ഷാരൂഖ് ഖാന്റെ മകൾ സുഹാന മുന്‍പും വേഷത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. മുത്തശിക്കും അമ്മയ്ക്കുമൊപ്പം സുഹാന നിൽക്കുന്ന ചിത്രത്തിൽ സുഹാന ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചത് മുന്‍പ് സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിരുന്നു. സുഹാന ബിക്കിനി വേഷത്തിൽ നിൽക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രകോപനത്തിനു വഴിതെളിച്ചത്. ബന്ധുക്കളോടൊപ്പം സുഹാന ബിക്കിനി ധരിച്ച് ബീച്ചിൽനില്‍ക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചിത്രത്തെ വിമർശിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ചിലർ ഇന്ത്യൻ സംസ്കാരത്തെപ്പറ്റി ഓർമ്മിപ്പിക്കുന്നു. മറ്റു ചിലർ സുഹാനയെ കുറിച്ചോർത്തു ലജ്ജിക്കുന്നെന്ന് അഭിപ്രായപ്പെട്ടു. അവധിക്കാലം ചെലവഴിക്കാനായി ഷാരുഖും കുടുംബവും ഇപ്പോൾ ഫ്രാൻസിലാണ്.
Read MoreCategory: Movies
അണിയറയിലൊരുങ്ങുന്നത് രണ്ട് കരിന്തണ്ടൻ; ആശയകുഴപ്പത്തിൽ ആരാധകർ
താമരശേരി ചുരത്തിന്റെ പിതാവ് കരിന്തണ്ടന്റെ ജീവിതം ബിഗ്സ്ക്രീനിൽ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. കരിന്തണ്ടനായി വിനായകനെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലീലാ സന്തോഷാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഈ സിനിമയെകുറിച്ചുള്ള വിവരങ്ങളറിയുവാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴിതാ മറ്റൊരു വാർത്തയെത്തുന്നു. കരിന്തണ്ടൻ എന്ന പേരിൽ തന്നെ ജി.കെ. ഗോപകുമാർ എന്നയാൾ രണ്ടാഴ്ച്ചകൾക്കു മുന്നേ ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ഒരു വർഷം മുമ്പേ ഈ ടൈറ്റിൽ രജിസ്റ്റർ ചെയ്തതാണെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്. കുഞ്ഞാലി മരയ്ക്കാറുടെ അവസ്ഥയാണ് കരിന്തണ്ടനെന്നാണ് ഭൂരിഭാഗമാളുകളും അഭിപ്രായപ്പെടുന്നത്.
Read Moreജിമിക്കി കമ്മല്‍ യൂട്യൂബില്‍ നിന്നേ നീക്കാനാകൂ; ആളുകളുടെ മനസില്‍ അതുണ്ടാകുമെന്ന് ഷാന്‍ റഹ്മാന്
അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിലെ ‘ജിമിക്കി കമ്മല്‍’ എന്ന പാട്ട്. എന്നാല്‍ ഈ വിഡിയോ ഇപ്പോള്‍ യുട്യൂബില്‍ നിന്ന് എടുത്തുമാറ്റിയിരിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. ഈ ഗാനത്തിന്റെ വീഡിയോ യുട്യൂബില്‍ നിന്ന് മാത്രമേ എടുത്തു മാറ്റാന്‍ സാധിക്കുള്ളുവെന്നും ആസ്വാദകരുടെ ഹൃദയത്തില്‍ ജിമിക്കി കമ്മല്‍ എന്ന ഗാനം എന്നും നില നില്‍ക്കുമെന്നും ഷാന്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ‘ജിമിക്കി കമ്മല്‍ നീക്കം ചെയ്യപ്പെട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ നിരവധി പേര് എന്നോട് ആവശ്യപ്പെട്ടു. 80 മില്യണോ അതിനു മുകളിലോ ആളുകളാണ് ഇതുവരെ കണ്ടത്. കൃത്യമായ കണക്ക് ഓര്‍മയില്ല. കോപ്പി റൈറ്റ് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഇപ്പോള്‍ വീഡിയോ നീക്കം ചെയ്തിരിക്കുകയാണ്. ഒരു സ്വകാര്യ ചാനല്‍ ഈ സിനിമയുടെ പകര്‍പ്പാവകാശം ഏറ്റെടുത്തതാണ് ഇതിന് കാരണമെന്നും അറിയുന്നു. ഈ വിഷയത്തെ പറ്റി…
Read Moreഅമല പോളുമായി വേര്‍പിരിഞ്ഞ വിജയ് വീണ്ടും വിവാഹിതനാകുന്നു, വധു സിനിമ ലോകത്തു നിന്നായിരിക്കില്ലെന്ന് സൂചന
നാലുവര്‍ഷം മുമ്പ് 2014ലായിരുന്നു തമിഴ് സിനിമാ സംവിധായകന് വിജയ്യും നടി അമല പോളും വിവാഹിതരാകുന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹ മോചനം നേടി. അമല പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുകയാണ് എന്നതാണ് തമിഴ് മാധ്യമങ്ങളില്‍ നിറയുന്ന പുതിയ വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വധുവിനായി ഊര്‍ജിതമായി അന്വേഷണം നടത്തുകയാണ്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകും എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതെല്ലാം വെറും വാര്‍ത്തകള്‍ മാത്രമാണെന്നാണ് വിജയോട് അടുത്തുനില്ക്കുന്നവര് പറയുന്നത്. 2011ല്‍ വിക്രം നായകനായ ദൈവത്തിരുമകളില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമല വിജയുമായി അടുക്കുന്നത്. പിന്നീട് വിജയ് തന്നെ സംവിധാനം ചെയ്ത തലൈവയിലും അമല നായികയായി എത്തിയിരുന്നു. തമിഴിലെ നിരവധി ഹിറ്റു സിനിമകളൊരുക്കിയ സംവിധായകനാണ് വിജയ്. ‘തലൈവ’ ‘കിരീടം’ എന്നീ ചിത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളായിരുന്നു.
Read Moreകായംകുളം കൊച്ചുണ്ണിയിലെ താരങ്ങളുടെ ലുക്കിനു പിന്നിലെ രഹസ്യം…
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന പ്രൊജക്ട് പ്രഖ്യാപിച്ചതു മുതൽ ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ആകാംക്ഷയോടെയാണ് ഓരോ സിനിമ പ്രേമിയും വായിച്ചറിയുന്നത്. ഇത്തിക്കര പക്കിയായുള്ള മോഹൻലാലിന്റെ അതിഥി വേഷത്തെ പറ്റിയുള്ള റിപ്പോർട്ടു പുറത്തു വന്നപ്പോഴും ചിത്രത്തിൽ നിവിൻ പോളിയുടെയും മോഹൻലാലിന്റെയും ലുക്ക് പുറത്തുവിട്ടപ്പോഴും ഈ ആകാംക്ഷ ഇരട്ടിയാകുകയും ചെയ്തു. ഇപ്പോഴിത സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെയുള്ളവരുടെ ഹെയർ സ്റ്റൈൽ ഉൾപ്പടെയുള്ള ലുക്ക് നിശ്ചയിച്ചതിന്റെ രഹസ്യം വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. കായംകുളം കൊച്ചുണ്ണിയെന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ കൂടിയാണ് ഇത് പുറത്തുവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Read Moreമഞ്ജിമയ്ക്ക് ജയലളിതയാകാൻ മോഹം
നടി മഞ്ജിമാ മോഹന്‍ വലിയൊരു ആഗ്രഹമുണ്ട്. ജയലളിതയുടെ ബയോപിക്കിൽ അഭിനയിക്കണം, അതും ജയലളിതയായി. ഒരു അഭിമുഖത്തിനിടെ മഞ്ജിമ പറഞ്ഞ ഇക്കാര്യം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തമിഴ്നാടിന്റെ മുൻമുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കിൽ ജയലളിതയായി അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു നടി പറഞ്ഞത്. ജയലളിതയുടെ ധൈര്യം തന്നെ ഒത്തിരി ആകർഷിച്ചിരുന്നതായിട്ടും നടി പറയുന്നു. 2016 ൽ ജയലളിത മരിച്ചപ്പോൾ തമിഴ്നാടിന്റെ ഉരുക്ക് വനിത എന്ന് ജയലളിതയെ മഞ്ജിമ വിശേഷിപ്പിച്ചിരുന്നു. ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ മോഹൻ ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നിവിൻ പോളിയുടെ ജോഡിയായി ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. സിനിമയിലെ ഡെയ്സി ജോർജ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വടക്കൻ സെൽഫിക്ക് ശേഷം തെലുങ്ക്, തമിഴ് എന്നീ ഭാഷാ ചിത്രങ്ങളിലേക്ക് മഞ്ജിമ ചുവട് മാറുകയായിരുന്നു. തമിഴിലും തെലുങ്കിലുമായി നാലു സിനിമകളിൽ നടി അഭിനയിച്ച് കഴിഞ്ഞു. ഇനി മലയാളത്തിൽ നിർമിക്കുന്ന സം…
Read Moreക്യാപ്റ്റൻ രാജുവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; നടൻ അർധബോധാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ
കൊച്ചി: മസ്തിഷ്കാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ക്യാപ്റ്റൻ രാജുവിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഐസിയുവിൽ നിരീക്ഷണത്തിലുള്ള നടൻ അർധബോധാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. വിദേശത്ത് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ രാജുവിനെ തിങ്കളാഴ്ചയാണ് കൊച്ചിയിലെത്തിച്ചത്.
Read Moreപരസ്യം പിൻവലിച്ചത് അഭിനയം മോശമായതുകൊണ്ടല്ല….
അഡാര്‍ ലൗ എന്ന സിനിമയിലെ കണ്ണിറുക്കൽ രംഗത്തിലൂടെ പ്രശസ്തയായ പ്രിയ പി. വാര്യര്‍ അഭിനയിച്ച ഒരു പരസ്യം പ്രിയയുടെ അഭിനയം മോശമായതിനാൽ പിന്‍വലിച്ചതായി നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ പരസ്യം പിൻവലിച്ചത് അഭിനയം മോശമായതുകൊണ്ടൊന്നുമല്ലെന്ന് കന്പനിയോട് ബന്ധപ്പെട്ടവർ പറയുന്നു. ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ സമയത്തായിരുന്നു പരസ്യം പുറത്തുവന്നത്. പിന്നീട് ആ പരസ്യത്തിന്റെ കാലാവധി തീർന്നതിനാൽ അത് പിൻവലിക്കുകയായിരുന്നു. മാത്രമല്ല പ്രിയയുമായി ഒപ്പിട്ടിരുന്ന കരാറിന്റെ കാലാവധി കഴിഞ്ഞതും പരസ്യം പിൻവലിക്കാൻ കാരണമായി. തമിഴ്, മലയാളം, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലാണ് പരസ്യം റിലീസ് ചെയ്തത്.
Read Moreപ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നു… തീവണ്ടിക്ക് എന്തുപറ്റി ?
പ്രേക്ഷകർ ഒന്നടങ്കം ചോദിക്കുന്നു… തീവണ്ടിക്കിത് എന്തു പറ്റി. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്യേണ്ട ചിത്രം വീണ്ടും മാറ്റിവെച്ചതോടെയാണ് ഈ ചോദ്യത്തിന് ആക്കം കൂടിയത്. ആദ്യം ചിത്രം ജൂൺ 22ന് എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അന്ന് ചിത്രം റിലീസ് ചെയ്തില്ല. തുടർന്ന് 29ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.എന്നാൽ അന്നും ചിത്രം റിലീസ് ചെയ്തില്ല. ചിത്രത്തിന്റെ പാട്ടും ട്രെയിലറുമെല്ലാം ഹിറ്റ് ലിസ്റ്റിൽ ഇടം നേടി പ്രേക്ഷക മനസുകളിൽ ചെക്കേറിയതോടെ ചിത്രം റിലീസ് ചെയ്യാനുളള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. എന്നാൽ ടൊവിനോ ചിത്രം ഇനി എന്നു റിലീസ് ചെയ്യുമെന്നുള്ള വിവരം ഇതുവരെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എന്തായാലും അടുത്തു തന്നെ ചിത്രം തിയറ്ററിലെത്തുമെന്നു തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. ഫെല്ലിനി ടി.പിയാണ് ചിത്രത്തിന്റെ സംവിധായകൻ. പുതുമുഖം സംയുക്ത മേനോനാണ് നായിക.
Read Moreട്രെയിലർ കണ്ട് നടുങ്ങരുത്… ബാലചന്ദ്രമേനോൻ പറയുന്നു…
എന്നാലും ശരത് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കണ്ട് പ്രേക്ഷകർ നടുങ്ങരുതെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ബാലചന്ദ്രമേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് ട്രെയിലർ കണ്ട് ആരും നടുങ്ങരുതെന്ന് ബാലചന്ദ്രമേനോൻ പറയുന്നത്. കാന്പസ് പശ്ചാത്തലത്തിലുള്ള ചിത്രമാണ് എന്നാലും ശരത്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ഒരു അപേക്ഷ… “എന്നാലും ശരത്’ ട്രെയിലർ കണ്ടിട്ട് നടുങ്ങരുത്… സിനിമ കാലത്തിന് അനുസരിച്ചു മാറ്റങ്ങൾക്കു വിധയമാകേണ്ട മാധ്യമം ആണ്, ഒപ്പം നമ്മുടെ ശൈലിയും. സിനിമയെ സ്നേഹിച്ച് ആദ്യദിവസം തിയറ്ററിൽ എത്തുന്ന യുവത്വത്തെ കണക്കിലെടുത്തു ഞാൻ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഒപ്പം ഞാൻ പണ്ട് പറഞ്ഞ കാര്യങ്ങൾ കൂടി ഓർക്കുക, ജെയിംസ് ബോണ്ടിനെ വെച്ച് ഞാൻ ചിത്രം സംവിധാനം ചെയ്യാം, പക്ഷെ അയാളുടെ ഓരോ ഇടിയുടെയും പിന്നിൽ അവന്റെ കുടുംബത്തോടുള്ള സ്നേഹവും വിധയത്വവും…
Read More