എന്റെ മേഖല സിനിമയാണ്, സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കില്ലെന്ന് ബോളിവുഡ് സുന്ദരി കരീന കപൂർ. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളെല്ലാം ഉൗഹാപോഹങ്ങൾ മാത്രമാണെന്നും താരം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി കരീന എത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ വാർത്തകളാണ് താരം നിഷേധിച്ചിരിക്കുന്നത്. ബോളിവുഡ് താരം മാധുരി ദീക്ഷിത് ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെ നടി കരീന കപൂറിനെ സ്ഥാനാർഥിയാക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നതായിട്ടായിരുന്നു റിപ്പോർട്ട്. സമീപകാലത്തൊന്നും കോണ്‍ഗ്രസ് വിജയമറിഞ്ഞിട്ടില്ലാത്ത ഭോപ്പാൽ മണ്ഡലത്തിൽ കരീനയെ മത്സരിപ്പിക്കണമെന്ന നിർദേശം മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായ യോഗേന്ദ്ര സിംഗ് ചൗഹാനാണ് മുന്നോട്ട് വച്ചത്. എന്നാൽ ഇതിനോട് കോണ്‍ഗ്രസ് നേതാക്കളാരും പ്രതികരിച്ചിരുന്നില്ല. 2019 ലെ തെരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാർത്ഥികളായി മാധുരി ദീക്ഷിത് അടക്കം നിരവധി സെലിബ്രിറ്റികളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ഗൗതം ഗംഭീർ, സണ്ണി ഡിയോൾ, അജയ് ദേവ്ഗണ്, അക്ഷയ് കുമാർ,…
Read MoreCategory: Movies
മണികർണിക ഇന്റർനെറ്റിൽ
കങ്കണ റണൗത്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മണികർണിക; ദ് ക്വീൻ ഓഫ് ഝാൻസി ഇന്റർനെറ്റിൽ. റിലീസിനെത്തിയ ചിത്രം മണിക്കൂറുകൾക്കകം തമിഴ് റോക്കേഴ്സിന്റെ വെബ് സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ റിലീസ് ചെയ്ത പേട്ട, വിശ്വാസം, ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, ഉറി എന്നീ ചിത്രങ്ങളും ചോർത്തിയ തമിഴ് റോക്കേഴ്സ് സിനിമ മേഖലയ്ക്ക് വലിയ ഭീഷണയാണ് ഉയർത്തുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പിടികൂടുമെന്ന് നിരവധി തവണ പ്രഖ്യാപനമുണ്ടായിട്ടുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കുവാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
Read Moreഐ.എം. വിജയൻ നിർമാതാവാകുന്നു
ഐ.എം. വിജയൻ നിർമാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. ഫുട്ബോളിനെ കുറിച്ചുള്ള കഥ പറയുന്ന ചിത്രത്തിന് “പാണ്ടി ജൂനിയേഴ്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. നവാഗതനായ ദീപക് ഡിയോണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. “നെവർ ബെറ്റ് എഗൈൻസ്റ്റ് അണ്ടർ ഡോഗ്’ എന്നാണ് ടൈറ്റിലിന്റെ ടാഗ് ലൈൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ബിഗ് ഡാഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അരുണ്‍ തോമസും ദീപു ദാമോദറും ഐ.എം. വിജയനൊപ്പം നിർമാണ പങ്കാളികളാകുന്നു.
Read Moreഞാൻ നവനി; നിവിന്റെ അനിയത്തിക്കുട്ടി!
ഹനീഫ് അദേനി സംവിധാനം ചെയ്ത മാസ് ആക്ഷൻ ചിത്രം മിഖായേലിൽ നിവിൻപോളിയുടെ അനിയത്തിയായി വേഷമിട്ടതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ദേവഗിരി സിഎംഐ പബ്ളിക് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി നവനി ദേവാനന്ദ്. ഹീറോയ്ക്കൊപ്പവും മുഖ്യവില്ലനൊപ്പവും സ്ക്രീൻ സ്പേസ്. കഥയെ മുന്നോട്ടു നയിക്കുന്ന, ക്ലൈമാക്സ് വരെ നിറഞ്ഞുനിൽക്കുന്ന കാരക്ടർ. ഈ സിനിമയിലെത്തുംവരെ കരാട്ടെയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന നവനിക്ക് അതു പഠിച്ചു നിർണായകമായ ആക്ഷൻ രംഗങ്ങളിൽ അനായാസം പെർഫോം ചെയ്യാനായതു കലാമണ്ഡലം സരസ്വതി ടീച്ചറിന്റെ മേൽനോട്ടത്തിൽ 12 വർഷമായി തുടരുന്ന നൃത്തജീവിതം പകർന്ന ആത്മവിശ്വാസം. യുവതാരം നവനി സംസാരിച്ചു തുടങ്ങുന്നു…. കലാപരമായ പശ്ചാത്തലമാണോ സിനിമയിലെത്തിച്ചത്… ? എംടി സാറിന്റെ ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചറിന്റെ മേൽനോട്ടത്തിൽ ടീച്ചറിന്റെ മകൾ അശ്വതി മിസിന്റെയും ഭർത്താവ് ശ്രീകാന്ത് സാറിന്റെയും ശിക്ഷണത്തിൽ നാലു വയസു മുതൽ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നു. ചെന്നൈയിലൊക്കെ ഭരതനാട്യം സോളോ കണ്‍സേർട്ടിന്…
Read Moreകോട്ടയത്തുണ്ട് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ലെ മക്രോണി !
“അരുണ്‍ഗോപി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ, പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരുന്നു എന്ന് അറിഞ്ഞപ്പോൾ രാമലീലയിൽ ചെയ്തതിനേക്കാൾ രണ്ടു സീൻ കൂടുതലുള്ള ഒരു കാരക്ടർ കിട്ടിയേക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. താടിയും മുടിയും വളർത്തണമെന്ന് ഒരു ദിവസം അരുണ്‍ഗോപി എന്നെ വിളിച്ചുപറഞ്ഞു. അപ്പോഴും അത്ര വലിയ കാരക്ടർ ആയിരിക്കുമെന്നു വിചാരിച്ചില്ല. പ്രണവിന്റെ സുഹൃത്തിന്റെ വേഷമാണ്, ഇത്തിരി പ്രാധാന്യമുള്ള റോളാണ് എന്നൊക്കെ പിന്നീടാണ് അറിഞ്ഞത്. ഒന്നു രണ്ട് ലുക്ക് ടെസ്റ്റിനുശേഷമാണ് അന്തിമമായി സെലക്ടായത്. അരുണ്‍ഗോപിയുടെ ഉറച്ച തീരുമാനമാണ് എന്നെ ഈ സിനിമയിലെത്തിച്ചതും പ്രണവിനൊപ്പം വർക്ക് ചെയ്യാനുള്ള അവസരമൊരുക്കിയതും.” ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവിന്റെ സുഹൃത്ത് മക്രോണിയായി വേഷമിട്ട കോട്ടയം സ്വദേശി അഭിരവ് ജനൻ സംസാരിക്കുന്നു… അപൂർവരാഗങ്ങളിൽ തുടക്കം 2009 ൽ ഞാൻ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. തുടർന്ന്…
Read Moreഇത് പ്രണവിന്റെ നൂറ്റാണ്ട്
ഡെന്നിസ് ജേക്കബ് ഗോവൻ രാത്രിയിലെ പുതുവർഷപ്പിറവിയോടെയാണ് “ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ തുടങ്ങുന്നത്. മലയാള സിനിമയിലെ പുത്തൻ യുവത്വത്തിന്റെ പിറവി കൂടിയാണിത്. സംഭവബഹുലമായ മലയാള സിനിമയുടെ വിരിമാറിലേക്ക് അപ്പു എത്തുകയാണ്. ആദിയിൽ നിന്ന് തുടങ്ങിയ യാത്ര പുത്തൻ നൂറ്റാണ്ടിലേക്ക്. സംവിധായകൻ അരുൺ ഗോപി ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതുപോലെ ഈ ചിത്രത്തിന് മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ടുമായി പേരിനൊരു സാമ്യം മാത്രമേയുള്ളൂ, പേരിനു മാത്രം. മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും മക്കൾ ഈ ചിത്രത്തിലെത്തിയതും അത്തരത്തിലൊരു സാമ്യം മാത്രമാണെന്ന് ചിത്രം കാണുമ്പോൾ മനസിലാകും. ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഥയാണ്, അല്ലെങ്കിൽ ഈ നൂറ്റാണ്ടിന്റെ യുവത്വത്തിന്റെ കഥയാണ്. നാമെല്ലാം ജീവിക്കുന്ന ഈ സാഹചര്യത്തിന്റെ കഥയാണ്. അവിടെ പ്രണയമുണ്ട്, ആഘോഷമുണ്ട്, ജീവിതമുണ്ട്, പിന്നെ വർഗീയ ചിന്തകളുമുണ്ട്. ഈ ഘടകങ്ങളെയെല്ലാം തൊട്ടുതലോടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രയാണം. ഗോവയിൽ സ്ഥിരതാമസമായ അപ്പു എന്ന ന്യൂജൻ പയ്യനായാണ് പ്രണവ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ഗോവയുടെ…
Read Moreമരക്കാർ അറബിക്കടലിന്റെ സിംഹം; സുബൈദയായി മഞ്ജു
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാർ -അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് പുറത്തുവിട്ടു. സുബൈദയെന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. മോഹൻലാൽ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുനിൽ ഷെട്ടി, ഫാസിൽ തുടങ്ങിയവരുടെ ചിത്രത്തിലെ ലുക്ക് പുറത്തു വിട്ടിരുന്നു. പ്രഭു, കീർത്തി സുരേഷ്, സുഹാസിനി, അർജുൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂർ, ഡോ. സി.ജെ. റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Read Moreശ്രീദേവി ബംഗ്ലാവിനെ കുറിച്ചുള്ള ചോദ്യം; ജാൻവി ഇറങ്ങിപ്പോയി
വിവാദങ്ങളിൽ പെട്ട ശ്രീദേവി ബംഗ്ലാവിനെ കുറിച്ചുള്ള ചോദ്യം ജാൻവിയെ ചൊടിപ്പിച്ചു. നടി ശ്രീദേവിയുടെ ജീവിതത്തോട് ട്രെയിലറിന് സാമ്യമുണ്ടെന്നും നടി മരിച്ചു കിടന്നതു പോലത്തെ സീനുകൾ ട്രെയിലറിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങൾ ശക്തമായത്. ശ്രീദേവി ബംഗ്ലാവ് വിവാദങ്ങളിൽ പെട്ട് പുകയുമ്പോളാണ് ശ്രീദേവിയുടെ മകൾ ജാൻവി ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ വേദിവിട്ടത്. ഒരു ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചിത്രത്തിനെ കുറിച്ച് താര പുത്രിയോട് ചോദിച്ചത്. എന്നാൽ മറുപടി ഒന്നും പറയാതെ നടി വേദിയിൽ നിന്ന് പുറത്തു പോകുകയായിരുന്നു. താരത്തിനോട് ഈ ചോദ്യ ചോദിച്ചതിന് തൊട്ട് പിന്നാലെ തന്നെ ജാൻവിയുടെ മാനേജർ വിഷയത്തിൽ ഇടപെടുകയായിരുന്നു. വിഷയത്തെ കുറിച്ച് ജാൻവിയോട് പ്രതികരിക്കരുതെന്നും ഇയാൾ പറഞ്ഞു. ഇതിനെ തുടർന്നായിരുന്നു താരം വേദിവിട്ട് പോയത്.
Read Moreഹൻസികയുടെ സ്വകാര്യ ചിത്രങ്ങൾ ചോർന്നു
തെന്നിന്ത്യൻ താരസുന്ദരി ഹൻസികയുടെ പേരിൽ പല വിവാദങ്ങളുമാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിനിമകളുടെ പോസ്റ്ററുകളുടെ പേരിൽ നടി വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിത ഹൻസികയുടെ സ്വകാര്യ ചിത്രങ്ങൾ ഓണ്‍ലൈൻ വഴി ചോർന്നിരിക്കുകയാണ്. അമേരിക്കയിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണത്രേ ചോർന്നിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ഹാക്കർമാരാണെന്നാണ് സംശയം. ഹൻസിക ന്യൂയോർക്കിൽ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ചോർന്നത്. നേരത്തെയും ഹൻസികയുടെ നഗ്നചിത്രങ്ങൾ എന്ന് പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങളിലുടെ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഹൻസികയുമായി സാമ്യമുള്ളതാണെങ്കിലും അത് തന്റെ ചിത്രങ്ങളല്ലെന്ന് പറഞ്ഞ് നടി തന്നെ അന്നു രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ പുറത്ത് വന്ന ചിത്രങ്ങളെ കുറിച്ച് ഹൻസിക ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും പോലീസിൽ പരാതി നൽകിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ബിക്കിനി ധരിച്ച് ഒരു കണ്ണാടിക്ക് മുന്നിൽ നിന്നും ഫോട്ടോ എടുക്കുന്ന ഹൻസികയുടെ ചിത്രമടക്കമാണ് പുറത്ത് വന്നത്. അടുത്തിടെ തെന്നിന്ത്യൻ നടി അക്ഷര ഹാസന്റെയും…
Read Moreരജനികാന്തിന്റെ മകൾ വീണ്ടും വിവാഹിതയാകുന്നു
രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. നടനും സംവിധായകനുമായി വിശാഖൻ വണങ്കാമുടിയാണ് വരൻ. പോയസ് ഗാർഡനിലെ രജനികാന്തിന്റെ വീട്ടിൽ വച്ച് ഫെബ്രുവരി 11ന് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കു. വ്യവസായിയായ അശ്വിൻ റാംകുമാറായിരുന്നു സൗന്ദര്യയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.
Read More