ബാഹുബലിയുടെ റിലീസിനു ശേഷം അവധി ആഘോഷിക്കാൻ അമേരിക്കയിൽ പോയി മടങ്ങിയെത്തിയ പ്രഭാസിന്റെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പൂർണമായും ക്ലീൻ ഷേവ് ചെയ്താണ് അദേഹം എത്തിയിരിക്കുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിൽ പ്രഭാസ് എത്തുന്ന പുതിയ ചിത്രം സാഹോയിലും ഇതേ ഗെറ്റപ്പിലാകും അദ്ദേഹമെത്തുക. 150 കോടി മുതൽമുടക്കിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയുന്നത് സുജിത്താണ്. ജൂലൈയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് തിയറ്ററുകളിൽ എത്തുന്നത്.
Read MoreCategory: Movies
മുരളി ഗോപി സംവിധാനം ചെയ്യും
അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ മലയാള സിനിമയിൽ വ്യക്തമായ സാന്നിധ്യമറിയിച്ച മുരളി ഗോപി സംവിധായകനാകാനൊരുങ്ങുന്നു. നിലവിൽ ഒട്ടേറെ പ്രോജക്ടുകളാണു മുരളി ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇവയെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞാൽ സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്കു മുരളി ഗോപി കടക്കും. മൂന്നു സിനിമകളാണു മുരളി ഗോപിയുടെ തിരക്കഥയിൽ അണിയറയിലൊരുങ്ങുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം മുരളി ഗോപിയും പ്രധാന വേഷത്തിലെത്തുന്ന ടിയാൻ, പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ലൂസിഫർ, ദിലീപും തമിഴ് നടൻ സിദ്ധാർഥും ഒന്നിക്കുന്ന കുമാരസംഭവം എന്നിവയാണീ ചിത്രങ്ങൾ.
Read Moreചാന്ദ്നി വിവാഹിതയായി; ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരൻ
മലയാളത്തിലെ ആദ്യ നായിക പി.കെ.റോസിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ച ചാന്ദ്നി വിവാഹിതയായി. ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹച്ചടങ്ങ്. ജെ.സി. ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡിലാണ് റോസിയെ ചാന്ദ്നി അവതരിപ്പിച്ചത്. ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ചാന്ദ്നി സിനിമയിലെത്തിയത്. റോസിയുടെ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ച ചാന്ദ്നിക്ക് ചിത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. ഇതുവരെ മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിനൊരുങ്ങുന്ന വാക്കാണ് ഏറ്റവും പുതിയ ചിത്രം. രണ്ടു ചിത്രങ്ങളിൽ പാടുകയും ചെയ്തു. കൊല്ലം വള്ളക്കടവ് സ്വദേശിയായ പ്രേംകുമാറിന്റെയും ഗീതയുടെയും മകളാണ് ചാന്ദ്നി. ഇപ്പോൾ തിരുവനന്തപുരം കേശവദാസപുരത്താണ് താമസം. തുന്പ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് എം.കോം. പൂർത്തിയാക്കിയ ചാന്ദ്നി ഇപ്പോൾ അവിടെ അധ്യാപികയായി ജോലി ചെയ്യുകയാണ്. മാധ്യമപ്രവർത്തകനായ ഇടപ്പഴഞ്ഞി രാധാകൃഷ്ണന്റെയും ബി.ലേഖയുടെയും മകനായ വിഷ്ണു കൊച്ചിയിലെ സ്വകാര്യ കന്പനിയിൽ…
Read Moreസായ് പല്ലവിയുടെ ഹൊറർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു
അൽഫോണ്സ് പുത്രന്റെ പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. സായ് തമിഴിൽ നായികയാവുന്ന പുതിയ സിനിമയാണ് കരു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സായ് പല്ലവി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. നാഗ ശൈര്യയാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. കരു എന്ന് പറഞ്ഞാൽ പിറക്കാതെ പോയ കുഞ്ഞ് എന്നാണ് അർഥം. പേര് പറയുന്നത് പോലെ തന്നെ സിനിമ ഒരു ഹൊറർ ചിത്രമാണെന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ പറയുന്നത്. മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സായി ഈ ചിത്രത്തിലൂടെ തമിഴിലേക്കും കാലെടുത്തു വച്ചിരിക്കുകയാണ്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റർ ഫേസ്ബുക്കിലുടെ പ്രഭുദേവയും പങ്കുവച്ചിരിക്കുകയാണ്. സിനിമയുടെ ആദ്യ ലുക്ക് പുറത്ത് വന്നതിൽ താൻ സന്തോഷിക്കുകയാണെന്നും എ.എൽ. വിജയ്, സായ് പല്ലവി, നാഗ…
Read Moreവെള്ളാപ്പള്ളി നടേശൻ ദ മാൻ ഓഫ് മാഗ്നാനിമിറ്റി! വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ഡോക്യുമെന്ററി!
പ്രമുഖ സമുദായ നേതാവും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെക്കുറിച്ച് ആദ്യമായി ഒരു ഡോക്യുമെന്ററി അണിയറയിൽ അണിഞ്ഞൊരുങ്ങുന്നു. വെള്ളാപ്പള്ളി നടേശൻ ദ മാൻ ഓഫ് മാഗ്നാനിമിറ്റി എന്ന് പേരിട്ട ഈ ഡോക്യുമെന്ററി കെ.എം. ശരവണദാസ് സംവിധാനം ചെയ്യുന്നു. മയൂര മൂവീസിനുവേണ്ടി അഭിലാഷ് സുകുമാരൻ നിർമിക്കുന്ന ഈ ഡോക്യുമെന്ററിയുടെ സ്വിച്ച് ഒാണും, ചിത്രീകരണവും ഇന്നു രാവിലെ 9.30-ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്നു. ഭക്ഷ്യവകുപ്പു മന്ത്രി പി. തിലോത്തമൻ സ്വിച്ച് ഒാണ് കർമ്മം നിർവഹിച്ചു. ബിഡിജെഎസ് സ്റ്റേറ്റ് സെക്രട്ടറി ഫാ. റിജോ നിരപ്പുകണ്ടം ആദ്യ ക്ലാപ്പ് അടിക്കും. തുടർന്ന് ചിത്രീകരണം വെള്ളാപ്പള്ളി നടേശന്റെ ഭവനത്തിലും പഠിച്ച സ്കൂളിലുമായി നടക്കും.ഒരു സമുദായ നേതാവ് എന്നതിൽ ഉപരിയായി വെള്ളാപ്പള്ളി നടേശന്റെ വ്യക്തി ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന ഒരു ഡോക്യുമെന്ററി ആയിരിക്കും ഇത്. എണ്പതാം വയസിലും, തുറന്ന മനസ്ോടെ ലോകത്തെ കാണുന്ന ഈ…
Read Moreആമിയിൽ നിന്ന് പിന്മാറാൻ കാരണം രാഷ്്ട്രീയമല്ല: വിദ്യാ ബാലൻ
മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്പോൾ വിദ്യാ ബാലനെയായിരുന്നു മലയാളികൾ തങ്ങളുടെ പ്രിയപ്പെട്ട ആമിയായി ആദ്യം കണ്ടിരുന്നത്. എന്നാൽ, പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. നിനച്ചിരിക്കാതെ വിദ്യ പിൻമാറി. മഞ്ജു വാര്യർ ആമിയായി എത്തുകയും ചെയ്തു. വിദ്യയുടെ പിന്മാറ്റത്തെക്കുറിച്ച് അന്ന് കഥകൾ പലതും പ്രചരിച്ചിരുന്നു. ചർച്ചകളും വാഗ്വാദങ്ങളും പൊടിപൊടിച്ചു. വിവാദത്തിൽ രാഷ്്ട്രീയവും മതവുമൊക്കെ കൂടിക്കുഴഞ്ഞു. അന്നൊന്നും പക്ഷേ, വിദ്യ ഒന്നും പറഞ്ഞില്ല. എന്നാൽ കമലിന്റെ ആമിയിൽ നിന്ന് പിന്മാറാൻ വിദ്യക്ക് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ആ കാരണങ്ങൾ വളരെ വൈകി ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ വിദ്യ വെളിപ്പെടുത്തിയിരിക്കുന്നു. ഞാൻ ഒരുപാട് സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് കമലാദാസ്, നിങ്ങളുടെ മാധവിക്കുട്ടി. ആ ചിത്രം തുടങ്ങാൻ അങ്ങേയറ്റം അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ. പക്ഷേ, ഡെങ്കിപ്പനി വന്ന് കിടപ്പിലായപ്പോയി. എന്നാൽ, ഒരു സമയത്ത് കമലിനും എനിക്കുമിടയിൽ വളരെ ക്രിയേറ്റീവായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. തിരക്കഥയുടെ അവസാനരൂപം…
Read Moreഅപർണയുടെ വേഷം നമിതയ്ക്ക്
മഹേഷിന്റെ പ്രതികാരത്തിൽ അപർണ ബാലമുരളി അവതരിപ്പിച്ച ജിംസിയുടെ വേഷം തമിഴിൽ അവതരിപ്പിക്കുന്നത് മലയാള നടി തന്നെ! നമിത പ്രമോദാണ് ഈ വേഷം കൈകാര്യം ചെയ്യുക.കഴിഞ്ഞ വർഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മഹേഷും ജിംസിയുമെല്ലാം പ്രേക്ഷകരെ വളരെയധികം സ്വാധീനിച്ചിരുന്നു. പ്രിയദർശന്റെ സംവിധാനത്തിലൂടെ മഹേഷിന്റെ പ്രതികാരം തമിഴിലും എത്തുകയാണ്. ചിത്രത്തിൽ മഹേഷിന്റെ (ഫഹദ് ഫാസിൽ) വേഷം തമിഴ് നടൻ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്. ഒപ്പം മലയാളത്തിൽ അപർണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് മലയാള നടി നമിത പ്രമോദാണെന്ന് വാർത്ത പ്രിയദർശൻ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഇടുക്കി ജില്ലയുടെ കഥ കൂടിയാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തിൽ പറഞ്ഞത്. തമിഴിലെത്തുന്പോൾ അത് തേനിയുടെ കഥയായിരിക്കുമെന്നാണ് പ്രിയദർശൻ പറയുന്നത്. തമിഴ് നാട്ടിലുള്ളവരുടെ ഇഷ്ടം എന്താണെന്ന്…
Read Moreനുണ പറഞ്ഞിട്ടില്ല; പരിണീതി ചോപ്ര
കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് താൻ പറഞ്ഞതു നുണയാണെന്ന ആരോപണത്തിന് മറുപടിയുമായി ബോളിവുഡ് താരം പരിണീതി ചോപ്ര വീണ്ടും രംഗത്ത്. താൻ ഒരു സന്പന്ന കുടുംബത്തിലെ അംഗമായിരുന്നില്ലെന്നും സൈക്കിളിലാണ് സ്കൂളിൽ വന്നിരുന്നതെന്നും പരിണീതി അടുത്തയിടെ പറഞ്ഞിരുന്നു. എന്നാൽ പരിണീതിയുടെ വാദം പച്ചക്കള്ളമാണെന്ന് താരത്തിനൊപ്പം പഠിച്ചയാൾ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് സംഭവം വലിയ വാർത്തയായത്. ഇതിനെതിരേ താരം അന്നു തന്നെ രംഗത്തു വന്നിരുന്നു. പരിണീതി വലിയ കുടുംബത്തിലെ അംഗമായിരുന്നുവെന്നും അവർ നുണ പറയുകയാണെന്നും സഹപാഠിയായ ഖാനു ഗുപ്തയാണ് വെളിപ്പെടുത്തിയത്. പരിണീതി സൈക്കിളിൽ സ്കൂളിൽ വന്നിരുന്നുവെന്ന വാദം തെറ്റാണെന്നും താരത്തിന്റെ പിതാവിന് കാറുണ്ടായിരുന്നെന്നും ഗുപ്ത വെളിപ്പെടുത്തി. ഇതോടെയാണ് താരം നുണ പറഞ്ഞുവെന്ന ആരോപണം വാർത്തയായത്. ഈ ആരോപണത്തിൽ വിശദീകരണവുമായാണ് പരിണീതി രണ്ടാമതും രംഗത്ത് വന്നിരിക്കുന്നത്. താൻ നുണ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖാനിക്കപ്പെടുകയായിരുന്നുവെന്നുമാണ് താരത്തിന്റെ വിശദീകരണം. അംബാല സ്കൂളിലാണ് ഞാനും സഹോദരന്മാരും പഠിച്ചത്.…
Read Moreതമിഴിൽ മെഗാ ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം! നായിക നയൻതാരയോ അനുഷ്കയോ
തമിഴിൽ മെഗാ ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം സംഘമിത്രയിൽ നയൻതാരയോ അനുഷ്കയോ നായികയായേക്കും. ആദ്യം ഈ ചിത്രത്തിൽ നായികയായി ശ്രുതി ഹാസനെയാണ് പരിഗണിച്ചിരുന്നത്. പിന്നീടു പലരുടെയും പേരുകൾ പറഞ്ഞുകേട്ടു. ഇപ്പോൾ നയൻതാര, അനുഷ്ക ഷെട്ടി എന്നീ പേരുകളാണ് സജീവമെങ്കിലും നയൻതാരയ്ക്കു തന്നെയാണു മുൻതൂക്കം. ഒരു ഓണ്ലൈൻ മാധ്യമം ആരാധകർക്കിടയിൽ നടത്തിയ സർവേയിലാണ് നയൻസിനു മുൻതൂക്കം ലഭിച്ചത്. നയൻസിനും അനുഷ്കയ്ക്കും പുറമേ തമന്ന, കാജൽ അഗർവാൾ, ഹൻസിക എന്നിവരും സർവേ പട്ടികയിലുണ്ടായിരുന്നു. സ്ത്രീകേന്ദ്രീകൃത സിനിമകളിലെ മികച്ച പ്രകടനമാണ് അനുഷ്കയെയും നയൻതാരയെയും മുന്നിലെത്തിച്ചത്. ചരിത്രകഥ പറയുന്ന ചിത്രങ്ങൾ അഭിനയിച്ച് അനുഷ്ക തിളങ്ങിയപ്പോൾ ഹൊറർ ചിത്രങ്ങളിൽ അഭിനയിച്ചാണ് നയൻതാര തിളങ്ങിയത്. സംഘമിത്രയിൽ ഇവരിൽ ആരായാലും പൊളിക്കുമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഒരു ചിത്രത്തിനായി നയൻതാര രണ്ടു വർഷക്കാലം നീട്ടിവയ്ക്കുമോ എന്നാണ് അണിയറപ്രവർത്തകർ സംശയിക്കുന്നത്. തെൻട്രൽ ഫിലിംസിന്റെ ബാനറിൽ സുന്ദർസി ഒരുക്കുന്ന ചിത്രത്തിൽ…
Read Moreപ്രഭാസും ദുൽഖറും ഒന്നിക്കുന്നു; സിനിമയിലല്ല…
തെന്നിന്ത്യയിലെ രണ്ടു യുവ സൂപ്പർതാരങ്ങൾ ഒന്നിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനും ഒപ്പം ബാഹുബലിയും. ഒരു പ്രമുഖ മൊബൈലിനു വേണ്ടിയാണ് സൂപ്പർ താരങ്ങൾ ഒരുമിച്ച് സ്ക്രീനിലെത്തുന്നത്. പരസ്യങ്ങളിൽ വലിയ താൽപ്പര്യം കാണിക്കാത്ത പ്രഭാസ് ഈ മൊബൈൽ കന്പനിയുടെ ഇന്ത്യ ബ്രാൻഡ് അംബാസിഡറാകാൻ തയ്യാറാവുകയായിരുന്നു. ഈ കന്പനിയുടെ കേരള ബ്രാൻഡ് അംബാസഡറാണ് ദുൽഖർ സൽമാൻ. ഇതിന്റെ പരസ്യ ചിത്രത്തിനായാണ് താരങ്ങൾ ഒന്നിക്കുന്നത്. വിരാട് കോഹ്ലി, ആലിയ ഭട്ട്, ശ്രുതി ഹാസൻ, ദിൽജിത്ത് ദോഷൻ എന്നിവരും ഈ കന്പനിയുടെ അംബാസഡർമാരാണ്. ബാഹുബലി ചിത്രീകരണ സമയത്ത് പത്തു കോടിയിലേറെ രൂപയുടെ പരസ്യ ചിത്രങ്ങളാണ് പ്രഭാസ് ഉപേക്ഷിച്ചത്.
Read More