പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം: യു​എ​സ്-​ഇ​റാ​ൻ ച​ർ​ച്ച​ പാ​ക്കി​സ്ഥാ​നി​ൽ

ഇ​സ്‌​ല​മാ​ബാ​ദ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കു പാ​ക്കി​സ്ഥാ​നി​ൽ തു​ട​ക്കം. യു​എ​സ്-​ഇ​റാ​ൻ പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ച ഇ​ന്നു രാ​വി​ലെ ഇ​സ്‌​ല​മാ​ബാ​ദി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടാ​ഴ്ച​ത്തെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലാ​ണു ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​തു​റ​ന്ന​ത്. അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ്, പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫ്, പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​രെ​ഡ് കു​ഷ്ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല സം​ഘ​മാ​ണു ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് തി​രി​ക്കും മു​ൻ​പ് വാ​ൻ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. ഇ​റാ​ൻ പ​ക്ഷ​ത്തു​നി​ന്ന് പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഘാ​ലി​ബാ​ഫ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തു​ന്ന​ത്. ട്രം​പ് ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ​തി​ന​ഞ്ചി​ന നി​ർ​ദേ​ശ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും ച​ർ​ച്ച​ക​ൾ എ​ന്നാ​ണ് അ​ന്ത​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ന്ന​ത്.ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ക, സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം ശേ​ഖ​രം കൈ​മാ​റു​ക, സൈ​നി​ക ശേ​ഷി​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, സ​മു​ദ്ര വ്യാ​പാ​ര​ത്തി​നു സു​പ്ര​ധാ​ന​മാ​യ…

Read More

യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: 2028ൽ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് ക​മ​ല ഹാ​രി​സ്. പൗ​രാ​വ​കാ​ശ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ആ​ക്ഷ​ൻ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ ഒ​രു യോ​ഗ​ത്തി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. 2028ൽ ​അ​മേ​രി​ക്ക​ൻ ജ​ന​ത​യ്ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ ഏ​റ്റ​വും മി​ക​ച്ച ജോ​ലി ആ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ഹാ​രി​സ്, 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ‌​ണ​ൾ​ഡ് ട്രം​പി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു. യു​എ​സ് സെ​ന​റ്റ​റാ​യും കാ​ലി​ഫോ​ർ​ണി​യ​യു​ടെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യും ക​മ​ലാ ഹാ​രി​സ് സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

Read More

ഇ​പ്പോ​ൾ നി​ർ​ത്ത​ണം, ഹോ​ർ​മൂ​സി​ൽ ക​പ്പ​ലു​ക​ൾ​ക്ക് നി​കു​തി ചു​മ​ത്തു​ന്ന​തി​നെ​തി​രെ ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് നി​കു​തി ചു​മ​ത്തു​ന്ന​തി​നെ​തി​രെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്. “ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ടാ​ങ്ക​റു​ക​ളി​ൽ നി​ന്ന് ഇ​റാ​ൻ ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്, അ​വ ഈ​ടാ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്, ഉ​ണ്ടെ​ങ്കി​ൽ ഇ​പ്പോ​ൾ നി​ർ​ത്ത​ണം’.- ട്രം​പ് ട്രൂ​ത്തി​ൽ കു​റി​ച്ചു. “വ​ള​രെ വേ​ഗം, ഇ​റാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യോ അ​ല്ലാ​തെ​യോ എ​ണ്ണ ഒ​ഴു​കാ​ൻ തു​ട​ങ്ങു​ന്ന​ത് നി​ങ്ങ​ൾ കാ​ണും’.-​മ​റ്റൊ​രു ട്രൂ​ത്ത് പോ​സ്റ്റി​ൽ ട്രം​പ് കു​റി​ച്ചു. അ​തേ​സ​മ‍​യം, വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന് ശേ​ഷം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി വെ​റും 10 ക​പ്പ​ലു​ക​ൾ മാ​ത്ര​മേ ക​ട​ന്നു​പോ​യി​ട്ടു​ള്ളു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

ഹോ​ർ​മു​സി​ൽ ഇ​റാ​ന്‍റെ പു​തി​യ നീ​ക്കം; തി​രി​ച്ച​ടി​ക്കു​മെ​ന്ന് മു​ജ്ത​ബ ഖ​മ​ന​യ്

ടെ​ഹ്‌​റാ​ൻ: ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​റാ​ൻ പു​തി​യ ത​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യാ​ണെ​ന്നു പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ്. രാ​ജ്യ​ത്തി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന് മു​ജ്ത​ബ മു​ന്ന​റി​യി​പ്പു ന​ൽ​കി. നി​ല​വി​ലെ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ലും ഇ​റാ​ൻ ത​ങ്ങ​ളു​ടെ സൈ​നി​ക​വും ന​യ​ത​ന്ത്ര​വു​മാ​യ നി​ല​പാ​ടു​ക​ൾ ക​ടു​പ്പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണു പു​റ​ത്തു​വ​രു​ന്ന​ത്. യു​എ​സ്-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ത​ന്‍റെ പി​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ്‌​യു​ടെ മ​ര​ണ​ത്തി​നു തീ​ർ​ച്ച​യാ​യും പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് മു​ജ്ത​ബ ആ​വ​ർ​ത്തി​ച്ചു. യു​ദ്ധം ഇ​റാ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ന്നും എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ അ​ടി​യ​റ​വ​യ്ക്കി​ല്ലെ​ന്നും മു​ജ്ത​ബ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​നു​ണ്ടാ​യ നാ​ശ​ങ്ങ​ൾ​ക്കും കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്കും പ​രി​ക്കേ​റ്റ​വ​ർ​ക്കും കൃ​ത്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​മെ​ന്നും മു​ജ്ത​ബ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​ക​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ ജ​ല​പാ​ത​ക​ളി​ലൊ​ന്നാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​റാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. റ​ഷ്യ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ടാ​സ് ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പ്ര​തി​ദി​നം പ​തി​ന​ഞ്ചു ക​പ്പ​ലു​ക​ൾ​ക്കു മാ​ത്ര​മാ​ണു ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ അ​നു​മ​തി…

Read More

‘ന​ര​കാ​ഗ്നി​യി​ൽ എ​രി​യ​ട്ടെ’: ഇ​സ്ര​യേ​ലി​നെ​തി​രേ പാ​ക് മ​ന്ത്രി; ആ​ഞ്ഞ​ടി​ച്ച് നെ​ത​ന്യാ​ഹു; ഇ​സ്‌​ല​മാ​ബാ​ദി​ലെ ച​ർ​ച്ച​ക​ളി​ൽ​നി​ന്നു പി​ന്മാ​റു​മെ​ന്ന് ഇ​റാ​ൻ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ക്കി​സ്ഥാ​നും ഇ​സ്ര​യേ​ലും ത​മ്മി​ൽ ക​ടു​ത്ത വാ​ക്പോ​ര്. ഇ​സ്ര​യേ​ലി​നെ മ​നു​ഷ്യ​രാ​ശി​യു​ടെ ശാ​പം എ​ന്നും കാ​ൻ​സ​ർ ബാ​ധി​ച്ച രാ​ജ്യം എ​ന്നും പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ് വി​ശേ​ഷി​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വാ​ക്പോ​ര് രൂ​ക്ഷ​മാ​യ​ത്. ആ​സി​ഫി​ന്‍റെ പ്ര​സ്താ​വ​ന അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു. യു​എ​സ്-​ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ നി​ല​നി​ൽ​ക്കെ, ഇ​സ്ര​യേ​ൽ ലെ​ബ​ന​നി​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നെ​യാ​ണ് ഖ്വാ​ജ ആ​സി​ഫ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. ഇ​സ്ര​യേ​ൽ ആ​ദ്യം ഗാ​സ​യി​ലും പി​ന്നീ​ട് ഇ​റാ​നി​ലും ഇ​പ്പോ​ൾ ലെ​ബ​ന​നി​ലും വം​ശ​ഹ​ത്യ തു​ട​രു​ക​യാ​ണെ​ന്ന് പാ​ക് പ്ര​തി​രോ​ധ​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു. കാ​ൻ​സ​ർ ബാ​ധി​ച്ച രാ​ഷ്ട്രം സൃ​ഷ്ടി​ച്ച​വ​ർ ന​ര​കാ​ഗ്നി​യി​ൽ എ​രി​യ​ട്ടെ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ഇ​സ്‌​ല​മാ​ബാ​ദി​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ര​ക്ത​ച്ചൊ​രി​ച്ചി​ലെ​ന്നും ആ​സി​ഫ് ആ​രോ​പി​ച്ചു. തി​രി​ച്ച​ടി​ച്ച് ഇ​സ്ര​യേ​ൽഇ​സ്ര​യേ​ലി​നെ ഉ​ന്മൂ​ല​നം ചെ​യ്യ​ണ​മെ​ന്ന പാ​ക് മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​നാ​യി…

Read More

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ബ​ദ​ൽ പാ​ത​ക​ൾ പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ

ടെ​ഹ്റ​ൻ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​പ്പ​ലു​ക​ൾ​ക്ക് ബ​ദ​ൽ പാ​ത പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ. ക​ട​ൻ മൈ​നു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ർ​ദേ​ശം. “ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ക​ട​ൽ മൈ​നു​ക​ളു​മാ​യു​ള്ള കൂ​ട്ടി​യി​ടി​യി​ൽ നി​ന്നും ഒ​ഴി​വാ​കാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു’. -ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജ​ല​പാ​ത​യു​ടെ പ്ര​ധാ​ന മേ​ഖ​ല​യി​ലാ​ണ് മൈ​നു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്ന് ഭാ​ഗം ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മൂ​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്.

Read More

യു​ട്ടാ​യി​ല്‍ മീ​സെ​ല്‍​സ് പ​ട​രു​ന്നു; വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് ഭീ​ഷ​ണി

സാ​ൾ​ട്ട് ലേ​ക്ക് സി​റ്റി: അ​മേ​രി​ക്ക​യി​ലെ യു​ട്ടാ സം​സ്ഥാ​ന​ത്ത് മീ​സെ​ല്‍​സ് രോ​ഗം അ​തി​വേ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. നി​ല​വി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ക​ഴി​ഞ്ഞ വേ​ന​ല്‍​ക്കാ​ലം മു​ത​ല്‍ ഇ​തു​വ​രെ 583 കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​ര്‍​ക്കി​ട​യി​ലാ​ണ് രോ​ഗം പ്ര​ധാ​ന​മാ​യും പ​ട​രു​ന്ന​ത്. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​രും ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രും 21 ദി​വ​സം വീ​ട്ടി​ല്‍ ക​ഴി​യ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. രോ​ഗ​ബാ​ധി​ത​രി​ല്‍ 83 ശ​ത​മാ​നം പേ​രും വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​രാ​ണ്. കു​ട്ടി​ക​ളി​ലാ​ണ് രോ​ഗം കൂ​ടു​ത​ല്‍ കാ​ണ​പ്പെ​ടു​ന്ന​ത് (മു​തി​ര്‍​ന്ന​വ​രേ​ക്കാ​ള്‍ ഇ​ര​ട്ടി). ദ​ക്ഷി​ണ പ​ശ്ചി​മ യു​ട്ടാ​യി​ലെ ചി​ല മ​ത​വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലാ​ണ് ആ​ദ്യം രോ​ഗം ക​ണ്ട​തെ​ങ്കി​ലും ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ​മ്പാ​ടു​മു​ള്ള വി​വി​ധ ക​മ്യൂ​ണി​റ്റി​ക​ളി​ലേ​ക്ക് ഇ​ത് വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന പ​നി, ന്യൂ​മോ​ണി​യ, ത​ല​ച്ചോ​റി​ലെ വീ​ക്കം എ​ന്നി​വ​യ്ക്ക് ഈ ​രോ​ഗം കാ​ര​ണ​മാ​കാം. 2025-ല്‍ ​അ​മേ​രി​ക്ക​യി​ല്‍ മൂ​ന്ന് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വാ​ക്‌​സി​നേ​ഷ​നെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും അ​വി​ശ്വാ​സ​വു​മാ​ണ് രോ​ഗം ഇ​ത്ര​ത്തോ​ളം പ​ട​രാ​ന്‍ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍​ക്കാ​യി ഡോ​ക്‌​ട​ര്‍​മാ​രു​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്നും മു​ന്‍​ക​രു​ത​ല്‍…

Read More

ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം: ഹോ​ർ​മു​സ് വീ​ണ്ടും അ​ട​ച്ച് ഇ​റാ​ൻ; വെ​ടി​നി​ർ​ത്ത​ൽ പ്ര​തി​സ​ന്ധി​യി​ൽ

ദു​ബാ​യ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​റാ​നു​മാ​യി വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് 24 മ​ണി​ക്കൂ​ർ തി​ക​യു​ന്ന​തി​നു മു​ൻ​പേ പ​ശ്ചി​മേ​ഷ്യ​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ വീ​ണ്ടും അ​ട​ച്ചു. ആ​ഗോ​ള ഊ​ർ​ജ​വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​ന്ന നീ​ക്കം മേ​ഖ​ല​യെ വീ​ണ്ടും യു​ദ്ധ​ഭീ​തി​യി​ലാ​ഴ്ത്തി. ഇ​തോ​ടെ നി​ശ്ച​യി​ച്ചി​രു​ന്ന സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് യു​എ​സും ഇ​റാ​നും ത​മ്മി​ൽ ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ക​രാ​ർ നി​ല​വി​ൽ വ​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ വ​ൻ​തോ​തി​ലു​ള്ള വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ബെ​യ്‌​റൂ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള ലെ​ബ​ന​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. വെ​റും പ​ത്തു മി​നി​റ്റി​നു​ള്ളി​ൽ നൂ​റി​ല​ധി​കം മി​സൈ​ലു​ക​ളാ​ണ് അ​യ​ച്ച​ത്. ഹി​സ്ബു​ള്ള​യു​ടെ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ഇ​സ്ര​യേ​ൽ ബോം​ബ് ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​ട്ടി​ക​ള​ട​ക്കം 254 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തെ​ക്ക​ൻ ലെ​ബ​ന​നെ…

Read More

ചൈ​ന​യു​ടെ ഇ​ട​പെ​ട​ൽനി​ർ​ണാ​യ​കം: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നു പി​ന്നി​ൽ ചൈ​ന​യു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​ൻ ചൈ​ന ക്രി​യാ​ത്മ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച​താ​യി ട്രം​പ് പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്താ​നു​ള്ള അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​ന​ത്തെ ഇ​സ്ര​യേ​ൽ പി​ന്തു​ണ​ച്ച​താ​യും വൈ​റ്റ് ഹൗ​സ്. യു​എ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് അ​വ​സാ​നി​ക്കാ​ൻ ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണു നി​ർ​ണാ​യ​ക സ​മാ​ധാ​ന നീ​ക്കം. വെ​ള്ളി​യാ​ഴ്ച പാ​ക്കി​സ്ഥാ​നി​ലെ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കും. നി​ർ​ണാ​യ​ക ക​രാ​റി​ലെ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് മ​ധ്യ​സ്ഥ​നാ​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷ​രീ​ഫ് സ്ഥി​രീ​ക​രി​ച്ചു. സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​യ​ത​ന്ത്ര​നീ​ക്ക​ത്തി​ന്‍റെ വി​ജ​യ​മാ​യാ​ണ് ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ലി​നെ കാ​ണു​ന്ന​ത്. അ​തേ​സ​മ​യം, യു​എ​സ് ന​ട​പ​ടി​യോ​ട് ഇ​സ്ര​യേ​ൽ യോ​ജി​ക്കു​ന്നു​വെ​ന്ന് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ഇ​സ്ര​യേ​ൽ സൈ​ന്യം ഇ​റാ​നു മേ​ലു​ള്ള ആ​ക്ര​മ​ണം തു​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.…

Read More

തു​ർ​ക്കി​യി​ലെ ഇ​സ്ര​യേ​ൽ കോ​ൺ​സു​ലേ​റ്റി​നു സ​മീ​പം വെ​ടി​വ​യ്പ്: മൂ​ന്ന് അ​ക്ര​മി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ഇ​സ്താം​ബു​ൾ: തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ൽ ഇ​സ്ര​യേ​ൽ കോ​ൺ​സു​ലേ​റ്റി​നു വെ​ളി​യി​ൽ വെ​ടി​വ​യ്പ്. മൂ​ന്ന് അ​ക്ര​മി​ക​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. വെ​ടി​വ​യ്പി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം. ആ​ക്ര​മ​ണം ഉ​ണ്ടാ​യ ഉ​ട​ൻ​ത​ന്നെ സു​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ആ​ക്ര​മ​കാ​രി​ക​ളെ വ​ധി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ഇ​സ്താം​ബൂ​ളി​ലെ ഇ​സ്ര​യേ​ൽ കോ​ൺ​സു​ലേ​റ്റ് അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

Read More