കാവേരിയിൽ “കാല’ കുടുങ്ങുമോ? കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കന്നഡ സംഘടനകൾ

ബംഗളൂരു: തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ പുതിയ ചിത്രമായ കാല കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകൾ അറിയിച്ചു. കാവേരി നദിജല തർക്ക വിഷയത്തിൽ രജനീകാന്ത് നടത്തിയ പരാമർശങ്ങൾ പ്രതിഷേധാത്മകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കന്നഡ സംഘടനകളുടെ എതിർപ്പ്. തിയറ്റർ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്നും കന്നഡ സംഘടനകൾ അറിയിച്ചിട്ടുണ്ട്. പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജൂൺ ഏഴിനാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. രജനീകാന്തിന്‍റെ മരുമകനും നടനുമായ ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ് സിനിമ നിർമിക്കുന്നത്.

Read More

ആ ​യാ​ത്ര​യി​ൽ അ​ജി​ത്ത് ത​യാ​റാ​യ​ത് ഇ​രു​ന്നൂ​റ് സെ​ൽ​ഫി​ക​ളെ​ടു​ക്കു​വാ​ൻ

അ​ടു​ത്തി​ടെ വ​ലി​യ വ​ലി​യ വി​വാ​ദ വി​ഷ​യ​മാ​യി​രു​ന്നു സെ​ൽ​ഫി. ദൈ​വ​ത്തി​നോ​ളം പോ​ന്ന സ്ഥാ​നം ന​ൽ​കി മ​ന​സി​ൽ ആ​രാ​ധി​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​വാ​ൻ ആ​രാ​ധ​ക​ർ വ​രു​മ്പോ​ൾ അ​വ​രെ നി​രാ​ശ​രാ​ക്കി മ​ട​ക്കി അ​യ​ക്കു​ന്ന​ത് പ​ല​ർ​ക്കും സ​ഹി​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല. എ​ന്നാ​ൽ ത​ന്‍റെ അ​ടു​ക്ക​ൽ വ​രു​ന്ന ആ​രാ​ധ​ക​ർ​ക്കൊ​പ്പം നി​ന്ന് എ​ത്ര സെ​ൽ​ഫി​യെ​ടു​ക്കു​വാ​നും യാ​തൊ​രു മ​ടി​യും കാ​ണി​ക്കു​ന്ന​യാ​ൾ അ​ല്ല ത​ല അ​ജി​ത്ത് എ​ന്ന് പ​റ​യു​ക​യാ​ണ് ത​മി​ഴ് സം​വി​ധാ​യ​ക​ൻ എ​സ്. എ​സ്. ത​മ​ൻ. അ​ദ്ദേ​ഹം ഒ​രു ദി​വ​സം താ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് 100 മു​ത​ൽ 200 സെ​ൽ​ഫി​വ​രെ എ​ടു​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ജി​ത്ത് നാ​യ​ക​നാ​ക്കു​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞ് ചെ​ന്നൈ​യി​ൽ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു അ​ജി​ത്തും ത​മ​നും. ഈ ​യാ​ത്ര​യി​ൽ വി​മാ​ന​ത്തി​ന്‍റെ ക്യാ​പ്റ്റ​നും യാ​ത്ര​ക്കാ​രു​മു​ൾ​പ്പ​ടെ 200 പേ​ർ​ക്കൊ​പ്പം നി​ന്നാ​ണ് അ​ദ്ദേ​ഹം സെ​ൽ​ഫി​യെ​ടു​ത്ത​ത്. ഇ​ത്രെ​യും ക്ഷ​മ​യു​ള്ള വ്യ​ക്തി​യെ ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. മ​റ്റാ​ര് ആ​യി​രു​ന്നെ​ങ്കി​ലും ഇ​ത് സ​മ്മ​തി​ക്കു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ത​മ​ൻ പ​റ​ഞ്ഞു.…

Read More

മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും ഒ​ന്നി​ക്കു​ന്നു?

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന രാ​ജ 2വി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം ദു​ൽ​ഖ​ർ സ​ൽ​മാ​നും എ​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തു​വ​രെ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. രാ​ജ 2വി​ന്‍റെ ചി​ത്രീ​ക​ര​ണം ഓ​ണ​ത്തി​ന് ശേ​ഷം ആ​രം​ഭി​ക്കും. 2019 ആ​ദ്യം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. വൈ​ശാ​ഖ് ത​ന്നെ മ​മ്മൂ​ട്ടി​യേ​യും പൃ​ഥ്വി​രാ​ജി​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സം​വി​ധാ​നം ചെ​യ്ത പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് രാ​ജ 2 എ​ന്നാ​ണു പൊ​തു​വെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​തെ​ന്നും എ​ന്നാ​ൽ ഈ ​സി​നി​മ പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മ​ല്ലെ​ന്നു​മാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. സി​നി​മ​യു​ടെ പേ​രാ​കാം ഇ​ത്ത​രം ഈ ധാരണയ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ഈ ​സി​നി​മ​യ്ക്ക് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു ക​ഥ​യും പ​ശ്ചാ​ത്ത​ല​വു​മാ​യി​രി​ക്കും. എ​ന്നാ​ൽ മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്രം പോ​ക്കി​രി​രാ​ജ​യി​ലേ​ത് ത​ന്നെ​യാ​യി​രി​ക്കും. പോ​ക്കി​രി​രാ​ജ​യി​ൽ നി​ന്ന് മ​മ്മൂ​ട്ടി മാ​ത്ര​മാ​യി​രി​ക്കും രാ​ജ 2ൽ ​ഉ​ണ്ടാ​വു​ക എ​ന്നാ​ണ് സൂ​ച​ന. പൃ​ഥ്വി​രാ​ജ് ഇ​ല്ലെ​ങ്കി​ലും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ രാ​ജ 2ൽ ​അ​ഭി​ന​യി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​ങ്ങ​നെ​യെ​ങ്കി​ൽ മ​മ്മൂ​ട്ടി​യും ദു​ൽ​ഖ​റും ഒ​ന്നി​ക്കു​ന്ന ആ​ദ്യ…

Read More

ര​ജ​നി ചി​ത്ര​ത്തി​ൽ സി​മ്രാ​നും

ത​മി​ഴ​ക​ത്തി​ന്‍റെ സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത് പു​തി​യ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​നി​രി​ക്കു​ക​യാ​ണ്. കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ആ​ണ് പു​തി​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ സി​മ്രാ​നും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ നാ​യി​ക​യാ​യി​ട്ടാ​യി​രി​ക്കു​മോ സി​മ്രാ​ൻ അ​ഭി​ന​യി​ക്കു​ക​യെ​ന്ന​തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. സി​നി​മ​യി​ൽ ര​ജ​നി​കാ​ന്തി​ന് വ​ൻ പ്ര​തി​ഫ​ല​മാ​ണ് വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 40 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗി​നാ​യി 65 കോ​ടി രൂ​പ​യാ​യി​രി​ക്കും ര​ജ​നി​കാ​ന്തി​ന് ല​ഭി​ക്കു​ക​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ര​ജ​നി​കാ​ന്തി​ന്‍റെ, കാ​ല റി​ലീ​സി​നാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ക​ബാ​ലി​ക്കു ശേ​ഷം പാ ​ര​ഞ്ജി​ത്തും ര​ജ​നി​കാ​ന്തും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് കാ​ല. ഹു​മ ഖു​റേ​ഷി ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. നാ​ന പ​ടേ​ക​ർ ആ​ണ് വി​ല്ല​നാ​യി എ​ത്തു​ക. സ​മു​ദ്ര​ക്ക​നി, പ​ങ്ക​ജ് ത്രി​പ​തി തു​ട​ങ്ങി വ​ലി​യ ഒ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.

Read More

ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​യാ​ൾ​ക്ക് അ​ഭി​ഷേ​ക് ബ​ച്ച​ന്‍റെ മ​റു​പ​ടി

ത​ന്നെ​ക്കു​റി​ച്ച് മോ​ശം അ​ഭി​പ്രാ​യം പ​റ​ഞ്ഞ​യാ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ബോ​ളി​വു​ഡ് താ​രം അ​ഭി​ഷേ​ക് ബ​ച്ച​ൻ. ഐ​പി​എ​ൽ താ​രം സ്റ്റു​വ​ർ​ട്ട് ബി​ന്നി​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ണ് ബോ​ബി ഡി​യോ​ൾ എ​ന്ന ഫേ​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും അ​ഭി​ഷേ​ക് ബ​ച്ച​നെ ടാ​ഗ് ചെ​യ്ത് ട്വീ​റ്റ് വ​ന്ന​ത്. ട്വീ​റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സ്റ്റു​വ​ർ​ട്ട് ബി​ന്നി ബോ​ളി​വു​ഡി​ലെ അ​ഭി​ഷേ​ക് ബ​ച്ച​നാ​ണ്. ര​ണ്ടു പേ​ർ​ക്കും അ​വ​ർ അ​ർ​ഹി​ക്കാ​ത്ത സു​ന്ദ​രി​യാ​യ ഭാ​ര്യ​മാ​രെ കി​ട്ടി. ഇ​രു​വ​രും അ​ച്ഛന്മാ​ർ കാ​ര​ണം സി​നി​മ​യി​ലും ക്രി​ക്ക​റ്റി​ലു​മെ​ത്തി. ര​ണ്ടു പേ​രും ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​രാ​ണ്.​നി​ങ്ങ​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്നു​വെ​ങ്കി​ൽ റീ​ട്വീ​റ്റ് ചെ​യ്യു.

Read More

അഭയയിലെ അമ്മമാർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ഭാമ

അ​ഭ​യ​യി​ലെ അന്തേവാസികളായ അ​മ്മ​മാ​ർ​ക്കൊ​പ്പം ഇ​ത്ത​വ​ണത്തെ പി​റ​ന്നാ​ളാ​ഘോ​ഷി​ച്ച​് ഭാമ വ്യത്യസ്തയായി. അ​മ്മ​മാ​ർ​ക്കൊ​പ്പം നി​ന്ന് കേ​ക്ക് മു​റി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. താ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യം ചെ​യ്യാ​ൻ കാ​ണി​ച്ച സന്മന​സി​ന് കൈ​യ​ടി​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യ​ത്. അ​തീ​വ സ​ന്തോ​ഷ​ത്തോ​ടെ കേ​ക്ക് മു​റി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന ഫോ​ട്ടോ താ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read More

നിമിഷയെ അന്നമൂട്ടി അനു സിതാര; വൈറലായി താരസൗഹൃദം

താരങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥകൾ മലയാളസിനിമയ്ക്ക് പുതുമയുള്ള കാര്യമല്ല. അക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് അനു സിത്താരയും നിമിഷ സജയനും തമ്മിലുള്ള സൗഹൃദത്തിന്‍റെ വീഡിയോ. നിമിഷയ്ക്ക് അനു സിത്താര ഭക്ഷണം വാരി നല്കുന്നതാണ് വീഡിയോയിൽ. നേരത്തെ, ഇരുവരും ഒരുമിച്ച് ലൊക്കേഷനിൽ നൃത്തം ചെയ്യുന്നതിന്‍റെയും പാട്ടുപാടുന്നതിന്‍റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ടോവിനോ തോമസിനെ നായകനാക്കി മധുപാൽ ഒരുക്കുന്ന പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിൽ നായികമാരാണ് ഇരുവരും.

Read More

സിമ്രാന്‍; സൂ​ര്യ​ക്കു പ്ര​ചോ​ദ​ന​മാ​യ ന​ടി

ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​യ്ക്ക് എ​ന്നു പ്ര​ചോ​ദ​ന​മാ​യ ഒ​രു ന​ടി​യു​ണ്ട്. പ​ക്ഷേ അ​തു തെ​ന്നി​ന്ത്യ​യി​ലെ മു​ൻ​കാ​ല സൂ​പ്പ​ർ​നാ​യി​ക​യും സൂ​ര്യ​യു​ടെ ഭാ​ര്യ​യു​മാ​യി ജ്യോ​തി​ക അ​ല്ല. പി​ന്നെ​യാ​രാ​ണ് സൂ​ര്യ​യു​ടെ മ​ന​സി​ൽ ആ ​താ​രം. സൂ​ര്യ ത​ന്നെ അ​തു​പ​റ​യു​ക​യാ​ണ്. ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഏ​റെ ക​ഷ്ട​പ്പാ​ടു​ക​ൾ സ​ഹി​ച്ചി​ട്ടു​ണ്ട്. അ​ന്ന് ത​മി​ഴ് ഡ​യ​ലോ​ഗു​ക​ളാ​യി​രു​ന്നി​ട്ടു പോ​ലും, അ​തു പ​ഠി​ച്ചെ​ടു​ക്കാ​ൻ ഏ​റെ ക​ഷ്ട​പ്പെ​ട്ടു. ഒ​ട്ടേ​റെ ത​വ​ണ ഡ​യ​ലോ​ഗ് തെ​റ്റി​ച്ചു. പ​ല സീ​നു​ക​ളും വീ​ണ്ടും വീ​ണ്ടും ചി​ത്രീ​ക​രി​ച്ചു. ആ ​സ​മ​യ​ത്താ​ണ് ഒ​രു ഹി​ന്ദി താ​ര​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ത​മി​ഴ് ഒ​ട്ടും വ​ശ​മി​ല്ലാ​ത്തൊ​രു നാ​യി​ക​യാ​യി​രു​ന്നു അ​വ​ർ. എ​ന്നാ​ൽ ഒ​രു ഡ​യ​ലോ​ഗു പോ​ലും അ​വ​ർ തെ​റ്റി​ച്ചി​ല്ല.ഒ​രു ത​മി​ഴ്നാ​ട്ടു​കാ​രി​യെ​പോ​ലെ അ​വ​ർ ഡ​യ​ലോ​ഗ് പ​റ​ഞ്ഞു നി​ർ​ത്തി. അ​ന്നും ഇ​ന്നും അ​വ​ർ എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​ണ്. പിന്നീ​ട് ഒ​രു​പാ​ട് ചി​ത്ര​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചു. മോ​ശം കാ​ര്യ​ങ്ങ​ളോ​ട് നോ ​പ​റ​യാ​നു​ള്ള ശേ​ഷി അ​വ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്നു. വി​വാ​ഹി​ത​യാ​യ ശേ​ഷ​വും…

Read More

പുതിയ ചിത്രത്തിനായി ഹൃ​ത്വി​ക് റോ​ഷ​ന്‍ മെ​ലി​യു​ന്നു

ബോളിവുഡ് താരം ഹൃത്വിക് റോഷൻ തടി കുറയ്ക്കുന്നു. പു​തി​യ സി​നി​മ​യാ​യ സൂ​പ്പ​ര്‍ 30 ക്കു​വേ​ണ്ടി​യാ​ണ് താ​രം ത​ടി കു​റ​യ്ക്കു​ന്ന​ത്. പ്ര​മു​ഖ ഗ​ണി​ത ശാ​സ്‍​ത്ര​ജ്ഞ​ന്‍ ആ​ന​ന്ദ് കു​മാ​റി​ന്‍റെ ജീ​വി​ത ക​ഥ​യാ​ണ് സൂ​പ്പ​ര്‍ 30. ചി​ത്ര​ത്തി​ലെ സ​ഹ​താ​ര​മാ​യ വീ​രേ​ന്ദ്ര സ​ക്സേ​ന​യ്‍​ക്കൊ​പ്പം മെ​ലി​ഞ്ഞ ശ​രീ​ര​വു​മാ‍​യി നി​ൽകു​ന്ന ഹൃ​ത്വി​ക് റോ​ഷ​ന്‍റെ ഫോ​ട്ടോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. വി​കാ​സ് ബാ​ഹ്‍​ല്‍ ആ​ണ് സൂ​പ്പ​ര്‍ 30 സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

ബി​ജു മേ​നോ​ൻ കലിപ്പിലാണ്..!

ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന പ​ട​യോ​ട്ടം എ​ന്ന സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബി​ജു മേ​നോ​ന്‍റെ ത​ക​ർ​പ്പ​ൻ ലു​ക്കി​ലു​ള്ള ഫോ​ട്ടോ​യാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ചെ​ങ്ക​ര ര​ഘു​വെ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കാ​സ​ർ​ഗോ​ട്ടേക്ക് ചെ​ങ്ക​ര ര​ഘു​വും സം​ഘ​വും യാ​ത്ര​തി​രി​ക്കു​ന്നു. അ​വ​രു​ടെ യാ​ത്ര​യു​ടെ​യും ല​ക്ഷ്യ​ത്തി​ന്‍റെ​യും ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ന​ർ​മ​ത്തി​ന്‍റെ മേ​ന്പൊ​ടി​യി​ലാ​ണ് ചി​ത്ര​ത്തി​ലെ ക​ഥ പ​റ​യു​ന്ന​ത്. റ​ഫീ​ഖ് ഇ​ബ്രാ​ഹിം ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ദി​ലീ​ഷ് പോ​ത്ത​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ശ്രീ​നാ​ഥ്, അ​ല​ൻ​സി​യ​ർ, സു​ധി​കോ​പ്പ, മി​ഥു​ൻ ര​മേ​ഷ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു.

Read More