ഒരു മെക്സിക്കൻ അപാരതയ്ക്ക് ശേഷമുള്ള ടോം ഇമ്മട്ടിയുടെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം.കാട്ടാളൻ പൊറിഞ്ചുവെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ കഥ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. മമ്മൂട്ടിയുടെ മറ്റ് സിനിമകളുടെ തിരക്കിന് ശേഷമായിരിക്കും ടോം ഇമ്മട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. 1980-85 കാലത്തെ തൃശൂരിനെ ആസ്പദമാക്കിയുള്ള പ്രമേയമാണ് ചിത്രത്തിന്റേത്. കഴിഞ്ഞ വർഷം ഇറങ്ങിയ ടോം ഇമ്മട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ഒരു മെക്സിക്കൻ അപാരതയ്ക്ക് വൻ സ്വീകാര്യതയാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചത്.
Read MoreCategory: Movies
പുതുമുഖ താരങ്ങളുമായി ക്യൂബൻ കോളനി പ്രദർശനത്തിന്
അങ്കമാലി പശ്ചാത്തലമാക്കി ഒരു ചിത്രം കൂടി റിലീസിന് തയാറെടുക്കുന്നു. ഹൽയാൻ ഗ്രൂപ്പ് പ്രൊഡക്ഷൻ ഹൗസ് നിർമിക്കുന്ന ക്യൂബൻ കോളനി എന്ന ചിത്രമാണ് പ്രദർശനത്തിന് ഒരുങ്ങുന്നത്. അങ്കമാലിയും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. യുട്യൂബിൽ റിലീസ് ചെയ്ത ക്യൂബൻകോളനിയിലെ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധനേടി. ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നെ… എന്നെ ഗാനത്തിലൂടെ സുപരിചിതനായ അരിസ്റ്റോ സുരേഷ് പാടിയ മാങ്ങാ കറി…എന്ന ഗാനം ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. മനോജ് വർഗീസ് പാറേക്കാട്ടിലാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിലൂടെ 100ഓളം പുതുമുഖങ്ങൾ പ്രേക്ഷകർക്ക് മുന്പിൽ എത്തുന്നു. അങ്കമാലി ക്യൂബൻ കോളനിയിൽ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം മികച്ച ഒരു ആക്ഷൻ ത്രില്ലർ കൂടിയാണ് ക്യൂബൻ കോളനിയെന്നാണ് അണിയറക്കാരുടെ വാദം. മഹേഷിന്റെ പ്രതികാരം,…
Read Moreആട്-2 ഫേസ്ബുക്കില്‍ ; പൊട്ടിത്തെറിച്ച് മിഥുൻ മാനുവൽ
തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ആട് – 2വിന്റെ തിയറ്ററിന്റെ പ്രിന്റ് ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ആ വിവരം അറിഞ്ഞ സംവിധായകൻ മിഥുൻ മാനുവൽ പൊട്ടിത്തെറിച്ചു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ സമൂഹത്തിന് തന്നെ ഒരു ബാധ്യകതയാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. യാതൊരു മനസാക്ഷിക്കുത്തുമില്ലാതെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സിനിമ അനേകം പേർ ഷെയർ ചെയ്തത്.അതിജീവനത്തിനായി കഷ്ടപ്പെുന്ന ഒരു വ്യവസായത്തിന്റെ കടയ്ക്കൽ കോടാലി വെക്കുന്ന പരിപാടിയാണിതെന്നും ഇത്തരത്തിലുള്ളവർക്കെതിരെയുള്ള നിയമ നടപടി മാതൃകപരമായിരിക്കണമെന്നും മേലിൽ ഒരു സിനിമയ്ക്കും ഇത്തരം അവസ്ഥ ഉണ്ടാകരുതെന്നും മിഥുൻ ഫേ്സ് ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
Read Moreഇഷ്ടപ്പെട്ട കഥ വിട്ടുകളയാൻ മടി! നയൻസിന് ഒരു പ്രൊഡ്യൂസറെ വേണം
നയൻതാര ഇപ്പോൾ ഒരു പ്രൊഡ്യൂസറെ അന്വേഷിക്കുകയാണ്. തനിക്ക് ഇഷ്ടപ്പെട്ട കഥ വിട്ടുകളയാൻ താരത്തിന് മടി. അറിവഴകൻ ഒരുക്കുന്ന സൈക്കോളജിക്കൽ ത്രില്ലറിന്റെ കഥയാണ് നയൻതാരയ്ക്ക് ഏറെ ഇഷ്ടമായത്. പിവിവി സിനിമ പ്രൊഡ്യൂസ് ചെയ്യാമെന്ന് ഏറ്റെങ്കിലും ചിത്രം ഇറങ്ങാൻ വൈകുമെന്ന് അറിഞ്ഞതോടെ പിൻമാറുകയായിരുന്നു. ഇതെത്തുടർന്നാണ് നയൻസ് പുതിയ പ്രൊഡ്യൂസറെ തിരയുന്നത്. സംവിധായകനും നിര്‍മാതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ചിത്രത്തിനെ പെരുവഴിയിലാക്കിയത്. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മലയാളി താരം മഞ്ജു വാര്യരെ അഭിനയിപ്പിക്കാനായിരുന്നു നേരത്തെ ചിന്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ തീരുമാനത്തിൽ നിന്നു മാറി നയൻസിൽ എത്തിച്ചേരുകയായിരുന്നു.
Read Moreപാർവതി നായരുടെ വലിയ നഷ്ടങ്ങൾ
മികച്ച രണ്ട് സിനിമകളുടെ ഭാഗമാകാനുള്ള അവസരം തനിക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ തിരക്കഥയിലെ ചില നിബന്ധനകള്‍ കാരണം ഈ രണ്ടു ചിത്രവും താൻ ഉപേക്ഷിച്ചെന്ന് പാർവതി നായർ. അര്ജ്ജുന് റെഡ്ഢിയുടെ തിരക്കഥയില്‍ ചില ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. സംവിധായകന് സന്ദീപ് തിരക്കഥയുമായി സമീപിച്ചപ്പോള്‍ താന്‍ പിന്‍വാങ്ങിയതിന് പിന്നിലും ഈ രംഗങ്ങളായിരുന്നുവെന്ന് പാര്‍വതി പറയുന്നു. ചിത്രീകരണം പൂര്‍ത്തിയായി റിലീസ് ചെയ്ത സിനിമ തിയറ്ററില്‍ പോയി കണ്ടപ്പോള്‍ നഷ്ടബോധമാണ് തോന്നിയത്. അരുവിയുടെ തിരക്കഥയുമായി സംവിധായകൻ സമീപിച്ചപ്പോൾ മൊട്ടയടിക്കാൻ ആവശ്യപ്പെട്ടിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് അത്തരത്തിലുള്ള രംഗം സിനിമയിലില്ലെന്ന് മനസിലായത്.അരുവിയുടെ ഭാഗമാവാന്‍ കഴിയാതിരുന്നത് തന്നെ സംബന്ധിച്ച് വലിയൊരു നഷ്ടമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
Read Moreദുൽഖറിനെ പ്രണയിക്കാൻ സോനം കപൂറും
ബോളിവുഡ് സുന്ദരി സോനം കപൂറിന്റെ നായകനായി മലയാളി സുന്ദരൻ ദുൽഖർ സൽമാൻ എത്തുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. അനുജാ ചൗഹാന്റെ ദി സോയാ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിലാണ് സോനവും ദുൽഖറും ഒന്നിക്കുന്നത്. അഭിഷേക് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖറിനു ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടുവെന്നും എന്നാൽ കരാർ ഒപ്പിട്ടിട്ടില്ലെന്നും അറിയുന്നു. സോനം ഈ ചിത്രത്തിൽ അഭിനയിക്കുമെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടുണ്ട്. എന്നാൽ ദുൽഖറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ദുൽഖർ നായകനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അക്ഷയ്കുമാർ നായനകായ പാഡ്മാൻ ആണ് സോനത്തിന്റേതായി ഉടൻ പുറത്തുവരാനുള്ള ചിത്രം. ഈ ചിത്രത്തിന്റെ പ്രമോഷൻ ജോലികളിലാണ് സോനം ഇപ്പോൾ.
Read Moreഅതിഥി വേഷങ്ങളും ബിലാത്തികഥയും! മോഹന്‍ലാലിന്റെ 2018 ഇങ്ങനെ…
ഈ വർഷം മോഹൻലാലിന് അതിഥി വേഷങ്ങളാണ് കൂടുതൽ. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി, രാജേഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം, അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണവ. അജോയ് വർമയുടെ ചിത്രത്തിന് 15 ദിവസത്തെ ഡേറ്റാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂട് , സായ്കുമാർ, ദിലീഷ് പോത്തൻ, പാർവതി നായർ എന്നിവരും അഭിനയിക്കുന്നു. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ലില്ലിപാഡ് മോഷന്‍ പിക്ച്ചേഴ്സ് യു.കെ.ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്ക്രീന്‍ എന്നിവയുടെ ബാനറില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥ പൂര്‍ണ്ണമായും ലണ്ടനിലാണ് ചിത്രീകരിക്കുന്നത്. നിരഞ്ജ് മണിയന് പിള്ള,കലാഭവന്‍ ഷാജോണ്‍,സുരേഷ് കൃഷ്ണ,കോട്ടയം നസീര്‍, ദിലീഷ് പോത്തന്, അനു സിത്താര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് ഒന്നിന് ആരംഭിക്കും. മഹാ സുബൈർ…
Read Moreപാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്കും! സാമന്ത വിവാഹസമ്മാനങ്ങൾ ലേലം ചെയ്യുന്നു
തനിക്ക് ലഭിച്ച വിലപിടിച്ച വിവാഹ സമ്മാനങ്ങൾ ലേലം ചെയ്യാനൊരുങ്ങുകയാണ് തെന്നിന്ത്യൻ താരം സാമന്ത. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് സാമന്ത വിവാഹസമ്മാനങ്ങൾ ലേലം ചെയ്യുന്നത്. തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹം വൻവാർത്താപ്രാധാന്യം നേടിയിരുന്നു. ഏകദേശം പത്തുകോടി രൂപ ചെലവിട്ട് ഗോവയിൽ ഒരാഴ്ചയോളം നീണ്ട വിവാഹാഘോഷങ്ങളാണ് നടത്തിയത്. ഇതാദ്യമായല്ല സാമന്ത പാവപ്പെട്ട കുട്ടികൾക്കായി പ്രവർത്തിക്കുന്നത്. ഭർത്താവ് നാഗചൈതന്യയുടെ പൂർണമായ പിന്തുണയും ഇക്കാര്യത്തിൽ സാമന്തയ്ക്കുണ്ട്.
Read Moreസ്വര്ണനിറത്തില് കുളിച്ച് ഭാവന! വിവാഹചിത്രങ്ങള്‍ കാണാം…
കന്നഡ നടനും നിര്‍മ്മാതാവുമായ നവീനുമായുള്ള നടി ഭാവനയുടെ വിവാഹം തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് നടന്നു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇതുവരെ എല്ലാവിധ പിന്തുണയുമായി കൂടെനിന്ന ആരാധകര്‍ക്കും മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദിയറിയിക്കാനും ഭാവന മറന്നില്ല. വൈകുന്നേരം തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററിലാണ് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായുള്ള വിരുന്ന്. ഞായറാഴ്ചയായിരുന്നു ഭാവനയുടെ മെഹന്തിയിടീല് ചടങ്ങ്. മലയാളത്തിന്റെ യുവനടി ഭാവനയുടെ മെഹന്തിയുടെയും വിവാഹത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്. കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ…
Read Moreസൂര്യയെ കുള്ളൻ എന്നു കളിയാക്കി ചാനൽ അവതാരകമാർ; പൊങ്കാലയിട്ട് ആരാധകർ
തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയെ കുള്ളനെന്ന് അധിക്ഷേപിച്ച സണ്മ്യൂസിക്കിനെ പൊങ്കാലയിട്ട് സൂര്യ ആരാധകർ. സൂര്യയുടെയും കെ.വി. ആനന്ദിന്റെയും പുതിയ സിനിമയെ കുറിച്ചുള്ള ചാനലിലെ ലൈവ് പ്രോഗ്രാമിനിടെ രണ്ട് വനിതാ അവതാരകരാണ് അദ്ദേഹത്തിന് പൊക്കക്കുറവുണ്ടെന്ന് പരാമർശിച്ചത്. ചിത്രത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചൻ പ്രഥാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്നും എന്നാൽ അമിതാഭിനൊപ്പം നിൽക്കണമെങ്കിൽ സൂര്യയ്ക്ക് ഒരു സ്റ്റൂൾ ആവശ്യമാണെന്നും അനുഷ്ക നായികയായാൽ താരത്തിന് ഹീൽസ് ഉപയോഗിക്കേണ്ടിവരുമെന്നുമാണ് പരസ്പരമുള്ള സംഭാഷണത്തിൽ അവതാരകമാർ പറഞ്ഞത്. സൂര്യയ്ക്കെതിരയുള്ള വിവാദപരമായ പരാമർശത്തെ വിമർശിച്ച് പ്രശസ്ത എഴുത്തുകാരനും നിർമാതാവുമായ ധനഞ്ജയൻ ഗോവിന്ദും നടൻ വിശാലും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രശസ്ത ചാനലിൽ നിന്നും അധിക്ഷേപകരമായ ഒരു സംഭവം വന്നത് പ്രതിഷേധാർഹമാണെന്ന് ധനഞ്ജയൻ ഗോവിന്ദ് അഭിപ്രായപ്പെട്ടു. “ചരിത്രം തന്നെ പരിശോധിച്ചു നോക്കു. മഹാനായ നെപ്പോളിയന് പൊക്കമുണ്ടായിരുന്നോ. ഈ പരിപാടി ചാനൽ നീക്കം ചെയ്യണം.’- അദ്ദേഹം പറഞ്ഞു. തനിക്കിത് തമാശയായി തോന്നുന്നില്ലെന്നാണ് നടൻ…
Read More