ആഢംബര ബൈക്കായ ബിഎംഡബ്ല്യു ജി310 ജിഎസ് ബൈക്ക് സ്വന്തമാക്കി നടൻ വിജയ് സേതുപതി. ബിഎംഡബ്ല്യു മോട്ടറാഡ് ഇന്ത്യയുടെ ഫേസ്ബുക്ക് പേജിലാണ് താരം ബൈക്ക് വാങ്ങുന്നതിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഏകദേശം മൂന്നേ മുക്കാൽ ലക്ഷം രൂപയാണ് ബൈക്കിന്റെ വില. സൂപ്പർ ഡീലക്സാണ് റിലീസിനൊരുങ്ങുന്ന വിജയ് സേതുപതി ചിത്രം. താരം ഒരു ട്രാൻസ്ജൻഡറുടെ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഫഹദ് ഫാസിലും ഒരു പ്രധാനകഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
Read MoreCategory: Movies
പ്രഭാസും അനുഷ്കയും ജപ്പാനിലേക്ക്
പ്രഭാസും അനുഷ്കയും ജപ്പാനിലേക്ക് പോകുന്നു. 2013ൽ പുറത്തിറങ്ങിയ “മിർച്ചി’ ജപ്പാനിലും റിലീസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രമോഷനു വേണ്ടിയാണ് ഇരുവരും ജപ്പാനിലേക്കു പോകുന്നത്. മാർച്ച് രണ്ടിനാണ് ചിത്രം ജപ്പാനിൽ റിലീസ് ചെയ്യുന്നത്. 2013 ൽ റിലീസ് ചെയ്ത സിനിമയ്ക്ക് ഇന്ത്യയിൽ നിന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കൊരട്ടാല ശിവയുടെ ആദ്യ സിനിമയായിരുന്നു ഇത്. പ്രഭാസും അനുഷ്കയും ഒരുമിച്ച സിനിമകളിൽ എക്കാലത്തെയും മികച്ചതെന്ന് വിലയിരുത്തിയ സിനിമ കൂടിയായിരുന്നു ഇത്. ബാഹുബലിയിലൂടെ പ്രഭാസിന്റെ കരിയറും ജീവിതവും മാറി മറിഞ്ഞിരുന്നു. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്സോഫീസിലെ പല റിക്കാർഡുകളേയും തകർത്താണ് ചിത്രം കുതിച്ചത്. പ്രഭാസിനും അനുഷ്ക്കയ്ക്കും ജപ്പാനിലുള്ള സ്വീകാര്യത കണക്കിലെടുത്താണ് മിർച്ചിയും എത്തുന്നത്. അനുഷ്കയുടെയും പ്രഭാസിന്റെയും കെമിസ്ട്രിയെ ഇരുകൈയും നീട്ടി ജപ്പാൻ സ്വീകരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ.
Read Moreറാമായി ഗണേഷ്, ജാനുവായി ഭാവന; 99ന്റെ ലൊക്കേഷൻ ചിത്രങ്ങൾ
വിജയ് സേതുപതി, തൃഷ എന്നിവർ തകർത്തഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 96ന്റെ കന്നഡ പതിപ്പിന്റെ ലൊക്കേഷൻ ചിത്രങ്ങൾ കൈയടി നേടുന്നു. 99 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിജയ് സേതുപതിക്കു പകരം ഗണേഷും തൃഷയ്ക്കു പകരം ഭാവനയുമാണ് തിരശീലയിലെത്തുക. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോമിയോ എന്ന ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 99. #Exclusive_Photos_GBoss#99Movie.❤️❤️❤️ Photos@Official_Ganesh #Bhavana@preethamgubbi #GStar34 #99TheMovie #99Movie pic.twitter.com/ra1UjSftHL — Official Ganesh Fans (@TheGaneshFC) February 26, 2019
Read Moreഗാഥയെ സ്വീകരിച്ചതിൽ സന്തോഷം: നൂറിൻ ഷെരീഫിന്റെ സിനിമാവിശേഷങ്ങളിലേക്ക്….
ഗാഥയെ പ്രേക്ഷകർ ഇഷ്ടത്തോടെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ‘ഒരു അഡാർ ലവി’ലെ നായിക നൂറിൻ ഷെരീഫ്. നൃത്തപശ്ചാത്തലമാണ് നൂറിനെ സിനിമയിലെത്തിച്ചത്. ഒമർ ലുലുവിന്റെ ചങ്ക്സിൽ തുടക്കം. ഒരു അഡാർ ലവിൽ ഏറെ പ്രാധാന്യമുള്ള നായികവേഷം. ഒമറിന്റെ അടുത്ത ചിത്രം ‘പാത്തു വെഡ്സ് ഫ്രീക്കനി’ലും നൂറിനാണു നായിക. ചവറ എംഎസ്എൻ കോളജിൽ ഇന്റഗ്രേറ്റഡ് എംബിഎ രണ്ടാംവർഷ വിദ്യാർഥിയാണ് നൂറിൻ. യുവതാരം നൂറിൻ ഷെരീഫിന്റെ സിനിമാവിശേഷങ്ങളിലേക്ക്…. ഒരു അഡാർ ലവ് എന്ന സിനിമയിലേക്ക് എത്തിയത്…? കുട്ടിക്കാലം മുതൽ എനിക്കു സിനിമ ഇഷ്ടമായിരുന്നു. ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ വരെ പെർഫോം ചെയ്തിട്ടുണ്ട്. ബാക്ക്ഗ്രൗണ്ടിൽ നിന്നു ഡാൻസ് കളിക്കുന്ന ഒരാളായിരുന്നു ഞാൻ.അന്നൊക്കെ നടിമാരെയും അഭിനയിക്കുന്നവരെയും കാണുന്പോൾ എനിക്കും അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. ചെറിയ രീതിയിൽ മോഡലിംഗും ചെയ്തിരുന്നു. പ്ലസ്ടുവിനു പഠിക്കുന്പോൾ ഓഡിഷനിലൂടെ ചങ്ക്സിലെത്തി. അതിൽ ചെറിയ ഒരു വേഷം. 2017…
Read Moreഅരികുജീവിതങ്ങളെ അഭ്രപാളിയിലെത്തിച്ച “കാന്തൻ ദ ലവർ ഓഫ് കളർ’
സിജോ പൈനാടത്ത് കൊച്ചി: അരികുകളിലേക്കു മാറ്റിനിർത്തപ്പെട്ടവരുടെ ജീവിതം പറഞ്ഞതാണു മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ’കാന്തൻ, ദ ലവർ ഓഫ് കളറി’നെ വേറിട്ടതാക്കുന്നത്. വയനാട് തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ ഊരുജീവിതവും നിലനില്പിനായുള്ള പോരാട്ടവുമൊക്കെ ഹൃദ്യമായി സിനിമയിൽ ആവിഷ്കരിച്ചിട്ടുണ്ട്. നിറത്തിന്റെയും ശീലങ്ങളുടെയും ശുചിത്വബോധത്തിന്റെയുമൊക്കെ വൈവിധ്യങ്ങൾ മൂലം പൊതുസമൂഹം ദൂരങ്ങളിലേക്കു മാറ്റിനിർത്തപ്പെട്ടവരാണു സിനിമയിലെ കഥാപാത്രങ്ങൾ. ബാല്യത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കാന്തൻ എന്ന 10 വയസുകാരന്റെയും അവനെ തികഞ്ഞ മനുഷ്യനായി വളർത്തുന്ന ഇത്ത്യാമ്മ എന്ന അമ്മയുമാണു സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കറുപ്പിനോടുള്ള കാന്തന്റെ അപകർഷതയും മറ്റു നിറങ്ങളോടുള്ള അവന്റെ പ്രണയവും തിരിച്ചറിഞ്ഞ് പ്രകൃതിയോടു ലയിച്ചു ചേർന്ന് ജീവിക്കാനുള്ള ആത്മബോധം ഉണ്ടാക്കിക്കൊടുക്കുകയാണ് ഇത്ത്യാമ്മ. മനുഷ്യാവകാശ പ്രവർത്തക ദയാബായിയാണു ഇത്ത്യാമ്മയെ അനശ്വരമാക്കിയത്. ആദിവാസി, ദളിത് വിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായാണു താൻ ഈ സിനിമയെ…
Read Moreഞാന്‍ അത്തരക്കാരിയല്ല, ഗര്‍ഭിണിയാണെന്ന പ്രചരണത്തിനെതിരേ റായ് ലക്ഷ്മി
ഗോസിപ്പ് കോളങ്ങളിലെ നിറസാന്നിധ്യമാണ് തെന്നിന്ത്യന്‍ താരസുന്ദരി റായ് ലക്ഷമി. വിവാദങ്ങളും അരോപണങ്ങളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരം ഗര്‍ഭിണിയാണെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി റായ് ലക്ഷമി ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിരവധി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ നിലപാട് അറിയിച്ച് രംഗത്തുവന്നു താരം. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി പറഞ്ഞു. ”ചില ആളുകള്‍ എന്നെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നു. എനിക്ക് ഒന്നിലധികം പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും ഉണ്ടായിരുന്നുവെങ്കിലും അതിനര്‍ഥം എന്നെക്കുറിച്ച് എന്തും സംസാരിക്കാം എന്നല്ല. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വച്ച് എന്നെ വിലയിരുത്തരുത്” – എന്നും ലക്ഷ്മി വ്യക്തമാക്കി.
Read Moreഅബനി ആദി വീണ്ടും തിളങ്ങി; രണ്ടാം വട്ടവും സംസ്ഥാന ബാലതാരത്തിനുള്ള പുരസ്കാരം പത്തനംതിട്ടയിലേക്ക്
പത്തനംതിട്ട: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാര മികവിൽ വീണ്ടും c. പന്ത് എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രമാണ് അബനിയെ പുരസ്കാരത്തിന് അർഹയാക്കിയത്. അബനിയുടെ അച്ഛനും സംവിധായകനുമായ ആദിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ മികച്ച താരത്തിനുള്ള സംസ്ഥാന പുരസ്കാരം നേരത്തെയും അബനി നേടിയിരുന്നു. പന്തുകളിയെ ഇഷ്ടപ്പെടുന്ന ആമിന സ്വപ്നം കണ്ടിരുന്നത് സ്വന്തമായൊരു പന്താണ്. പന്ത് വാങ്ങാനുള്ള ആമിനയുടെ രസകരമായ ശ്രമവും ഇതിനിടയിലുണ്ടാകുന്ന ശ്രമങ്ങളും ഏറെ ഹൃദ്യമായാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ബാല്യത്തിന്റെ നിഷ്കളങ്കതയും കുസൃതിയും ഒട്ടും ചോർന്നു പോകാതെ അവതരിപ്പിച്ച അബനിയുടെ കഥാപാത്രം തിയറ്ററുകളിൽ കൈയടി നേടിയിരുന്നു. മലപ്പുറത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അബനിയെ കൂടാതെ ജില്ലയിൽ നിന്നുള്ള ഒരുപിടി കലാകാരന്മാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നന്നുവക്കാട് വിഷുവിൽ ബുക്ക്മാർക്ക് ഡയറക്ടർ കൂടിയായ എ. ഗോകുലേന്ദ്രന്റെയും പത്തനംതിട്ട മുൻ നഗരസഭാ…
Read Moreഎന്റെ ഹൃദയത്തിന് എപ്പോഴും കനമേറയാണ്! ശ്രീദേവിയുടെ ഓർമയിൽ ജാൻവി കപൂറിന്റെ കുറിപ്പ്
ശ്രീദേവി മരിച്ച് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ മകൾ ജാൻവി കപൂർ സോഷ്യൽമീഡിയയിൽ വേദനയോടെ കുറിച്ച വാക്കുകൾ ആരാധകരെയും സങ്കടത്തിലാഴ്ത്തുന്നു. ശ്രീദേവിയുടെയും തന്റെയും കൈകളുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ജാൻവി കുറിച്ചു, “എന്റെ ഹൃദയത്തിന് എപ്പോഴും കനമേറയാണ്, പക്ഷെ ഞാനെപ്പോഴും പുഞ്ചിരിക്കും. കാരണം അതിനകത്ത് നിങ്ങളുണ്ട്’. അനന്തരവന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുവാൻ കുടുംബസമേതം ദുബായിലെത്തിയ ശ്രീദേവി ആഡംബര ഹോട്ടലിലെ ബാത്ത്ടബ്ബിൽ മുങ്ങി മരിക്കുകയായിരുന്നു.
Read Moreറാംജി റാവു വീണ്ടും സ്പീക്കിംഗ്
സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് 1989ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു റാംജിറാവു സ്പിക്കീംഗ്. സിനിമയിൽ വിജയരാഘവൻ ചെയ്ത റാംജിറാവു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തിന്റെ കരിയറിൽ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ കഥാപാത്രം. ഇപ്പോഴിതാ റാംജിറാവുവായി വിജയരാഘവൻ വീണ്ടും വരുന്നു. റാംജി റാവു ആയി നാലാമത്തെ സിനിമയിലാണ് വിജയരാഘവൻ വരുന്നത്. ചെന്പൻ വിനോദ് ജോസും ഷൈൻ ടോം ചാക്കോയും നായക വേഷത്തിൽ എത്തുന്ന മാസ്ക്കിലാണ് വിജയരാഘവൻ റാംജി റാവു ആയി ഇനി വരുന്നത്. സുനിൽ ഹനിഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയങ്ക നായരാണ് നായിക. മാമുക്കോയ,സലീംകുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറിൽ എഎസ് ഗിരീഷ് ലാലാണ് മാസ്ക്ക് നിർമ്മിക്കുന്നത്. സംഗീതം ഗോപിസുന്ദർ. സിദ്ദിഖ്-ലാലിന്റെ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിനു ശേഷം മാണി സി കാപ്പൻ സംവിധാനം…
Read Moreപ്രഭാസിനോട് ഐ ലവ് യു പറയും; വരലക്ഷ്മി പറയുന്നു…
നടൻ പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് നടി വരലക്ഷ്മി. താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന് ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന് പ്രഭാസിന്റെ പേരാണ് പറഞ്ഞത്.
Read More