ബാഹുബലിയുമായി ബന്ധപ്പെട്ട എന്തും വാർത്തയാണ്. ഇപ്പോൾ ബാഹുബലി എന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററിൽ ഇടം ലഭിക്കാതെപോയവർ ആരെല്ലാം എന്നതാണ്. ഇതിൽ ഒന്നാമത് കേട്ട പേര് നടി ശ്രീദേവിയുടെയാണ്. ബാഹുബലിയിലെ പ്രധാന റോളായ ശിവകാമിയായി ആദ്യമായി രാജമൗലി പരിഗണിച്ചത് നടി ശ്രീദേവിയെ ആയിരുന്നു. എന്നാൽ പുലി എന്ന സിനിമയുടെ ഡേറ്റ് ക്ലാഷ് ആയതിനാൽ ശ്രീദേവി ആ റോൾ സ്വീകരിച്ചില്ല എന്നതായിരുന്നു ആദ്യം പുറത്തു വന്ന വാർത്ത. എന്നാൽ വന്പൻ പ്രതിഫലം ആവശ്യപ്പെട്ടതിനെത്തുടർന്നു ശ്രീദേവിയെ ഒഴിവാക്കി പകരം രമ്യാ കൃഷ്ണനെ തീരുമാനിക്കുകയായിരുന്നു എന്നാണ് പിന്നീടു പുറത്തുവന്ന വാർത്ത. ഇതിനു പിന്നാലെ ആരൊക്കെ ബാഹുബലി റോൾ നിരാകരിച്ചു എന്നത് ചർച്ചയാകുകയാണ്. അതിൽ ഒന്ന് മലയാളത്തിന്റെ സ്വന്തം നയൻതാരയാണ്. ദേവസേനയുടെ റോളിലേക്ക് ആദ്യം നയൻതാരയെ പരിഗണിച്ചിരുന്നു. എന്നാൽ നയൻതാരയ്ക്കും പ്രശ്നമായത് ഡേറ്റ് തന്നെ. ബാഹുബലി ഒന്നാം ഭാഗത്തിന്റെ സമയത്ത് തമിഴ്…
Read MoreCategory: Movies
ബോളിവുഡിനെ ഞെട്ടിച്ച് ആലിയ ഭട്ട
ബോളിവുഡിന്റെ പ്രിയ നടി ആലിയ ഭട്ടിന്റെ ഫോട്ടോ ഷൂട്ട് ആരാധകരെ ഞെട്ടിച്ചിരിക്കുന്നു. ആലിയ തന്റെ പുതിയ ടോപ് ലെസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. പ്രമുഖ നടിമാരുടെ ടോപ്പ് ലെസ് ചിത്രങ്ങളെല്ലാം വൈറലുാകുന്നുണ്ടെങ്കിലും ആലിയയുടെ ചിത്രങ്ങൾ വൻ പ്രചാരം നേടിയിരിക്കുകയാണ്. കഴിഞ്ഞ തവണ ബിക്കിനിയിലെത്തി തരംഗമായ ആലിയ ഇത്തവണ ടോപ്പ് ലെസ് പരീക്ഷിച്ചിരിക്കുകയാണ്. ഹോട്ട് പിക്ചർ എന്ന് ഒറ്റ വാക്കിൽ വിളിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് ആലിയ പങ്കുവച്ചിരിക്കുന്നത്. ടോപ്പ് ഇല്ലാത്തതിനാൽ ശരീരം മറയ്ക്കാനായി താരം ഉപയോഗിച്ചിരിക്കുന്നത് കറുത്ത നിറമുള്ള പൂച്ചയാണ്. പൂച്ചകുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ്. നടിയുടെ ഹോട്ട് ചിത്രങ്ങൾ കാമറയിൽ പകർത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫറായ ദാബു രത്നാനിയാണ്. ദാബു തന്നെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലുടെ ആലിയയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ആലിയ മാത്രമല്ല ദിഷ പട്ടാണിയും ദാബു രത്നാനിയുടെ ടോപ്പ് ലെസ് ഫോട്ടോ ഷൂട്ടിലുണ്ടായിരുന്നു. ബോളിവുഡിലെ…
Read Moreബാഹുബലി ഇനി സീരിയലായും കാണാം
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പരന്പരയായി പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുന്നു. ചിത്രത്തിന്റെ നിർമാതാവ് ശോബു യാർലഗദ്ദയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ ഹിറ്റ് സിനിമയായി, ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മുന്നേറുന്നതിനിടെയാണ് ഇത്തരമൊരു വാർത്ത എത്തിയിരിക്കുന്നത്. ഹിന്ദിയിലാകും ആദ്യം പരന്പര എത്തുക. ടിവി സീരിയലുകൾ ആളുകളെ ഏറെ സ്വാധീനിക്കുമെന്നത് കണക്കിലെടുത്താണ് ഈ നീക്കം. സാധാരണ സീരിയലുകൾ വലിച്ചു നീട്ടി വർഷങ്ങളോളം കാണിക്കുന്ന പതിവ് തെറ്റിച്ചുകൊണ്ട് വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ, പത്തോ പതിനഞ്ചോ എപ്പിസോഡുകൾക്കുള്ളിൽ പരന്പരയാക്കാനാണ് തീരുമാനം. ബാഹുബലി സീരിയലാക്കുന്ന കാര്യം മുൻപ് രാജമൗലി തന്നെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ആരൊക്കെയാണ് സീരിയലിൽ കഥാപാത്രങ്ങളായി എത്തുകയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല.
Read Moreതൃഷയെ മറികടന്ന് വിക്രത്തിന്റെ നായിക കീർത്തി
കീർത്തി സുരേഷിന്റെ ടൈം ബെസ്റ്റ് ടൈമെന്നാണ് ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമാലോകം പറയുന്നത്. തമിഴിൽ വിജയ്, സൂര്യ, തെലുങ്കിൽ പവൻ കല്യാണ്‍. വന്പൻ താരങ്ങൾ തുടർച്ചയായി നായികയായി പരിഗണിക്കുന്ന താരത്തിന് ഏറ്റവും പുതിയ ഓഫർ വന്നിരിക്കുന്നത് ബ്രഹ്മാണ്ഡ സംവിധായകരുടെ നായകൻ ചിയാൻ വിക്രത്തിൽ നിന്നാണ്. അതും ഗ്ളാമർ താരം തൃഷയെ വരെ മറികടന്ന്. സൂപ്പർഹിറ്റുകളുടെ ഉൽപ്പാദകനായ ഹരിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട താരം വിക്രവും ഒന്നിക്കുന്ന പുതിയ ചിത്രം സാമി 2 ൽ നായികയായി പരിഗണിക്കുന്നത് കീർത്തിയെ ആണ്. ഈ വർഷം അവസാനത്തോടെ പുറത്തുവരുന്ന സിനിമ ജൂലൈയിൽ ആരംഭിക്കും. സിനിമയിലെ മറ്റു താരങ്ങളെ നിർണയിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവർ. സിനിമയിൽ തൃഷയും ഉണ്ടാകുമെങ്കിലും രണ്ടു നായികമാരിൽ പ്രധാനവേഷം കീർത്തിക്കാണ്. ആദ്യ ഭാഗത്തെ നായികയായ തൃഷ സിനിമയിൽ വെറും പതിനഞ്ചോ ഇരുപതോ മിനിറ്റ് മാത്രമേ ഉണ്ടാകൂ. താരത്തിന്റെ കരിയർ ഗ്രാഫ് കണ്ടാണ് ഈ…
Read Moreമകളുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കരുത്; ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം: ദുല്‍ഖര്‍
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാലിനും കഴിഞ്ഞദിവസമാണ് ഒരു പെണ്കുഞ്ഞു പിറന്നത്. ഈ വിവരം ഉടന്‍ ഏറെ സന്തോഷത്തോടെ താരം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെച്ചിരുന്നു. അതിനു ശേഷമാണ് ദുല്‍ഖര്‍ മാധ്യമങ്ങളോടായി ഒരു കാര്യം അപേക്ഷിച്ചത്. തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രം തങ്ങളെ സ്നേഹിക്കുന്ന ആരും പ്രചരിപ്പിക്കരുതെന്നും, ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കണമെന്നും ദുല്‍ഖര്‍ കുറിച്ചു. ട്വിറ്ററിലൂടെയാണ് താരം എല്ലാവരോടുമായി ഈക്കാര്യം അപേക്ഷിച്ചിരിക്കുന്നത്. കുഞ്ഞുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തന്നാലാകുന്നതിന്റെ പരമാവധി നിങ്ങളുമായി പങ്കുവെക്കാന്‍ ശ്രമിക്കുമെന്നും താരം ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ദുല്‍ഖറിനും അമാലിനും പെണ്‍കുഞ്ഞ് പിറന്നത്. തൊട്ടുപിന്നാലെ മകളെന്ന രീതിയില്‍ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
Read Moreമലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേരളത്തിൽ ബാഹുബലി തരംഗം ആഞ്ഞടിക്കുന്പോൾ ചങ്കിടിച്ച് മലയാളസിനിമ. മലയാളത്തിൽ പുലിമുരുകൻ എന്ന എക്കാലത്തെയും ക്രൗഡ് പുള്ളർ സിനമയ്ക്കുശേഷം വന്പൻ ഹിറ്റുകളൊന്നും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്പോഴാണ് ബാഹുബലിയുടെ വരവ്. 10 കോടിരൂപയ്ക്കാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എടുത്തത്. ആദ്യദിനം തന്നെ 5.45 കോടിരൂപ കളക്ഷൻ നേടിയെന്നാണ് കണക്ക്. ഇപ്പോഴും തിയറ്ററുകളിൽ അഡ്വാൻസ് ബുക്കിംഗിനുള്ള തിരക്കാണ്. ഈ ഒരുഅവസരത്തിൽ േ മയ്മാസത്തിൽ റിലീസിനൊരുങ്ങുന്ന മലയാളസിനിമകളുടെ എണ്ണം കേട്ടാൽ ഞെട്ടും. ചെറുതും വലുതുമായ ഏഴു ചിത്രങ്ങളാണ് റിലീസിനായി തയാറെടുക്കുന്നത്. എന്നാൽ ഇതിൽ എത്ര ചിത്രങ്ങൾക്ക് തിയറ്റർ ലഭിക്കുമെന്ന കാര്യത്തിൽ യാതൊരുറപ്പുമില്ല. കാരണം ബാഹുബലിയെ കൈവിടാൻ തിയറ്ററുകൾ ഒരുക്കമല്ല എന്നതു തന്നെ. മേയ് അവസാനത്തോടെ റംസാൻ വ്രതം ആരംഭിക്കുമെന്നതിനാൽ ഈ മലയാളചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കാനും കഴിയില്ല. കാരണം നോന്പുകാലത്ത് വലിയൊരുവിഭാഗം തിയറ്ററുകളിൽ നിന്നും മാറിനിൽക്കും എന്നതുതന്നെ. മലബാറിൽ വ്രതക്കാലത്ത് സിനിമകൾ റിലീസ് ചെയ്യുന്നത്…
Read Moreഎവിടെയൊക്കെയോ പിടിവിട്ട “ലക്ഷ്യം’
ചില കഥകൾ അങ്ങനെയാണ്. തൂലികയിൽ വിരിയുംപോലെ ദൃശ്യവത്കരിക്കുക അസാധ്യം. അത്തരമൊരു ത്രഡിനാണ് ജിത്തു ജോസഫ് തന്നാൽ കഴിയും വിധമുള്ള തിരക്കഥാ ഭാഷ്യം നല്‍കിയത്. ലക്ഷ്യം തെറ്റി പോകാവുന്ന കഥയെ ലക്ഷ്യത്തിലേക്ക് നയിക്കാൻ തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം കഥയെ സിനിമാറ്റിക് ആക്കി മാറ്റാനുള്ള നുറുക്കുവഴികൾ പരീക്ഷിക്കാൻ സംവിധായകൻ അൻസാർ ഖാൻ മടിച്ചപ്പോൾ ത്രില്ലർ ചിത്രം പലയിടത്തും ഇഴഞ്ഞു നീങ്ങി. ഇതുപോലൊരു കഥയെ ആദ്യ സംവിധാന സംരംഭത്തിൽ അൻസാർ ഖാൻ ഒരുവിധത്തിൽ ലക്ഷ്യത്തിൽ എത്തിച്ചുവെന്ന് പറയാൻ മാത്രമേ സാധിക്കൂ. കുറ്റവാളികളും കാടും സസ്പെൻസും എല്ലാം സംവിധായകൻ കൃത്യമായ ഇടങ്ങളിൽ സംയോജിപ്പിച്ചിട്ടുണ്ടെങ്കിലും ഒഴുക്കില്ലാത്ത പുഴയിൽ പെട്ട പൊങ്ങുതടിപോലെ ചിത്രം ചിലയിടങ്ങളിൽ സ്റ്റക്കായി നിൽക്കുന്നുണ്ട്. മനസുകൾ തമ്മിലുള്ള സംഘർഷത്തെ ചിത്രീകരിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. കഥയ്ക്കുള്ളിലെ ഉൾകഥകളുടെ അലട്ടൽ ഓരോരുത്തരെയും സ്ക്രീനിലേക്ക് കണ്ണുംനട്ടിരിക്കാൻ പ്രേരിപ്പിക്കും. കണ്ണു തെറ്റിയാൽ കഥയുടെ പോക്കിന് അനുസരിച്ച് സഞ്ചരിക്കാൻ…
Read Moreപ്രഭാസിന് ലോകത്തിന്റെ അംഗീകാരം! ഈ നേട്ടം സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യൻ താരം
ബാഹുബലി 2 അന്താരാഷ്്ട്രതലത്തിലും വിജയ തേരോട്ടം നടത്തുന്പോൾ രാജമൗലിയുടെ നായകൻ പ്രഭാസിനെത്തേടി ലോകത്തിന്റെ അംഗീകാരം എത്തി. ലോകപ്രശസ്ത വ്യക്തികൾക്ക് മെഴുകു പ്രതിമകൾ നിർമിച്ച് ആദരം ഒരുക്കുന്ന മാഡം ത്യൂസാഡ്സ് മ്യൂസിയത്തിൽ ബാഹുബലിയും ഇടം നേടി. രാജമൗലിയുടെ അമരേന്ദ്ര ബാഹുബലി അതേ തലയെടുപ്പോടെ ബാങ്കോങിലെ മാഡം ത്യൂസാഡ്സിലും നിൽക്കുന്നു. ബാഹുബലി സിനിമയുടെ യുദ്ധപശ്ചാത്തലത്തിൽ പടച്ചട്ടയണിഞ്ഞ് നിൽക്കുന്നതാണ് പ്രതിമ.തെന്നിന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു താരത്തിന് മാഡം ത്യൂസാഡ്സിന്റെ ആദരം ലഭിക്കുന്നത്. അമിതാഭ് ബച്ചൻ, സച്ചിൻ, ഷാരുഖ് ഖാൻ, കരീന കപൂർ, ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് തുടങ്ങിയ സിനിമാ താരങ്ങൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമയും ത്യുസാഡ്സിൽ ഉണ്ട്. ബാഹുബലി ചിത്രീകരണത്തിനിടെ കഴിഞ്ഞ വർഷമാണ് ത്യുസാഡ്സ് അധികൃതരെത്തി പ്രഭാസിന്റെ അളവും തൂക്കുവും ശേഖരിച്ചത്. 350 ചിത്രങ്ങളും, മുടി, കണ്ണ് തുടങ്ങിയവയുടെ കൃത്യമായ മോഡലുകളും പരീക്ഷിച്ചാണ് മടങ്ങിയത്.
Read Moreശ്രീദേവിയുടെ നഷ്ടം! ശിവകാമിയായി അഭിനയിക്കാന്‍ ശ്രീദേവി ചോദിച്ചത് നിലവില്‍ ഉണ്ടായിരുന്ന പ്രതിഫലത്തേക്കാള്‍ ഇരട്ടി തുക
ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് നടി രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി കഥാപാത്രം. ബാഹുബലിയിലെ രാജമാതാവാണ് ശിവകാമി. മഹിഴ്മതി എന്ന രാജ്യത്തിന്റെ ശക്തമായ തീരുമാനങ്ങൾ എടുക്കുന്നയാളാണ് ശിവകാമി ദേവി. ശിവകാമിയുടെ വേഷത്തിൽ അഭിനയിക്കുന്നതിനായി ആദ്യം സംവിധായകൻ രാജമൗലി സമീപിച്ചത് രമ്യ കൃഷ്ണനെ ആയിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ശിവകാമി ദേവിയുടെ വേഷം ചെയ്യുന്നതിന് ആദ്യം സംവിധായകൻ രാജമൗലി സമീപിച്ചത് നടി ശ്രീദേവിയുടെ അടുത്തായിരുന്നു. ബാഹുബലിയുടെ കഥ ഇഷ്ടമായിട്ടും ശ്രീദേവി ഈ സിനിമയിൽ അഭിനയിക്കാത്തതിന് കാരണം പ്രതിഫലമായിരുന്ന്രതേ. നിലവിൽ ഉണ്ടായിരുന്ന പ്രതിഫലത്തേക്കാൾ ഇരട്ടി തുകയായിരുന്നു നടി ചോദിച്ചത്. എന്നാൽ ഇത് നൽകാത്തതിനെ തുടർന്ന് നടി സിനിമയിൽ നിന്നു മാറി. തുടർന്ന് സംവിധായകൻ രമ്യയെ തേടി എത്തുകയായിരുന്നു.
Read More6000 വിവാഹാലോചനകള്‍ തള്ളി പ്രഭാസ് ആരുടെ പിന്നാലെ ? ഞെട്ടരുത്..!
ഇത്രയും നാൾ ഇന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ ആരാണെന്ന് ചോദിച്ചാൽ സൽമാൻ ഖാന്റെയും രണ്‍ബീർ കപൂറിന്റെയുമൊക്കെ പേരുകളാണ് മുഴച്ച് കേട്ടിരുന്നത്. എന്നാൽ അവരെയൊക്കെ കടത്തിവെട്ടി മുന്നിലെത്തിയിരിക്കുകയാണ് ബാഹുബലിയിലെ നായകൻ പ്രഭാസ്. പ്രഭാസിന് അടുത്തയിടെ വന്ന വിവാഹാലോചനകളുടെ എണ്ണം കേട്ടാൽ ഞെട്ടും. ബാഹുബലി സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ആറായിരത്തോളം വിവാഹ ആലോചനകളാണത്രെ പ്രഭാസിന് വന്നത്. എന്നാൽ അതൊന്നും തിരിഞ്ഞുപോലും പ്രഭാസ് നോക്കിയില്ല.. അതിന് കാരണം എന്താണെന്നറിയാമോ. ബാഹുബലി എന്ന ചിത്രത്തിലായിരുന്നു പ്രഭാസിന്റെ ശ്രദ്ധ മുഴുവൻ. അതുകൊണ്ടാണ് ഇത്രത്തോളം വിവാഹാലോചനകൾ വന്നിട്ടും പ്രഭാസ് തിരിഞ്ഞു പോലും നോക്കാതിരുന്നത്. ബാഹുബലി കഴിയട്ടെ, എന്നിട്ട് മതി എന്നായിരുന്നുവത്രെ പ്രഭാസിന്റെ നിലപാട്… എന്നാൽ അതു മാത്രമല്ല, പ്രഭാസ് കല്യാണം വേണ്ടെന്ന് വയ്ക്കാൻ കാരണം എന്നാണ് ഇപ്പോൾ കേൾക്കുന്നത്. ബാഹുബലിയും നായിക ദേവസേനയും തമ്മിൽ ശരിക്കും പ്രണയത്തിലാണത്രെ. മിർച്ചി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി…
Read More