ദി കിംഗ്, കമ്മീഷണർ, ധ്രുവംതുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ കാമറാമാനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൃഷ്ണം. പി. എൻ. ബി. സിനിമാസിനുവേണ്ടി പി. എൻ. ബലറാം നിർമിക്കുന്ന ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. കൃഷ്ണം എന്ന ചിത്രത്തിന്റെ നിർമാതാവ് പി. എൻ. ബലറാമിന്റെ മകനും ചിത്രത്തിലെ നായകനുമായ അക്ഷയ്കൃഷ്ണന്റെയും ജീവിതത്തിൽ ആരെയും അദ്ഭുതപ്പെടുത്തുന്ന ചില സംഭവങ്ങൾ നടന്നു. പ്രേക്ഷകർക്ക് ഒരു ഗുണപാഠമാകുന്ന ഈ സംഭവകഥ ലോകത്തെ അിറയിക്കാൻ അവർ തീരുമാനിച്ചു. അതിനു പറ്റിയ, മാധ്യമം സിനിമ ആണെന്ന് മനസിലാക്കിയതോടെയാണ് കൃഷ്ണം പിറവിയെടുക്കുന്നത്. അക്ഷയ് കൃഷ്ണന്റെ ജീവിതകഥ അറിഞ്ഞ സംവിധായകനും കാമറാമാനുമായ ദിനേശ് ബാബു ചിത്രത്തിലെ നായകനായും അക്ഷയ് കൃഷ്ണനെ തീരുമാനിക്കുകയായിരുന്നു. ലോക സിനിമയിൽ തന്നെ ആദ്യമാണ് ഇത്തരമൊരു സംഭവം. സ്വന്തം ജീവിതകഥ സിനിമയായപ്പോൾ, അതിൽ നായകനായി അഭിനയിക്കാൻ ഭാഗ്യമുണ്ടായ ഒരേയൊരു നടനാണ് അക്ഷയ് കൃഷ്ണൻ.…
Read MoreCategory: Movies
പ്രണയാതുരരായി വിരാടും അനുഷ്കയും
വിരാട് കോഹ്ലിയും അനുഷ്ക ശർമയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിനുമുൻപും ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഇത്രയും പ്രണയാതുരമായ ഒരു ചിത്രം നമ്മൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ലെന്നാണ് താരങ്ങളുടെ ആരാധകർ പറയുന്നത്. കോഹ്ലിയും അനുഷ്കയും ഒരുമിച്ച് അഭിനയിക്കുന്ന ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടയിലേതാണ് ആ ചിത്രങ്ങൾ. ‘വിരുഷ്ക’ ഫാൻസിന്റെ ഹൃദയം കവർന്ന ആ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ചിത്രത്തിൽ രണ്ടുപേരും പരന്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തിൽ അനുഷ്ക ചിരിച്ചുകൊണ്ട് കാമറയ്ക്ക് പോസ് ചെയ്യാൻ നിൽക്കുന്നു, പക്ഷേ കോഹ്ലിയുടെ കണ്ണുകൾ അപ്പോഴും അനുഷ്കയുടെ മുഖത്തുതന്നെയാണ്. കോഹ്ലി അനുഷ്കയുടെ സൗന്ദര്യത്തിൽ വീണുപോയോ അതോ കോഹ്ലിക്ക് അനുഷ്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാൻ കഴിയാത്തതിനാലാണോ എന്നൊക്കെയാണ് ചിത്രം കണ്ട ആരാധകരുടെ ചോദ്യം. എന്നാൽ, മറ്റൊരു ചിത്രത്തിൽ കോഹ്ലിയും അനുഷ്കയും പരസ്പരം കണ്ണിൽ നോക്കി നിൽക്കുന്നതാണുള്ളത്. മുംബൈയിൽ നടന്ന ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, എന്തിനെക്കുറിച്ചുളളതാണ് പരസ്യം…
Read Moreഒടിയനിൽ പ്രകാശ് രാജും
മലയാളത്തിൽ ഒരുങ്ങുന്ന ഫാന്റസി മൂവിയാണ് ഒടിയൻ. മോഹൻലാലിനെ നായകനാക്കി വി.എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ബോളിവുഡ് നടൻ അമിതാഭ് ബച്ചനും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ പ്രകാശ് രാജും എത്തിയിരിക്കുകയാണ്. മോഹൻലാൽ ചിത്രത്തിൽ താനും ഒന്ന് ചേർന്നു എന്ന വാർത്ത പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവച്ചു. വി. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടി പാലക്കാട് ആണെന്നും കൂടെ മോഹൻലാലും മഞ്ജു വാര്യരുമുണ്ടെന്നും പ്രകാശ് രാജ് ട്വിറ്ററിലൂടെ പറയുന്നു.ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലിന്റെ കൂടെ പ്രകാശ് അഭിനയിക്കാൻ പോവുന്നതെന്നും താരം പറയുന്നുണ്ട്. ഇരുവർ എന്ന ചിത്രത്തിലായിരുന്നു അവസാനമായി ഇവർ ഒന്നിച്ചഭിനയിച്ചത്.മോഹൻലാലും പ്രകാശ് രാജും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഒടിയൻ. പ്രിൻസ് എന്ന ചിത്രത്തിലായിരുന്നു ആദ്യം ഇരുവരും ഒന്നിച്ചത്.സെപ്റ്റംബർ ഒന്‍പതിന് പ്രകാശ് രാജും ഒടിയനിൽ ചേർന്നെന്നും…
Read Moreധനുഷ് എന്റെ പ്രിയ സുഹൃത്ത്: അമല
തന്റെ പേരിൽ നിരന്തരമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന ഗോസിപ്പ് വാർത്തകൾക്കെതിരേ നടി അമല പോൾ രംഗത്ത്. മലയാള സിനിമയിൽ നിന്നും തമിഴിലെത്തി ഇപ്പോൾ തെന്നിന്ത്യയുടെ സൂപ്പർ നായികയായി മാറിയ നടിയാണ് അമല. സിനിമകളുടെ തിരക്കുകൾക്കിടയിൽ തന്നെ അമലയുടെ വിവാഹവും വിവാഹമോചനവും കഴിഞ്ഞിരുന്നു. ഒട്ടേറെ സിനിമകൾ അമലയെ തേടി എത്തുന്നുണ്ടെങ്കിലും പപ്പരാസികൾ ഈ നടിയെ വിടാതെ പിടിച്ചിരിക്കുകയാണ്. സംവിധായകൻ എൽ വിജയ്യുമായുളള വിവാഹമോചനത്തിന് ശേഷം അമല പോൾ വീണ്ടും വിവാഹിതയാകുന്നു എന്ന വാർത്തകൾക്കൊപ്പം ഒന്നിധികം തവണ തമിഴ് നടൻ ധനുഷുമായി ഒന്നിച്ചഭിനയിച്ചത് പലതരത്തിൽ ഗോസിപ്പുകൾക്ക് വഴിയൊരുക്കിയിരുന്നു. ഒടുവിൽ ഇപ്പോൾ ഇക്കാര്യങ്ങളെ കുറിച്ച് വിശദീകരണവുമായി അമല തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സ്വകാര്യ ജീവിതത്തിലെ അധ്യായങ്ങളെല്ലാം അവസാനിച്ചിട്ട് നാളുകളായി. ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം അപവാദങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇതൊക്കെ കേട്ടു പുഞ്ചിരിച്ച് മറ്റൊരു ചെവിയിലുടെ പുറത്ത് വിടുകയാണ്. ഞാനൊരു നടിയായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.…
Read Moreസൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് ഇടവേള! രഞ്ജിത് ചിത്രത്തില്‍ അനു സിത്താര; ലണ്ടന്‍ പ്രധാന ലൊക്കേഷന്‍
മോഹൻലാൽ-മമ്മൂട്ടി സൂപ്പർ താര ചിത്രങ്ങൾക്ക് ഇടവേള നൽകി യുവതാര ചിത്രമായി എത്തുകയാണ് രഞ്ജിത്. മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജാണ് രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനാകുന്നത്. ലണ്ടൻ പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിൽ അനു സിത്താര നായികയാകും. ഇരുവരും ആദ്യമായിട്ടാണ് ഒരു രഞ്ജിത് ചിത്രത്തിൽ വേഷമിടുന്നത്. അച്ചായൻസിന് ശേഷം സേതു തിരക്കഥ എഴുതുന്ന ചിത്രം കൂടെയാണിത്. മറ്റൊരാളുടെ തിരക്കഥയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത രാമന്റെ ഏദൻതോട്ടത്തിലെ അനു സിത്താരയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. 2013ൽ ബ്ലാക്ക് ബട്ടർഫ്ളൈസിലൂടെയാണ് നിരഞ്ജ് സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു അത്. ബോബി എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് നായകനായി അരങ്ങേറിയത്. മിയയായിരുന്നു ചിത്രത്തിലെ നായിക.
Read Moreവിജയ് സേതുപതി കിടുക്കി
വ്യത്യസ്ത മേക്കോവറുകൾ പരീക്ഷിക്കുന്നതിൽ മടി കാണിക്കാത്ത നടനാണ് വിജയ് സേതുപതി. വിക്രംവേദയിലെ പ്രകടനത്തിലൂടെ താരമൂല്യം ഉയർത്തിയ വിജയ് സേതുപതിയുടെ പുതിയ മേക്കോവർ കോളിവുഡിനെ ശരിക്കും ഞെട്ടിക്കുന്നതാണ്.ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന അനീതി കഥൈകളിൽ ട്രാൻസ് ജെൻഡർ ഗെറ്റപ്പിലാണ് താരമെത്തുന്നത്. ഫഹദ്ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ത്യാഗരാജൻ, മിഷ്കിൻ, നളൻ കുമാരസ്വാമി എന്നിവരുടേതാണ് തിരക്കഥ. യുവൻശങ്കർ രാജ സംഗീതം നൽകുന്നു. പി.സി ശ്രീറാമാണ് ഛായാഗ്രാഹകൻ.
Read Moreദൃശ്യം ചൈനീസ് പറയും
രാജ്യാന്തര ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്ന ആദ്യ മലയാള സിനിമയാകുകയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളിലേക്ക് ഇതിനകം റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശമാണ് കൈമാറിയിരിക്കുന്നത്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായി മാറിയ ഈ മോഹൻലാൽ ചിത്രത്തിന്റെ റീമേക്ക് അവകാശം ഹേങ്ങ് വാൻ എന്ന ചൈനീസ് സിനിമ ബാനറാണ് മേടിച്ചിരിക്കുന്നത്. ആന്റണി പെരുന്പാവൂരും, ജീത്തു ജോസഫും അടങ്ങുന്ന സംഘം ചൈനയിലെ ബെയ്ജിങ്ങിലെത്തിയാണ് കരാറിൽ ഒപ്പിട്ടത്. പ്രേക്ഷകർക്കും, ഈ അവസരം ഒരുക്കി ത്തന്ന നിർമാതാവ് സുരേഷ് ബാലാജിക്കും സംവിധായകൻ നന്ദി അറിയിച്ചു.
Read Moreകൺഫ്യൂഷൻ വേണ്ട, കീർത്തി പറയും ആ ചിത്രത്തിന്റെ രഹസ്യം.!
ദുൽഖർ സൽമാൻ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് മഹാനദി. മുൻകാല നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കീർത്തി സുരേഷാണ്. ശരീരഭാരം കൂട്ടിയും മറ്റും സിനിമയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം നടി നടത്തുന്നുണ്ട്. അതിനിടെ സോഷ്യൽ മീഡിയയിലൂടെ കീർത്തിയുടെ ഒരു ചിത്രം വൈറലായി മാറിയിരുന്നു. പട്ടുസാരിയുടുത്ത് പൊട്ടു തൊട്ടു വലിയ കമ്മലും മാലയും ധരിച്ച് നിൽക്കുന്ന കീർത്തിയുടെ ചിത്രം കണ്ടപ്പോൾ സാവിത്രിയുടെ ലുക്കാണെന്ന് പലരും തെറ്റിധരിച്ചിരുന്നു. എന്നാൽ ആ ചിത്രത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് കീർത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഹാനദിയിലെ ലുക്ക് ഇതല്ലെന്നും താൻ ഒരു പ്രമുഖ വസ്ത്ര സ്ഥാപനത്തിന് നൽകിയ പരസ്യത്തിലെ ചിത്രമാണെന്നുമാണ് കീർത്തി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ചിത്രം പങ്കുവെച്ച് കീർത്തി ഇക്കാര്യം വ്യക്തമാക്കിയത്. മഹാനദിയിലെ ചിത്രങ്ങളൊന്നും അടുത്തൊന്നും പുറത്ത് വന്നിട്ടില്ല. മഹാനദിയിൽ തമിഴ് സൂപ്പർ സ്റ്റാറും സാവിത്രിയുടെ ഭർത്താവുമായിരുന്ന ജെമിനി ഗണേശന്റെ…
Read Moreഎന്നെ ചതിച്ചത് ആ ചേച്ചി, വെളിപ്പെടുത്തലുമായി ഷക്കീല
ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെത്തന്നെ താങ്ങി നിര്‍ത്തിയ നടിയായിരുന്നു ഷക്കീല. മുഖ്യധാരാ മലയാളസിനിമകള്‍ ഒന്നൊന്നായി പൊട്ടുമ്പോള്‍ വരിവരിയായി ഇറങ്ങിയ ഷക്കീലപ്പടങ്ങള്‍ വിജയിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ബി ഗ്രേഡ് പടങ്ങളില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് സ്വന്തം വീട്ടുകാര്‍ പോലും തന്നെ അകറ്റി നിര്‍ത്തിയെന്ന് ഷക്കീല പറയുന്നു. അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല. ഇന്നുവരെ തെറ്റായ മാര്‍ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും തനിക്കില്ലെന്നും ഷക്കീല അഭിമാനത്തോടെ പറയുന്നു. ഇരുപതു വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. പക്ഷേ, ഇപ്പോഴും വാടകക്കാരിയാണ്. വീടിന് പതിനായിരം രൂപയാണ് വാടക. ഇതുവരെ കൃത്യമായി വാടക കൊടുക്കാന്‍ കഴിഞ്ഞു, തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെതന്നെ. ഇപ്പോള്‍ നാല്പത്തിമൂന്നു വയസായി. മറ്റു മാര്‍ഗങ്ങളില്‍ നാലു കാശ് സമ്പാദിച്ചിരുന്നുവെങ്കില്‍ അക്കൗണ്ടില്‍ കോടികള്‍ ഉണ്ടാവുമായിരുന്നെന്നും ഒരു പുരുഷനും മോശമായി എന്നെ സമീപിക്കാന്‍ കഴിയില്ലെന്നും ഷക്കീല…
Read Moreപ്രിയങ്കയുടെ ചുട്ട മറുപടി
വിമർശകർക്ക് അവരുടെ വായടപ്പിക്കുന്ന മറുപടി നൽകാൻ ഒരിക്കലും മടിക്കാത്ത താരമാണ് പ്രിയങ്കാ ചോപ്ര. അഭയാർഥികളായ കുട്ടികളുടെ വിഷയത്തിലുള്ള തന്റെ ഇടപെടലുകളെ പരിഹസിച്ചവർക്ക് ട്വിറ്ററിൽ നല്ല ചുട്ട മറുപടി തന്നെ കൊടുത്തിരിക്കുകയാണ് പ്രിയങ്ക.സിറിയയിൽ നിന്നുള്ള അഭയാർഥികളായ കുട്ടികൾക്കുവേണ്ടി ജോർദാനിലേക്ക് പോവുകയാണെന്ന് പറഞ്ഞുകൊണ്ട് ഇട്ട ട്വീറ്റിനെ പരിഹസിച്ചയാൾക്ക് നല്ല ഒന്നാന്തരം മറുപടിയാണ് പ്രിയങ്ക നൽകിയത്. ഞാൻ യൂണിസെഫുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് പന്ത്രണ്ട് വർഷമായി. ഇതുപോലുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്. നിങ്ങളെന്താണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഒരു കുട്ടിയുടെ പ്രശ്നം മറ്റ് കുട്ടികളുടേതിനെക്കാൾ ചെറുതാവുന്നത് – പ്രിയങ്ക ട്വീറ്റ് ചെയ്തു. ജോർദാനിൽ സിറിയൻ അഭയാർഥി കുട്ടികളുടെ പ്രശ്നത്തിൽ ഇടപെടുന്നതിന് പകരം ഇന്ത്യയിലെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ സമയം ചെലവിടണമെന്ന രവീന്ദ്ര ഗൗതം എന്നയാളുടെ ട്വീറ്റിനാണ് പ്രിയങ്ക ഈ മറുപടി നൽകിയത്. യുണിസെഫിന്റെ കണക്ക് അനുസരിച്ച് 1.3 ദശലക്ഷം സിറിയൻ അഭയാർഥികളാണ് ജോർദാനിലുള്ളത്.…
Read More