരം കണ്ട് നിന്ന് പഠിച്ചതിനു ശേഷമാണ് അദ്ദേഹം പോയതെന്നും സിദ്ധു വ്യക്തമാക്കി.
Read Moreപിണക്കം മാറി; ചിന്പുവും ഹൻസികയും വീണ്ടുമൊന്നിക്കുന്നു
പ്രണയത്തകർച്ചയ്ക്കു ശേഷം ചിന്പുവും ഹൻസികയും വീണ്ടും ഒരു സിനിമയിൽ ഒന്നിക്കുന്നു. വാലു എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുന്നതിനിടെയാണ് ഹൻസികയും ചിന്പുവും പ്രണയത്തിലായത്. ആ ചിത്രം റിലീസ് പൂർത്തിയാക്കി തിയറ്ററിലെത്തുന്പോഴേക്കും ഇരുവരും വേർപിരിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും സൗഹൃദത്തിലാണെന്നാണ് കേൾക്കുന്നത്. ഹൻസികയുടെ അൻപതാമത്തെ ചിത്രമായ മഹയിൽ ചിന്പു അതിഥിവേഷത്തിലെത്തുന്നു എന്നാണ് കേൾക്കുന്നത്. ചിത്രത്തിനായി ചിന്പു പത്തു ദിവസത്തെ കാൾഷീറ്റ് നൽകിയിട്ടുണ്ടത്രെ. പഴയ കാമുകിമാരെ സുഹൃത്തായി കണ്ട് ചിന്പു ഒരുമിച്ച് അഭിനയിക്കുന്നത് ഇതാദ്യമല്ല. പ്രണയത്തകർച്ചയ്ക്കു ശേഷം ഇത് നമ്മ ആള് എന്ന ചിത്രത്തിൽ നയൻതാരയുമായി ഒന്നിച്ച് ചിന്പു വീണ്ടും സിനിമ ചെയ്തത് വാർത്തയായിരുന്നു. ആദ്യം എതിർപ്പ് കാണിച്ചെങ്കിലും നയൻതാരയും പിന്നീട് അഭിനയിക്കാൻ സമ്മതം അറിയിക്കുകയായിരുന്നു.
Read Moreലൂസിഫറിൽ ഫാദർ നെടുമ്പള്ളിയായി ഫാസിൽ
പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറിൽ സംവിധായകൻ ഫാസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ഫാദർ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫാസിൽ അവതരിപ്പിക്കുന്നത്. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനു ശേഷം മോഹൻലാലും ഫാസിലും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ലൂസിഫർ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഫാസിൽ അഭിനയിക്കുന്നുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടോവിനൊ, സായ്കുമാർ, മംമ്ത മോഹൻദാസ്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
Read More“മനോഹരൻ മംഗളോദയം’ വീണ്ടും
മമ്മൂട്ടി-പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർഹിറ്റ് ചിത്രം പോക്കിരിരാജയിൽ ഏവരെയും പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ് സലിം കുമാർ അവതരിപ്പിച്ച മനോഹരൻ മംഗളോദയം. ഒരു നോവലിസ്റ്റിനെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിത സിനിമയുടെ രണ്ടാം ഭാഗം മധുരരാജ ഒരുങ്ങുമ്പോൾ മനോഹരൻ മംഗളോദയം വീണ്ടുമെത്തുകയാണ്. താരത്തിന്റെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുശ്രി, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബോളിവുഡ് താരം സണ്ണി ലിയോണിയും ചിത്രത്തിൽ ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. നെൽസണ്‍ ഐപ് സിനിമാസിന്റെ ബാനറിൽ നെൽസണ്‍ ഐപ് ആണ് ചിത്രം നിർമിക്കുന്നത്.
Read More