കൈ നിറയെ ചിത്രങ്ങളുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജ്യോതികൃഷ്ണയുടെ വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞത് അടുത്തിടെയാണ്. നടി രാധികയുടെ സഹോദരൻ അരുണാാണ് ജ്യോതിക്ക് കൂട്ടായെത്തുന്നത്. അരുണിനെ ആദ്യമായി കാണുന്നത് പെണ്ണുകാണൽ ചടങ്ങിനെത്തിയപ്പോൾ മാത്രമാണെന്നു ജ്യോതികൃഷ്ണ പറയുന്നു. അരുണിന്റെ വിവാഹാലോചന നേരത്തെ വന്നിരുന്നുവെങ്കിലും ആ സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. വിവാഹ ആലോചന മുന്നോട്ട് കൊണ്ടുപോയില്ലെങ്കിലും സുഹൃത്തുക്കളാവാമല്ലോയെന്നും പറഞ്ഞ് അരുണ്‍ ജ്യോതികൃഷ്ണയുടെ നന്പർ വാങ്ങിച്ചിരുന്നു. അങ്ങനെ തുടങ്ങിയ സൗഹൃദത്തിനൊടുവിലാണ് പ്രണയത്തിലാണെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. പരസ്പരമുള്ള പ്രണയത്തെക്കുറിച്ച് ഇരുവരും തുറന്നു പറഞ്ഞപ്പോളൊന്നും നേരിൽ കണ്ടിട്ടില്ലായിരുന്നു. ഒരു വർഷത്തിന് ശേഷമാണ് നേരിട്ടു കണ്ടത്. സ്കൈപ്പിലൂടെയായിരുന്നു ചാറ്റ് ചെയ്തിരുന്നത്. ഇരുവരും നേരിൽ കാണുന്നതിന് മുൻപ് തന്നെ വീട്ടുകാർ ജാതകവും മറ്റും നോക്കി വിവാഹനിശ്ചയ തീയതിയും വിവാഹത്തീയതിയും കുറിച്ചിരുന്നു. എല്ലാം തീരുമാനിച്ച ശേഷം കുടുംബസമേതം അരുണ്‍ ജ്യോതിയെ കാണാനെത്തി. അന്നായിരുന്നു അവർ ആദ്യമായി കണ്ടുമുട്ടിയതും.…
Read MoreCategory: Movies
കത്രീന ചിത്രത്തില്‍ നിന്നും രണ്‍വീന്‍ പിന്മാറി, പിന്നില്‍ ദീപിക ?
രണ്‍വീർ-ദീപിക പ്രണയം പോലെ തന്നെ ബോളിവുഡിൽ പരസ്യമായ രഹസ്യമാണ് ദീപിക-കത്രീന കെയ്ഫ് ശത്രുതയും. ഇപ്പോൾ ഈ ശത്രുത വീണ്ടും മറനീക്കി പുറത്തുവന്നത് അങ്ങാടിപ്പാട്ടായിരിക്കുകയാണ്.കത്രീന കെയ്ഫ് നായികയായ ഒരു ചിത്രത്തിൽ നിന്ന് രണ്‍വീർ പിൻവാങ്ങിയതാണ് ഇപ്പോൾ ഗോസിപ്പുകൾക്ക് എരിവു പകർന്നിരിക്കുന്നത്. നിത്യ മെഹ്റയുടെ ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ നിന്നാണ് രണ്‍വീർ പിൻവാങ്ങിയത്. നിത്യയുടെ സുഹൃത്തായ സോയ അക്തർ സംസാരിച്ചുനോക്കിയെങ്കിലും വഴങ്ങാൻ രണ്‍വീർ കൂട്ടാക്കിയില്ല. ഇപ്പോൾ കത്രീനയ്ക്ക് നായകനെ തിരയുകയാണ് അണിയറപ്രവർത്തകർ. എന്നാൽ, കത്രീനയുള്ളതു കൊണ്ടാണ് തന്റെ പിൻമാറ്റമെന്ന വാർത്ത രണ്‍വീർ നിഷേധിച്ചു. കത്രീനയുമായി നല്ല ബന്ധത്തിലാണ് രണ്‍വീർ. പിന്നെന്തിനാണ് ബാർ ബാർ ദേഖോയിൽ നിന്ന് പിൻവാങ്ങിയത് എന്നതാണ് സകലരും ചോദിക്കുന്നത്. ഇത് കാമുകിയായ ദീപിക പദുക്കോണിനെ സന്തോഷിപ്പിക്കാൻ വേണ്ടി തന്നെയാണെന്നാണ് ബോളിവുഡിൽ നിന്നുള്ള സംസാരം. താനും കത്രീനയും തമ്മിൽ ശത്രുതയിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ദീപികയും…
Read Moreതേച്ചവര്‍ക്കും തേക്കപ്പെട്ടവര്ക്കുമായി ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു; ‘വൈറലാകുന്ന തേപ്പു പാട്ട്’ കാണാം…
‘തേപ്പ്’ ന്യൂജനറേഷന് ഭാഷാശൈലിയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണിത്. പറ്റിച്ചു കടന്നുകളയുക, പറഞ്ഞു പറ്റിക്കുക തുടങ്ങിയവയെ പ്രധാനമായും തേപ്പ് എന്ന വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ തേപ്പിനെ ആസ്പദമാക്കി ഒരു ചലച്ചിത്ര ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. പുറത്തിറങ്ങാനിരിക്കുന്ന റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലെ ഈ പാട്ട് ഇന്നലെയാണ് യുട്യൂബില്‍ എത്തിയത്. ഒറ്റ ദിവസം കൊണ്ടുതന്നെ ഈ ഗാനം വൈറലാവുകയും ചെയ്തു. പാട്ടിനെ ട്രോളന്മാരും ഏറ്റെടുത്തു കഴിഞ്ഞു. തേച്ചില്ലേ പെണ്ണെ…തേച്ചില്ലേ പെണ്ണേ തേപ്പുപെട്ടി പോലെ വന്നിട്ടെന്നേ. എന്ന് തുടങ്ങുന്ന ഗാനമാണ് ഇതിനോടകം ശ്രദ്ധ ആകര്‍ഷിച്ചത്. നമിത പ്രമോദും ഫഹദ് ഫാസിലും വിനയ് ഫോര്‍ട്ടും വിനായകനും ഷറഫുദീനുമാണ് പാട്ടിന്റെ രംഗത്തിലുള്ള പ്രധാന താരങ്ങള്‍. വലിയൊരു സംഘത്തിനൊപ്പം തനി നാടന്‍ ശൈലിയിലുള്ള വരികളെ സ്റ്റൈലന്‍ രീതിയില്‍ പാടിയഭിനയിക്കുന്നതു കാണാനും കേള്‍ക്കാനും ഒരുപോലെ രസമുള്ളതാണ്. ഫഹദിന്റെയും സഹ താരങ്ങളുടെയും മുഖഭാവവും വരികളിലെ കുസൃതിയുമാണ് പാട്ടിലെ പ്രധാന ആകര്‍ഷണം.…
Read Moreപുണ്യാളന്റെ രണ്ടാം വരവ്; പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
പുണ്യാളൻ അഗർബത്തീസിന് രണ്ടാം ഭാഗം രഞ്ജിത്ത് ശങ്കറും ജയസൂര്യയും നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. രണ്ടാം ഭാഗത്തിന്റെ പേര് എന്താവും എന്നായിരുന്നു പ്രേക്ഷകരുടെ ആകാംഷ. ചിത്രത്തിന്റെ പേര് ജയസൂര്യ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീമിന്റെ പുണ്യാളൻ അഗർബത്തീസ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ്. നൈല ഉഷയായിരുന്നു ചിത്രത്തിൽ നായിക. അജു വർഗീസ്, രചന നാരായണൻകുട്ടി, ശ്രീജിത്ത് രവി, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിലുണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ വിവരങ്ങൾ പക്ഷേ അണിയറക്കാർ പുറത്തുവിട്ടിട്ടില്ല. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പുണ്യാളന് രണ്ടാം ഭാഗം വരണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും പക്ഷേ, പറ്റിയ കഥ ഒത്തുവരാതിരുന്നതുകൊണ്ടാണ് വൈകിയതെന്നും ജയസൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Moreപ്രഭാസും അനുഷ്കയും വീണ്ടും! പ്രഭാസിന്റെ പുതിയ ചിത്രം സാഹോയിൽ നായികയായി അനുഷ്കയെത്തുന്നു
ബാഹുബലിയുടെ ഗംഭീര വിജയത്തിനൊപ്പം ആരാധകർ ആഘോഷമാക്കിയ മറ്റൊന്നായിരുന്നു പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്നും ഇരുവരും വൈകാതെ വിവാഹിതരാകുമെന്നുമുള്ള വാർത്തകൾ. ബാഹുബലിയും ദേവസേനയുമായി തിളങ്ങിയ ഇരുവരും ജീവിതത്തിലും ഒന്നാകണമെന്ന് ആരാധകർ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. വിവാഹവാർത്തയിൽ സ്ഥിരീകരണമില്ലെങ്കിലും വീണ്ടും ഇരുവരേയും ഒന്നിച്ചു കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷമായാണ് പുതിയ വാർത്ത എത്തിയിരിക്കുന്നത്. പ്രഭാസിന്റെ പുതിയ ചിത്രം സാഹോയിൽ നായികയായി അനുഷ്കയെത്തുന്നു. സുജിത് സംവിധാനം ചെയ്യുന്ന സാഹോയിൽ ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂർ, ദിഷ പട്ടാണി എന്നിവരെ സമീപിച്ചിരുന്നെങ്കിലും പിന്നീട് അനുഷ്കയെ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. നായിക ആരാണെന്ന് അണിയറ പ്രവർത്തകർ മറച്ചുവച്ചിരിക്കുകയായിരുന്നെങ്കിലും ഇപ്പോൾ ഒരു ദേശീയ മാധ്യമമാണ് വാർത്ത പുറത്തു വിട്ടത്. പ്രിയ താരങ്ങൾ വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ബാഹുബലിക്കു പുറമെ ബില്ല, മിർച്ചി എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരുന്നു.റോഡ് ത്രില്ലർ ഗണത്തിൽപ്പെട്ട സാഹോയുടെ കലാസംവിധാനം മഹിഷ്മതി ഒരുക്കിയ സാബു സിറിൾ തന്നെയാണ്.…
Read Moreഅച്ഛനെയാണെനിക്കിഷ്ടം! കാരണം ദീപികയുടെ വിജയത്തിന് പിറകിൽ പ്രകാശ് പദുക്കോണിന്റെ പങ്ക് വലുതാണ്
തന്റെ ഏറ്റവും അടുത്ത സുഹൃത്ത് അച്ഛനാണെന്ന് ദീപിക പദുക്കോണ്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം ദീപികയുടെ വിജയത്തിന് പിറകിൽ പ്രകാശ് പദുക്കോണിന്റെ പങ്ക് വലുതാണ്. ബാഡ്മിന്റണിൽ ഇന്ത്യക്കു വേണ്ടി നിരവധി അന്താരാഷ്്ട്ര മെഡലുകൾ നേടിയ പ്രകാശ് മകളുടെ ഇഷ്ടം സിനിമയാണെന്നറിഞ്ഞപ്പോൾ തടസം നിന്നില്ല. ഇന്ന് ഇന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളായി ദീപിക നിൽക്കുന്പോൾ ജയിച്ചത് പ്രകാശാണ്.തന്റെ ആഗ്രഹങ്ങൾ നിറവേറാൻ ഒപ്പം നിൽക്കുന്ന അച്ഛന് ജൂണ്‍ പത്തിന് 62-ാം വയസു തികഞ്ഞപ്പോൾ ആശംസകൾ നേർന്നിരിക്കുകയാണ് ദീപിക. കൂട്ടിക്കാലത്ത് അച്ഛനോടൊപ്പം നിൽക്കുന്ന അതിമനോഹരമായ ചിത്രമാണ് ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.നേരത്തേ തന്നെ ദീപിക പൊതുപരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം അച്ഛനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. പീകുവിലെ അഭിനയത്തിന് ഫിലിം ഫെയർ പുരസ്കാരം ലഭിച്ചപ്പോൾ അച്ഛൻ തനിക്ക് എഴുതിയ കത്ത് ദീപിക പുറത്തുവിട്ടിരുന്നു.
Read Moreബോളിവുഡ് നടി കൃതികാ ചൗധരി മരിച്ച നിലയിൽ
മുംബൈ: ബോളിവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സബർബൻ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൃതികയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന അയൽവാസിയുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ നിലയിൽ കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. അയൽവാസി നൽകിയ വിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 3.45 ന് സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് കൃതികയാണെന്ന് തിരിച്ചറിഞ്ഞത്. വീടിന്റെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് വിവരം.ഹരിദ്വാർ സ്വദേശിയായ കൃതിക 2013 ൽ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രമായ റജ്ജോയിൽ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷൻ പരന്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്.
Read Moreകാർമൽ സ്കൂളിൽനിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ… സരിതാനാ സനന്ദാ… കണ്ണാ നീ തൂങ്കടാ… എൻ കണ്ണാ നീ തൂങ്കടാ…’’ ലോകസിനിമയെ വിസ്മയിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 പ്രേക്ഷകരെ നിർത്തിയത് ആകാംക്ഷയുടെ മുൾമുനയിലാണ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്ന ചോദ്യത്തിന് ഉത്തരം തേടി ജനം തിയറ്ററുകളിലെത്തി. എന്നാൽ, സിനിമകണ്ടിറങ്ങിയവരുടെ ചുണ്ടിൽ നിന്നത് ഈ ഗാനമാണ്. ദേവസേന ബാഹുബലിക്കായി പാടിയ പാട്ട് പ്രേക്ഷകർ ഏറ്റെടുത്തു. അപ്പോഴും ഈ തമിഴ്പാട്ടിന് ജീവൻ നൽകിയത് ഒരു മലയാളിയാണെന്ന് എത്രപേർക്കറിയാം? പിന്നണിയിൽനിന്ന് ഈ പാട്ടിന് ജീവൻ പകർന്നത് മലയാളികളുടെ പ്രിയ ഗായിക നയന നായരാണ്. ടിവി റിയാലിറ്റി ഷോകളിലൂടെ നയന കുടുംബസദസുകൾക്ക് പ്രിയങ്കരിയായിട്ട് അധികനാളായിട്ടില്ല. മലയാളസിനിമയിൽ ശോഭിച്ചുതുടങ്ങിയപ്പോഴാണ് തമിഴ് സിനിമാലോകത്തേക്ക് നയന ക്ഷണിക്കപ്പെടുന്നത്. മലയാളത്തിൽനിന്നു വളർന്ന് ഇന്ത്യൻ സിനിമയിലെ മികച്ച ശബ്ദസാന്നിധ്യമായി മാറിയ നയന ദീപികയോട് സംസാരിക്കുന്നു. സംഗീതാഭിരുചി കുട്ടിക്കാലം മുതൽ ഓർമവച്ച കാലം മുതൽ…
Read Moreസെയ്ഫിന്റെ മകൾ സാറയും സിനിമയിലേക്ക്
സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നു സാറ പറഞ്ഞപ്പോൾ, സെയ്ഫ് അലിഖാൻ മകളെ ന്യൂയോർക്കിൽ വിട്ടു പഠിപ്പിച്ച് ജീവിതം സേഫാക്കുകയാണ് ആദ്യം ചെയ്തത്. ഇപ്പോൾ അഭിനയത്തിലും സെയ്ഫാകാൻ ഒരുങ്ങുകയാണ് ഇരുപത്തിമൂന്നുകാരി സാറ അലി ഖാൻ. സുശാന്ത് സിങ് രജ്പുത്തിനെ നായകനാക്കി സംവിധായകൻ അഭിഷേക് കപൂർ ഒരുക്കുന്ന പുതിയ ചിത്രം കേദർനാഥിൽ സാറയാണു നായിക. ബോളിവുഡിലേക്കുള്ള അരങ്ങേറ്റവാർത്തയോടൊപ്പം ചില്ലറ ഗോസിപ്പുകളും ഉയരുന്നുണ്ട്. അനിൽ കപൂറിന്റെ മകൻ ഹർഷ് വർധൻ കപൂറുമായുള്ള സാറയുടെ അടുപ്പമാണു സംസാരവിഷയം. ഇരുവരും അടുത്തിടെ ഒരു സിനിമ കാണാൻ പോയിരുന്നു. കണ്ടതാകട്ടെ അമ്മ അമൃത സിങ് അഭിനയിച്ച ഹിന്ദി മീഡിയം എന്ന ചിത്രവും. പ്രേക്ഷകരുടെ കൈയടിയും ആവേശവും കണ്ട സാറ ത്രില്ലടിച്ചു. മകളെപ്പോലെ അച്ഛന് ത്രില്ലടിക്കാനാവില്ലല്ലോ. ബി ടൗണ്‍ പഴയ “ഠ’വട്ടമൊന്നുമല്ലെന്നും സീനാകെ മാറിയിട്ടുണ്ടെന്നുമൊക്കെ സെയ്ഫ് ഒരു സേഫ്റ്റിക്ക് വേണ്ടി മകളെ ഉപദേശിച്ചിട്ടുണ്ടത്രേ!
Read Moreഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു! മോഹന്‍ലാല്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും: ബാഹുബലി നായിക
ആയിരം കോടി ബജറ്റിൽ ഒരുങ്ങുന്ന മഹാഭാരതം എന്ന ചിത്രത്തെക്കുറിച്ചാണ് ഇപ്പോൾ ഇന്ത്യൻ സിനിമാ ലോകത്തെ സംസാരവിയം. ബാഹുബലിയെക്കൾ മുകളിലായിരിക്കും മോഹൻലാൽ നായകനായി എത്തുന്ന മഹാഭാരതം എന്ന് ചിലർ പറയുന്നു. മഹാഭാരതത്തിൽ ഭീമനെ അവതരിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ച് പറയുന്പോൾ ബാഹുബലി യി ലെ ദേവസേന അനുഷ്ക ഷെട്ടിക്കു നൂറു നാവാണ്. മഹാഭാരതം റിലീസ് ആകുന്നതോടെ മോഹൻലാൽ സാർ രാജ്യത്തിന്റെ മുഴുവൻ പ്രിയതാരമായി മാറും. മഹാഭാരതകഥയും അതിലെ വീരപുരുഷന്മാരും ഓരോ ഭാരതീയന്റെയും മനസിൽ ദൈവങ്ങൾക്ക് തുല്യമാണ്. അതുകൊണ്ട് വെള്ളിത്തരയിൽ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളോടും ഈ ആരാധന തോന്നുന്നത് സ്വാഭാവികം. വി.ആർ. ചോപ്രയുടെ നിർമാണത്തിൽ പണ്ട് ടെലിവിഷൻ സീരിയലായി പുറത്തുവന്ന മഹാഭാരതത്തെ ഇപ്പോഴും ഓർക്കുന്നു. ഞാൻ വളരെ കുട്ടിയായിരിക്കുന്പോഴാണ് ദൂരദർശനിൽ മഹാഭാരതം സീരിയൽ കണ്ടത്. അതിൽ ശ്രീകൃഷ്ണനായി വന്ന നിതീഷ് ഭരദ്വാജിനെയും കർണനായി വന്ന പങ്കജ് ധീറിനെയുമൊക്കെ ദൈവമായാണ് അന്ന്…
Read More