ഗ്ലാമർ ജോഡിയായി കത്രീനയും സല്ലുവും; ഫോ​ട്ടോ​ഷൂ​ട്ട് വൈറൽ

ക​ത്രീ​ന കെ​യ്ഫും സ​ൽ​മാ​ൻ​ഖാ​നും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് ടൈ​ഗ​ർ സി​ന്ദാ ഹൈ. ​മു​ൻ ക​മി​താ​ക്ക​ളാ​യ ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ഈ ​ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​വ​രു​ടെ സ്ക്രീ​നി​ലെ കെ​മി​സ്ട്രി സൂ​പ്പ​റാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​രു​ടെ പ​ക്ഷം. ഈ ​കെ​മി​സ്ട്രി അ​റി​യാ​വു​ന്ന വോ​ഗ് മാ​ഗ​സി​ൻ​കാ​ർ അ​ടു​ത്തി​ടെ ഇ​രുവ​രെ​യും ചേ​ർ​ത്ത് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി. മാ​ഗ​സി​ന്‍റെ ഡി​സം​ബ​ർ ല​ക്ക​ത്തി​നു​വേ​ണ്ടി​യാ​ണ് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. ക​റു​ത്ത വേ​ഷം ധ​രി​ച്ച് ഇ​രു​വ​രും ഇ​ഴു​കി​ച്ചേ​ർ​ന്നാ​ണ് ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​മു​ഖ​ചി​ത്രം വ​രാ​നി​രി​ക്കു​ന്ന ഇ​വ​രു​ടെ പു​തി​യ ചി​ത്രം ടൈ​ഗ​ർ സി​ന്ദാ ഹൈ​യു​ടെ വി​ജ​യ​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ക​ണ​ക്കു​കൂ​ട്ട​ൽ. ഡി​സം​ബ​ർ 22ന് ​ക്രി​സ്മ​സ് ചി​ത്ര​മാ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ടൈ​ഗ​ർ സി​ന്ദാ ഹൈ ​അ​ലി അ​ബ്ബാ​സ് സ​ഫ​ർ ആ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

ആദ്യ കാലത്ത് പ്രധാന ഉപജീവന മാര്‍ഗം കുടംപുളി വില്‍ക്കലായിരുന്നു; വിവാഹ മോചനത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി സീരിയല്‍ നടി നിഷ സാരംഗ്

മിനിസ്‌ക്രീനിലെ സൂപ്പര്‍താരമാണ് നിഷ സാരംഗ്. ഫ് ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയാണ് നിഷയെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഉപ്പും മുളകില്‍ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. നിഷയുടെ വിവാഹമോചനത്തെ കുറിച്ചു പല കഥകളും ഇതിനിടെ കേട്ടിരുന്നു. താന്‍ സീരിയലില്‍ സജീവമാകും മുന്‍പ് വീട്ടില്‍ കുടംപുളി വിറ്റാണ് ജീവിതചെലവ് നടത്തിയിരുന്നതെന്ന് നിഷ ഒരിക്കല്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ തുറന്നു പറയുകയാണ് താരം. വിവാഹമോചനത്തെക്കുറിച്ച് നിഷ പറയുന്നതിങ്ങനെ…വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടത്തിയ വിവാഹമായിരുന്നു അത്. വരന്‍ അപ്പച്ചിയുടെ മകനും. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമ പരമായി അവസാനിപ്പിക്കുകയായിരുന്നു. നിഷ പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ മനസ്സില്‍ പോലും വിചാരിക്കാത്തകഥകള്‍ മെനയുകയാണ് ചിലര്‍. അത് മറ്റുള്ളവരെ എത്ര വേദനിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കുന്നില്ലയെന്നും നിഷ…

Read More

പൃഥ്വിരാജ് ചിത്രത്തില്‍ അമ്മ വേഷത്തില്‍ ഇഷ തല്‍വാര്‍

തട്ടത്തിന്‍ മറയത്തിന് ശേഷം നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചെങ്കിലും മലയാളികള്‍ക്ക് നടി ഇഷാ തല്‍വാറിന്റെ ആയിഷ എന്ന കഥാപാത്രത്തോടാണ് അടുപ്പം കൂടുതല്‍. പ്രണയ നായികയായി തിളങ്ങുന്ന ഇഷ അമ്മ വേഷത്തിലാണ് പുതിയ ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന ‘ഡെട്രോയിറ്റ് ക്രോസിംഗ്’ എന്ന ചിത്രത്തിലാണ് 16കാരിയുടെ അമ്മയായി ഇഷ എത്തുന്നത്. എന്നാല്‍ അമ്മ വേഷത്തിലെത്തുന്നത് വല്യ കാര്യമല്ലെന്നാണ് ഇഷ തല്‍വാര്‍ പറയുന്നത്. ചിത്രീകരണസമയത്ത് തനിക്കും മറ്റുള്ളവര്‍ക്കും ഡയലോഗുകള്‍ ഓര്‍മപ്പെടുത്തിയിരുന്നത് പൃഥ്വിരാജായിരുന്നുവെന്നും ഒരുപാട് സഹായിച്ചുവെന്നും ഇഷ പറയുന്നു. ചിത്രത്തില്‍ അല്‍പ്പം നെഗറ്റിവ് സ്വഭാവമുള്ള വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മമ്ംത മോഹന്‍ദാസാണ് നായിക വേഷത്തില്‍ ആദ്യം പരിഗണിച്ചിരുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ ഈ വേഷത്തില്‍ നിന്ന് മംമ്ത പിന്മാറിയതോടെ ഇഷ എത്തുകയായിരുന്നു. മലയാളത്തില്‍ ‘രണം’ എന്നും ചിത്രത്തിന് പേരുണ്ട്.

Read More

അന്ന് ഞാന്‍ നിര്‍മാതാവിനോടു തീര്‍ത്തു പറഞ്ഞു എനിക്ക് ഷൂട്ടിംഗിന് വരാന്‍ പറ്റില്ലെന്ന്; കാല്‍ നൂറ്റാണ്ടിലെ അഭിനയ ജീവിതത്തില്‍ കജോള്‍ ഷൂട്ടിംഗ് മുടക്കിയത് ആ ഒരു ദിവസം മാത്രം

ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍ സിനിമയിലെത്തിയിട്ട് 25 വര്‍ഷം പിന്നിടുന്നു.1992 ജൂലൈ 31 നാണ് കജോളിന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘ബേഹുതി’ പുറത്തിറങ്ങുന്നത്. ചിത്രം വിജയം നേടിയില്ലെങ്കിലും കജോളിന്റെ രാധിക എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനുപിന്നാലെ കിംഗ് ഖാനൊപ്പം അഭിനയിച്ച ‘ബാസിഗര്‍’ വന്‍ ഹിറ്റായി. പിന്നീടങ്ങോട്ട് ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്ക, കുച്ച് കുച്ച് ഹോത്താ ഹെ, ഗുപ്ത് തുടങ്ങി കജോളിന്റ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ട എത്രയെത്ര ഹിറ്റ് ചിത്രങ്ങള്‍. 25 വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തിനിടയില്‍ കജോള്‍ ഷൂട്ടിങ് മുടക്കിയത് ഒരേയൊരു തവണ മാത്രമാണ്. മകള്‍ നൈസയ്ക്ക് സുഖമില്ലാതിരുന്ന ദിവസമായിരുന്നു അത്. 14 കാരിയായ നൈസയെക്കൂടാതെ 7 വയസ്സുളള യുഗ് എന്ന മകന്‍ കൂടി കജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതിമാര്‍ക്കുണ്ട്. .@KajolAtUN says her biggest guru are her children. pic.twitter.com/jfIkPLJVav — Ahmedabad Times…

Read More

തട്ടത്തിന്‍ മറയത്തെ പെണ്ണ് പതിനാറുകാരിയുടെ അമ്മയാകുന്നു ! ഇഷയുടെ രണ്ടാം വരവ് പൃഥിയുടെ നായികയായി; വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് താരം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച മൊഞ്ചത്തിയാണ് ഇഷ തല്‍വാര്‍. തട്ടത്തിന്‍ മറയത്തിനു ശേഷം മലയാളത്തില്‍ ഏതാനും സിനിമകളില്‍ കൂടി അഭിനയിച്ചെങ്കിലും അത്ര മെച്ചപ്പെട്ട വേഷങ്ങളല്ലായിരുന്നു അത്. ചെറിയ ഇടവേളയ്ക്കു ശേഷം ക്രോസ് റോഡ് എന്ന മലയാള സിനിമയില്‍ ഇഷ അഭിനയിച്ചിരുന്നു. ഇപ്പോള്‍ പൃഥിയുടെ നായികയായി രണ്ടാം വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഇഷ. നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ഡെട്രോയിറ്റ് ക്രോസിംഗ് എന്ന സിനിമയിലാണ് ഇഷ അഭിനയിക്കുന്നത്. മുമ്പ് മംമ്താ മോഹന്‍ദാസിനെ നായികയായി നിശ്ചയിച്ചതെങ്കിലും മംമ്ത പിന്മാറിയതോടെ ഇഷയ്ക്കു നറുക്കു വീഴുകയായിരുന്നു. സിനിമയുടെ വിശേഷങ്ങളെക്കുറിച്ച് ഇഷ സംസാരിക്കുകയും ചെയ്തു.ഷൂട്ടിംഗിനിടെ പൃഥ്വി തന്നെ ഒരുപാട് സഹായിച്ചിരുന്നെന്നും ഇഷ പറയുന്നു. നടന്‍ എന്ന നിലയില്‍ കഥാപാത്രങ്ങള്‍ക്ക് ശരിക്കും ജീവന്‍ കൊടുക്കുന്ന പൃഥ്വി സിനിമയ്ക്ക് വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കുന്ന ആളാണെന്നും…

Read More

ഒന്നും മറച്ചുവയ്ക്കില്ല! ദത്തുപുത്രിയായ നിഷയോട് എല്ലാ കാര്യങ്ങളും തുറന്നു പറയുമെന്നു സണ്ണി ലിയോണ്‍

സ​ണ്ണി ലി​യോ​ൺ സ​ത്യം തു​റ​ന്നുപ​റ​യാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. ദ​ത്തു​പു​ത്രി​യാ​യ നി​ഷ​യോ​ട് എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു പ​റ​യു​മെ​ന്നും ഒ​ന്നും മ​റ​ച്ചു​വയ്ക്കി​ല്ലെ​ന്നും സ​ണ്ണി പ​റ​യു​ന്നു. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അഭിമുഖത്തിലാണ് ഇ​ക്കാ​ര്യ​ങ്ങ​ൾ സ​ണ്ണി പ​റ​ഞ്ഞ​ത്. നി​ഷ​യെ ദ​ത്തെ​ടു​ത്ത​താ​ണെ​ന്നു​ള്ള വി​വ​രം അ​റി​യി​ച്ച് ത​ന്നെ​യാ​കും അ​വ​ളെ വ​ള​ർ​ത്തു​ക. മ​ക​ളെ ദ​ത്തെ​ടു​ക്കാ​ന്‍ മാ​ത്ര​മ​ല്ല ന​ല്ല ര​ക്ഷി​താ​ക്ക​ളാ​യി​രി​ക്കാ​നാ​ണ് സ​ണ്ണി ലി​യോ​ണും ഭ​ര്‍​ത്താ​വ് ഡാ​നി​യേ​ല്‍ വെ​ബ​റും ശ്ര​മി​ക്കു​ന്ന​ത്.​നി​ഷ​യി​ല്‍ നി​ന്ന് ഒ​രു കാ​ര്യ​വും മ​റ​ച്ചു വയ്ക്കി​ല്ല. സ​ത്യം അ​വ​ള​റി​യ​ണം. മാ​ത്ര​മ​ല്ല ദ​ത്തെ​ടു​ത്ത​തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും അ​വ​ളെ കാ​ണി​ക്കു​മെ​ന്നും സ​ണ്ണി പ​റ​യു​ന്നു.​അ​വ​ളു​ടെ അ​മ്മ അ​വ​ളെ ഉ​പേ​ക്ഷി​ച്ച​ത​ല്ലെ​ന്ന് അ​വ​ള​റി​യ​ണം. അ​വ​ര​വ​ളെ ഒ​ന്‍​പ​ത് മാ​സം ചു​മ​ന്ന​താ​ണെ​ന്നും താ​ന്‍ അ​വ​ളു​ടെ യ​ഥാ​ര്‍​ഥ അ​മ്മ അ​ല്ലെ​ന്നു​ള്ള കാ​ര്യ​വും അ​വ​ള​റി​യ​ണം. അ​വ​ളെ ദ​ത്തെ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് താ​ന്‍ അ​വ​ളു​ടെ അ​മ്മ ആ​യ​തെ​ന്ന ് അ​വ​ള​റി​യ​ണ​മെ​ന്നും സ​ണ്ണി പ​റ​യു​ന്നു.​ നി​ഷ​യെ ത​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ച​ത് ദൈ​വ​ത്തി​നന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നെ​ന്നാ​ണ് സ​ണ്ണി പ​റ​യു​ന്ന​ത്. ദ​ത്തെ​ടു​ക്ക​ലി​ന്‍റെ നി​യ​മ ന​ട​പ​ടി​ക​ള്‍…

Read More

സിനിമയിലേക്ക് ക്ഷണിക്കരുതേ… റാണിക്ക് ഇനിയും അമ്മയാകണം

റാ​ണി മു​ഖ​ർ​ജി​യു​ടെ ആ​ഗ്ര​ഹ​മാ​ണ് ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ സം​സാ​ര വി​ഷ​യം. അ​ടു​ത്തി​ടെ ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് റാ​ണി ത​ന്‍റെ ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ത​നി​ക്ക് ഇ​നി​യും അ​മ്മ​യാ​ക​ണം. അ​തി​നെക്കുറി​ച്ചാ​ണ് ഭ​ർ​ത്താ​വ് ആ​ദി​ത്യ ചോ​പ്ര​യോ​ട് സം​സാ​രി​ക്കാ​റു​ള്ള​ത്. സി​നി​മ​യു​ടെ കാ​ര്യ​ത്തെക്കുറി​ച്ച് ആ​ദി​ത്യ ചോ​പ്ര​യോ​ട് ഇ​പ്പോ​ൾ ഒ​ന്നും സം​സാ​രി​ക്കാ​റി​ല്ല. അ​തി​നെപ്പ​റ്റി പ​റ​യു​ന്പോ​ൾ ഒ​ഴി​ഞ്ഞു​മാ​റാ​റാ​ണ് പ​തി​വ്. വീ​ണ്ടും അ​മ്മ​യാ​കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് താ​ൻ. സം​വി​ധാ​യ​ക​നും ഭ​ർ​ത്താ​വു​മാ​യ ആ​ദി​ത്യ ചോ​പ്ര​യോ​ട് സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ക്ക​ല്ലെ​ന്ന് പ്ര​ത്യേ​കം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും റാ​ണി മു​ഖ​ർ​ജി പ​റ​ഞ്ഞു.

Read More

നിവിന്‍ സ്മാര്‍ട്ടാണ്! ആദ്യ തമിഴ് ചിത്രത്തിലെ നായികയ്ക്ക് നിവിന്‍ പോളിയെക്കുറിച്ച് നൂറ് നാവാണ്‌

നിവിന്‍​പോ​ളി​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യി​ക​യ്ക്ക ് നിവിന്‍പോ​ളി​യെക്കു​റി​ച്ച് നൂ​റ് നാ​വാ​ണ്. നി​വി​ൻ​പോ​ളി​യു​മാ​യി ഒ​ന്നി​ച്ചു​ള്ള സീ​നു​ക​ൾ അ​ധി​ക​മി​ല്ലെ​ങ്കി​ലും റി​ച്ചി​യി​ല്‌ വ​ള​രെ സ്മാ​ർ​ട്ടാ​യാ​ണ് നി​വ​ൻ​പോ​ളി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് ശ്ര​ദ്ധ ശ്രീനാഥ് പ​റ​യു​ന്ന​ത്. നി​വി​നൊ​പ്പം സെ​റ്റി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം പു​റ​ത്താ​ണ് ഒ​രു​മി​ച്ച് ചെ​ല​വ​ഴി​ച്ച​ത്. സി​നി​മ​യോ​ട് വ​ല്ലാ​ത്ത ക്രേ​സു​ള്ള​യാ​ളാ​ണ് നി​വി​ൻ പോ​ളി. വ​ള​രെ വി​ന​യ​ത്തോ​ടെ​യു​ള്ള പെ​രു​മാ​റ്റ​മാ​യി​രു​ന്നു നി​വി​ന്‍റേ​ത് സെ​റ്റി​ൽ. പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ല്‌​കി​യ ​അ​ഭി​മു​ഖ​ത്തി​ലാ​ണ് ശ്ര​ദ്ധ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്തമാ​ക്കി​യ​ത്. ര​ണ്ടാ​മ​ത്തെ ഓ​ഡീ​ഷ​നി​ലൂ​ടെ​യാ​ണ് താ​ന്‍ റി​ച്ചി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​ദ്യം വ​ന്ന​പ്പോ​ള്‍ ഒ​രു സീ​നി​ന് വേ​ണ്ടി 20 ഓ​ളം ടേ​ക്കു​ക​ള്‍ വേ​ണ്ടി​വ​ന്നി​രു​ന്നു. ര​ണ്ട് മാ​സം ക​ഴി​ഞ്ഞാ​ണ് സം​വി​ധാ​യ​ക​ന്‍ വീ​ണ്ടും വ​രാ​ന്‍ പ​റ​ഞ്ഞ​ത്.​ഡി​സം​ബ​ർ എ​ട്ടി​നാ​ണ് റി​ച്ചി തി​യ​റ്റ​റി​ലെ​ത്തു​ക.

Read More

പ്ര​ഭാ​സി​ന്‍റെ നി​ഴ​ലാ​കാനില്ല! ആലിയയുടെ ഇങ്ങനെയൊരു പ്രതികരണം ആരും പ്രതീക്ഷിച്ചില്ല

പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന സാ​ഹോ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് പ​ല നാ​യി​ക​മാ​രേ​യും പ​രി​ഗ​ണി​ച്ചി​രു​ന്നു. അ​തി​നാ​യി അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ നി​ര​വ​ധി ന​ടി​മാ​രെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. അ​ക്കൂ​ട്ട​ത്തി​ൽ ആ​ലി​യ ഭ​ട്ടി​നെ​യും സ​മീ​പി​ച്ചു. എ​ന്നാ​ൽ ആ​ലി​യ​യു​ടെ പ്ര​തി​ക​ര​ണം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. പ്ര​ഭാ​സി​ന്‍റെ നി​ഴ​ലാ​കാ​ൻ താ​നി​ല്ലാ​യെ​ന്ന് ആ​ലി​യ തു​റ​ന്നു പ​റ​ഞ്ഞു. ആ​ലി​യ​യു​ടെ കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ പ്ര​ഭാ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ താ​ത്പ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ന​ടി​യെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​യി​രി​ക്കും ഉ​ണ്ടാ​കു​മെ​ന്ന് ആ​രും പ്ര​തീ​ക്ഷി​ച്ചി​ല്ല. ആലി​യ​യു​ടെ ക​രി​യ​റി​ലെ വ​ഴി​കാ​ട്ടി കൂ​ടി​യാ​യ ക​ര​ണ്‍ ജോ​ഹ​റി​നും ആ​ലി​യ പ്ര​ഭാ​സി​നൊ​പ്പം ജോ​ഡി ചേ​ര്‍​ന്ന് അ​ഭി​ന​യി​ക്ക​ണം എ​ന്ന് ത​ന്നെ​യാ​യി​രു​ന്നു ആ​ഗ്ര​ഹം. എ​ന്നാ​ൽ ആ​ലി​യ ആ ​ഓ​ഫ​ർ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ പേ​രി​നൊ​നു നാ​യി​ക സ്ഥാ​നം മാ​ത്ര​മേ കാ​ണു​ക​യു​ള്ളു​വെ​ന്നാ​ണ് ആ​ലി​യ പ​റ​ഞ്ഞ​ത് അ​ത്രേ. ഒ​ടു​വി​ൽ ശ്ര​ദ്ധ ക​പൂ​റാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തി​യ​ത്.

Read More

കുഞ്ഞിക്കയ്ക്ക് പുതിയ കൂട്ടുകാരൻ

മലയാളത്തിന്‍റെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാന്‍റെ കാർ കളക്ഷനിലേക്ക് പുതിയൊരു അതിഥികൂടി. ജ​ർ​മ​ൻ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ പോ​ർ​ഷെ​യു​ടെ ല​ക്ഷ്വ​റി സെ​ഡാ​ൻ പ​ന​മേ​ര​യു​ടെ ട​ർ​ബോ മോ​ഡ​ലാ​ണ് ദു​ൽ​ഖ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. 2.03 കോ​ടി രൂ​പ​യാ​ണ് കാ​റി​ന്‍റെ വി​ല. 2010ൽ ​വി​പ​ണി​യി​ലെ​ത്തി​യ കാ​റി​ന്‍റെ ര​ണ്ടാം ത​ല​മു​റ​യാ​ണ് വി​പ​ണി​യി​ൽ ഇ​പ്പോ​ഴു​ള്ള​ത്. മെഗാസ്റ്റാർ മ​മ്മൂ​ട്ടി​യു​ടെ​യും മ​ക​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ​യും വാ​ഹ​ന പ്രേ​മം പ്ര​ശ​സ്ത​മാ​ണ്. ബെ​ൻ​സി​ന്‍റെ സൂ​പ്പ​ർ കാ​റാ​യ എ​സ്എ​സ്എ​സ് എ​എം​ജി, മി​നി​കൂ​പ്പ​ർ, ബി​എം​ഡ​ബ്ല്യു എം3, ​പോ​ളോ ജി​ടി തു​ട​ങ്ങി​യ കാ​റു​ക​ളുടെയും മോ​ഡി​ഫൈ​ഡ് ട്ര​യം​ഫ് ബോ​ണ്‍​വി​ല്ല, ബി​എം​ഡ​ബ്ല്യു ആ​ർ 1200 ജി​എ​സ് തു​ട​ങ്ങി​യ ബൈ​ക്കു​ക​ളു​ടെ​യും ശേ​ഖ​ര​മു​ണ്ട് ദുൽഖറിന്. ഇതിനു പിന്നാലെയാണ് പുതിയ പോർഷെ കൂടി എത്തുന്നത്.

Read More