രഞ്ജിത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങിയ ത്രില്ലർ ചിത്രം പ്രേതത്തിന് രണ്ടാംഭാഗമൊരുങ്ങുന്നു. ജോണ് ഡോണ്ബോസ്ക്കോ എന്ന മെന്റലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ചത്. സംവിധായകൻ തന്നെയാണ് പുതിയ പ്രോജക്ടിനെ കുറിച്ചു പറഞ്ഞത്. എന്നാൽ ഈ സിനിമ ഒന്നാം ഭാഗത്തിന്റെ തുടർച്ചയായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ഷറഫുദ്ദീൻ, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രൻ, ധർമജൻ ബോൾഗാട്ടി തുടങ്ങിയ വലിയ താരനിരയാണ് ആദ്യഭാഗത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡ്രീംസ് ആൻഡ് ബിയോഡ്സിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയുമായിരുന്നു പ്രേതം നിർമിച്ചത്.
Read MoreCategory: Movies
ഞാൻ ഒന്നിനേയും പേടിക്കുന്നില്ല! നടൻ വിശാലിനെതിരെ ശ്രീ റെഡ്ഡി
ശ്രീ റെഡ്ഡിയെന്ന പേര് കേൾക്കുന്പോൾ തെലുങ്ക് – തമിഴ് സിനിമ താരങ്ങൾ ഞെട്ടും. കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച നടി തങ്ങളുടെ പേരും വെളിപ്പെടുത്തുമോയെന്ന് പലരും ഭയക്കുന്നുണ്ട്. ഇപ്പോൾ ദാ നടൻ വിശാലിനെതിരെ താരം രംഗത്തു വന്നിരിക്കുകയാണ്. ഫെയ്സ് ബുക്ക് പോസ്റ്റിട്ടാണ് നടി പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. നടൻ വിശാൽ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇപ്പോഴും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് താരം പറഞ്ഞത്. എന്നാൽ താൻ പേടിക്കുന്നില്ലെന്നും തമിഴ് സിനിമയുടെ ഇരുണ്ടവശങ്ങളെ പുറത്തു കൊണ്ടുവരേണ്ടതുണ്ടെന്നും താരം പറയുന്നു.
Read Moreമമ്മൂട്ടി സാർ വേറെ ലെവലാണ്: സാധന
മമ്മൂട്ടിയെന്ന അഭിനയപ്രതിഭയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതു തന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് നടി സാധന. റാം സംവിധാനം ചെയ്യുന്ന പേരൻപ് എന്ന തമിഴ് ചിത്രത്തിലെ മമ്മൂട്ടിയുടെ മകളായി അഭിനയിക്കുന്നത് സാധനയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സാധന പേരൻപിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. മമ്മൂട്ടി സറിന് ഒടുക്കത്തെ ഭംഗിയാണ്. നേരിൽ കാണാൻ നല്ല ഭംഗിയാണ്. ഈ പ്രായത്തിലും എങ്ങനെയാണ് ഒരാൾ ഇത്ര സുന്ദരനായി ഇരിക്കുന്നതെന്നായിരുന്നു ആദ്യ കാഴ്ചയിൽ എനിക്ക് തോന്നിയത്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമല്ലോ എന്ന് ഓർത്തപ്പോൾ തന്നെ കൈകാലെല്ലാം വിറയ്ക്കാൻ തുടങ്ങി. ഭയമായിരുന്നു. പക്ഷേ, അഭിനയിച്ച് തുടങ്ങിയപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു “ഞാൻ നന്നായി ചെയ്യുന്നുണ്ടെന്ന്’. അതുകേട്ടപ്പോൾ സന്തോഷവും സമാധാനവും ആയിരുന്നു. മമ്മൂട്ടി സാർ അഭിനയിക്കുന്പോൾ അദ്ദേഹത്തിന്റെ മുഖത്തുള്ള ചെറിയ മസിലുകൾ വരെ അഭിനയിക്കും. അതൊക്കെ കാണുന്പോൾ അദ്ഭുതമാണ് തോന്നുക. ഒരു സ്കൂൾ പോലെയായിരുന്നു. പഠിക്കാൻ…
Read Moreസസ്പെൻസ് പൊളിച്ച് ദുൽഖർ; ഗോപി സുന്ദർ നായകനാകുന്നു
നിരവധി മികച്ച ഗാനങ്ങൾ ഒരുക്കി മലയാളി മനസിൽ സ്ഥാനം നേടിയ സംഗീത സംവിധായകൻ ഗോപി സുന്ദർ ബിഗ് സ്ക്രീനിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുവാനൊരുങ്ങുന്നു. ഹരികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടോൾ ഗേറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമയൊരുങ്ങുന്നത്. നടൻ ദുൽഖർ സൽമാൻ ഫേസ്ബുക്ക് പേജിൽകൂടിയാണ് ഇത് അറിയിച്ചത്. “സസ്പെൻസ് പൊളിക്കുന്നു.. എന്റെ അടുത്ത സുഹൃത്തും പ്രതിഭാസമ്പന്നനുമായ ഗോപി സുന്ദറിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം വളരെ സന്തോഷത്തോടെ ഞാൻ പ്രഖ്യാപിക്കുന്നു. ഗോപി എനിക്കറിയാം, സംഗീതത്തിലന്നെപോലെ അഭിനയത്തിലും നീ മാജിക്ക് സൃഷ്ടിക്കും. ടോൾ ഗേറ്റിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും എന്റെ ആശംസകൾ നേരുന്നു’. എന്ന് ദുൽഖർ കുറിക്കുകയും ചെയ്തു. അപൂർവം ചില സിനിമകളിലെ ഗാനരംഗങ്ങളിൽ മാത്രം മുഖം കാണിച്ചിട്ടുള്ള ഗോപി സുന്ദർ ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. ഹസീന സലാം നിർമിക്കുന്ന ഈ…
Read Moreപ്രിയങ്കയ്ക്ക് സ്പെഷൽ ജന്മദിനം
ബോളിവുഡിലെ സൂപ്പർ സുന്ദരി പ്രിയങ്ക ചോപ്രയുടെ ജന്മദിനമാണ് ജൂലൈ 18ന്. 36വയസ് പ്രായമാവും താരത്തിന്. അമേരിക്കൻ നടനും ഗായകനുമായ നിക് ജോനാസുമായി പ്രണയത്തിലായശേഷമുള്ള ആദ്യ ജന്മദിനമാണ് ഇത്തവണ പ്രിയങ്കയുടേത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ജന്മദിനം പ്രിയങ്കയ്ക്ക് ജീവിതത്തിൽ എന്നും ഓർമിക്കാൻ വക നൽകുന്നതായിരിക്കും. തന്റെ പ്രിയതമയ്ക്ക് ഈ ജന്മദിനത്തിൽ എന്തായിരിക്കും ഒരു സ്പെഷൽ ഗിഫ്റ്റ് നൽകുക എന്നതായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി നിക്കിന്റെ ചിന്ത. പ്രിയങ്കയ്ക്ക് ഇഷ്ടമുള്ള ലോകത്തിലെ മനോഹരങ്ങളായ ബീച്ചുകളിലൊന്നിൽവച്ച് ഇത്തവണ പ്രിയങ്കയോടൊപ്പം ജന്മദിനം ആഘോഷിക്കാനാണ് നിക്ക് ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. പക്ഷേ ഏതു ബീച്ചിലാണെന്ന കാര്യം നിക്ക് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
Read Moreസിനിമ-സീരിയൽ നടി റിതാ ബാദുരി അന്തരിച്ചു
ലക്നോ: സിനിമ-സീരിയൽ നടി റിതാ ബാദുരി(62) അന്തരിച്ചു. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1955 നവംബറിൽ ജനിച്ച റിതാ ബാദുരി 1968ൽ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 71 സിനിമകളിൽ വേഷമിട്ടു. സ്റ്റാർ ഭാരത് ചാനലിലെ ‘നിംകി മുഖ്യ’ എന്ന പരമ്പരയിലെ മുത്തശ്ശി വേഷം റിതയെ പ്രിയങ്കരിയാക്കി. കുംകും, ചോട്ടി ബാഹു, അമനത് തുടങ്ങിയ നിരവധി ടിവി പരമ്പരകളിൽ വേഷമിട്ടിട്ടുണ്ട്.
Read Moreവിവാദ നായകന്റെ സഞ്ജു 300 കോടി ക്ലബ്ബിൽ
ബോളിവുഡിലെ വിവാദങ്ങളുടെ കളിത്തോഴൻ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത സഞ്ജു 300 കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് രണ്ട് ആഴ്ച്ച പിന്നിട്ടപ്പോഴാണ് സഞ്ജു ഈ നേട്ടം കൊയ്തത്. രണ്ബീർ കപൂറാണ് ബിഗ്സ്ക്രീനിൽ സഞ്ജയ് ദത്തായി മാറിയത്. രാജ്കുമാർ ഹിറാനിയും വിധു വിനോദ് ചോപ്ര ചേർന്നാണ് ഈ സിനിമ നിർമിച്ചത്. ജൂണ് 29നാ്ണ് ചിത്രം റിലീസ് ചെയ്തത്. കരാറനുസരിച്ച് സഞ്ജയ് ദത്തിന് ഭീമൻ തുക ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
Read Moreദുൽഖറിന് പിറന്നാൾ സമ്മാനമായി കാർവാനിലെ വാൻ
ജന്മദിനം ആഘോഷിക്കുവാനൊരുങ്ങുന്ന മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് ബോളിവുഡിൽ നിന്നുമൊരു സ്നേഹ സമ്മാനം. ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാർവാന്റെ സംവിധായകൻ ആകർഷ് ഖുറാനെയാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന നീല നിറത്തിലുള്ള വാൻ ദുൽഖറിന് സമ്മാനമായി നൽകിയത്. ചിത്രത്തിൽ ദുൽഖർ സഹതാരങ്ങളായ ഇർഫാൻ ഖാൻ, മിഥില പാൽക്കർ എന്നിവർക്കൊപ്പം സഞ്ചരിക്കുന്നത് ഈ വാനിലാണ്. ദുൽഖർ വളരെയധികം സഞ്ചരിച്ചതാണ് ഈ വാനിൽ അതുകൊണ്ടാണ് ഈ വാഹനം നൽകുവാൻ താൻ തീരുമാനിച്ചതെന്ന് ആകർഷ് പറഞ്ഞു. മാത്രമല്ല ഏറെ ഓടി തളർന്ന് ഈ വാഹനത്തിന് പുതുജീവൻ നൽകുവാൻ ദുൽഖറിനുള്ളിലെ വാഹനപ്രേമിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreഞാൻ പറഞ്ഞുവെന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം: ടിനി ടോം
താൻ പറഞ്ഞുവെന്ന തരത്തിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് നടൻ ടിനി ടോം. ഒരു രാഷ്ട്രിയപാർട്ടിയെ പുകഴ്ത്തി ഞാൻ സംസാരിച്ചുവെന്ന തരത്തിൽ ഉളിയന്നൂർ തച്ചൻ എന്ന ഫേസ്ബുക്ക് പേജിൽ പ്രചരിച്ചിരുന്നുവെന്നും . ഇതുമായി എനിക്ക് യാതൊരു ബന്ധമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നുമാണ് ടിനി ടോം പറഞ്ഞത്. ഇന്ത്യ യഥാർത്ഥ ഇന്ത്യ ആയത് ശ്രീ നരേന്ദ്രമോദിജി പ്രധാനമന്ത്രി ആയതിനു ശേഷമാണ്. അന്ധമായ ബിജെപി വിരുദ്ധത കാരണം പ്രതിപക്ഷ പാർട്ടികൾ അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കുവാൻ തയാറാകുന്നില്ലയെന്ന് ടിനി ടോം പറഞ്ഞുവെന്നാണ് ഈ പേജിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടത്. തന്നെ ആരും തെറ്റിദ്ധരിക്കരുതെന്നും ടിനി ടോം പറഞ്ഞു.
Read Moreബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽ തുമ്പിൽ നിർത്തിയ ബാലനെ കണ്ടെത്തി; എവിനെ ഇനി ബിഗ്സ്ക്രീനിൽ കാണാം
ഫുട്ബോൾ ലോകകപ്പിൽ തോൽവിയുടെ രുചിയറിഞ്ഞ ബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽ തുമ്പിൽ നിർത്തിയ ബാലനായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ താരം. സംഭവം ഹിറ്റായതോടെ ഈ ബാലന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവസംവിധായകൻ അനീഷ് ഉപാസന രംഗത്തെത്തിയിരുന്നു. ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ? പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് എന്നായിരുന്നു രസകരമായ വീഡിയോ പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ സോഷ്യൽമീഡിയായുടെ ഇടപെടലിൽ ഈ കൊച്ചു മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. എറണാകുളം പുത്തൻവേലിക്കര കുത്തിയ റോഡ് സ്വദേശിയായ ഡേവിസിന്റെയും സിനിയുടെയും മകനായ ഈ കുട്ടി ചിന്തുവെന്ന വിളിപ്പേരിലറിയപ്പെടുന്ന എവിൻ ഡേവിസ് ആണ്. പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് എവിൻ. ലോകകപ്പ് മത്സരം ആരംഭിച്ചപ്പോൾ മുതൽ എവിനും സഹോദരൻ നാലാം ക്ലാസ് വിദ്യാർഥിയായ എഡ്വിനും പിതൃസഹോദര മക്കളായ ജിത്തുവും ജോണുമെല്ലാം ഒരോ മത്സരവും കാണുമായിരുന്നു. അർജന്റീന ആരാധകനായ എഡ്വിനാണ് ബ്രസീലിന്റെ…
Read More