അമിതാഭ് ബച്ചന്റെ മകൻ എന്ന മേൽവിലാസമുണ്ടായിട്ടും അഭിനയശേഷിയുണ്ടായിട്ടും ബോളിവുഡിൽ ഒന്നാം നിരയിലെത്താൻ അഭിഷേക് ബച്ചന് സാധിച്ചില്ല. എന്നാൽ ഇപ്പോൾ അഭിഷേകിന് ബോളിവുഡിൽ മികച്ച കരിയർ സൃഷ്ടിച്ചെടുക്കാൻ ഒരാൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. അത് മറ്റാരുമല്ല അഭിഷേകിന്റെ ഭാര്യ ഐശ്വര്യാ റായിയാണ്. സൽമാൻ ഖാന്റെ മാനേജരായിരുന്ന രേഷ്മ ഷെട്ടിയെയാണ് ഐശ്വര്യ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രദ്ധയോടെ സിനിമകൾ തെരഞ്ഞെടുക്കാനും മറ്റും അഭിഷേകിനെ രേഷ്മ ഷെട്ടി സഹായിക്കും. മെട്രിക്സ് ഇൻഡ്യ എന്റർടെയിൻമെന്റിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇപ്പോൾ രേഷ്മ. എന്തായാലും സഞ്ജയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രത്തിൽ അഭിഷേക് ആണ് നായകൻ എന്നാണ് പുതിയ വാർത്തകൾ. ഐശ്വര്യയുടെ പുതിയ നീക്കം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ബച്ചൻ കുടുംബം.
Read MoreCategory: Movies
കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തിൽ നിന്ന് ദുൽക്കർ പിന്മാറിയതോ..? കാരണം കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദമോ?
കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തിൽ നിന്ന് ദുൽക്കർ പിന്മാറിയതാണെന്നും കസബ എന്ന ചിത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദമാണ് കാരണമെന്നും വാർത്തകൾ. കൊച്ചിയിലെ സമകാലിക ജീവിതം പശ്ചാത്തലമായി നിർമിക്കുന്ന കമ്മട്ടിപ്പാടം രണ്ടാംഭാഗത്തിൽ ഷെയ്ൻ നിഗമാണ് നായകൻ. ആദ്യമായാണ് ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ആദ്യഭാഗത്തിലെ നായക നടൻ ഇല്ലാതെ വരുന്നത്. തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്രചലച്ചിത്രമേളയുടെ ഓപ്പൺഫോറത്തിൽ കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങളിൽ മമ്മൂട്ടി അഭിനയിച്ചതിനെ നടി പാർവതി വിമർശിച്ചിരുന്നു. ചിത്രത്തിന്റെ പേര് പാർവതിക്ക് ഓർമ കിട്ടാതെ വന്നപ്പോൾ സമീപത്തുണ്ടായിരുന്ന നടി ഗീതു മോഹൻദാസാണ് കസബ എന്ന പേര് പാർവതിക്കു പറഞ്ഞുകൊടുത്തത്. ഇതിൽ പ്രതിഷേധിച്ചാണ് ഗീതുവിന്റെ ഭർത്താവ് രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദുൽക്കർ പിന്മാറിയതെന്നാണ് പ്രചരിക്കുന്ന വാർത്തകൾ.
Read Moreഅജു പിടിച്ച പുലിവാല്! അഭിനയിച്ചാലും ഇല്ലെങ്കിലും ഇക്കാര്യത്തിൽ അജു മുടക്കം വരുത്താറില്ല
റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങളെ പ്രൊമോട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്നത് നടൻ അജു വർഗീസിന്റെ പതിവാണ്. ചിത്രങ്ങളിൽ താൻ അഭിനയിച്ചാലും ഇല്ലെങ്കിലും ഇക്കാര്യത്തിൽ അജു മുടക്കം വരുത്താറില്ല. ഇത്തരം പോസ്റ്റുകളുടെ പേരിൽ അഭിനന്ദനങ്ങളും പലപ്പോഴും വിമർശനങ്ങളും അജുവിനെ തേടിയെത്താറുമുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം റിലീസ് ആയ ആട്-2 എന്ന ചിത്രത്തെ പിന്തുണച്ച് അജു ഫേസ്ബുക്കിൽ പോസ്റ്റിട്ടത് പലർക്കും പിടിച്ചില്ല. എന്നു മാത്രമല്ല അജുവിനെതിരേ ഫേസ്ബുക്കിലൂടെ ചിലർ അസഭ്യവർഷവും നടത്താൻ തുടങ്ങി. ആട്-2 വിനെ അജു അങ്ങനെ പിന്തുണയ്ക്കുകയൊന്നും വേണ്ട എന്നാണ് ചിലർ പറയുന്നത്. ആട് ആദ്യഭാഗത്തിൽ ഷാജി പാപ്പൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുമായി കടന്നുകളയുന്ന കഥാപാത്രമായാണ് അജു അഭിനയിക്കുന്നത്. ആട്- 2വിലും അജു അഭിനയിക്കുന്നുണ്ട്. തുടർന്ന് അജു ഫേസ്ബുക്കിൽ വീണ്ടും വിശദീകരണവുമായി എത്തി. ഒപ്പം എന്ന സിനിമ മുതൽ ഞാൻ കാണുന്നതാണ്. ഞാൻ ചെറിയ ഭാഗമായ…
Read Moreവിരുഷ്ക വിവാഹ സത്കാരത്തിൽ താരമായത് ഈ കൊച്ചുസുന്ദരൻ
ഇറ്റലിയിൽ വിവാഹിതരായ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഒരുക്കിയ വിരുന്ന് താരങ്ങളാൽ സമ്പന്നമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ എത്തിയത്. എന്നാൽ സോഷ്യൽമീഡിയായുടെ കണ്ണെത്തിപ്പെട്ടത് മറ്റൊരാളിലായിരുന്നു. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ മകൻ സൊരാവർ ആയിരുന്നു അത്. അനുഷ്കയുടെ മടിയിലിരുന്ന് ഉറങ്ങുന്ന സൊരാവറിന്റെ ചിത്രമാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയായൽ വൈറലായി മാറിയത്. മാത്രമല്ല, സരോവറിനും ധവാനുമൊപ്പം കോഹ്ലി നൃത്തം ചെയ്യുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്. ഭാര്യ അയേഷായ്ക്കും മക്കൾക്കുമൊപ്പമാണ് ധവാൻ വിരുന്നിനെത്തിയത്. പ്രമുഖ ഡിസൈനറായ സബ്യസാചി മുഖർജി രൂപകല്പന ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് വിരുഷ്ക ദന്പതിമാർ വിരുന്നിനെത്തിയത്. ഏകദേശം 500 പേരെയായിരുന്നു സത്കാരത്തിന് ക്ഷണിച്ചിരുന്നത്. ഡിസംബർ 26ന് മുംബൈയിലും വിരുന്ന് ഒരുക്കിയിട്ടുണ്ട്.
Read Moreഒടുവില്‍ ദിവ്യ ദര്‍ശിനി വിവാഹ മോചിതയാകുന്നു
തമിഴ് താരം ദിവ്യദര്‍ശിനിയും ഭര്‍ത്താവ് ശ്രീകാന്ത് രവിചന്ദ്രനും വിവാഹ മോചിതരാകുന്നു. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടിയിലൂടെ പ്രശസ്തയായ ദിവ്യ പവര്‍പാണ്ടി സിനിമയില്‍ നായികയായിരുന്നു. ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും ശ്രീകാന്തും വിവാഹിതരായത്. 2014ലായിരുന്നു വിവാഹം. ഒരു വര്‍ഷമായി ഇവര്‍ പിരിയുകയാണെന്ന് വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും ഇവര്‍ ചെന്നൈ കുടുംബ കോടതിയില്‍ ഇപ്പോള്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.
Read Moreസണ്ണി നൈറ്റ് വിലക്ക്: അനുകൂലിച്ചും എതിർത്തും കന്നഡ ജനത
ബംഗളൂരു: പുതുവത്സരാഘോഷത്തിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ബംഗളൂരുവിൽ അവതരിപ്പിക്കാനിരുന്ന നൃത്തപരിപാടിയായ സണ്ണി നൈറ്റിന് അനുമതി നിഷേധിച്ച സർക്കാർ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കന്നഡ ജനത. സണ്ണി നൈറ്റ് നടത്തിയാൽ കൂട്ടആത്മഹത്യ നടത്തുമെന്ന് കർണാടക രക്ഷണ വേദികെ ഭീഷണി മുഴക്കിയതിനെത്തുടർന്നാണ് പരിപാടിക്ക് ആഭ്യന്തരവകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്. പരിപാടിക്കെതിരേ കർണാടക രക്ഷണ വേദികെ യുവസേനയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ പലയിടങ്ങളിലും നടിയുടെ കോലംകത്തിക്കുകയും ചെയ്തു. സണ്ണിയുടെ പരിപാടി കർണാടകയുടെ സംസ്കാരത്തിന്മേലുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാനത്തെ 20 ജില്ലകളിൽ സമാനമായ രീതിയിൽ പ്രതിഷേധപരിപാടികൾ നടത്തിയിരുന്നു. അതേസമയം, പരിപാടി വിലക്കിയത് സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചില സംഘടനകൾ വാദിക്കുന്നു. സണ്ണി ലിയോൺ ബംഗളൂരുവിൽ വരുന്നതും നൃത്തം ചെയ്യുന്നതും ഇഷ്ടമല്ലാത്തവർ ആ പരിപാടി ഒഴിവാക്കുകയാണ് ചെയ്യേണ്ടതെന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ഇവർ പറയുന്നു. നടി ബംഗളൂരുവിൽ വരുന്നതു കൊണ്ടോ…
Read Moreആ കല്യാണം കത്രീന അറിഞ്ഞില്ലത്രേ…
വിരാട് കോഹ്ലിയും അനുഷ്ക ശർമയും തമ്മിലുള്ള വിവാഹം എല്ലാവരും അറിഞ്ഞെങ്കിലും അതറിയാതെ പോയ ഒരാൾ ബോളിവുഡിലുണ്ട്, മറ്റാരുമല്ല, കത്രീന കൈഫ്. ഈ വിവാഹത്തെ കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലായിരുന്നുവെന്നാണ് കത്രീന ഒന്നു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഈ വിവാഹത്തെക്കുറിച്ച് തനിക്ക് അറിവൊന്നുമുണ്ടായിരുന്നില്ലെന്നും എന്നാൽ നല്ല രീതിയിൽ മനോഹരമായി ഒരുക്കിയ വിവാഹമായിരുന്നുവെന്ന് ചിത്രങ്ങളിൽ നിന്ന് മനസിലായെന്നും ഇരുവർക്കും ആശംസകൾ നേരുന്നുവെന്നും കത്രീന പറഞ്ഞു.
Read Moreസൈബര്‍ ആക്രമണം! അത് മമ്മൂട്ടി ഫാന്‍സല്ല…
കസബ എന്ന സിനിമയിൽ സ്ത്രീവിരുദ്ധമായ രംഗങ്ങളിൽ മമ്മൂട്ടി അഭിനയിക്കാൻ പാടില്ലായിരുന്നുവെന്ന് നടി പാർവതി തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്രചലച്ചിത്രോത്സവ വേദിയിൽ അഭിപ്രായപ്പെട്ടതോടെ ഉയർന്ന കോലാഹലങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. നടി പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാഗ്വാദങ്ങൾ കൊടുന്പിരി കൊള്ളുകയാണ്. അതിനിടെയിലാണ് പാർവതിക്കെതിരേ മമ്മൂട്ടിയുടെ പേരിൽ സൈബർ ആക്രമണം അഴിച്ചുവിടുന്നവർ മമ്മൂട്ടി ഫാൻസല്ല എന്ന വിശദീകരണവുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർ നാഷണൽ സംസ്ഥാന ഘടകം രംഗത്തു വന്നത്. മമ്മൂട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്നത് തങ്ങളല്ലെന്നും അങ്ങനെയുള്ളവരെ തങ്ങൾ അംഗീകരിക്കില്ലെന്നും സംഘടനയുടെ ഫേസ്ബുക്ക് പേജിൽ പറയുന്നു.ചലച്ചിത്രമേഖലയെ ഒരു കുടുംബമായും, സഹതാരങ്ങളെ കുടുംബാംഗങ്ങളായും പരിഗണിക്കുന്നയാളാണ് മമ്മൂട്ടി. തന്റെ പേരില്‍ ചലച്ചിത്ര കുടുംബത്തിലെ സഹപ്രവര്‍ത്തകരെയോ മറ്റേതെങ്കിലും വ്യക്തികളെയോ അധിക്ഷേപിക്കുന്നതും മറ്റുള്ളവരുടെ സിനിമകളെ ആക്രമിക്കുന്നതും ഒരു ഘട്ടത്തിലും പിന്തുണയ്ക്കുന്ന ആളല്ല മമ്മൂട്ടി. പല ഘട്ടങ്ങളിലും ആരാധകരോടും…
Read Moreകമലഹാസന്റെ മുന്‍ ഭാര്യ! സരികയെ സഹായിക്കാന്‍ ആമിറുണ്ട്…
സരികയെ സഹായിക്കാൻ ബോളിവുഡിലെ പെർഫെക്ട് മാൻ ആമിർഖാൻ രംഗത്തെത്തി. കമലഹാസന്റെ മുൻ ഭാര്യയും സിനിമാതാരങ്ങളായ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നിവരുടെ അമ്മയുമാണ് സരിക. 2004ൽ കമലഹാസനുമായി പിരിഞ്ഞശേഷം മുംബൈയിൽ അമ്മ കമൽ ധാക്കൂറിനോടൊപ്പമാണ് സരിക താമസിച്ചുവന്നത്. കഴിഞ്ഞമാസം കമൽ ധാക്കൂർ മരിച്ചു. അമ്മയുടെ വിൽപ്പത്രത്തിൽ മുംബൈയിലെ ജുഹുവിലെ ഫ്ളാറ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളെല്ലാം കുടുംബസുഹൃത്തായ ഡോ. വിക്രം ധാക്കൂറിന് എഴുതിവച്ചിരിക്കുകയാണ്. ഇതോടെ സരിക ശരിക്കും പ്രതിസന്ധിയിലായി. തന്റെ സന്പാദ്യം കൊണ്ടാണ് അമ്മ ഏറ്റവും ആഡംബര ഏരിയ ആയ ജുഹുവിൽ ഫ്ളാറ്റ് വാങ്ങിയതെന്നാണ് സരിക പറയുന്നത്. വിൽപ്പത്രം നിയമപരമായി നിലനിൽക്കുന്നതിനാൽ സരിക ഫ്ളാറ്റിൽനിന്ന് ഇറങ്ങേണ്ട അവസ്ഥയിലാണ്. താമസിക്കാൻ സ്വന്തമായി ഇടമില്ല. ഇ ൗ സാഹചര്യത്തിലാണ് ആമിർഖാൻ സരികയെ സഹായിക്കാൻ രംഗത്തുവന്നിരിക്കുന്നത്. മുംബൈയിൽതന്നെ ഒരു വാടക ഫ്ളാറ്റ് സരികയ്ക്കു താമസിക്കാൻ ആമിർ ഏർപ്പാടാക്കി നൽകിയിരിക്കുകയാണ്. ആമിറിന്റെ ഇളയ സഹോദരിയുടെ ഏറ്റവും…
Read Moreരജനി ഫാൻസിന് ഒരു സന്തോഷ വാർത്ത! ആരാധകരെ കാണാൻ രജനി നേരിട്ടെത്തും
തമിഴകത്തെ രജനി ഫാൻസിന് ഒരു സന്തോഷ വാർത്ത. 26 മുതൽ 31വരെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ രജനികാന്ത് എത്തും. ഈ ദിവസങ്ങളിൽ അത്രയും രജനിയെ കാണാനും ഫോട്ടോയെടുക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നു വരെ മാത്രമേ രജനിയെ കാണാൻ സാധിക്കൂ. ഈ വർഷം മേയ് മാസത്തിൽ രജനി ആരാധകരോടൊത്ത് സംവദിക്കാൻ സമയം കണ്ടെത്തിയിരുന്നു. അന്ന് നിരവധി പേരാണ് രജനിയെ കാണാനും സംവദിക്കാനും എത്തിയത്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രഖ്യാപനം വരുന്ന ദിവസങ്ങളിൽ ഉണ്ടാകുമോയെന്നാണ്.
Read More