വിവാഹം ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. വിവാഹം എന്ന ആശയത്തെ ഞാൻ ഇഷ്ടപ്പെടുന്നു. ഞാനും ഒരു സമയത്ത് വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതൽ ഫെമിനിസ്റ്റാക്കുമോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങളെ ജഡ്ജ് ചെയ്യാതെ ഞങ്ങളെ ഞങ്ങളുടേതായ തിരഞ്ഞെടുപ്പുകൾക്ക് അനുവദിക്കൂവെന്നാണ് ഫെമിനിസത്തിലൂടെ സ്ത്രീകൾ ആവശ്യപ്പെടുന്നത്. വിവാഹ ജീവിതം താൻ ഇഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. സന്തോഷവതിയായിരിക്കുന്ന സമയത്താണ് താൻ ഏറ്റവും സുന്ദരിയെന്നും പ്രിയങ്ക പറഞ്ഞു. ഒരു അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ മനസിലെ കാര്യങ്ങൾ വ്യക്തമാക്കിയത്. അമേരിക്കൻ പോപ്പ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് ശക്തമായി പ്രചരിക്കുമ്പോൾ തന്നെയാണ് വിവാഹത്തെകുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലും. പ്രിയങ്കയേക്കാൾ പത്ത് വയസിന് ഇളയതാണ് നിക്.
Read MoreCategory: Movies
തായ്ലൻഡിലെ ഗുഹയിൽ കുട്ടികൾ കുടുങ്ങിയത് സിനിമയാകുന്നു
ഫുട്ബോൾ ടീമിലെ പന്ത്രണ്ട് കുട്ടികളും ഒരു കോച്ചും തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയത് ഞെട്ടലോടെയാണ് ലോകം വായിച്ചറിഞ്ഞത്. ഒരുതരി വെളിച്ചം പോലും കടന്നു വരാത്ത ചെളിയും വെള്ളവും നിറഞ്ഞ ആ ഗുഹയിൽ നിന്നും സാഹസികമായി അവരെ പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയാണ് ലോകം. ഇപ്പോഴിതാ ഈ അപകടം സിനിമയാകുകയാണ്. ഹോളിവുഡ് സിനിമ നിർമാണ കമ്പനിയായ പ്യൂവർ ഫ്ലിക്സിന്റെ ഉടമ മൈക്കൽ സ്കോട്ടാണ് കുട്ടികൾ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ദിനങ്ങളെ ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത്. മൈക്കൽ സ്കോട്ടും സംഘും തായ്ലൻഡിലെ ഈ ഗുഹയിൽ എത്തിയിരുന്നു. മാത്രമല്ല ആദ്യഘട്ടമെന്നോണം കുട്ടികളുടെ ബന്ധുക്കളുടെയും രക്ഷാപ്രവർത്തകരുടെയും അനുഭവങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഗുഹയ്ക്കുള്ളിലെ രംഗങ്ങൾ പ്രമുഖ താരങ്ങളെ വെച്ച് പിന്നീട് ചിത്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകജനതയെ മുഴുവൻ അമ്പരപ്പിച്ച ഈ സംഭവം ബിഗ് സ്ക്രീനിൽ കാണുമ്പോൾ സിനിമാ പ്രേമികളെ ഞെട്ടിപ്പിക്കുമെന്ന് സംശയം വേണ്ട.
Read Moreവിജയ്യെ നായകനാക്കാൻ തീരുമാനിച്ച സിനിമയ്ക്ക് എന്തുപറ്റി; ഗൗതം മേനോൻ പറയുന്നു
വിജയ്യെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന യോഹൻ അധ്യായം ഒൻട്ര എന്ന ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ വളരെ നാളുകൾക്കു മുമ്പ് പുറത്തു വന്നതാണ്. പിന്നീട് ഈ ചിത്രത്തെ സംബന്ധിക്കുന്നതായ യാതൊരു വാർത്തയും വന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിനെന്തുപറ്റിയെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൗതം മേനോൻ തന്നെ. ഈ ചിത്രത്തിന്റെ തിരക്കഥയുമായി താൻ വിജയ്യെ സമീപിച്ചിരുന്നതാണെന്നും തിരക്കഥ വാങ്ങിയ വിജയ് ഞാൻ ഇത് എഴുപത്തിയഞ്ചു ശതമാനം മാത്രമേ വായിച്ചിരുന്നുള്ളുവെന്നും പൂർണമായി വായിക്കാതെ കരാറിൽ ഒപ്പിടില്ലെന്നും അറിയിക്കുകയായിരുന്നു. അദ്ദേഹം വളരെ ആത്മാർത്ഥതയോടെ പറഞ്ഞ കാര്യമാണിത് ഞാൻ സമ്മതിക്കുകയും ചെയ്തുവെന്നും ഗൗതം മേനോൻ പറഞ്ഞു. പിന്നീട് ഞാനും അദ്ദേഹവും പലസിനിമകളുടെയും തിരക്കുകളിലായതിനാലാണ് ഈ സിനിമയെ പറ്റിയുള്ള ചർച്ചകൾ പുരോഗമിക്കാതിരുന്നത്. ഈ പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനെപറ്റിയുള്ള വർക്കുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ഗൗതം മേനോൻ പറയുന്നു.
Read Moreബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസിനൊരുങ്ങുന്നു
രജനികാന്ത് നായകനായി എത്തിയ സയൻസ് ഫിക്ഷൻ ചിത്രം യന്തിരന്റെ രണ്ടാം ഭാഗം 2.0 റിലീസിനൊരുങ്ങുന്നു. ചിത്രം നവംബർ 29ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഷങ്കറാണ് അറിയിച്ചത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാനൂറു കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിഎഫ്എക്സ് വർക്കുകൾ നീണ്ടുപോയതാണ് റിലീസ് താമസിക്കുവാനുണ്ടായ കാരണം. ആമി ജാക്സണ്, സുധൻശു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോണ്‍, റിയാസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. എ.ആർ. റഹ്മാൻ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പതിമൂന്ന് ഭാഷകളിലായി ഈ ചിത്രം റിലീസ് ചെയ്യും.
Read More48 ല്‍ ഞെട്ടിച്ച് മനീഷ
പ്രായം ഇത്രയൊക്കെ ആയില്ലേ, ഇനി എന്തോന്ന് ഗ്ലാമർ വേഷമെന്ന് കരുതിയിരിക്കുന്ന നടിമാർക്ക് മനീഷ കൊയ്രാള പ്രചോദനമാകുകയാണ്. 48-ാം വയസിൽ സ്വിം സ്യൂട്ടിലെത്തുകയാണ് മനീഷ. ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് മനീഷ സ്വിം സ്യൂട്ടണിഞ്ഞത്. മധ്യവയസിൽ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടുമെന്നും പഴയ പോലെ ഗ്ലാമറസ് വേഷത്തിലെത്താൻ മടിയില്ലെന്നുമാണ് നടിയുടെ പക്ഷം. ചെറുപ്പകാലത്ത് സ്വിം സ്യൂട്ടണിഞ്ഞ് അഭിനയിക്കാത്ത താൻ എന്തിന് ഇപ്പോൾ അത് ധരിച്ച് അഭിനയിക്കണമെന്ന് സംവിധായകനോട് ചോദിച്ചു. ഇതുവരെ അത്തരത്തിൽ ഒരു വേഷത്തിൽ പ്രേക്ഷകർ മനീഷയെ കണ്ടിട്ടില്ലല്ലോ, അതു കൊണ്ടാണ് ഇങ്ങനെ ഒരു വേഷത്തിലെത്തണമെന്ന് ആഗ്രഹിക്കു ന്നതെന്ന് സംവിധായകൻ പറഞ്ഞത്. ആസ്വദിച്ച് തന്നെയാണ് ഈ വേഷം ചെയ്തതെന്നും ചിത്രം തിയറ്ററിലെത്താൻ കാത്തിരിക്കുകയാണെന്നും മനീഷ പറഞ്ഞു.
Read Moreസംവിധായകന് ആവശ്യപ്പെട്ടു, നടിക്ക് നഗ്നരംഗത്തില്‍ അഭിനയിക്കേണ്ടി വന്നത് ഏഴുതവണ!
സംവിധായകന് അനുരാഗ് കശ്യപ് ഒരുക്കുന്ന സേക്രഡ് ഗെയിംസില്‍ നടി കുബ്ര സെയ്തിന് ഒരു നഗ്നരംഗം അഭിനയിക്കേണ്ടി വന്നത് ഏഴുതവണ. ടൈംസ് നൗവിന് നല്കിയ അഭിമുഖത്തിലാണ് കുബ്ര ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തില്‍ ചുക്കോ എന്ന ട്രാന്‍സ് ജെന്‍ഡര്‍ കഥാപാത്രത്തെയാണ് കുബ്ര അവതരിപ്പിച്ചത്. ‘ഓഡിഷനു ചെന്നപ്പോള്‍ എല്ലാവരുടെയും മുമ്പില്‍ വച്ച് നഗ്നയായി അഭിനയിക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അവര്‍ എത്ര മനോഹരമായാണ് അതു ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങള്‍ ഒരു വലിയ ടീമിന്റെ കൂടെ ജോലി ചെയ്യുമ്പോള്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ മോശമായി ചിത്രീകരിക്കില്ല. അദ്ദേഹം എന്നെ കൊണ്ട് ആ രംഗം ഏഴു തവണ അഭിനയിപ്പിച്ചു. ക്ഷമിക്കണം, ഞാന്‍ നിന്നെ കൊണ്ട് ഈ രംഗം പല തവണ ചെയ്യിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്. ‘എന്നോടു ദേഷ്യം തോന്നേണ്ട, ഒന്നൂകൂടി ചെയ്യൂ’ എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു’-കുബ്ര അഭിമുഖത്തില്‍ പറഞ്ഞു. 2006ല്‍ പുറത്തിറങ്ങിയ വിക്രം ചന്ദ്രയുടെ…
Read Moreസാമന്ത ആഗ്രഹിക്കുന്നു, ഒരു കുഞ്ഞിനെ…
തെന്നിന്ത്യൻ താരസുന്ദരി സാമന്ത അഭിനയം നിർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നാഗചൈതന്യയുമായുള്ള വിവാഹത്തിനുശേഷം തമിഴിലും തെലുങ്കിലും സജീവമായി നിൽക്കുന്ന താരമായിരുന്നു സാമന്ത. വിവാഹശേഷം താരം അഭിനയിച്ച രംഗസ്ഥല, മഹാനടി, ഇരുന്പു തിരൈ എന്നിവ ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയാണ്. താൻ അധികകാലം അഭിനയരംഗത്ത് തുടരുകയില്ലെന്നാണ് സാമന്ത വ്യക്തമാക്കിയിരിക്കുന്നത്. “”എനിക്കൊരു കുഞ്ഞിനെ വേണം. അതുണ്ടായാൽ അതായിരിക്കും എന്റെ ലോകം. പിന്നെ സിനിമയിൽ തുടരില്ല’’-താരം പറയുന്നു. കുഞ്ഞുങ്ങളുടെ കാര്യവും ജോലിയും ഒരുപോലെ നോക്കുന്ന അമ്മമാരോട് തനിക്ക് ഏറെ ബഹുമാനമുണ്ടെ ന്നും സാമന്ത കൂട്ടിച്ചേർത്തു. 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. സീമ രാജ, സൂപ്പർ ഡീലക്സ്, യു-ടേണ്‍ എന്നിവയാണ് സാമന്തയുടെ പുതിയ പ്രോജക്ടുകൾ. നാഗചൈതന്യക്കൊപ്പം ഒരു തെലുങ്കു സിനിമയിൽ സാമന്ത അഭിനയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Read Moreഅതിമനോഹര ചുവടുകളുമായി കത്രീന കൈഫ്
കത്രീന കെയ്ഫിന്റെ നൃത്തച്ചുവടുകൾ പലതവണ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. ഇതാ ഇപ്പോൾ ദബാംഗ് ടൂർ ഷോയിൽ അവതരിപ്പിച്ച ഡാൻസും വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ടൈഗര്‍ സിന്ദാ ഹേയിലെ സ്വാഗ് സെ സ്വാഗത് എന്ന പാട്ടിനാണ് കത്രീന ചുവടുവച്ചത്. കത്രീന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കത്രീനയുടെ ഡാന്‍സിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. सबका स्वागत 🦄🌟💃@dabaangreloaded2018 A post shared by Katrina Kaif (@katrinakaif) on Jul 1, 2018 at 11:57pm PDT
Read Moreസൊനാലി ബാന്ദ്രെയ്ക്ക് അർബുദം
ബോളിവുഡ് താരം സൊനാലി ബാന്ദ്രെയ്ക്ക് അർബുദ രോഗം ബാധിച്ചു. സൊനാലി തന്നെ ട്വിറ്ററിൽ കൂടിയാണ് ഇത് അറിയിച്ചത്. ഒരു പന്ത് പോലെ ജീവിതം നിങ്ങളെ തട്ടിപ്പറിക്കും. എനിക്കും കാൻസർ എന്ന മഹാരോഗം പിടിപെട്ടന്ന് ഈയിടയാണ് ഞാൻ മനസിലാക്കിയത്. അത് എന്റെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നിരിക്കുകയാണ്. കഠിനമായ വേദന അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ് കാൻസറിനെ തിരിച്ചറിഞ്ഞത്. എന്നാൽ ഞാൻ തളർന്നില്ല. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്ന് എനിക്കൊപ്പം നിന്നു. അവർ എനിക്കൊപ്പമുള്ളതിനാൽ ഞാൻ ഭാഗ്യവതിയാണ്. ഒരോരുത്തർക്കും ഞാൻ നന്ദിയറിയിക്കുന്നു- സൊനാലി പറഞ്ഞു.
Read Moreസഞ്ജുവിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യം: സഞ്ജയ് ദത്ത്
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി സംവിധായകൻ രാജ്കുമാർ ഹിറാനി ഒരുക്കിയ ചിത്രം സഞ്ജുവിന് തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പൊഴിത ചിത്രത്തെ കുറിച്ച് സഞ്ജയ് ദത്ത് തന്നെ പറയുകയാണ്. “ചിത്രത്തിൽ രണ്‍ബീറിന്റെ പ്രകടനം ഗംഭീരമായിട്ടുണ്ട്. സിനിമയും വളരെ നന്നായിട്ടുണ്ട്. രാജ് ജി, വിക്കി കൗശൽ എന്നിവർ തങ്ങളുടെ ജോലികൾ മനോഹരമായി ചെയ്തിട്ടുണ്ട്. സ്ക്രീനിൽ എല്ലാ സത്യങ്ങളും തുറന്നുകാണിച്ചിട്ടുണ്ട്,’ സഞ്ജയ് ദത്ത് പറഞ്ഞു. സാഹേബ് ബിവി ഓർ ഗ്യാങ്സ്റ്റർ 3 എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയാണ് സഞ്ജയ് ദത്ത് സിനിമയെ കുറിച്ച് വാചാലനായത്. സഞ്ജു റിലീസ് ദിവസം തന്നെ ചോർന്നിരുന്നു. റിലീസ് ചെയ്ത മണിക്കൂറുകൾക്കമാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയത്. ഇതിനു പിന്നിൽ സൽമാൻ ഖാന്റെ ആരാധകരാണെന്നായിരുന്നു രണ്‍ബീർ സിങ്ങിന്റെ ആരാധകർ പറഞ്ഞിരുന്നത്. ഇതിലെ ടോയ്ലെറ്റ് ചോരുന്ന രംഗം വെട്ടിമാറ്റണം എന്നാവശ്യപ്പെട്ട സെൻസർബോർഡ്, എന്തുകൊണ്ടാണ് ചിത്രം…
Read More