വിമർശകർക്ക് അവരുടെ വായടപ്പിക്കുന്ന മറുപടി നൽകാൻ ഒരിക്കലും മടിക്കാത്ത താരമാണ് പ്രിയങ്കാ ചോപ്ര. അഭയാർഥികളായ കുട്ടികളുടെ വിഷയത്തിലുള്ള തന്റെ ഇടപെടലുകളെ പരിഹസിച്ചവർക്ക് ട്വിറ്ററിൽ നല്ല ചുട്ട മറുപടി തന്നെ കൊടുത്തിരിക്കുകയാണ് പ്രിയങ്ക.സിറിയയിൽ നിന്നുള്ള അഭയാർഥികളായ കുട്ടികൾക്കുവേണ്ടി ജോർദാനിലേക്ക് പോവുകയാണെന്ന് പറഞ്ഞുകൊണ്ട് ഇട്ട ട്വീറ്റിനെ പരിഹസിച്ചയാൾക്ക് നല്ല ഒന്നാന്തരം മറുപടിയാണ് പ്രിയങ്ക നൽകിയത്. ഞാൻ യൂണിസെഫുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് പന്ത്രണ്ട് വർഷമായി. ഇതുപോലുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്. നിങ്ങളെന്താണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഒരു കുട്ടിയുടെ പ്രശ്നം മറ്റ് കുട്ടികളുടേതിനെക്കാൾ ചെറുതാവുന്നത് – പ്രിയങ്ക ട്വീറ്റ് ചെയ്തു. ജോർദാനിൽ സിറിയൻ അഭയാർഥി കുട്ടികളുടെ പ്രശ്നത്തിൽ ഇടപെടുന്നതിന് പകരം ഇന്ത്യയിലെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ സമയം ചെലവിടണമെന്ന രവീന്ദ്ര ഗൗതം എന്നയാളുടെ ട്വീറ്റിനാണ് പ്രിയങ്ക ഈ മറുപടി നൽകിയത്. യുണിസെഫിന്റെ കണക്ക് അനുസരിച്ച് 1.3 ദശലക്ഷം സിറിയൻ അഭയാർഥികളാണ് ജോർദാനിലുള്ളത്.…
Read MoreCategory: Movies
വിവാഹത്തിനു മുമ്പേ ഗര്‍ഭിണിയോ? പ്രതികരണവുമായി റിയ
കഴിഞ്ഞ മാസം രഹസ്യമായി വിവാഹിതയായ നടി റിയ സെൻ വിവാഹത്തിനു മുന്‍പേ ഗർഭിണിയാണെന്ന ഗോസിപ്പുകൾ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഗർഭിണിയായതിനാലാണ് ആരെയും അറിയിക്കാതെ നടി വിവാഹിതയാണെന്ന വാർത്തകൾ വന്നത്. എന്നാൽ ഇതിന് പിന്നാലെ ഒട്ടിയ വയറുമായി നിൽക്കുന്ന നടിയുടെ ഹോട്ട് ബിക്കിനി ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നു. താൻ ഗർഭിണി അല്ലെന്ന് ബോധ്യപ്പെടുത്താനാണ് റിയാ ബിക്കിനി ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഇതു കൂടാതെ തന്റെ പേരിൽ പ്രചരിച്ചിരുന്ന വാർത്തകളെ കുറിച്ച് പ്രതികരണവുമായി റിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വാർത്തകൾ വരുമെന്ന് താൻ ചിന്തിച്ചിരുന്നെന്നും അത്് പോലെ തന്നെ സംഭവിക്കുകയും ചെയ്തിരിക്കുകയാണെന്നുമാണ് റിയ പറയുന്നത്. ഹണി മൂണിന് പോവുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോൾ അതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും താൻ സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണെന്നുമാണ് നടി പറഞ്ഞിരിക്കുന്നത്. പുതിയൊരു കുടുംബം തുടങ്ങുന്നതിനെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ല. എന്നാൽ വിവാഹത്തോടെ വലിയ മാറ്റങ്ങൾ…
Read Moreപ്രതിഫലം; നായകനെ പിന്തള്ളി ദീപിക
ഇന്ത്യൻ സിനിമയിൽ നായികമാർക്ക് ഒരിക്കലും നായകനൊപ്പം പ്രതിഫലം ലഭിച്ചിട്ടില്ല. ഈ ചരിത്രം മാറ്റിയെഴുതുകയാണ് നടി ദീപിക പദുക്കോണും സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും. 200 രൂപ കോടി മുതൽമുടക്കിലെത്തുന്ന റാണി പത്മാവതി എന്ന ചിത്രത്തിലൂടെയാണ് ചരിത്രം മാറ്റിയെഴുതുന്നത്. മീവാറിലെ രജപുത്ര റാണി പത്മാവതിയുടെ ജീവതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദീപികയാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. അലാവുദ്ദീൻ ഖിൽജിയായി രണ്‍വീർ സിങ്ങും റാണി പത്മാവതിയുടെ ഭർത്താവ് രത്തൻ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു. ചിത്രത്തിൽ അഭിനയിക്കുന്നതിന് ദീപിക വാങ്ങുന്നത് 11 കോടി രൂപയാണ്. രണ്‍വീറിനും ഷാഹിദിനും എട്ടു കോടിവീതമാണ് പ്രതിഫലം നൽകുന്നത്. റാണി പത്മാവതിയായി ഐശ്വര്യ റായിയെയും രത്തൻ സിങ്ങായി സൽമാൻ ഖാനെയുമാണ് ബൻസാലി ആദ്യം പരിഗണിച്ചിരുന്നത്. ഒന്നിച്ചഭിനയിക്കാൻ ഇരുവരും വിസമ്മതിച്ചതിനെത്തുടർന്നാണ് ദിപികയ്ക്ക് നറുക്ക് വീണത്. നായികാപ്രാധാന്യമുള്ള സിനിമയിൽ അഭിനയിക്കാൻ കിംഗ് ഖാനടക്കമുള്ളവർ തയാറായില്ലെന്നും ഗോസിപ്പുകളുണ്ട്.കഴിഞ്ഞകാല ചിത്രങ്ങളെല്ലാം നൂറുകോടി ക്ലബിൽ ഇടം…
Read Moreപ്രിയാമണി വാക്കുപാലിച്ചു!
വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിക്കുന്ന നായികമാർ ഇപ്പോൾ കുറവാണ്. അവരുടെ കൂട്ടത്തിലേക്ക് ഇതാ പ്രിയാമണിയും എത്തിയിരിക്കുന്നു. കൃഷ് കൈമൾ സംവിധാനം ചെയ്യുന്ന ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിലൂടെയാണ് പ്രിയ തിരിച്ചെത്തുന്നത്. കൃഷ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും. വിവാഹ ശേഷം അഭിനയം നിർത്തില്ല എന്ന് പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. ഒരു നടി എന്ന നിലയിൽ തന്നെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആളാണ് ഭർത്താവ് മുസ്തഫ രാജ് എന്നും വിവാഹത്തിരക്കുകൾ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം സിനിമയിൽ തിരിച്ചെത്തും എന്നും പ്രിയ പറഞ്ഞിരുന്നു. പ്രിയാമണിക്കൊപ്പം നാസർ ലത്തീഫ്, ബേബി പ്രിയ, കാഞ്ചാനാമ്മ, കലാശാല ബാബു, ഇർഷാദ്, കലാഭവൻ ഹനീഫ്, മാസ്റ്റർ ധുപത് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നാസർ ലത്തീഫ് നിർമിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് മാത്യു പുളിക്കലാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 23ന് ബംഗളൂരുവിൽ വച്ചായിരുന്നു പ്രിയാമണിയുടെയും…
Read Moreസംയുക്തയുടെ യോഗാ ചിത്രങ്ങൾ വൈറൽ
സംയുക്താ വർമയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിവാഹ ശേഷം കുടുംബ കാര്യങ്ങളുമായി കഴിയുന്നതിനിടയിലാണ് സംയുക്ത യോഗ പരിശീലനം തുടങ്ങിയത്. യോഗ ചെയ്യുന്നതിനിടയിലെ സംയുക്തയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരം കൂടിയായ സയുക്താ വർമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ. ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം കൂടിയാണ് സംയുക്ത. 18 ചിത്രങ്ങളിലേ വേഷമിട്ടിട്ടുള്ളുവെങ്കിലും പ്രധാന താരങ്ങളോടൊപ്പം അഭിനയിക്കാൻ ഈ നായികയ്ക്ക് കഴിഞ്ഞിരുന്നു. ദിലീപ് ചിത്രമായ കുബേരനിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും അകന്ന താരം ഇടയ്ക്ക് പരസ്യങ്ങളിൽ മുഖം കാണിച്ചിരുന്നു. ഓണ്‍സ്ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നില നിർത്തുന്ന താരദന്പതികളാണ് ബിജു മേനോനും സംയുക്താ വർമയും. മഴയിൽ നിന്നും മേഘമൽഹാറിലേക്കും മധുരനൊന്പരക്കാറ്റിലുമൊക്കെ…
Read Moreവേലെെക്കാരൻ എത്താൻ വെെകും
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വേലൈക്കാരൻ. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രമെന്ന രീതിയിൽ ഇതിനോടകം തന്നെ ചിത്രത്തിന് വൻ ഹൈപ്പ് കിട്ടിയിട്ടുണ്ട്. നയൻതാരയും ശിവകാർത്തികേയനും ഒരുമിച്ചെത്തുന്ന ചിത്രത്തിൽ വില്ലനായാണ് ഫഹദ് അരങ്ങേറുന്നത്. 24 സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങ് തീയതി നീട്ടിയെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്. രണ്ട് പാട്ടുകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. തനി ഒരുവന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിനെക്കുറിച്ച് ആരാധകർക്ക് ഏറെ പ്രതീക്ഷയാണ്. സെപ്റ്റംബർ 29 നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പറഞ്ഞ തീയതിയിൽ ചിത്രം തിയറ്ററിലേക്ക് എത്താത്തതിനു പിന്നിലുള്ള കാരണവും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ സീസണുമായി ബന്ധപ്പെട്ട് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. നിലവിലെ റിപ്പോർട്ട് പ്രകാരം ദീപാവലി, വിജയദശമി നാളുകളിൽ നിരവധി സിനിമക…
Read Moreതൃഷയുടെ മലയാള ചിത്രം; ചിത്രീകരണം അവസാന ഘട്ടത്തിൽ
തെന്നിന്ത്യൻ താര സുന്ദരി തൃഷയുടെ ആദ്യ മലയാള ചിത്രം ഹേയ് ജൂഡിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. കഥയും കഥാപാത്രങ്ങളുമൊക്കെ വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ലൊക്കേഷൻ ചിത്രങ്ങൾ തൃഷ പുറത്തുവിട്ടു. ഷൂട്ടിംഗിനിടയിൽ നിവിനും തൃഷയും അടുത്ത സുഹൃത്തുക്കളായി മാറി എന്നാണ് റിപ്പോർട്ട്. പങ്കുവച്ച ഫോട്ടോകൾ ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യംനൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്യാമപ്രസാദാണ് സംവിധായകൻ. ഗോവ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. നിവിനും തൃഷയും അവരുടെ കരിയറിൽ ഇതുവരെ ചെയ്തിട്ടില്ലാത്തതരത്തിലുള്ള വേഷമാണ് ഹേയ് ജൂഡിൽ അവതരിപ്പിക്കുന്നത്. മുകേഷ്, നീന കുറുപ്പ്, പ്രതാപ് പോത്തൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
Read Moreജ്യോതികയുടെ നായകന് ആരായിരിക്കും?
മണിരത്നം ചിത്രത്തിൽ തമിഴിലെ സൂപ്പർസുന്ദരിയും സൂപ്പർതാരം സൂര്യയുടെ ഭാര്യയുമായ ജ്യോതിക എത്തുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സൂര്യയുമായുള്ള വിവാഹത്തോടെ അഭിനയരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു ജ്യോതിക. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തമിഴിൽ രണ്ടാം വരവ് നടത്തിയത്. തുടർന്ന് അഭിനയിച്ചത് മഗലിയാർ മട്ടും എന്ന ചിത്രമാണ്. ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും. ബാല സംവിധാനം ചെയ്യുന്ന നാച്ചിയാർ എന്ന ചിത്രത്തിലാണ് ജ്യോതിക ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനു ശേഷമായിരിക്കും മണിരത്നം ചിത്രത്തിൽ അഭിനയിക്കുക. ചിത്രത്തിലെ നായകൻ ആരെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ അടക്കമുള്ള മലയാള താരങ്ങളുടെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. വിജയ് സേതുപതി, അരവിന്ദ് സ്വാമി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ജ്യോതികയുടെ നായകനായെത്തുന്ന താരത്തെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. താരനിർണയത്തെക്കുറിച്ച് സംവിധായകൻ ഇതുവരെ മിണ്ടിയിട്ടില്ല.
Read Moreമോഹങ്ങള്‍ ഇപ്പോഴും ബാക്കി! മലയാളത്തിന്റെ കിന്നാരത്തുമ്പി ഷക്കീലയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെത്തന്നെ താങ്ങി നിര്‍ത്തിയ നടിയായിരുന്നു ഷക്കീല. മുഖ്യധാരാ മലയാളസിനിമകള്‍ ഒന്നൊന്നായി പൊട്ടുമ്പോള്‍ വരിവരിയായി ഇറങ്ങിയ ഷക്കീലാപ്പടങ്ങള് വിജയിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. നമ്മള് എ പടങ്ങള്‍ എന്നു പറഞ്ഞ് പുച്ഛിച്ചു തള്ളുന്ന ബി ഗ്രേഡ് പടങ്ങളിലെ അഭിനയം ഷക്കീല അവസാനിപ്പിച്ചെങ്കിലും അശ്ലീല നായിക എന്ന കല്പിത പദവി അവരില്‍ നിന്ന് എടുത്തു കളയാന്‍ നമ്മുടെ സദാചാരബോധം അനുവദിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. ബി ഗ്രേഡ് പടങ്ങളില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് സ്വന്തം വീട്ടുകാര്‍ പോലും തന്നെ അകറ്റി നിര്‍ത്തിയെന്ന് ഷക്കീല പറയുന്നു. അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല. ഇന്നുവരെ തെറ്റായ മാര്‍ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും തനിക്കില്ലെന്നും ഷക്കീല അഭിമാനത്തോടെ പറയുന്നു. തന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യത്തെക്കുറിച്ച് ഷക്കീല പറയുന്നതിങ്ങനെ…അറിയുമോ ഇരുപതു വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്.…
Read Moreപരിണീതി ചോപ്ര ഓസ്ട്രേലിയൻ ടൂറിസം അംബാസഡർ
ബോളിവുഡ് നടി പരിണീതി ചോപ്രയെ ഓസ്ട്രേലിയൻ ടൂറിസത്തിന്റെ അംബാസഡറായി തെരഞ്ഞെടുത്തു. താരം തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാം വഴി പുറം ലോകത്തെ അറിയിച്ചത്. ഫ്രണ്ട്സ് ഓഫ് ഓസ്ട്രേലിയ (എഫ്ഒഎ) എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പരിണീതി ചോപ്രയെ ഇന്ത്യയിൽ നിന്നുമുള്ള ഓസ്ട്രേലിയൻ ടൂറിസത്തിന്റെ അംബാസഡറായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ബന്ധം കൂടുതൽ ഉൗഷ്മളമാക്കാൻ താൻ പരമാവധി ശ്രമിക്കും, തന്നെ സംബന്ധിച്ച് ഈ സ്ഥാനം ഏറെ വിലപ്പെട്ടതാണെന്നും പരിണീതി സ്ഥാനമേറ്റതിനു ശേഷം പ്രതികരിച്ചു. രോഹിത് ഷെട്ടിയുടെ ഗോൽമാൽ എഗൈൻ സിനിമയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
Read More