ദുബായ്: ചെങ്കടലിലും ഏദൻ ഉൾക്കടലിലും രണ്ടു ചരക്കുകപ്പലുകൾ ആക്രമിച്ച ഹൂതി വിമതർ, അമേരിക്കൻ സേനയുടെ ഡ്രോണും വെടിവച്ചിട്ടതായി അവകാശപ്പെട്ടു. ചെങ്കടലിൽ ആക്രമിക്കപ്പെട്ട റൂബിമർ എന്ന കപ്പലിനു വലിയ നാശമുണ്ടായി. ഇതേത്തുടർന്ന് ജീവനക്കാർ നങ്കൂരമിട്ടശേഷം കപ്പൽ ഉപേക്ഷിച്ചു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത് ലബനീസ് കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പൽ യുഎഇയിൽനിന്നു ബൾഗേറിയയിലേക്കു പോകുകയായിരുന്നു. കപ്പലിലെ ചരക്ക് എന്താണെന്നതിൽ വ്യക്തതയില്ല. കപ്പൽ മുങ്ങാൻ സാധ്യതയുണ്ടെന്നു ഹൂതികൾ പറഞ്ഞു. കപ്പൽ ഉപേക്ഷിച്ച ജീവനക്കാർ സുരക്ഷിതരാണ്. ഈ സംഭവത്തിനു പിന്നാലെയാണ് സീ ചാന്പ്യൻ എന്ന ചരക്കുകപ്പൽ ഏദൻ ഉൾക്കടലിൽ ആക്രമണത്തിനിരയായത്. ഗ്രീസിൽ രജിസ്റ്റർ ചെയ്ത് യുഎസ് കന്പനി പ്രവർത്തിപ്പിക്കുന്ന കപ്പൽ അർജന്റീനയിൽനിന്നു യെമനിലെ ഏദൻ തുറമുഖത്തേക്കു വരികയായിരുന്നു. ആക്രമണത്തിനുശേഷം ഈ കപ്പലിന്റെ അവസ്ഥ എന്താണെന്നറിയില്ല. അമേരിക്കയുടെ എംക്യു-9 റീപ്പർ ഡ്രോൺ വെടിവച്ചിട്ടതായും ഹൂതി ബ്രിഗേഡിയർ ജനറൽ യഹിയ സാരി അവകാശപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചാണു…
Read MoreCategory: NRI
കഴുതകൾക്ക് ആശ്വാസം; തോലിനായി കഴുതയെ കൊല്ലുന്നതിന് നിരോധനം
ആഡിസ് അബാബ: തോലിനായി കഴുതയെ കൊല്ലുന്നത് ആഫ്രിക്കൻ യൂണിയൻ നിരോധിച്ചു. കഴുതത്തോൽ വ്യാപാരവും നിയമവിരുദ്ധമാക്കി. യൂണിയനിലെ 55 രാജ്യങ്ങളിലും നിരോധനം ബാധകമാണ്. ചൈനയിലെ പരന്പരാഗത മരുന്നുത്പാദന മേഖലയിൽ ഡിമാൻഡ് വർധിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ കഴുതകളെ കൂട്ടത്തോടെ കൊല്ലുന്ന പശ്ചാത്തലത്തിലാണു നടപടി. കഴുതയുടെ തോലിൽനിന്ന് ഉത്പാദിപ്പിക്കുന്ന മരുന്നിന് ജരാനര തടയാൻ കഴിയുമെന്നാണ് ചൈനീസ് വിശ്വാസം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ലോകത്തെ കഴുതകളിൽ മൂന്നിലൊന്നും ആഫ്രിക്കയിലാണുള്ളത്. ദരിദ്രപ്രദേശങ്ങളിൽ ജോലിക്കും ഗതാഗതത്തിനുമെല്ലാം ഇവ അത്യാവശ്യമാണ്. ഡിമാൻഡ് വർധിച്ചതോടെ കഴുതമോഷണം പതിവായിട്ടുണ്ട്.
Read Moreനല്ല സൗഹൃത്തിന് ഇതിരിക്കട്ടെ..! കിം ജോംഗ് ഉന്നിന് ആഡംബര കാർ സമ്മാനിച്ച് റഷ്യ
മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന് കാർ സമ്മാനിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് കാർ നൽകിയതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. റഷ്യൻ നിർമിത കാർ ഫെബ്രുവരി 18 ന് കിമ്മിന്റെ സഹായികൾക്ക് പുടിൻ കൈമാറിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു. ഉന്നത നേതാക്കൾ തമ്മിലുള്ള പ്രത്യേക വ്യക്തിബന്ധത്തിന്റെ വ്യക്തമായ പ്രകടനമായി ഈ സമ്മാനത്തെ കാണുന്നുവെന്ന് കിമ്മിന്റെ സഹോദരി പ്രതികരിച്ചതായും കെസിഎൻഎ സൂചിപ്പിക്കുന്നു. അതേസമയം, കാറിനെക്കുറിച്ചോ റഷ്യയിൽ നിന്ന് അത് എങ്ങനെ കയറ്റി അയച്ചുവെന്നോ റിപ്പോർട്ടിൽ വിവരിച്ചിട്ടില്ല. ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരമാണ് ഉത്തരകൊറിയൻ ഭരണാധികാരിക്കുള്ളത്. സെപ്റ്റംബറിൽ കിമ്മും പുടിനും കൂടിക്കാഴ്ച നടത്തിയതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ അടുത്തിരുന്നു. യുക്രെയ്നിനെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് ഉത്തരകൊറിയ റഷ്യയ്ക്ക് പീരങ്കികളും റോക്കറ്റുകളും ബാലിസ്റ്റിക് മിസൈലുകളും…
Read Moreതോറ്റവരെ ജയിപ്പിച്ചു: പാക്കിസ്ഥാനിൽ അന്വേഷണം പ്രഖ്യാപിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പൊതുതെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. പ്രത്യേക സമിതി ആയിരിക്കും അന്വേഷണം നടത്തുക. പാക്കിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നുവെന്നും അതിന്റെ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും പറഞ്ഞ് റാവൽപണ്ടിയിലെ ഇലക്ഷൻ കമ്മീഷണർ ലിയാക്കത്ത് അലി ചത്താ രാജിവച്ചിരുന്നു. പരാജയപ്പെട്ട സ്ഥാനാർഥികളെ ജയിപ്പിക്കുകയായിരുന്നുവെന്നും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ചീഫ് ജസ്റ്റീസിനും ക്രമക്കേടിൽ പങ്കുണ്ടെന്നും ചത്താ ആരോപിച്ചു. ഈ മാസം എട്ടിനു നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച്, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി ദേശവ്യാപകമായി പ്രതിഷേധം ആരംഭിച്ചിരുന്നു. 180 സീറ്റുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയായിരുന്നെന്നുമാണ് പിടിഐയുടെ അവകാശവാദം. അതിനിടെ പിഎംഎൽ (എൻ), പിപിപി, എംക്യൂഎം എന്നീ പാർട്ടികൾ ചേർന്ന് സഖ്യസർക്കാരിനുള്ള നീക്കം പുരോഗമിക്കുകയാണ്.
Read Moreസൗദിയിൽ ബാങ്കുകൾക്കു റമദാൻ സമയക്രമം; പെരുന്നാൾ അവധി 10 ദിവസം
റിയാദ്: സൗദി അറേബ്യയിൽ ബാങ്കുകളുടെയും എക്സ്ചേഞ്ച് സെന്ററുകളുടെയും ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ 10 ദിവസം നീണ്ടുനിൽക്കും. ഏപ്രിൽ നാല് മുതൽ 14 വരെ ചെറിയപെരുന്നാളിനും ജൂൺ 13 മുതൽ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങൾ അവധിയായിരിക്കും. റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തിക്കുക. അതേസമയം ഫോറിൻ എക്സ്ചേഞ്ച് സെന്ററുകളുടെയും പേയ്മെന്റ് കമ്പനികളുടെയും പ്രവർത്തനസമയം വ്യത്യസ്തമാണ്. രാവിലെ 9.30നും വൈകിട്ട് 5.30നുമിടയിൽ ആറ് മണിക്കൂർ ഫ്ലെക്സിബിളായാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുക. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്സ്ചേഞ്ച് സെന്ററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.
Read Moreപാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ ഏറ്റുമുട്ടി; 53 പേർ കൊല്ലപ്പെട്ടു
പാപുവ ന്യൂ ഗിനിയ: പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 53 പേർ കൊല്ലപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരും സൈനികരും ചേർന്ന് 53 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് കമ്മീഷണർ ഡേവിഡ് മാനിംഗ് പറഞ്ഞു. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽനിന്ന് 600 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വബാഗ് പട്ടണത്തിനു സമീപമാണു സംഘർഷമുണ്ടായത്. പ്രദേശത്ത് കനത്ത വെടിവയ്പ് നടന്നതായി പോലീസ് പറഞ്ഞു. സിക്കിൻ, കെയ്കിൻ ഗോത്രവർഗക്കാർ തമ്മിലുള്ള ദീർഘകാല സംഘർഷത്തിന്റെ തുടർച്ചയാണ് ഈ സംഭവം. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്നു ഗ്രാഫിക് വീഡിയോകളും ചിത്രങ്ങളും പോലീസിനു ലഭിച്ചു. പാപുവ ന്യൂ ഗിനിയയിൽ ഗോത്രവർഗക്കാർ തമ്മിലുള്ള സംഘർഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആധുനികരീതിയിലുള്ള ആയുധങ്ങളുടെ ഉപയോഗമാണ് ഏറ്റമുട്ടലുകൾ കൂടുതൽ രക്തരൂക്ഷിതമാക്കുന്നത്. അക്രമം നിയന്ത്രിക്കാൻ സർക്കാർ അടിച്ചമർത്തൽ, മധ്യസ്ഥത, പൊതുമാപ്പ് എന്നിവ പരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരയും പൂർണവിജയം കൈവരിച്ചിട്ടില്ല.
Read Moreഅമേരിക്കയിൽ അക്രമിയെ നേരിടുന്നതിനിടെ വെടിയ്പ്; രണ്ടു പോലീസുകാരടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഒരു വീട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പോലീസുകാരും അഗ്നിരക്ഷാസേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മിനസോട്ട സംസ്ഥാനത്തെ ബേൺസ്വില്ലെയിലാണു സംഭവം. അക്രമിയെ വധിച്ചു. വെടിയേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിൽ അതിക്രമിച്ചു കടന്ന ആയുധധാരി വീട്ടിലുണ്ടായിരുന്നവരെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഇവരെ രക്ഷിക്കാനെത്തിയ പോലീസുകാർക്കുനേരേ അക്രമി വെടിയുതിർക്കുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ടിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള ഏഴു കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.
Read Moreഓട്ടിസം ബാധിതനായ മലയാളി വിദ്യാർഥിയെ ഷാർജയിൽ കാണാതായി
ഷാർജ: ഷാർജയിൽ ഓട്ടിസം ബാധിതനായ മലയാളി വിദ്യാർഥിയെ കാണാതായി. ഫെലിക്സ് ജെബി തോമസ് എന്ന 18കാരനെയാണ് കാണാതായത്. കുട്ടിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഷാർജ സിറ്റി സെന്റർ പരിസരത്താണ് അവസാനം കുട്ടിയെ കണ്ടത്. കുട്ടിക്കായി അന്വേഷണം നടത്തി വരികയാണ്. ചുവന്ന ടീ ഷർട്ട്, പച്ച നിറത്തിലുള്ള ഷോർട്സ്, പച്ച നിറത്തിലുള്ള പുള്ളോവർ എന്നിവയാണ് കാണാതാവുമ്പോൾ കുട്ടി ധരിച്ചിരുന്ന വേഷം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0097150674 0206, 00971507265 391 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Read Moreകുട്ടികളെ വേണം; ഇന്ത്യൻ കാമുകനൊപ്പം പോയ പാക് യുവതിയുടെ ഭർത്താവ് നിയമപോരാട്ടത്തിന്
കറാച്ചി/നോയിഡ: ഓൺലൈനിൽ പബ്ജി കളിക്കിടെ പരിചയപ്പെട്ട ഗ്രേറ്റർ നോയിഡ സ്വദേശിക്കൊപ്പം കഴിയുന്നതിനായി കുട്ടികളുമായി ഇന്ത്യയിലേക്കു കടന്ന പാക് യുവതി സീമ ഹൈദറിന്റെ ഭർത്താവ് കുട്ടികൾക്കായി നിയമപോരാട്ടത്തിലേക്ക്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിൻ മീണയ്ക്കൊപ്പം കഴിയുന്ന സീമയിൽനിന്ന് കുട്ടികളെ തിരികെക്കിട്ടണമെന്നാണ് പാക്കിസ്ഥാനിലുള്ള ഭർത്താവ് ഗുലാം ഹൈദറിന്റെ ആവശ്യം. ഇതിനായി അദ്ദേഹം തന്നെ സമീപിച്ചതിനെത്തുടർന്ന് ഇന്ത്യയിലെ ഒരു അഭിഭാഷകനെ നിയോഗിച്ചതായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ അൻസാർ ബെർനി പറഞ്ഞു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സീമ കഴിഞ്ഞിരുന്നത്. ഭർത്താവ് ഗുലാം ഹൈദർ സൗദി അറേബ്യയിലായിരുന്നു. ഓൺലൈൻ സൗഹൃദത്തെത്തുടർന്ന് കഴിഞ്ഞ മേയിലാണ് സീമ കുട്ടികൾക്കൊപ്പം നേപ്പാൾ വഴി ഡൽഹിയിലെത്തിയത്. മൂത്ത കുട്ടിക്ക് ഏഴുവയസായിരുന്നു പ്രായം. സീമ ഹൈദറിന്റെ ഒളിച്ചോട്ടം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇന്ത്യയിൽ അനധികൃതമായി കഴിഞ്ഞുവെന്ന പേരിൽ സീമയെ കഴിഞ്ഞവർഷം ജൂലൈയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത താമസത്തിനു സൗകര്യമൊരുക്കിയതിന്റെ…
Read Moreപുടിൻ വിമർശകൻ അലക്സി നവൽനി ജയിലിൽ മരിച്ചു
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിതവിമർശകൻ അലക്സി നവൽനി (47) ജയിലിൽ മരിച്ചു. റഷ്യൻ അധികാരകേന്ദ്രങ്ങളിലെ അഴിമതിക്കെതിരേ ഒരു പതിറ്റാണ്ടിലധികം പോരാടിയതിനു വധശ്രമവും അറസ്റ്റും തടവും നേരിടേണ്ടിവന്ന അദ്ദേഹം ഇന്നലെ സൈബീരിയയിലെ ജയിലിൽ അബോധാവസ്ഥയിലായെന്നും സ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നുമാണ് അറിയിപ്പ്. മരണകാരണം വ്യക്ത മാക്കിയിട്ടില്ല. സൈബീരിയൻ മേഖലയിൽ ഉത്തരധ്രുവ ഭാഗത്തു സ്ഥിതി ചെയ്യുന്ന ‘സ്പെഷൽ റെഷീം’ ജയിലിലിൽ കഴിഞ്ഞിരുന്ന നവൽനി ഇന്നലെ നടത്തത്തിനു ശേഷം അസ്വസ്ഥത പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. അടിയന്തര മെഡിക്കൽ സംഘത്തെ വിളിച്ചുവരുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നു റഷ്യയിലെ ഫെഡറൽ പ്രിസൺ സർവീസിന്റെ അറിയിപ്പിൽ പറയുന്നു. തീവ്രവാദക്കുറ്റത്തിനു 19 വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട നവൽനിയെ സെൻട്രൽ റഷ്യയിലെ ജയിലിൽനിന്നു ഡിസംബറിലാണ് അതീവ സുരക്ഷയുള്ള സൈബീരിയൻ ജയിലിലേക്കു മാറ്റിയത്. കൊടുംതണുപ്പു നിറഞ്ഞ പ്രദേശത്തേക്കു നവൽനിയെ മാറ്റിയതിൽ അദ്ദേഹത്തിന്റെ അനുയായികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ജനപ്രീതി നേടിയ…
Read More