അധ്യാപികയായി പ്രിയങ്ക നായർ എത്തുന്നു. ഭഗത് മാനുവൽ നായകനാകുന്ന സുഖമാണോ ദാവീദേ എന്ന ചിത്രത്തിലാണ് പ്രിയങ്കയുടെ അധ്യാപകവേഷം. നവാഗതരായ അനൂപ് ചന്ദ്രനും രാജ്മോഹനും ചേർന്നാണു ചിത്രം സംവിധാനം ചെയ്യുന്നത്. ജലത്തിലെ ശക്തമായ സ്ത്രീ കഥാപാത്രത്തിനുശേഷമാണ് പ്രിയങ്ക ഈ ചിത്രത്തിലെത്തുന്നത്. ബിജുക്കുട്ടൻ, നിർമൽ പാലാഴി, സുധീർ കരമന, ഷമ്മി തിലകൻ, നോബി, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ മാസ്റ്റർ ചേതൻലാൽ, ആര്യ, അഞ്ജു അരവിന്ദ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൃഷ്ണ പൂജപ്പുര രചന നിർവഹിക്കുന്ന ചിത്രം പാപ്പി ക്രിയേഷൻസിന്റെ ബാനറിൽ കെ.ജെ. ടോമി കിരിയാന്തനാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.
Read MoreCategory: Movies
സീൻ ലീക്കിംഗ് ഒന്നും ആരാധകർക്കു പ്രശ്നമല്ല ! ഗ്രേറ്റ് ഫാദറിനെ സ്വീകരിക്കാൻ വലിയ ഒരുക്കവുമായി മമ്മൂട്ടി ഫാൻസ്
കൊച്ചി: നവാഗതനായ ഹനീഫ് അദാനി മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ ഗ്രേറ്റ് ഫാദർ ഈ മാസം 30 നു റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ ഒരു രംഗം പുറത്തുവന്നത് ആദ്യമൊരു അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും ഇപ്പോൾ പതിന്മടങ്ങു ആവേശത്തിൽ തന്നെയാണ് ലോകമെങ്ങുമുള്ള മമ്മൂട്ടി ആരാധകർ. പുറത്തുവന്ന രംഗം കണ്ടതോടെ കുടുംബ പ്രേക്ഷകർ കൂടുതലായി സിനിമയെ ഏറ്റെടുക്കും എന്ന വിശ്വാസമാണ് ഫാൻസിന് . ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഇതിനിടെ അമേരിക്കയിലെ മമ്മൂട്ടി ആരാധകർ പരിപൂർണമായും വിദേശികളായ മമ്മൂട്ടി ഫാൻസിനെ അണിനിരത്തി നിർമ്മിച്ച ടീസർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ് . നേരത്തെ ചിത്രത്തിന്റെ അണിയറ ശില്പികൾ പുറത്തു വിട്ട ടീസർ ഒരു കോടി വ്യൂവേഴ്സ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. ഈ ഒഫീഷ്യൽ ടീസറിനെ അനുകരിച്ചാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ അമേരിക്കൻ ഘടകം…
Read Moreഒഴിഞ്ഞുമാറി പഴയ പ്രണയജോഡികൾ
സിനിമാ താരങ്ങളായ രണ്‍വീർ സിംഗും ദീപിക പദുക്കോണും തമ്മിലുണ്ടായിരുന്ന ബന്ധം തകർന്നതോടെ ഇരുവരും പരസ്പരം കാണാനുള്ള സഹാചര്യം ഒഴിവാക്കുകയാണെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിയിലാണ് ദീപികയുടെ കൂടെ നിൽക്കാൻ താൽപര്യമില്ലാതെ രണ്‍വീർ സിംഗ് മാറിനിന്നത്. ദീപികയുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കേണ്ടി വരുമെന്ന് കരുതി താരം റെഡ് കാർപ്പറ്റിലൂടെയുള്ള നടത്തവും വേണ്ടെന്നുവച്ചിരുന്നു. ഇരുവർക്കുമിടയിൽ പ്രശ്നം നിലനിൽക്കുന്നതിനാൽ പരസ്പരം ഒഴിവാക്കിയിരിക്കുകയാണ് താരങ്ങൾ. അതാണ് പൊതുപരിപാടിയിലും ഉണ്ടായത്. ഇതേ അവസ്ഥ ഷാഹിദ് കപൂറിന്റെ ജന്മദിന പാർട്ടിയിൽ വച്ചുമുണ്ടായി. ഇരു താരങ്ങളും കണ്ടതായി നടിക്കാതെ പരസ്പരം ഒഴിവാക്കുകയായിരുന്നു. പദ്മാവതി എന്ന സിനിമയുടെ സംവിധായകനായ സഞ്ജയ് ലീലബെൻസാലിയാണ് ഇരുവരെയും ഒന്നിച്ചു നിലനിർത്തുന്നതിനായി കഷ്ടപ്പെടുന്നത്. അതിന് പിന്നിൽ മറ്റൊരു കാരണവുമുണ്ട്. ഈ വർഷം റിലീസിനായി തയാറെടുക്കുന്ന പദ്മാവതിയിൽ നായികാ നായകന്മാരായി എത്തുന്നത് ദീപികയും രണ്‍വീറുമാണ്. ഇതോടെ ഇരുവരും തമ്മിലുള്ള പിണക്കത്തിൽ സമ്മർദത്തിലായിരിക്കുന്നത്…
Read Moreആമിയുടെ സുഹൃത്തായി ജ്യോതികൃഷ്ണ
മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ആമിയുടെ ആത്മസുഹൃത്തായ മാലതിയെ അവതരിപ്പിക്കുന്നത് ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധേയയായ നായിക. ജ്യോതികൃഷ്ണയാണ് ആമിയുടെ കൂട്ടുകാരിയായ മാലതിയായി വേഷമിടുന്നത്. ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം താരം അഭിനയിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ജ്യോതി ഇപ്പോൾ. മൂന്നാം നാൾ ഞായറാഴ്ചയാണ് ജ്യോതിയുടേതായി പുറത്തിറങ്ങിയ ചിത്രം. നായികയായി വിദ്യാ ബാലനെ തീരുമാനിച്ച സമയത്തു തന്നെ ഈ റോളിൽ അഭിനയിക്കുന്നതിനായി ജ്യോതികൃഷ്ണയെ വിളിച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ് ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്. പിന്നീടാണ് വിദ്യയുടെ പിന്മാറ്റവും മഞ്ജുവിനെ കേന്ദ്രകഥാപാത്രമാക്കാൻ കമൽ തീരുമാനിക്കുന്നതും. ആമിയുടെ ആത്മസുഹൃത്തായ മാലതിയായാണ് ജ്യോതികൃഷ്ണ വേഷമിടുന്നത്. മാധവ ദാസിന്റെ കസിനായ മാലതിയോടാണ് മാധവിക്കുട്ടി ഏറ്റവും അടുത്ത് ഇടപഴകിയിരുന്നത്. മാലതിയുടെ സൗന്ദര്യം തന്നെ അസൂയപ്പെടുത്തിയിരുന്നതായി അവർ കുറിച്ചിരുന്നു. അതിനാൽത്തന്നെ ആ കഥാപാത്രം ചെയ്യാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജ്യോതി കൃഷ്ണ…
Read Moreമോഹൻലാലിന്റെ വിജയരഹസ്യം വെളിപ്പെടുത്തി സുരേഷ് ഗോപി
മോഹൻലാലിന്റെ മുഖത്തെ കൗതുകമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ രഹസ്യമെന്നു സുരോഷ് ഗോപിയുടെ വെളിപ്പെടുത്തൽ. പ്രേം നസീർപോലും തിളങ്ങളി നിന്നിരുന്ന കാലത്താണ് മോഹൻലാലും വെള്ളിത്തിരയിൽ എത്തുന്നത്. അന്നേ അദ്ദേഹത്തിന്റെ മുഖകാന്തിയേക്കുറിച്ചു പല അഭിപ്രായങ്ങളും ഉയർന്നിരുന്നെന്നും സുരേഷ് ഗോപി പറയുന്നു. ഒരു ടെലിവിഷൻ പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. 31 വർഷങ്ങൾക്ക് മുന്‍പ് മോഹൻലാൽ വെള്ളിത്തിരയിൽ എത്തിയപ്പോൾ തിയറ്ററിലെ ആവേശത്തിൽ പങ്ക് ചേർന്ന കോളജ് വിദ്യാർഥിയായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ മോഹൻലാലിനൊപ്പം കെട്ടിപ്പിടിച്ച് കിടക്കാനുള്ള അടുപ്പവും ബന്ധവും ഉണ്ട്.സഹതാരമായും വില്ലനായും മോഹൻലാലിനൊപ്പം അഭിനയിച്ച നിമിഷങ്ങൾ ജീവിതത്തിൽ മറക്കാൻ പറ്റാത്തവയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Read Moreയഥാർഥ യുദ്ധടാങ്ക് ഓടിച്ചു ചിത്രീകരണം; മോഹന്‍ലാല്‍ ത്രില്ലില്‍
മേജർ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിൽ യഥാർഥ യുദ്ധടാങ്ക് ഓടിച്ചു മോഹൻലാൽ ചരിത്രം കുറിച്ചിരിക്കുന്നു. അതിന്റെ ത്രില്ലിലാണ് മോഹൻലാലിപ്പോൾ.കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി എന്തു സാഹസവും ചെയ്യാൻ മടിക്കാത്തയാളാണ് മോഹൻലാൽ. ഇത് അദ്ദേഹം നിരവധി തവണ തെളിയിച്ചതുമാണ്. ഇപ്പാേൾ ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിൽ യഥാർഥ യുദ്ധടാങ്ക് ഓടിച്ചാണ് മോഹൻലാൽ ചരിത്രം കുറിച്ചത്. മലയാള സിനിമയിൽത്തന്നെ ഇതാദ്യമായാണ് യഥാർഥ യുദ്ധ ടാങ്ക് ഒരു നടൻ ഓടിക്കുന്നത്. സിനിമയിൽ യുദ്ധ ടാങ്ക് ഓടിച്ചതിന്റെ ആവേശത്തിലാണ് മോഹൻലാൽ. അതേക്കുറിച്ച് താരം തന്നെ പറയുന്നതിങ്ങനെയാണ്, നമ്മുടെ പ്രേക്ഷകർ സിനിമയിൽ ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങൾ അധികം കണ്ടിട്ടില്ല. എന്നാൽ ഈ സിനിമയിൽ അത്തരം രംഗങ്ങളാണ് പ്രേക്ഷകർക്കായി കാത്തിരിക്കുന്നത്. ടാങ്ക് ഉപയോഗിച്ചുള്ള യുദ്ധരംഗങ്ങളാണ് 1971 ബിയോണ്ട് ബോഡേഴ്സിന്റെ ഏറ്റവും പ്രധാന സവിശേഷത. പരംവീർ ചക്ര നേടിയ ഹോഷിയാർ സിങ്, അരുണ്‍ ഖെത്രപാൽ…
Read Moreശ്രുതി മേനോൻ വീണ്ടും
കിസ്മതിന് ശേഷം ശ്രുതി മേനോൻ വീണ്ടുമൊരു ചിത്രത്തിൽ നായികയാകുന്നു. പ്രദീപ് ചോക് ലി സംവിധാനം ചെയ്യുന്ന ചിപ്പി എന്ന ചിത്രത്തിലാണ് ശ്രൂതി വീണ്ടും വരുന്നത്. ചേരിയിൽ ചിപ്സ് വിൽക്കുന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് ശ്രുതി മേനോൻ എത്തുന്നത്. കുട്ടികളെ ലക്ഷ്യമാക്കി ഒരുക്കുന്ന ചിത്രമായ ചിപ്പിയുടെ കഥ കടൽത്തീരത്തിന് അടുത്തുള്ള സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ചിത്രത്തിന്റെ കഥ തന്നെ ആകർഷിച്ചുവെന്നും അതു കൊണ്ടാണ് താൻ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായതെന്നും നടി ശ്രുതി മേനോൻ പറഞ്ഞു. സലിം കുമാർ, മണികണ്ഠൻ, ജോയി മാത്യു, സുരഭി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലശ്ശേരിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ് ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത് ഷൈൻ നിഗമും ശ്രുതി മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു കിസ്മത്. 2016ൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടി. രണ്ട് വ്യത്യസ്ത മതത്തിൽപ്പെട്ടവർ…
Read Moreമൂന്നാം നിയമം! റിസോർട്ടിലെ ഞെട്ടിക്കുന്ന കഥ
റിയാസ് ഖാൻ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മൂന്നാം നിയമം. ഫുൾടീം സിനിമാസിനുവേണ്ട ി ഫിലിപ്സ് സാന്റി ഐസക്കും, വിജീഷ് വാസുദേവും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം, നവാഗതനായ വിജീഷ് വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്നു. പാലക്കാടും പരിസരങ്ങളിലുമായി ചിത്രികരണം പൂർത്തിയായ ഈ ചിത്രം ഉടൻ തിയറ്ററുകളിലെത്തും. പോലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ഐ. നീലകണ്ഠൻ എന്ന കഥാപാത്രമായാണ് റിയാസ്ഖാൻ അഭിനയിക്കുന്നത്. സത്യസന്ധനും, അനീതികളെ എതിർക്കുന്നവനുമായിരുന്നു സി.ഐ. നീലകണ്ഠൻ. രാഷ്ട്രീയ ഇടപെടലുകളൊന്നും ഇദ്ദേഹത്തിന് മുന്പിൽ വിലപ്പോവില്ല. അനീതിക്കുമുന്പിൽ, കണ്ണുമടച്ച് ഇദ്ദേഹം നടപടിയെടുക്കും. തികച്ചും, സത്യസന്ധനായ ഒരു കഥാപാത്രത്തെ ആദ്യമാണ് അവതരിപ്പിക്കുന്നത്. അതിന്റെ തൃപ്തി ഒന്ന് വേറെയാണ്’ റിയാസ്ഖാൻ പറയുന്നു. കാമറ – അരുണ്‍ ശിവൻ, നിഖിൽ വിജയൻ, ഗാനങ്ങൾ – സന്തോഷ് കോടനാട്, സംഗീതം – ഷിബു ജോസഫ്, ആലാപനം – ജ്യോത്സ്ന,…
Read Moreമോഹൻലാൽ വല്ലാത്തൊരു ആകർഷണവും ലഹരിയുമെന്ന് വീരം നായിക ഡിവീന
മോഹൻലാലിന്റെ അഭിനയം വല്ലാത്തൊരു ആകർഷണവും ലഹരിയുമാണെന്നാണ് ഡിവീന ഠാക്കൂർ. ജയരാജിന്റെ വീരത്തിലൂടെ മലയാളത്തിലേക്കെത്തിയ നടിയാണ് ഡിവീന ഠാക്കൂർ. മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിനെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. മോഹൻലാലിനൊപ്പം സ്ക്രീനിലെത്താൻ ആഗ്രഹിക്കുന്ന അന്യഭാഷാ താരങ്ങളും കുറവല്ല. മോഹൻലാലിന്റെ അഭിനയത്തെ പ്രകീർത്തിച്ച് നിരവധി നായികമാരും രംഗത്ത് വന്നിരുന്നു. മോഹൻലാലിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയിരിക്കുന്ന നടിമാരിൽ ഒടുവിലത്തെയാളാണ് ഡിവീന ഠാക്കൂർ. ബോളിവുഡ് താരമാണെങ്കിലും ഡിവീന ഠാക്കൂർ മലയാള സിനിമകളും കണ്ടിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ മുതൽ യുവതാരങ്ങളായ ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയവരുടെ ചിത്രങ്ങളും കണ്ടിട്ടുണ്ട്. എങ്കിലും ലാലേട്ടനോട് അല്പം ഇഷ്ടം കൂടുതലാണ്. അദ്ദേഹത്തിന്റെ അഭിനയം വല്ലാത്തൊരു ലഹരിയും ആകർഷണവുമാണെന്നു ഡിവീന പറയുന്നു. വീരത്തിലെ കുട്ടിമാണി എന്ന കഥാപാത്രമായാണ് ഡിവീനയെ മലയാളികൾക്ക് പരിചയം. ഷേക്സ്പിയറിന്റെ മാക്ബത്തിനെ വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രമാണ് വീരം. ബോളിവുഡ് താരം ഡിവീനയുടെ ആദ്യ…
Read Moreകടപ്പയോട് കട്ടക്കലിപ്പ്
ബാഹുബലി രണ്ടാം ഭാഗത്തിനെതിരേ കർണാടകത്തിൽ പ്രതിഷേധം. കാരണം കേട്ടാൽ വിചിത്രമാണ്. കട്ടപ്പയാണ് പ്രശ്നം. കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നെന്ന ചോദ്യത്തിനായി സിനിമാപ്രേമികൾ കാത്തിരിക്കുന്പോഴാണ് കർണാടകത്തിൽ പുതിയ വിവാദം തലപൊക്കുന്നത്. കട്ടപ്പയായി വേഷമിട്ട സത്യരാജാണ് പ്രശ്നം. കാവേരി നദീജലതർക്കത്തിൽ , തമിഴ്നാടിനൊപ്പം ചേർന്ന് സത്യരാജ് കർണാകയ്ക്കെതിരേ സംസാരിച്ചു എന്നാണ് കുറ്റം. വർഷങ്ങൾക്ക് മുന്‍പ് നടത്തിയ പ്രസംഗത്തെച്ചൊല്ലിയാണ് ഇപ്പോഴത്തെ പ്രതിഷേധം എന്നത് വിചിത്രം. സത്യരാജ് മാപ്പുപറഞ്ഞില്ലെങ്കിൽ ബാഹുബലി 2 കർണാടകത്തിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് ചില കന്നട സംഘടനകളുടെ ഭീഷണി. ബെല്ലാരിയിലെ ഒരു തിയറ്ററിൽ നിന്ന് ബാഹുബലി 2 ട്രെയിലർ ഇതിനകം പിൻവലിക്കുകയും ചെയ്തു. ബാഹുബലി ഒന്നാം ഭാഗത്തിന്റെ റിലീസ് സമയത്ത് ഉയരാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്ന സംശയം സ്വാഭാവികം. സിനിമ പുറത്തിറങ്ങി കട്ടപ്പ ഹിറ്റായതോടെ ആണ് ചിത്രം മാറിയത്. സത്യരാജിന്റെ കഥാപാത്രത്തിന് കിട്ടുന്ന സ്വീകാര്യത കന്നടക്കാർക്ക്…
Read More