നാഗചൈതന്യയും, സാമന്തയും വിവാഹത്തിനു മുന്‍പ് വീണ്ടുമൊരു സിനിമയിൽ നായികാനായകന്മാരായെത്തുന്നു. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നവംബറോട് കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ആറിന് വിവാഹിതരായ ശേഷം തിയറ്ററുകളിലെത്തുന്ന ഇരുവരുടേയും ആദ്യ സിനിമയായിരിക്കും ഇത്. ചിത്രത്തിന്റ പ്രീപ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. തെലുങ്കിൽ മായ ചേസാവെ, മാനം, ആട്ടോനഗർ സൂര്യ എന്നീ സിനിമകളിൽ സാമന്തയും നാഗചൈതന്യയും നേരത്തെ ഒന്നിച്ചിരുന്നു.
Read MoreCategory: Movies
രണ്‍ബീറും പാകിസ്ഥാൻ സിനിമാതാരം മഹിറയും പ്രണയത്തില്‍ ?
സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൂടെ ബോളിവുഡ് താരം രണ്‍ബീർ കപൂറും പാകിസ്ഥാൻ സിനിമാതാരം മഹിറാഖാനും ചർച്ചയാകുന്നു. ദിവസങ്ങൾക്ക് മുന്‍പ് ഇരുവരുടെയും ന്യൂയോർക്ക് ചിത്രങ്ങൾ വൈറൽ ആയതിനുപിന്നാലെയാണ് പുതിയ ചിത്രങ്ങൾ വൈറൽ ആയത്. ഇരുവർക്കുമിടയിലെ ബന്ധം സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തുവരുന്നത്. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തയും ചർച്ചയാകുന്നത്. ആദ്യം ഒന്നിച്ചുള്ള ചിത്രങ്ങൾ ആണ് പുറത്തുവന്നതെങ്കിൽ ഇത്തവണ ഒരേ തരം ഷർട്ട് ധരിച്ചുള്ള വ്യത്യസ്ത ചിത്രങ്ങളാണ് വൈറൽ ആയത്. ഇരുവരുടെയും ഷർട്ടിലെ സാമ്യത തിരിച്ചറിഞ്ഞതോടെയാണ് ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറൽ ആയത്. ചുവപ്പും കറുപ്പും കലർന്ന ചെക്ക് ഷർട്ടാണ് വ്യത്യസ്ത പോസ്റ്റുകളിൽ ഇവരുടെ വേഷം.
Read Moreസായി ഇനി ധനുഷിന്റെ നായിക
പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും, ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അഭിനയിച്ച സായി ഇപ്പോൾ സൂപ്പർ നായികയായി മാറിയിരിക്കുകയാണ്. തമിഴിൽ എ.എൽ. വിജയ് ഒരുക്കുന്ന കരു എന്ന ചിത്രത്തിന്റെ തിരക്കിലാണ് സായി ഇപ്പോൾ. ഇതിനിടെ, ധനുഷിന്റെ നായികയായി സായി എത്തുന്നുവെന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത. ധനുഷിനെയും കാജൽ അഗർവാളിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ബാലാജി മോഹൻ സംവിധാനം ചെയ്ത് 2015 ൽ റിലീസ് ചെയ്ത ചിത്രമാണ് മാരി. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് സായി നായികയായെത്തുന്നു എന്നാണ് പുതിയ വാർത്ത. സംവിധായകൻ തന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായ വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ നായിക ആരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്താൻ സാധിച്ചിരുന്നില്ല. നായികയ്ക്കായുള്ള തിരച്ചിലിലായിരുന്നു അണിയറപ്രവർത്തകർ. വളരെ അഭിനയ സാധ്യതയുള്ള നായികാ വേഷമാണെന്നും അത്രയും എനർജിയും കഴിവുമുള്ള നായികയെയാണ്…
Read Moreഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറായി ഹൃത്വിക്
രാജ്യത്തെ പ്രമുഖ ഗണിത ശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം സിനിമയാകുമ്ബോൾ ആനന്ദ് കുമാറായി വേഷമിടുന്നത് ഹൃത്വിക് റോഷൻ. വികാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹൃത്വിക് തന്റെ ജീവിത കഥ വെള്ളിത്തിരയിൽ മികച്ച രീതിയിൽ അവതരിപ്പിക്കുമെന്ന് ആനന്ദ് കുമാർ പറയുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതൽ പഠിക്കാനായി ഹൃത്വിക് റോഷൻ കുറച്ചു നാൾ മുന്‍പ് ആനന്ദ് കുമാറിനെ കണ്ടിരുന്നു.
Read Moreജിമിക്കി കമ്മലിന് ചുവടുവച്ച് റഷ്യൻ സുന്ദരികളും
ലാൽജോസ് സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യവേഷത്തിലെത്തിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രം എല്ലാവരും ഓർക്കുന്നത് ചിത്രത്തിലെ ഒരു ഗാനത്തിലൂടെയാണ്. ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ ന്റച്ഛൻ കട്ടോണ്ടു പോയേ.. എന്നു തുടങ്ങുന്ന ഈ ഗാനത്തിന് ചുവടുവയ്ക്കാൻ ബാക്കിയുള്ള സംഗീതസ്നേഹികൾ വിരളമാണെന്ന് തന്നെ പറയാം.ജിമിക്കി കമ്മലിന് ചുവടുവച്ചവരെല്ലാം വൈറാലാകുന്ന കാഴ്ചയയായിരുന്നു പിന്നീട് കണ്ടത്. ഒരു കോളജിലെ വിദ്യാർഥികളും അധ്യാപികമാരും ചേർന്ന് ഓണാഘോഷത്തിന്റെ ഭാഗമായി തയാറാക്കിയ ജിമിക്കി കമ്മൽ വേർഷൻ ഹിറ്റായി. പിന്നാലെ ജിമിക്കി കമ്മലിന് ചുവടു വച്ച വീഡിയോകളെല്ലാം യുട്യൂബിൽ തകർത്തോടി. എല്ലാം കഴിഞ്ഞ് മോഹൻലാലും ജിമിക്കി കമ്മലിന് ചുവടുവച്ചതോടെ അതും ജനങ്ങൾ ഇരുകൈയും നീട്ടി ഏറ്റെടുത്തു. ലോകമെന്പാടും ആഘോഷിക്കുന്ന ജിമിക്കി കമ്മലിന് ഇതാ റഷ്യൻ സുന്ദരിമാരും ചുവടുവയ്ക്കുന്നു. ജിമിക്കി കമ്മലിന്റെ റഷ്യൻ വേർഷനും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഈ ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്.
Read Moreഐശ്വര്യ, അഭിഷേക് വീണ്ടും…
ഐശ്വര്യ-അഭിഷേക് താരദന്പതികൾ വീണ്ടുമൊരു സിനിമയിൽ ഒന്നിക്കുന്നു. സുന്ദർകാണ്ഡ് എന്ന ചിത്രത്തിലാണ് ഏഴുവർഷത്തിനു ശേഷം ഇരുവരും ഒരുമിക്കുന്നത്.2010ൽ മണിരത്നം സംവിധാനം ചെയ്ത രാവണിലായിരുന്നു ഐശ്വര്യ-അഭിഷേക് താരദന്പതികൾ ഏറ്റവും ഒടുവിൽ ഒന്നിച്ചത്. ടെലിവിഷൻ ഡയറക്ടറായ പ്രിയമിശ്രയാണ് സുന്ദർകാണ്ഡ് സംവിധാനം ചെയ്യുന്നത്. പ്രിയയുടെ ആദ്യസംവിധാന സംരംഭമാണ് സുന്ദർ കാണ്ഡ്. തപ്സി പന്ന- ഇർഫാൻ ഖാൻ എന്നിവരുടെ പേരുകളാണ് ആദ്യം ചിത്രത്തിനായി പറഞ്ഞുകേട്ടതെങ്കിലും ഒടുവിൽ പ്രോജക്ട് സ്വപ്ന ജോഡികളിലേക്കെത്തുകയായിരുന്നു. സംഭവകഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സുന്ദർകാണ്ഡ് രണ്ട് പോലീസ് ഓഫീസർമാരുടെ കഥയാണ് പറയുന്നത്. മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ ഐശ്വര്യയും അഭിഷേകും ഒന്നിക്കുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. അനുരാഗ് കശ്യപിന്റെ ഗുലാബ് ജാമൂണിലും ഇരുവരുമെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സുന്ദർകാണ്ഡാണ് താരദന്പതികളുടെ അടുത്ത ചിത്രമെന്ന് ഇരുവരുമായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. സർക്കാർ രാജ്, ഗുരു, ധൂം 2 തുടങ്ങി പത്തിലധികം ചിത്രങ്ങളിൽ ഐശ്വര്യ-അഭിഷേക് താരജോഡികൾ ഒരുമിച്ചഭിനയിച്ചിരുന്നു.
Read Moreന്യൂയോർക്കിലെ ഇന്ത്യൻ താര സുന്ദരികൾ
ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് രണ്ട് വനിതാ സുപ്പർ സ്റ്റാറുകളുടെ ഫോട്ടോ. ന്യൂയോർക്കിൽ വച്ച് പകർത്തിയ നയൻതാരയും പ്രിയങ്ക ചോപ്രയും ഒന്നിച്ചുള്ള ചിത്രമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്. ന്യൂയോർക്കിൽ നടന്ന ഗ്ലോബൽ സിറ്റിസണ്‍ ഫെസ്റ്റിവലിലെ അവതാരകയായിരുന്നു പ്രിയങ്ക. തന്റെ കാമുകൻ വിഘ്നേഷ് ശിവയുമൊത്ത് നയൻതാരയും ന്യൂയോർക്കിലാണ്. ഇതിനിടയിലാണ് രണ്ടുപേരും തമ്മിലുള്ള സൗഹൃദ നിമിഷം ഇവർ പകർത്തിയിരിക്കുന്നത്. ഗ്ലോബൽ സിറ്റിസണ്‍ ഫെസ്റ്റിവലിലെ അവതാരക വേഷം തകർത്ത പ്രിയങ്ക ചോപ്ര അതിന്റെ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഗ്ലോബൽ സിറ്റിസണ്‍ അംബാസഡർ ആയതിൽ അഭിമാനിക്കുന്നതായും പ്രിയങ്ക പറയുന്നുണ്ട്.
Read Moreഞെട്ടിക്കും ഈ ലെന!
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാ അവതരിപ്പിച്ച് കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലെന. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും.എന്നാല്‍ ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് ശരിക്കും ഞെട്ടിക്കുന്നതാണ്.ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടിയാണ് ലെന അതീവ ഗ്ലാമറസ്സായി എത്തിയത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫോട്ടോ ഷൂട്ട് വീഡിയോ കാണുമ്പോള്‍ ഇത് മലയാളികളുടെ ലെന തന്നെയാണോ, അല്ല ഹോളിവുഡിലോ മറ്റോ ഉള്ള ലെനയാണോ എന്ന് ആരാധകര്‍ക്ക് തോന്നിപ്പിക്കും വിധമാണ് ലെനയുടെ ലുക്ക്.മേക്കപ്പ് മുതല്‍ എല്ലാം വ്യത്യസ്തമാണ്. മലയാളത്തിന് പുറമെ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലും സുപരിചിതയാണ് ലെന. ധനുഷിനൊപ്പം അനേഗന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അക്ഷയ് കുമാറിനൊപ്പം എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി.
Read Moreആ ആഗ്രഹം നടക്കും! ദുല്‍ഖറിന്റെ മോഹം ഒരു നടനാവുക എന്നതായിരുന്നില്ല…
നടനാവുക എന്നതിനേക്കാൾ ഒരു സംവിധായകനാവുക എന്നതായിരുന്നു തന്റെ എക്കാലത്തെയും ആഗ്രഹമെന്ന് ദുൽഖർ സൽമാൻ. ചില സ്റ്റോറിലൈനുകൾ മനസിലുണ്ട്, എന്നാൽ എഴുത്തിൽ ഞാൻ പിന്നിലാണ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിനയത്തിന് പുറമെ സംവിധായകനാകാനുള്ള താൽപര്യത്തെക്കുറിച്ച് ദുൽഖർ വ്യക്തമാക്കിയത്.ചിന്തകൾ പേപ്പറിലേക്ക് പകർത്തുന്നതിൽ വളരെ പിന്നിലാണ് ഞാൻ. പക്ഷേ എന്റെ മനസിൽ ചില കഥകളുണ്ട്. എല്ലാറ്റിനുമപ്പുറം സിനിമ സംവിധാനം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എക്കാലത്തും എനിക്ക് ആ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അയാൾ അഭിനയത്തിൽ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. പിന്നെ, അച്ഛനുമായുള്ള താരതമ്യങ്ങളും. അതിനാൽ ഭയമുണ്ടായിരുന്ന കാര്യം ചെയ്യാൻ ഞാൻ തീരുമാനിച്ചു, അങ്ങനെ ഒരു നടനായി-ദുൽഖർ പറഞ്ഞു. എപ്പോഴെങ്കിലും നിർമ്മാണരംഗത്തേക്ക് വരുന്നപക്ഷം സ്വന്തം ചിത്രങ്ങൾക്ക് മാത്രമായിരിക്കില്ല പണം മുടക്കുക. ചെറുചിത്രങ്ങളുടെ നിർമാണത്തിലും പങ്കാളിയാവണമെന്നുണ്ട്്. വർഷം നാലോ അഞ്ചോ സിനിമകളാണ് ഇപ്പോൾ ഞാൻ ചെയ്യാറുള്ളത്.…
Read Moreഓവിയ ഞെട്ടിച്ചു! പുതിയ ഫോട്ടോഷൂട്ട് നവമാധ്യമങ്ങളിൽ തരംഗമാകുന്നു
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകമാനസിൽ ചേക്കേറിയ ഗ്ലാമർ താരം ഓവിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.തികച്ചും പുതിയ ഗെറ്റപ്പിൽ വളരെ മോഡേണ്‍ സ്റ്റൈലിൽ വന്ന് ഓരോ ഫോട്ടോയ്ക്കും പോസ് ചെയ്യുന്ന ഓവിയ വീണ്ടും നവമാധ്യമങ്ങളിൽ തരംഗമാകുകയാണ്. സിനിമാസ്വാദകർക്കൊപ്പം ടെലിവിഷൻ ആരാധകരും ഓവിയയുടെ ഫാനായി മാറിയിരിക്കുകയാണ് അതിനിടയിലാണ് പുതിയ ഫോട്ടോഷൂട്ടും വാർത്തകളിൽ നിറയുന്നത്.
Read More