വാർത്തകൾ കൊടുക്കുന്നതിന് മുന്നേ ഒന്നു സ്ഥിരീകരിക്കണ്ടേ… അല്ലാണ്ട് ചുമ്മാ അങ്ങ് വാർത്ത കൊടുക്കുകയാണോ… ഗോസിപ്പുകൾ ഇറങ്ങിയാൽ സെലിബ്രിറ്റീസിന്റെ സ്ഥിരം ചോദ്യമാണ് ഇത്. എന്നാൽ നടി സ്നേഹ ആ ചോദ്യം ചോദിക്കാതെ മാധ്യമ പ്രവർത്തകർക്ക് നന്ദി പറയുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. തന്നെ കുറിച്ച് ഒരു വാർത്ത കേട്ടപ്പോൾ വിളിച്ച് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നന്ദി പറയുകയാണ് നടി സ്നേഹ. പപ്പരാസികൾ ചുമ്മാ ഓരോന്ന് ഉണ്ടാക്കി പറയുന്പോൾ മാധ്യമങ്ങൾ അവർക്ക് പിന്നാലെ പോകുകയാണ് പതിവ്. എന്നാൽ ആ പതിവ് മാധ്യമങ്ങൾ ഇവിടെ തെറ്റിച്ചു. തമിഴ് ബിഗ് ബോസ് രണ്ടാം സീസണിലേക്ക് കടക്കുകയാണ്. ഇത്തവണ നടി സ്നേഹ ഷോയില്‍ ഒരു മത്സരാർഥിയായി എത്തുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്നേഹ. താൻ ബിഗ് ബോസ് 2 വിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്. പൂര്‍ണമായും…
Read MoreCategory: Movies
നാൽപ്പതു വയസുകഴിഞ്ഞവർക്കും നായികയാകാമെന്ന് പാ രഞ്ജിത്ത് തെളിയിച്ചു: ഈശ്വരി റാവു
നാൽപ്പത് വയസുകഴിഞ്ഞ ഒരാൾക്ക് നായികയായി അഭിനയിക്കാമെന്ന് പാ രഞ്ജിത്ത് തെളിയിച്ചുവെന്ന് കാലയിലെ രജനിയുടെ നായിക ഈശ്വരി റാവു. ചിത്രത്തിലഭിനയിക്കാൻ പാ രഞ്ജിത്ത് ആഗ്യം വിളിച്ചപ്പോൾ രജനി സാറിന്റെ അമ്മയുടെ വേഷമായിരിക്കും തനിക്കെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിയെന്നും ഈശ്വരി പറയുന്നു. എന്നാൽ ഈ കഥാപാത്രത്തെ ലഭിച്ചുവെന്നു കരുതി ഇനിയും ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ ലഭിക്കുകയില്ലെന്നും ഈശ്വരി പറഞ്ഞു. ചിത്രത്തിൽ രജനിയുടെ ഭാര്യ സെൽവിയുടെ കഥാപാത്രത്തെയാണ് ഈശ്വരി അവതരിപ്പിച്ചത്.
Read Moreസഹിച്ചില്ല! ആലിയയ്ക്ക് പറ്റിയ തെറ്റ് ചൂണ്ടിക്കാട്ടി ബച്ചൻ
അക്ഷരത്തെറ്റ് കണ്ടാൽ ബോളിവുഡ് നടൻ അമിതാഭ് ബച്ചന് സഹിക്കില്ല. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചതിന്റെ അനുഭവത്തെ പറ്റി നടി ആലിയ ഭട്ട് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പുതിയ ചിത്രത്തിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ കണ്ട് പഠിക്കാൻ കഴിഞ്ഞുവെന്നാണ് ആലിയ ട്വീറ്റ് ചെയ്തത്. എന്നാൽ ആലിയ ട്വീറ്റ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തന്നെ ബിഗ് ബി ട്വീറ്റിൽ ഒരു തെറ്റു കണ്ടെത്തി. ആലിയ നിങ്ങൾ വളരെയധികം ക്യൂട്ടാണ്, പക്ഷേ ട്വീറ്റിൽ ഒരു തെറ്റുണ്ടെന്ന് ബിഗ് ബി ചൂണ്ടിക്കാട്ടി. ആലിയ നല്ലൊരു നടിയാണ്. നിങ്ങളുടെ മഹാമനസ്കതയെ ഞാൻ അഭിനന്ദിക്കുന്നു. എന്നാൽ ആലിയ ട്വീറ്റ് ചെയ്തതിൽ ഒരു തെറ്റുണ്ട്. ques അല്ല cues ആണ് ശരിയായ വാക്കെന്ന് ട്വീറ്റ് ചെയ്തു. ആലിയ ഇപ്പോൾ അമിതാഭ് ബച്ചനൊപ്പം ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. 2019…
Read Moreഇന്ത്യൻ “ദേശീയവാദികളെ’ ഭീകരരാക്കിയ ക്വാണ്ടികോ നിർമാതാക്കൾ മാപ്പുപറഞ്ഞു തലയൂരി
ഇന്ത്യൻ ദേശീയവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചു വിവാദത്തിലായ ക്വാണ്ടികോ നിർമാതാക്കൾ മാപ്പുപറഞ്ഞു തലയൂരി. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന അമേരിക്കൻ ടെലിവിഷൻ പരന്പരയായ ക്വാണ്ടികോയുടെ നിർമാതാക്കളായ എബിസി സ്റ്റുഡിയോസ് ആരാധകരോടു പരസ്യമായി മാപ്പുപറഞ്ഞു. പരന്പരയിലെ ഒരു ഭാഗം സങ്കീർണ രാഷ്ട്രീയ വിവാദമാക്കിയതിൽ ഖേദിക്കുന്നതായും ഇത് മുന്നോട്ടുകൊണ്ടുപോകാൻ താത്പര്യപ്പെടുന്നില്ലെന്നും എബിസി സ്റ്റുഡിയോസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ജൂണ്‍ ഒന്നിനു സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ ഇന്ത്യക്കാരെ ഭീകരരായി ചിത്രീകരിച്ചു എന്ന് കുറ്റപ്പെടുത്തിയാണ് പ്രിയങ്ക ചോപ്രയ്ക്കും നിർമാതാക്കൾക്കുമെതിരേ പ്രതിഷേധമുയർന്നത്. ജൂണ്‍ 1-ന് പുറത്തുവന്ന “ദി ബ്ലഡ് ഓഫ് റോമിയോ’ എന്ന എപ്പിസോഡിൽ, പാക്കിസ്ഥാനുമേൽ കുറ്റമാരോപിക്കുന്നതിനായി മാൻഹട്ടണിൽ ഇന്ത്യൻ “ദേശീയവാദികൾ’ ബോംബ് വയ്ക്കുന്നതായാണ് ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്തത്. എഫ്ബിഐ ഏജന്റായ അലക്സ് പാരിഷ് എന്ന പ്രിയങ്ക അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം, അമേരിക്കയിൽ സ്ഫോടനമുണ്ടാക്കി, പാകിസ്ഥാനുമേൽ പഴി ചാരാനുള്ള ഇന്ത്യൻ തീവ്രവാദികളുടെ നീക്കത്തെ…
Read More“മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കിൽ എനിക്ക് ഐറ്റം ഡാൻസ് കളിക്കാം’
വിക്രം നായകനായെത്തി വിജയക്കൊടി പാറിച്ച തമിഴ് ചിത്രം സാമിയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ഹരി സംവിധാനം ചെയ്യുന്ന സാമി 2 വിന്റെ ടീസർ ഈയിടെ പുറത്തുവിട്ടിരുന്നു. സമ്മിശ്ര പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനുപിന്നാലെ തമിഴ് നടി കസ്തൂരി സാമി ടീസറിനെ ട്രോളി രംഗത്തെത്തി. ടീസറിന് തമിഴ് പടം 2 എന്ന പുതിയ ചിത്രത്തിന്റെ ടീസറുമായി ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകൾ നിരത്തിയാണ് സാമി 2 വിന്റെ ടീസർ ഒരുക്കിയിട്ടുള്ളതുമെന്നും കസ്തൂരി ട്വീറ്റ് ചെയ്തു. ഇത് കണ്ട് രോഷാകുലരായ വിക്രത്തിന്റെ ആരാധകർ പ്രായമായിട്ടും ഐറ്റം ഡാൻസ് കളിച്ചുനടക്കാൻ നാണമില്ലേയെന്ന് കസ്തൂരിയോട് ചോദിച്ചു. തമിഴ് പടം 2 വിൽ കസ്തൂരി ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നുണ്ട്. ഇതുകേട്ട കസ്തൂരി അതേ നാണയത്തിൽ വിക്രം ഫാൻസിനെയും വിക്രത്തെയും പിന്നെയും ട്രോളി. മകളുടെ പ്രായം വരുന്ന നടിമാർക്കൊപ്പം അഭിനയിക്കാൻ വിക്രത്തിന് പറ്റുമെങ്കിൽ ഈ…
Read Moreഐ.എം.വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
ഫുട്ബോൾ താരം ഐ.എം.വിജയന്റെ ജീവിതം സിനിമയാക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ യുവതാരം ഐ.എം.വിജയനായി വേഷമിടും എന്നാണ് റിപ്പോർട്ട്. താരം ആരാണെന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി.സത്യന്റെ ബയോപിക് വെള്ളിത്തിരയിൽ എത്തിയതിന് പിന്നാലെയാണ് ഐ.എം.വിജയന്റെ ജീവിതവും സിനിമയാക്കുന്നുവെന്ന വിവരം പുറത്തു വരുന്നത്. പ്രണവ് മോഹൻലാൽ ചിത്രം പൂർത്തിയാക്കിയാൽ ഉടൻ ഐ.എം.വിജയന്റെ ബയോപിക്കിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
Read Moreഗ്ലാമർ ഫോട്ടോ ഷൂട്ടുമായി നിത്യാ മേനോൻ
ബാലതാരമായി സിനിമയിൽ പ്രവേശിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് നിത്യാ മേനോൻ. മലയാളം കൂടാതെ കന്നടയിലും തമിഴിലും തെലുങ്കിലും നിറസാന്നിധ്യമാണ് ഈ താരസുന്ദരി. ഇപ്പോൾ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. ജെഎഫ്ഡബ്ല്യൂ മാസികയ്ക്ക് വേണ്ടിയായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളാണ് താരം പരീക്ഷിച്ചിരിക്കുന്നത്.
Read Moreഷാറൂഖ് ഖാന്റെ സഹോദരി പാക്കിസ്ഥാനിൽ സ്ഥാനാർത്ഥി
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ പിതാവിന്റെ സഹോദപുത്രി നൂർജഹാൻ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. പെഷാവർ മണ്ഡലത്തിൽ നിന്നുമാണ് ഇവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഖൈബർ പക്തൂണ്‍ക്വ അസംബ്ലിയിലേക്ക് മത്സരിക്കുന്നത്. നൂർജഹാൻ രണ്ടുതവണ ഇന്ത്യയിലെത്തി ഷാറൂഖ് ഖാനെ സന്ദർശിച്ചിരുന്നു. ബച്ചാ ഖാൻ എന്നറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗഫാർ ഖാന്റെ ഖുദായ് ഖിമ്ത്ഗർ പ്രസ്താനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് നൂർജഹാനും സഹോദരൻ മൻസൂറും.
Read Moreരണ്‍വീർ സിംഗിന്റെ നായികയാകാൻ സാറ അലിഖാൻ
രണ്‍വീർ സിംഗ് നായകനാകുന്ന ആക്ഷൻ കോമഡി ചിത്രം സിന്പയിൽ നായികയാകാൻ സാറ അലിഖാൻ. ഈ സിനിമയിൽ നായികയാകാൻ ജാൻവി കപൂറിനെയും പരിഗണിച്ചിരുന്നു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ ഈ വർഷം അവസാനം തീയറ്ററുകളിലെത്തും. സാറയുടെ അരങ്ങേറ്റ ചിത്രമെന്ന് അറിയപ്പെട്ടിരുന്ന കേദാർ നാഥ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മുമ്പ് സാറയ്ക്കെതിരെ പരാതിയുമായി മുംബൈ ഹൈകോടതിയെ സമീപിച്ചിരുന്നു. 2018 സെപ്തംബർ വരെ കേദാർനാഥിനായി മാത്രമേ പ്രവർത്തിക്കുകയുള്ളു എന്ന് സാറ ഒപ്പു വെച്ച കരാറിലുണ്ടായിരുന്നു. എന്നാൽ സിംബയിൽ ഒപ്പു വെച്ചതിനെ തുടർന്ന് ജൂണ്‍ അവസാനം വരെ കേദാർനാഥിനായി ഡേറ്റ് തരാൻ സാധിക്കില്ലെന്ന് സാറ പറഞ്ഞു. തന്റെ മാനേജർ വഴിയാണ് അവർ ഇത് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അറിയിച്ചത്.
Read Moreആ വാക്കിനു വിലയുണ്ട്; കാലയുടെ ഥാർ ഇനി ആനന്ദ് മഹീന്ദ്രയ്ക്കു സ്വന്തം
രജനികാന്ത് നായകനായി എത്തിയ കാലയിൽ അദ്ദേഹം ഉപയോഗിച്ച ഥാർ ഇനി മഹീന്ദ്രയ്ക്കു സ്വന്തം. ഈ വാഹനം മഹീന്ദ്ര സ്ഥാപിക്കുന്ന മ്യൂസിയത്തിൽ പ്രദർശിപ്പിക്കുവാൻ സാധിക്കുമോ എന്ന് ആനന്ദ് മഹീന്ദ്ര ചിത്രത്തിന്റെ നിർമാതാവും രജനിയുടെ മരുമകനുമായ ധനുഷിനോട് ആരാഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ഥാർ മഹീന്ദ്രയ്ക്ക് കൈമാറിയത്. തങ്ങൾക്ക് ഥാർ ലഭിച്ച വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററിൽ കൂടി അറിയിച്ചത്. കാല റിലീസ് ചെയ്യുന്നതിനു മുമ്പ് ഥാറിന്റെ ബോണറ്റിൽ രജനി ഇരിക്കുന്ന പരസ്യം കണ്ട ആനന്ദ് മഹീന്ദ്ര കാലയുടെ രഥമായി തെരഞ്ഞെടുക്കപ്പെടുന്നത് ഥാറിന് അഭിമാനം എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇപ്പൊഴിത രജനി ഥാറിൽ ഇരിക്കുന്നതിനു സമമായി ജീവനക്കാർ ഇരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര ഥാർ തങ്ങൾക്ക് ലഭിച്ച വിവരം അറിയിച്ചത്.
Read More