കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിൽ. മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയിൽ അഭിനയിക്കുന്നതിനായാണ് താരം എത്തിയത്. ഇന്നു പുലർച്ചെ കൊച്ചിയിലെത്തിയ താരത്തെ വൻ ആവേശത്തോടെയാണ് ആരാധകരും അണിയറപ്രവർത്തകരും സ്വീകരിച്ചത്. അടുത്ത മൂന്നുദിവസം നടി കൊച്ചിയിലുണ്ടാകുമെന്നാണു വിവരം. തിയറ്ററുകളിൽ ഓളം തീർത്ത മമ്മൂട്ടി-വൈശാഖ് ടീമിന്റെ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണു മധുരരാജ. ചിത്രത്തിലെ ഒരു ഐറ്റം ഗാനരംഗത്തിലാണു സണ്ണി ലിയോണ്‍ എത്തുക എന്നാണു സൂചന. സിനിമയുടെ കഥാഗതിയെ ഏറെ സ്വാധീനിക്കുന്ന ഗാനമാണിതെന്നാണു വിവരം. മലയാള സിനിമയിൽ ചരിത്രമായി മാറിയ പുലിമുരുകനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണു മധുരരാജയുടെ വരവ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നുണ്ട്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണു ഗാനരംഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതെന്നാണു സൂചന. സിനിമയുടെ…
Read MoreCategory: Movies
പാക്കിസ്ഥാനിലെ സൽമാൻ ഖാനെ കണ്ട് അമ്പരന്ന് ബോളിവുഡ്
പാക്കിസ്ഥാനിലെ സൽമാൻ ഖാനെ കണ്ട് അമ്പരന്ന് ബോളിവുഡ്. കറാച്ചിയിലെ ഒരു മാർക്കറ്റിൽ വച്ചാണ് സൽമാൻഖാന്റെ രൂപസാദൃശ്യമുള്ള ഒരാൾ കാമറ കണ്ണിൽ പതിഞ്ഞത്. പിന്നീട് സോഷ്യൽമീഡിയ ഏറ്റെടുത്ത ദൃശ്യങ്ങൾ വൈറലായി മാറുകയായിരുന്നു. ഈ വീഡിയോയോട് സൽമാൻ പ്രതികരിക്കണമെന്നാണ് സംഭവം കണ്ട എല്ലാവരുടെയും ആവശ്യം. എന്നാൽ സൽമാൻ ഇതിനെപ്പറ്റി ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല.
Read Moreറായ് ലക്ഷ്മിക്ക് ഇതെന്തു പറ്റി?
തെന്നിന്ത്യൻ നടി റായ് ലക്ഷ്മിക്ക് എന്തു പറ്റി എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, എല്ലാവർക്കും പുതുവത്സരാശംസകൾ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവർഷത്തിൽ ആദ്യം പങ്കുവച്ചത്. പുതുവർഷം തുടങ്ങിയത് മുതൽ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതെല്ലാം ഇത്തരത്തിലുള്ള ചിത്രങ്ങളാണ്.2018 സ്റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവർക്കും പുതുവത്സരാശംസകൾ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവർഷത്തിൽ ആദ്യം പങ്കുവച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കറുത്ത ബിക്കിനി അണിഞ്ഞ് മറ്റൊരു ചിത്രവും എത്തി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടുള്ള വാചകങ്ങൾക്കൊപ്പമാണ് താരം ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. ഇതോടെയാണ് താരത്തിന് എന്തു പറ്റിയെന്ന ചോദ്യവുമായി ആരാധകർ എത്തുന്നത്. അവസരങ്ങൾ കുറവായതിനാൽ ശ്രദ്ധിക്കപ്പെടാനുള്ള താരത്തിന്റെ പുതിയ മാർഗമാണ് ഇതെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. സ്ത്രീ ശാക്തീകരണം എന്നത് ബിക്കിനിയിലാണോ എന്നും…
Read More“ഞങ്ങൾ ലൂസിഫറെ വെടിവച്ചു കൊന്നു”; പൃഥ്വിയെ ചിരിപ്പിച്ച കമന്റിങ്ങനെ…
സെലിബ്രിറ്റികൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പോസ്റ്റിന് രസകരമായ നിരവധി കമന്റുകൾ ലഭിക്കാറുണ്ട്. ചില കമന്റുകൾ വായിച്ചാൽ പരിസരം മറന്ന് ഉറക്കെ ചിരിക്കുക വരെ ചെയ്യും. എന്നാൽ തങ്ങളുടെ പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ സെലിബ്രിറ്റികൾ ഷെയർ ചെയ്യുന്ന പതിവില്ലാത്തതാണ്. എങ്കിലിത സാക്ഷാൽ പൃഥ്വിരാജിനെ തന്നെ പൊട്ടിച്ചിരിപ്പിച്ച ഒരു കമന്റാണ് സോഷ്യൽമീഡിയയിൽ ഏറെ ചിരിയുണർത്തുന്നത്. തന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായതുമായി ബന്ധപ്പെട്ടുള്ള ഒരു കുറിപ്പ് പൃഥ്വി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. “ഇന്ന് പുലർച്ച 4.30ന് ലക്ഷദ്വീപിലെ കവരത്തി ദ്വീപിലുള്ള കിഴക്കെ ജെട്ടിയിൽ വച്ച് ഞങ്ങൾ ലൂസിഫറിന്റെ അവസാന രംഗവും ചിത്രീകരിച്ചു. ഷൂട്ടിംഗ് പൂർത്തിയായിരിക്കുന്നു’. എന്നായിരുന്നു പൃഥ്വി കുറിച്ചത്. പൃഥ്വിയുടെ വാക്കുകളെ പ്രവീണ്‍ എന്നയാൾ വായിച്ച് മനസിലാക്കിയത് ഇങ്ങനെ. “ഇന്ന് പുലർച്ചെ നാലരക്ക് പുറങ്കടലിൽ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങൾ എല്ലാവരും കൂടെ ലൂസിഫറെ…
Read More“ഡബ്ല്യുസിസിയിൽ താൽപര്യമില്ല’: ഐശ്വര്യ ലക്ഷ്മി
സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ അംഗമാകാനില്ലെന്നു നടി ഐശ്വര്യലക്ഷ്മി. വ്യക്തിപരമായി താൽപര്യമില്ലാത്തതിനാലാണ് താൻ സംഘടനയിൽ അംഗമാകാത്തതെന്നും ഐശ്വര്യ പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന മുഖാമുഖത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു ഐശ്വര്യ. തന്റെ സിനിമകൾ വിജയിക്കാൻ കാരണം സംവിധായകരാണെന്നും അവരുടെയൊപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതു കൊണ്ടാണ് നടിയെന്ന നിലയിൽ പ്രേക്ഷകരുടെ ഇഷ്ടം നേടാനായതെന്നും ഐശ്വര്യ പറഞ്ഞു. “വിജയ് സൂപ്പറും പൗർണമിയും’ ഉൾപ്പെടെയുള്ള സിനിമകൾ വിജയിച്ചതോടെ ഒരു പരീക്ഷണ സിനിമയുടെ ഭാഗമാകാനുള്ള ധൈര്യം ലഭിച്ചെന്നും അവർ പറയുന്നു.
Read Moreപ്രണയം തുറന്നു പറഞ്ഞത് ഞാൻ: അനിഷയെക്കുറിച്ച് വിശാൽ മനസ് തുറക്കുന്നു
തെലുങ്ക് നടി അനിഷയുമായുള്ള തന്റെ വിവാഹത്തെപ്പറ്റി നടൻ വിശാൽ മനസ് തുറന്നിരുന്നു. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവാഹത്തെപ്പറ്റി അറിയിച്ചത്. ഇപ്പോഴിത അനിഷയെ പരിചയപ്പെട്ടതിനെപ്പറ്റി വാചാലനാവുകയാണ് താരം. ഒരു അഭിമുഖത്തിലാണ് താരം അനിഷയെപ്പറ്റി പറഞ്ഞത്. “എന്റെ പുതിയ സിനിമയായ അയോഗ്യയുടെ ഷൂട്ടിംഗ് വിശാഖപട്ടണത്തു വച്ച് നടക്കുമ്പോഴാണ് അനിഷയെ ആദ്യമായി കാണുന്നത്. അനിഷയും കുറച്ചു സുഹൃത്തുക്കളുമാണ് എന്നെ കാണുവാൻ എത്തിയത്. അനിഷ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന മിഷേൽ എന്ന സിനിമയെപ്പറ്റി അവർ എന്നോട് പറഞ്ഞു’. “കൃഷിയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ ടെക്നീഷ്യൻമാരിൽ ഭൂരിഭാഗമാളുകളും സ്ത്രീകളാണെന്നും അവർ പറഞ്ഞു. മാത്രമല്ല ചിത്രത്തിന്റെ ക്രൂ അംഗങ്ങളെല്ലാം കർഷക കുടുംബത്തിൽ നിന്നുമുള്ളവരായിരുന്നു’. “അനിഷയെ കണ്ടപ്പോൾ തന്നെ എനിക്ക് അവളോട് പ്രണയം തോന്നി. എന്നാൽ വീണ്ടും പല തവണ കണ്ടതിനു ശേഷമാണ് ഞാൻ അവളോട് എന്റെ പ്രണയം പറഞ്ഞത്. അവൾ അപ്പോൾ മറുപടി നൽകിയില്ല. ആവശ്യമുള്ള സമയം…
Read Moreശ്രീദേവി ബംഗ്ലാവ് പുറത്തിറക്കിക്കില്ലെന്ന് ബോണി കപൂർ
അന്തരിച്ച നടി ശ്രീദേവിയുടെ ജീവിത കഥയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ബോണി കപൂർ രംഗത്തെത്തിയതോടെയാണ് ശ്രീദേവി ബംഗ്ലാവ് വിവാദ കോളങ്ങളിൽ ഇടം നേടിയത്. മലയാളി താരം പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായ ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിത്രത്തിന്റെ ട്രെയിലർ വന്നതിന്റെ തൊട്ട് പിന്നാലെയായിരുന്നു വിവാദങ്ങൾ തല പൊക്കിയത്. ട്രെയിലറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങൾ ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് കാണിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ നിയമ നടപടിയുമായി ബോണി കപൂർ രംഗത്തെത്തുകയായിരുന്നു. ചിത്രം ഒരിക്കലും പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് ബോണി കപൂർ പറഞ്ഞതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. ബോണി കപൂർ നേരത്തെ തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. സംവിധായകൻ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Read Moreവാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിൽ
കൊച്ചി: വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍ കൊച്ചിയിൽ. എംജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്ടൈന്മെന്റ്സ് എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന ‘വാലന്റൈന്‍സ് നൈറ്റ് 2019’ലാണ് സണ്ണി പങ്കെടുക്കുക. ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ വൈകിട്ട് ആറിന് ആരംഭിക്കുന്ന സംഗീതനൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും. ആദ്യമായാണ് തുളസി കുമാര്‍ കേരളത്തില്‍ സംഗീതനൃത്ത പരിപാടി അവതരിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എംജെ5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് തുടങ്ങി വലിയ താരനിര ‘വാലന്റൈന്‍സ് നൈറ്റ് 2019’ന്റെ ഭാഗമാകും. നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.
Read Moreരാഖി സാവന്തിന്റെ ഭാവി വരൻ ദീപക് കലാലിന് നടുറോഡിൽ മർദ്ദനം
ഇന്റർനെറ്റ് സെൻസേഷണൽ താരവും ബോളിവുഡ് നടി രാഖി സാവന്തിന്റെ ഭാവി വരനുമായ ദീപക് കലാലിന് നടു റോഡിൽ ക്രൂര മർദ്ദനം. റാപ്പ് ഗായകൻ ഫസിൽ പൂരിയയുടെ മാനേജരാണ് ദീപകിനെ മർദ്ദിച്ചത്. ഗുരുഗ്രാമിലാണ് സംഭവം. വളരെ മോശകരമായ വീഡിയോകളാണ് ദീപക് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്നതെന്ന് പറഞ്ഞായിരുന്നു മാനേജരുടെ മർദ്ദനം. ഇത്തരമുള്ള വീഡിയോകൾ ചിത്രീകരിക്കുകയോ ഇന്റർനെറ്റിൽ പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പും മാനേജർ ദീപകിനു നൽകി. മർദ്ദനമേൽക്കുബോൾ ദീപക് ദയനീയമായി കരയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നെ ഒന്നും ചെയ്യരുതേ എന്ന് മാനേജരോട് അദ്ദേഹം കൈകൂപ്പി അപേക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്. ഈ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ലൈവായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
Read Moreഉലകനായകന്റെ നായികയായി കാജൽ അഗർവാൾ
ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ – 2 എന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ നായികയായി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തമിഴ് സിനിമയുടെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ-2. 200കോടിയോളം മുതൽ മുടക്കിലാണ് ഇന്ത്യൻ – 2 ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിൽനിന്നും നെടുമുടി വേണുവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യ ഭാഗത്തിൽ ചെയ്ത അതേ റോളാണ് രണ്ടാം ഭാഗത്തിലും നടൻ ആവർത്തിക്കുന്നത്. അനിരുദ്ധ് രവിചന്ദറാകും സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുക. രജനീകാന്ത് ചിത്രം പേട്ടയ്ക്ക് വേണ്ടി അനിരുദ്ധ് ഒരുക്കിയ പാട്ടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.കമൽഹാസനൊപ്പം ആദ്യമായിട്ടാണ് അനിരുദ്ധ് ഒന്നിക്കുന്നത്. കമലിന്റെ അഭിനയ…
Read More