തമിഴകം കാത്തിരിക്കുന്ന ധനുഷ് ചിത്രം വേലയില്ലാ പട്ടധാരി രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്—ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
Read MoreCategory: Movies
മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഗൗതമി
മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് പ്രിയ നടി ഗൗതമി. 2003ല്‍ 14 വര്‍ഷം മുമ്പ് വരും വരുന്നു വന്നു എന്ന
Read Moreശ്രദ്ധയും ഫര്‍ഹാനും ലിവിംഗ് ടുഗദര്‍? വാര്‍ത്ത നിഷേധിച്ച് ശ്രദ്ധയുടെ പിതാവ്
ശ്രദ്ധ കപൂര്‍ നടന്‍ ഫര്‍ഹാന്‍ അക്തറിനൊപ്പം താമസം തുടങ്ങിയെന്നും ഈ വാര്‍ത്ത നിഷേധിച്ച് പിതാവ് ശക്തി കപൂര്‍ രംഗത്തെത്തിയെന്നും
Read Moreകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രമേയമാകുന്ന ചിത്രം! ബിഗ്ബി തെലുങ്കില്‍ എത്തുന്നു
അമിതാഭ് ബച്ചന്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രമേയമാകുന്ന…
Read Moreപുതിയ കാര്യങ്ങളിലേക്കു കടക്കാന്‍ ശരിയായ സമയം! അമലയും പിന്നണി പാടുന്നു
അഭിനേത്രി അമല പോള്‍ ഗായികയാകുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലൂടെയാണ് അമല പിന്നണി…
Read Moreഈ സിനിമ ലഭിച്ചില്ലായിരുന്നുവെങ്കില്‍..! കങ്കണയുടെ തലേലെഴുത്ത് മാറ്റിയ ഗാങ്സ്റ്റര്‍
ബോളിവുഡ് നടിമാരില്‍ മികച്ച അഭിനയപാടവം കൈയിലുള്ള നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ കങ്കണ റാണാവത് ഒരു പക്ഷേ…
Read More‘ഗ്യാംഗ്‌സ്റ്റര്‍’ കിട്ടിയില്ലായിരുന്നെങ്കില്‍ അശ്ലീല സിനിമയുടെ ഭാഗമാകുമായിരുന്നു: കങ്കണ റണാവത്ത്
2006 ല്‍ ‘ഗ്യാംഗ്‌സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് കാലെടുത്തുവച്ച ആളാണ് കങ്കണ. ക്വീന്‍ എന്ന ചിത്രത്തിലെ അതിശയിപ്പിക്കുന്ന അഭിനയത്തിലൂടെ ദേശീയ അവാര്‍ഡിനും കങ്കണ അര്‍ഹയായി. ഇതിനൊക്കെ ശേഷമാണ് ‘ഗ്യാംഗ്സ്റ്റര്‍’ എന്ന സിനിമ കിട്ടിയില്ലായിരുന്നെങ്കില്‍ താന്‍ ഏതെങ്കിലും അശ്ലീല സിനിമയുടെ ഭാഗമായി തീര്‍ന്നേനെ എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ രംഗത്തെത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ തന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവുകളേക്കുറിച്ച് സംസാരിക്കവേയാണ് കങ്കണ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമയില്‍ അവസരങ്ങള്‍ തേടി നടന്നിരുന്ന കാലമായിരുന്നു അത്. ആ സമയത്ത് ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കാന്‍ പലരും വിളിച്ചിരുന്നു. ആ സമയങ്ങളിലെ എന്റെ പ്രത്യേക മാനസികാവസ്ഥയില്‍ എന്തും ചെയ്യുമായിരുന്നു. അത്തരത്തിലുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്ന സമയത്താണ് ഗ്യാംഗ്സ്റ്ററിലേക്ക് വിളിക്കുന്നത്. ഒരു നീല ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടില്‍ അറിഞ്ഞുകൊണ്ട് തന്നെ പങ്കെടുത്തു. അന്നെനിക്ക് പതിനെട്ട് വയസാണ് പ്രായം.പിന്നീട് ഗ്യാംഗ്സ്റ്റര്‍…
Read Moreമാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു; ചിത്രം ഒരുക്കുന്നത് ഐശ്വര്യാ ധനുഷ്, തങ്കവേലുവാകുന്നത് പ്രമുഖ സംവിധായകന്‍ ?
2016ലെ റിയോ പാരാലിമ്പിക്‌സില്‍ ഹൈജമ്പ് സ്വര്‍ണം നേടി ചരിത്രമെഴുതിയ തമിഴ്‌നാട്ടുകാരന്‍ മാരിയപ്പന്‍ തങ്കവേലുവിന്റെ ജീവിതം സിനിമയാകുന്നു. രജനീകാന്തിന്റെ മകള്‍ ഐശ്വര്യാ ധനുഷ് ആണ് ചിത്രം ഒരുക്കുന്നത്. മാരിയപ്പന്‍ എന്നു തന്നെയാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തുവന്നു. പുതുവര്‍ഷ ദിനത്തില്‍ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനാണ് പോസ്റ്ററിന്റെ പ്രകാശനം നിര്‍വഹിച്ചത്. ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് സ്വര്‍ണമെഡല്‍ കൈയ്യിലേന്തി പുറംതിരിഞ്ഞു നില്‍ക്കുന്ന മാരിയപ്പന്റെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. മാരിയപ്പനായി വെള്ളിത്തിരയിലെത്തുന്നത് ആരാണെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. നിരൂപക പ്രശംസ നേടയ കുക്കൂ, ജോക്കര്‍ എന്നീ തമിഴ് ചിത്രങ്ങളുടെ സംവിധായകന്‍ രാജു മുരുഗനാണ് മാരിയപ്പനാകുന്നതെന്ന് ചില തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോസ്റ്ററില്‍ ഇദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുമുണ്ടെന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നു. സംവിധായികയായി ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രമാണിത്. 2012ല്‍ ഭര്‍ത്താവ് ധനുഷ് നായകനായ 3 എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഗൗതം കാര്‍ത്തികിനെ നായകനാക്കിയെടുത്ത…
Read Moreപുതുവര്‍ഷത്തിലെ ആദ്യ ഞെട്ടല്‍ സമ്മാനിച്ച് നന്ദിതാദാസ്; ഭര്‍ത്താവുമായി വേര്‍പിരിയുന്നുവെന്ന് നടി
ഏറെ താരവിവാഹങ്ങള്‍ നടന്ന ഒരു വര്‍ഷമായിരുന്നു കടന്നു പോയത്. സിനിമാ രംഗത്ത് വിവാഹങ്ങളും വിവാഹമോചനങ്ങളും പതിവാണെങ്കിലും നന്ദിതാദാസ് ആരാധകരെ ഞെട്ടിച്ചു കളഞ്ഞു എന്നു തന്നെ പറയണം. താനും ഭര്‍ത്താവ് സുബോധ് മസ്‌കാരയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത് പുറത്തുവിട്ടാണ് നടിയും സംവിധായികയുമായ നന്ദിതാദാസ് പുതുവര്‍ഷദിനത്തില്‍ ആരാധകരെ അമ്പരപ്പിച്ചത്. 2010ലാണിലാണ് നന്ദിത സുബോധിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ആറുവയസുള്ള ഒരു മകനുമുണ്ട്. നന്ദിതയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 2002ല്‍ സൗമ്യസെന്നിനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും അഞ്ചു വര്‍ഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന്റെ ആയുസ്. പിന്നീടാണ് വ്യവസായിയായ സുബോധിനെ പരിചയപ്പെടുന്നതതും വിവാഹം കഴിക്കുന്നതും.നന്ദിതയുടെ വിവാഹമോചന വാര്‍ത്ത ഒരു ദേശീയ മാധ്യമം സ്ഥിരീകിച്ചിട്ടുണ്ട്. എന്നാല്‍ വേര്‍പിരിയലിനുള്ള കാരണം വ്യക്തമല്ല.വേര്‍പിരിയാനുള്ള തീരുമാനത്തെ വേദനാജനകം എന്നാണ് ന്ദിത വിശേഷിപ്പിച്ചത്. മകനാണു തങ്ങള്‍ രണ്ടു പേരും മുന്‍ഗണന നല്‍കുന്നതെന്നും നന്ദിത പറയുന്നു. ഇന്ത്യയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളായി കണക്കാക്കുന്ന…
Read Moreആദ്യം പണക്കാരനാകൂ എന്നിട്ട് തത്വം പറയൂ; പണക്കാരുടെ തത്വം മാത്രമേ ലോകം അംഗീകരിക്കുകയുള്ളുവെന്ന് ഷാരൂഖ് ഖാന്‍
പണക്കാരനാകുന്നതു വരെ തത്വം പറയാന്‍ നിങ്ങള്‍ മിനക്കെടരുതെന്ന് ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാന്‍. ഫോര്‍ബ്‌സ് മാഗസിനിന്റെ കണക്കില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള സെലിബ്രിറ്റികളില്‍ ഇരുപതാമതാണ് ഷാരൂഖിന്റെ സ്ഥാനം. ദരിദ്രരുടെ തത്വത്തിന് യാതൊരു വിലയുമുണ്ടാവില്ല.കാരണം ഞാനൊരു പാവപ്പെട്ടവനായിരുന്നു. ദരിദ്രനായിരിക്കുക എന്നതില്‍ യാതൊരു കാല്പനികതയുമില്ലെന്ന് അതുകൊണ്ടു തന്നെ നിങ്ങളോട് പറയാനാകും. എന്റെ ചില യുവസുഹൃത്തുക്കള്‍ പറയാറുണ്ട് അവര്‍ക്ക് മഹാനായ നോവലിസ്റ്റുകളാകണമെന്ന്. ആദ്യം കോപ്പി റൈറ്ററാകാനാണ് ഞാനവരെ ഉപദേശിക്കാറ്. കലാകാരന്റെ ജീവിതം പോരാട്ടത്തിനു വേണ്ടിയുള്ളതല്ല സന്തോഷത്തിനു വേണ്ടിയുള്ളതാകണമെന്നും അതിനായി പണം ആവശ്യമാണെന്നും എസ്ആര്‍കെ പറയുന്നു.ഒരു പ്രമുഖ മാഗസിന്റെ പുതുവര്‍ഷ പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് കിംഗ് ഖാന്‍ ഇങ്ങനെ പറഞ്ഞത്. സുഗന്ധം വളരയധികം ഇഷ്ടപ്പെടുന്ന താന്‍ ലണ്ടനിലെ ഒരു സ്‌റ്റോറില്‍ മാത്രം ലഭിക്കുന്ന ഡണ്‍ഹില്‍ സെന്റും ഡിപ്റ്റിക്യുവും മിക്‌സ് ചെയ്താണ് ശരീരത്ത് പൂശുന്നതെന്നും ഷാരൂഖ് പറയുന്നു.
Read More