പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം പറയുന്ന “ദി മെസേജിന്’ സൗദിയിൽ പ്രദർശനാനുമതി. മുസ്തഫ അക്കാദ് നാൽപ്പത് വർഷങ്ങൾക്കു മുമ്പ് സംവിധാനം ചെയ്ത ചിത്രത്തിന് സൗദിയിൽ പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. ജനറൽ കമ്മീഷൻ ഫോർ വീഡിയോ വിഷ്വൽ മീഡിയയുടെ പ്രത്യേക സ്ക്രീനിംഗിനു ശേഷമാണ് ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചത്. ഈദുൽ ഫിത്വർ ദിനത്തിൽ തലസ്ഥാനത്തെ റിയാദ് പാർക്കിലുള്ള വോക്സ് സിനിമാസ് തിയറ്ററിലാണ് ആദ്യ പ്രദർശനം. 1976ൽ റിലാസ് ചെയ്ത ചിത്രം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാൽ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രത്തിന് 1977ലെ മികച്ച സംഗീതത്തിനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. മൊറോക്കോയിലും ലിബിയയിലും ആണ് സിനിമ ചിത്രീകരിച്ചത്. 2005 നവംബർ ഒമ്പതിന് ജോർദാനിലെ അമ്മാൻ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് മുസ്തഫ അക്കദ് മരിച്ചത്. അദ്ദേഹത്തിനൊപ്പം മകൾ റിമയും കൊല്ലപ്പെട്ടിരുന്നു. പ്രവാചകന്റെ അനുചരനും ബന്ധുവുമായ ഹംസ ബിൻ അബ്ദുൽ മുത്തലിബിന്റെ…
Read MoreCategory: Movies
ചുള്ളൻ ഡെറിക്ക് എബ്രാഹം; മമ്മൂട്ടിയുടെ കിടിലൻ ഫോട്ടോ
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ചിത്രം പുറത്തുവിട്ടു. പോലീസ് സ്റ്റേഷന്റെ വരാന്തയിലൂടെ നടന്നു വരുന്ന താരത്തെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. മുമ്പ് പുറത്തു വിട്ട ചിത്രത്തിന്റെ ട്രെയിലറും ഗാനവും മികച്ച പ്രതികരണമാണ് നേടിയിരുന്നത്. രണ്ടിലും ദുരൂഹതയാണ് നിറഞ്ഞു നിൽക്കുന്നത് .ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദേനി തിരക്കഥ രചിച്ച ചിത്രം നിർമിക്കുന്നത് ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ടി.എൽ.ജോർജ് ആണ്. ആൻസണ്‍ പോൾ, കനിഹ, കലാഭവൻ ഷാജോണ്‍ എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Moreഇനിയ നിർമാതാവാകുന്നു; സിനിമയിൽ അല്ലെന്നു മാത്രം…
മികവാർന്ന അഭിനയത്തിലൂടെ നിരവധി മലയാളം, തമിഴ് ആരാധകരെ സ്വന്തമാക്കിയ നടി ഇനിയ നിർമാതാവാകുന്നു. സിനിമയിൽ അല്ലെന്നു മാത്രം. കാൻസർ രോഗികൾക്കുള്ള ധനശേഖരണാർഥം മിയ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ആണ് ഇനിയ നിർമിക്കുന്നത്. തിരുവനന്തപുരത്താണ് ഈ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അഭിനയത്തിനപ്പുറം അർത്ഥപൂർണമായ എന്തെങ്കിലും ചെയ്യണം എന്ന ലക്ഷ്യത്തിലാണ് താൻ ഈ തീരുമാനത്തിൽ എത്തി ചേർന്നതെന്ന് ഇനിയ പറഞ്ഞു. ഈ വീഡിയോ സോംഗ് എന്ന് റിലീസ് ചെയ്യുമെന്ന് വ്യക്തമല്ല. തമിഴിൽ പൊട്ട്, മലയാളത്തിൽ താക്കോൽ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്യാനുള്ള ഇനിയയുടെ സിനിമകൾ.
Read Moreഅപർണയ്ക്കെതിരേ മോശം കമന്റ്; പ്രതികരിച്ച് അസ്കർ അലി
അപർണ ബാലമുരളിക്കു നേരേ വന്ന മോശം കമന്റിനെതിരേ രൂക്ഷ പ്രതികരണവുമായി നടൻ അസ്കർ അലി. അസ്കറും അപർണയും പ്രധാനവേഷങ്ങളിലഭിനയിച്ച കാമുകിയുടെ പ്രമോഷന്റെ ഭാഗമായി ലൈവിൽ വന്നതായിരുന്നു ഇരുവരും. ഇതിന് താഴെയായാണ് അപർണയ്ക്ക് നേരേ മോശം കമന്റുകൾ വന്നത്. കമന്റുകൾക്ക് മറുപടിയുമായി അസ്കർ അലി വീണ്ടും ലൈവിലെത്തുകയായിരുന്നു. “”മലയാളികൾക്ക് നല്ലൊരു സംസ്കാരമുണ്ട്. അത് കളയുന്ന രീതിയിലുള്ള കമന്റ്സ് വന്നാൽ ഇപ്പോഴത്തെ മലയാളി ആണ്‍കുട്ടികൾക്കൊക്കെ നല്ല ദേഷ്യം വരും. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ ഈ ലൈവിൽ ഒന്നുകൂടി വരാൻ കാരണം. ഒരുത്തൻ കമന്റ് ചെയ്തു, നിനക്കൊന്നും വേറെ പണിയൊന്നും ഇല്ലേടീ, നിനക്കൊക്കെ അഭിനയിക്കാൻ അറിയാമോടീ… നമ്മൾ ഒരിക്കലും പെണ്‍കുട്ടികളെ അധിക്ഷേപിക്കരുത്. അറിയാത ഒരു പെണ്ണിനെ കേറി ഡീ എന്ന് വിളിക്കരുത്. മറുപടിക്ക് പകരം ഇപ്പോഴത്തെ ആണ്പിള്ളാര് രണ്ടെണ്ണം പൊട്ടിക്കുകയാണ് പതിവ്”- അസ്കർ അലി പറഞ്ഞു. നിനക്ക് അഭിനയിക്കാൻ അറിയാമോടി ശവമേ…
Read Moreപ്രയദർശന്റെ കുഞ്ഞാലിമരയ്ക്കാർ; മരയ്ക്കാർ ഒന്നാമനാകാൻ മധു
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാറിലെ നാലു മരയ്ക്കാർമാരിൽ ഒന്നാമനെ നടൻ മധു അവതരിപ്പിക്കും. സിനിമയുടെ അണിയറ പ്രവർത്തകരാണ് ഈ വിവരം പുറത്തുവിട്ടത്. രണ്ട് മൂന്ന് മരയ്ക്കാർമാരെ കണ്ടെത്താനുള്ള തിരക്കിലാണ് അണിയറ പ്രവർത്തകരെന്നും അറിയാൻ സാധിക്കുന്നു. അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരുമായും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഒന്നും സ്ഥിരീകരിക്കുവാനായിട്ടില്ല. നൂറു കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് എന്നിവരാണ്.
Read Moreഞാന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു! സണ്ണിയോട് മാപ്പ് ചോദിച്ച് രാഖി
ഒടുവിൽ ബോളിവുഡ് നടി രാഖി സാവന്ത് നടി സണ്ണി ലിയോണിനോട് മാപ്പ് പറഞ്ഞു. മുന്‍പൊരിക്കൽ നടത്തിയ വിവാദ പരാമർശങ്ങൾക്കാണ് സണ്ണിയോട് രാഖി മാപ്പ് പറഞ്ഞത്. സണ്ണിയെ കുറിച്ചും അവരുടെ കഷ്ടപ്പാടു നിറഞ്ഞ ജീവിതത്തെ കുറിച്ചും പിന്നീട് ജീവിതം പിടിച്ചെടുക്കാനായി നടത്തിയ പോരാട്ടങ്ങളെ കുറിച്ചും എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇതൊന്നും അറിയാതെയാണ് ഞാൻ സണ്ണിയെ വിലയിരുത്തിയത്- രാഖി പറഞ്ഞു. രാജീവ് ഖണ്ഡേൽവാളിന്റെ ചാറ്റ് ഷോയില്ലാണ് രാഖി ഇക്കാര്യം വെളിപ്പെടുത്തിയത്. രാഖി ഷോയിലൂടെ പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു.മൂന്ന് വർഷം മുൻപാണ് സണ്ണി ലിയോണിനെ കടന്നാക്രമിച്ച് രാഖി രംഗത്തെത്തിയത്. സണ്ണിയുടെ വസ്ത്രധാരണവും ഗാനരംഗങ്ങളുമെല്ലാം ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്നായിരുന്നു രാഖി അന്ന് പറഞ്ഞിരുന്നത്. ഇത് ഇന്ത്യയിലെ പുരുഷൻമാരെ മാത്രമല്ല സ്ത്രീകളേയും വഴിതെറ്റിക്കുമെന്നായിരുന്നു താരത്തിന്റെ അന്നത്തെ ഭാഷ്യം. അതിനാൽ തന്നെ ഇന്ത്യയിൽ ഇനിയും തുടർന്ന് അഭിനയിക്കണമെങ്കിൽ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും…
Read Moreസാവിത്രിയുടെ ഗതി എനിക്കും വരുമായിരുന്നു: സാമന്ത
തന്റെ മുൻകാമുകനെ ജെമിനി ഗണേശനുമായി താരതമ്യം ചെയ്ത് നടി സാമന്ത അകിനേനി. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാമന്തയുടെ വെളിപ്പെടുത്തൽ. സാവിത്രിക്കുണ്ടായ അതേ അനുഭവം എനിക്കും ഉണ്ടായേനെ. പക്ഷേ ഞാൻ അത് തിരിച്ചറിയുകയും അതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ആ ബന്ധം ശരിയായി മുന്നോട്ടു പോകുകയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. നാഗചൈതന്യയെപ്പോലെ ഒരാളെ കിട്ടിയത് എന്റെ ഭാഗ്യമായി കരുതുന്നു- സാമന്ത പറയുന്നു. ജെമിനി ഗണേശൻ മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തിയതാണ് സാവിത്രിയുമായുള്ള ബന്ധം തകരാനുള്ള പ്രധാന കാരണമെന്ന് സിനിമയിൽ പറയുന്നു. മാത്രമല്ല സാവിത്രിയുടെ വളർച്ചയിൽ ജെമിനിക്ക് ചെറിയ തോതിൽ അസൂയയും ഉണ്ടായിരുന്നത്രേ. സാമന്തയും തെന്നിന്ത്യൻ നടൻ സിദ്ധാർഥും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാമന്ത ഉദ്ദേശിച്ചത് മുൻകാമുകൻ സിദ്ധാർഥിനെ ആണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ സംസാരം. നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടിയിൽ വാണി എന്ന പത്ര…
Read Moreവിവാദങ്ങൾ തിരിച്ചടിച്ചു; കാലായ്ക്ക് രജനി ചിത്രങ്ങളിലെ ഏറ്റവും മോശം ഇനിഷ്യൽ
ന്യൂഡൽഹി: രാഷ്ട്രീയ പ്രഖ്യാപനങ്ങളും തൂത്തുക്കുടി വിവാദവും കാലായെ തിരിച്ചടിച്ചോ അങ്ങനെ സംഭവിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമീപകാലങ്ങളിൽ പുറത്തിറങ്ങിയ രജനികാന്ത് ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ ആദ്യദിന കളക്ഷൻ കാലായ്ക്കാണെന്നാണു റിപ്പോർട്ടുകൾ. കളക്ഷന്റെ കൃത്യമായ കണക്കുകൾ പുറത്തുവന്നിട്ടില്ല. ആഗോളവ്യാപകമായി 2000 സ്ക്രീനുകളിലാണ് കാലാ റിലീസ് ചെയ്തത്. സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും കാവേരി വിഷയത്തിൽ ഇടഞ്ഞുനിന്ന കർണാടകയിലെ മിക്ക തിയറ്ററുകളും ചിത്രം പ്രദർശിപ്പിക്കാൻ തയാറായിട്ടില്ല. ഇതാണ് കാലായുടെ കളക്ഷനു തിരിച്ചടിയായതെന്നാണു സൂചന. അതേസമയം, ആദ്യദിന കളക്ഷൻകൊണ്ടു മാത്രമായി ചിത്രത്തെ അളക്കരുതെന്ന് തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിൽ പ്രസിഡന്റും നടനുമായ വിശാൽ പറഞ്ഞു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ധനുഷാണ്. കാലായ്ക്കെതിരെ വലിയ പ്രതിഷേധമാണ് കർണാടകയിൽ നിലനിൽക്കുന്നത്. കാവേരി നദീജല തർക്കത്തിൽ കർണാടകയ്ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതിനാലാണു കാലാ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നു കന്നഡ സംഘടനകൾ പ്രഖ്യാപിച്ചത്.
Read Moreഅനന്യ പാണ്ഡെ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു
ചിത്രീകരണത്തിനിടെ നടി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. ഡെറാഡൂണില്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ നടി അനന്യ പാണ്ഡെ ഓടിച്ച കാര്‍ ആണ് അപകടത്തിൽപ്പെട്ടത്. നടി പരിക്കുകളൊന്നും ഏൽക്കാതെ രക്ഷപെട്ടു. അനന്യ പാണ്ഡെ കാർ ഓടിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു. പൂനീത് മല്‍ഹോത്രയാണ് സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2 സംവിധാനം ചെയ്യുന്നത്.
Read Moreകാമുകിയെ മര്‍ദ്ദിച്ചു! അര്മാന് കോഹ്ലിക്കെതിരെ കേസ്
കാമുകി നീരു രണ്‍ധാവയെ മർദ്ദിച്ച ബോളിവുഡ് താരം അർമാൻ കോഹ്ലിക്കെതിരെ കേസ്. 2015 മുതൽ ഒരുമിച്ച് താമസിക്കുന്ന ഇവർ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് വഴക്കിട്ടത്. തുടർന്ന് അർമാൻ നീരുവിനെ തള്ളി നിലത്തിടുകയും തലയിൽ ഇടിക്കുകയും ചെയ്തുവെന്നുമാണ് ആരോപണം. മുംബൈ സാന്റാക്രൂസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നീരുവിനെ മുംബൈയിലെ കോകിലാബെൻ ദീരുഭാസ് അംബാനി ഹോസ്പിറ്റലിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്. സംവിധായകൻ രാജ്കുമാർ കോഹ്ലിയുടെ മകനായ അർമാൻ 1992ൽ വിരോധി എന്ന സിനിമയിലൂടെയാണ് ബോളിവുഡിലേക്ക് അരങ്ങേറിയത്. പിന്നീട് സിനിമകളിൽ നിന്ന് അപ്രത്യക്ഷനായ ഇയാൾ വർഷങ്ങൾക്ക് ശേഷം സൽമാൻ ഖാന്റെ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ് പ്രത്യക്ഷപ്പെട്ടത്. ബിഗ് ബോസ് പരിപാടിക്കിടെ സഹതാരമായ സോഫിയ ഹായത്തിനെ ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അർമാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
Read More