പ്രണയിതാവിനോടുളള സ്നേഹം പ്രകടമാക്കുന്ന രംഗത്തിൽ പൂർണനഗ്നയായി അഭിനയിച്ചു ബോളിവുഡ്-സൗത്ത് ഇന്ത്യസിനിമാ ലോകത്തെ ഞെട്ടിച്ചു താരസുന്ദരി ഇല്യാന ഡിക്രൂസ്. പ്രഫഷണലിസത്തിനും കഥാപാത്രത്തിനു വേണ്ടി എന്ത് സാഹസത്തിനും മുതിരുന്ന താരങ്ങൾ ഇപ്പോൾ ചുരുക്കമാണ് എന്നാണു പൊതുവിലുള്ള വിലയിരുത്തൽ. എന്നാൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പ്രണയിതാവിനോടുളള വിശ്വാസം പ്രകടമാക്കുന്ന രംഗത്ത് പൂർണനഗ്നയായി അഭിനയിച്ച് ഞെട്ടിച്ചിരിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്. മിലൻ ലുത്രിയ സംവിധാനം ചെയ്യുന്ന അജയ് ദേവ്ഗണ് നായകനായ ബാദ്ഷാ ഹോ എന്ന ചിത്രത്തിലാണ് ഇല്യാനയുടെ ഈ രംഗമുളളത്.സിനിമയുടെ ട്രെയിലറിൽ ഈ രംഗം കണ്ടതോടെ സിനിമയും ഇല്യാനയും ഏറെ ചർച്ചയായിരുന്നു. തുടർന്നാണ് അജയ് ദേവ്ഗണിന് മുന്നിൽ നഗ്നയാകാനുളള തീരുമാനം തന്റേതായിരുന്നുവെന്ന് വെളിപ്പെടുത്തി നടി രംഗത്തെത്തിയത്. തനിക്കും അജയ് ദേവ്ഗണിനുമിടയിലുള്ള കെമിസ്ട്രി മികച്ച രീതിയിൽ തന്നെ സിനിമയിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അജയ്യുടെ കണ്ണുകൾ പോലും ഒരുപാട് കഥകൾ പറയുമെന്നും ഇല്യാന പറയുന്നു.അജയ്ക്കൊപ്പം അഭിനയിക്കുന്പോൾ…
Read MoreCategory: Movies
കുഞ്ഞു കരീനയായി തുടങ്ങിയ മാളവിക ഇനി നായിക
2001ൽ പുറത്തിറങ്ങിയ ചിത്രമാണ് കഭി ഖുശി കഭി ഗം. എന്നാൽ അതിലെ കഥാപാത്രങ്ങൾ ഇന്നും നമ്മുടെ മനസിലുണ്ട്. മാളവിക രാജ് എന്ന പേരു കേൾക്കുന്പോൾ ഒരു പക്ഷേ ആരാണന്ന് ആലോചിച്ചു പോയേക്കാം. എന്നാൽ കരണ്‍ ജോഹർ ഒരുക്കിയ കഭി ഖുശി കഭി ഗം എന്ന സിനിമയിൽ കരീന കപൂറിന്റെ ചെറുപ്പകാലം അഭിനയിച്ച കുട്ടിയെ ആരും മറന്നുകാണാൻ വഴിയില്ല. അവളാണ് മാളവിക രാജ്. 16 വർഷത്തിനു ശേഷം മാളവിക രാജ് ബോളിവുഡ് നായികയായി തിരിച്ചെത്തുകയാണ്. ഇപ്പോൾ മോഡലിംഗ് രംഗത്തെ സജീവ സാന്നിദ്ധ്യമാണ് മാളവിക .അന്തോണി ഡിസൂസ സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ നവാബ് എന്ന ചിത്രത്തിലൂടെയാണ് മാളവിക മടങ്ങി എത്തുന്നത്. ഇമ്രാൻ ഹാഷ്മിയാണ് ചിത്രത്തിൽ ക്യാപ്റ്റൻ നവാബായി എത്തുന്നത്. ഒരു ആർമി ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ നടന്ന യഥാർഥ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Read Moreപ്രിയാമണിയുടെ ഗൗണിൽ മുസ്തഫയോടുള്ള പ്രണയം
തെന്നിന്ത്യൻ നടി പ്രിയാമണിയുടെയും മുസ്തഫയുടേയും വിവാഹ വാർത്തകളും ചിത്രങ്ങളുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. വിവാഹ റിസപ്ഷന് പ്രിയാമണി അണിഞ്ഞ നീല ഗൗണാണ് കൂട്ടത്തിൽ ഏറ്റവും പുതിയത്.സ്വന്തം പ്രണയം തുന്നിച്ചേർത്ത ഗൗണ്‍ അണിഞ്ഞാണ് പ്രിയ റിസപ്ഷനെത്തിയത്. പൂർണിമ ഇന്ദ്രജിത്ത് ഡിസൈൻ ചെയ്ത പ്രിയയുടെ വിവാഹ ഗൗണിന്റെ പ്രത്യേകത എന്താണെന്ന് ചിലർക്കെങ്കിലും മനസിലായിക്കാണും. ഗൗണിന്റെ പോക്കറ്റ് ബോർഡറിൽ ഈ പ്രണയജോഡികളുടെ പേരായിരുന്നു പൂർണിമ തുന്നിച്ചേർത്തത്. മുത്തുകൾ കൊണ്ടാണ് ഇരുവരുടെയും പേരുകൾ ഗൗണിൽ തുന്നിച്ചേർത്തത്. താരജാഡകളില്ലാത്ത ലളിത വിവാഹമായിരുന്നുഇരുവരുടേയും. ഇലക്്ട്രി ക് ബ്ലൂ ഗൗണും ഡയമണ്ട് നെക്ലേസും കമ്മലും ചെറിയൊരു ബ്രേസ്ലെറ്റും അണിഞ്ഞ പ്രിയ പൂർവാധികം സുന്ദരിയായിരുന്നു. പ്രിയയുടെ ഗൗണിന് ചേരുന്ന സ്യൂട്ട് ധരിച്ചാണ് മുസ്തഫയും എത്തിയത്. ചിത്രങ്ങൾ പൂർണിമ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരു ജയന്ത് നഗറിൽ നടന്ന രജിസ്റ്റർ വിവാഹത്തിൽ പരന്പരാഗത കേരള വധുവായാണ് പ്രിയ എത്തിയത്.…
Read Moreബോബി തമിഴ്, തെലുങ്ക് റീമേക്കിന്
മിയ ജോർജിനെയും മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷെബി സംവിധാനം ചെയ്ത ബോബി റീമേക്കിംഗിനൊരുങ്ങുന്നു. തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുന്നതിനിടെയാണ് തമിഴിലേക്കും തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഇരുപത്തിയെട്ടുകാരിയെ പ്രണയിച്ചു വിവാഹംകഴിക്കുന്ന ഇരുപത്തിയൊന്നുകാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അജു വർഗീസ്, ഷമ്മി തിലകൻ, സുധീർ കരമന എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജൻ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ബോബി. നേരത്തെ രജപുത്ര രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ബട്ടർഫ്ലൈയിൽ നിരഞ്ജൻ അഭിനയിച്ചിരുന്നു.
Read Moreനിത്യ മേനോൻ ഒറ്റയ്ക്കായി! കൂട്ടിന് റസൂൽ പൂക്കുട്ടിയും വി കെ പ്രകാശും മാത്രം
തെന്നിന്ത്യയുടെ സ്വന്തം നിത്യ മേനോന് ഏറെ തിരക്കുള്ള സമയമാണിത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം മാറിമാറി അഭിനയിക്കുന്നു. എന്നാൽ പുതിയ വിവരം അനുസരിച്ച്, നിത്യ മേനോൻ ഒറ്റപ്പെട്ടിരിക്കുകയാണ്! ആകെ കൂട്ടിന് റസൂൽ പൂക്കുട്ടിയും വി കെ പ്രകാശും മാത്രം! സംശയം വേണ്ട, ഒരു പുതിയ സിനിമ വരുന്നു. നിത്യ മേനോൻ മാത്രമാണ് ആ സിനിമയിൽ അഭിനയിക്കുന്നത്. ഒരേയൊരു കഥാപാത്രം മാത്രമുള്ള സിനിമ. വികെപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പി സി ശ്രീറാമാണ് കാമറ. റസൂൽ പൂക്കുട്ടി ശബ്ദസംവിധാനം നിർവഹിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങും
Read Moreലിപ്ലോക്ക് ! സംവിധായകൻ കട്ട് പറഞ്ഞിട്ടും സിദ്ധാർഥും ജാക്വിലിനും നിർത്തിയില്ല
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിക്കുന്പോൾ കട്ട് പറയാൻ മറന്നുപോയ അനുഭവത്തക്കുറിച്ച് ചില സംവിധായകർ വാചാലരായിട്ടുണ്ട്. എന്നാൽ സംവിധായകൻ കട്ട് പറഞ്ഞിട്ടും അഭിനയം നിർത്താൻ മറന്നുപോയ താരങ്ങളെക്കുറിച്ചാണ് ഇപ്പോൾ ബോളിവുഡിൽ നിന്നു പുറത്തുവരുന്ന വാർത്തകൾ. ദ ജെന്റിൽമാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. നായകനും നായികയും ലിപ്ലോക്ക് രംഗത്ത് സ്വയം മറന്ന് അഭിനയിച്ച കഥ വെളിപ്പെടുത്തിയത് ചിത്രത്തിന്റെ സംവിധായകർ തന്നെയാണ്. സിദ്ധാർഥും ജാക്വിലിൻ ഫെർണാണ്ടസും ഉൾപ്പെട്ട ലിപ്ലോക്ക് രംഗമാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. സംവിധായകൻ കട്ട് പറഞ്ഞിട്ടും ഇരുവരും ചുംബിച്ചുകൊണ്ടിരുന്നു. ബോളിവുഡ് സിനിമയിലെ ഏറ്റവും ദൈർഘ്യം കൂടിയ ചുംബന രംഗം എന്ന് ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പേരാണ് ജാക്വിലിനും സിദ്ധാർഥും. ആലിയ ഭട്ടുമായി വേർപിരിഞ്ഞ സിദ്ധാർത്ഥിന്റെ പുതിയ കാമുകി ജാക്വിലിനാണ് എന്ന കിംവദന്തി പ്രചരിക്കുന്നതിനിടെയാണ് ചുംബന കഥ പുറത്ത് വന്നിരിക്കുന്നത്. ആ ഗാനരംഗം കണ്ടാൽ മനസിലാവും…
Read Moreവടിവേലുവിന്റെ നായികയായി പാർവതി ഓമനക്കുട്ടൻ
മിസ് വേൾഡ് റണ്ണറപ്പായി കേരളത്തിന്റെ സൗന്ദര്യ മുഖമായി മാറിയ പാർവതി ഒാനക്കുട്ടൻ വീണ്ടും സിനിമയിലേക്ക്. ലോക സൗന്ദര്യ മത്സര വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ പാർവ്വതിയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. അജിത്തിന്റെ നായികയായി ബില്ല 2ൽ എത്തിയെങ്കിലും പിന്നീട് സിനിമയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു. സിനിമയിൽ ഈ നടിക്കു രാശിയില്ല എന്നുപോലും ഈ രംഗത്തുള്ളവർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തമിഴിലേക്ക് എത്തുകയാണ് പാർവതി. വടിവേലുവിന്റെ നായികയായി ഇമ്സായി അരസൻ 24എഎം പുലികേശി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിന്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി പശ്ചാത്തലത്തിലാണ് ചിത്രം. 2006ൽ ഇറങ്ങിയ ഇമ്സായി അരസൻ 23എഎം പുലികേശിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. രാജാവിന്റെ ഗെറ്റപ്പിലാണ് ഹാസ്യരാജാവായ വടിവേലു. 18-ാം നൂറ്റാണ്ടിലെ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം.
Read Moreതപ്സി ശക്തയായ സ്ത്രീ
തെന്നിന്ത്യൻ സിനിമയിൽ നിന്നു ബോളിവുഡിലെത്തിയ നടി തപ്സി പന്നുവിനെ ഈ വർഷത്തെ ശക്തയായ സ്ത്രീയായി തെരഞ്ഞെടുത്തിരിക്കുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി നിർമിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിൽ നിന്നു സാവി മാസികയാണ് തപ്സിയെ ശക്തയായ സ്ത്രീയായി തിരഞ്ഞെടുത്തത്. അക്ഷയ് കുമാർ, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാം ശബാന എന്ന സിനിമയിലാണ് തപ്സി അവസാനമായി അഭിനയിച്ചത്. അതിനു പിന്നാലെയാണ് തപ്സിയെ തേടി ഈ അംഗീകാരം എത്തിയത്. തപ്സി അഭിനയിച്ച സിനിമകൾ വിലയിരുത്തിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി നിർമിച്ച പിങ്ക്, നാം ശബാന, ബേബി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിൽ നിന്നുമാണ് തെരഞ്ഞെടുത്തത്. തെന്നിന്ത്യയിൽ നിന്നും പെട്ടെന്ന് ഉദിച്ചുവന്ന നടിയായിരുന്നു തപ്സി പന്നു. തെലുങ്കിലും തമിഴിലും സജീവമായിരുന്ന തപ്സി മലയാളത്തിലും ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. സീനു സോഹൻലാൽ സംവിധാനം…
Read Moreദുല്‍ഖറിനേക്കാള്‍ ചുള്ളന്; ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ഓടിക്കുന്ന മമ്മൂട്ടി
മമ്മൂട്ടിയുടെ വാഹനപ്രേമം എല്ലാവര്ക്കും അറിയാവുന്നതാണ്. വാഹനങ്ങളില്‍ കാറുകളാണ് മമ്മൂട്ടിയ്ക്ക് കൂടുതലും പ്രിയം. മകന് ദുല്‍ഖര്‍ സല്‍മാനാകട്ടെ കൂടുതലിഷ്ടം ബൈക്കുകളോടും. എന്നാലിപ്പോള്‍ മകന്റെ ഇഷ്ടം അച്ഛന് കിട്ടിയോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ഓടിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ’മാസ്റ്റര്‍ പീസി’ന്റെ ലോക്കേഷനില്‍ നിന്നാണ് ബൈക്കില്‍ പറക്കുന്ന വിഡിയോ എടുത്തിയിരിക്കുന്നത്. സിനിമയ്!ക്ക് വേണ്ടിയാണ് മമ്മൂട്ടിയുടെ കിടിലന്‍ ബൈക്ക് യാത്ര. അമേരിക്കന്‍ നിര്‍മാതാക്കളായ ഹാര്‍ലിയുടെ ചെറു ബൈക്കായ സ്ട്രീറ്റ് 750 യാണ് മമ്മൂട്ടി ഓടിക്കുന്നത്.
Read Moreസിനിമയുടെ നിര്‍മാണ ചിലവ് ഒന്നരക്കോടി രൂപ! അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് 8680 രൂപ!
ഒരു സിനിമ നിര്‍മ്മിക്കുന്നതിന് ഏറെ ത്യാഗങ്ങള്‍ സഹിക്കുന്നതും ആ സിനിമയുടെ നിര്‍മാതാവ് ആയിരിക്കും. സിനിമ നിര്‍മ്മിച്ച് പുറത്തിറങ്ങി അത് തിയറ്ററുകല്‍ ഹിറ്റായി അതില്‍ നിന്നും കിട്ടുന്ന ലാഭമാണ് നിര്‍മാതാവിന് കിട്ടുക. എന്നാല്‍ ഒന്നരക്കോടി രൂപ മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിച്ച സിനിമ വെറും 8680 രൂപയാണ് നിര്‍മാതാവിന് തിരിച്ച് കൊടുത്തിരിക്കുന്നത്. തന്റെ സിനിമയ്ക്ക് പറ്റിയ ദുരവസ്ഥ നിര്‍മാതാവ് തന്നെ പുറത്ത് പറഞ്ഞിരിക്കുകയാണ്. നിവന്‍ പോളിയുടെ ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന് സുനില്‍ ഇബ്രാഹിം ആണ് ഓലപ്പീപ്പി എന്ന സിനിമ നിര്‍മ്മിച്ചിരുന്നത്. ഗള്‍ഫിലുള്ള തന്റെ കൂട്ടുകാരുടെ സഹായത്തോടെ അഞ്ചും പത്തും ലക്ഷങ്ങള്‍ ഇട്ടിട്ടായിരുന്നു സിനിമ നിര്‍മ്മിച്ചത്. സുനിലിന്റെ സുഹൃത്തായ ക്രിഷായിരുന്നു ചിത്രത്തിന്റെ സംവിധായകന്. അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു ഓലപ്പീപ്പി. അത് പൂര്‍ത്തിയാക്കാന്‍ വേണ്ടി കൂട്ടുകാരെല്ലാം ഒന്നിക്കുകയായിരുന്നു. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത രണ്ട്…
Read More