ഡാളസ്: അൽക്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചുവെന്ന് അവകാശപ്പെടുന്ന യുഎസ് നേവി സീൽ കമാൻഡോ സംഘത്തിലെ മുൻ അഗം റോബർട്ട് ഒനീൽ ദേഹോപദ്രവം ഏല്പിച്ചതിന്റെ പേരിൽ അറസ്റ്റിലായി. ഇയാളെ 3,500 ഡോളറിന്റെ ജാമ്യത്തിൽ വിട്ടുവെന്നു റിപ്പോർട്ടുകളിൽ പറയുന്നു.2011ൽ പാക്കിസ്ഥാനിലെ ആബട്ടോബാദിൽ നേവി സീലുകൾ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ബിൻ ലാദൻ കൊല്ലപ്പെടുന്നത്. താനാണ് ബിൻ ലാദനു നേർക്ക് നിറയൊഴിച്ചതെന്ന് ഒനീൽ പറയുന്നു. അമേരിക്കൻ സർക്കാർ ഇത് അംഗീകരിക്കാനോ നിഷേധിക്കാനോ കൂട്ടാക്കിയിട്ടില്ല.
Read MoreCategory: NRI
സൗദിയിൽ ട്രെയിലറിലിടിച്ച് കാർ കത്തി; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം
റിയാദ്: കുവൈത്തിൽനിന്ന് റിയാദിലേക്ക് ടൂറിസ്റ്റ് വിസയിലെത്തിയ നാലംഗ ഇന്ത്യൻ കുടുംബം അപകടത്തിൽ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരാൾ കൂടി മരിച്ചിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ പുലർച്ചെ ആറിന് റിയാദിനടുത്ത് തുമാമയിൽ ഹഫ്ന-തുവൈഖ് റോഡിലായിരുന്നു അപകടം. ഇന്ത്യൻ കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ചന്ന ട്രെയിലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം. കാർ പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങളും രേഖകളും ചാരമായി.
Read Moreജി-20 ഉച്ചകോടി: വ്ലാദിമിർ പുടിൻ ഇന്ത്യയിൽ വരില്ല
മോസ്കോ: സെപ്റ്റംബറിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നേരിട്ടു പങ്കെടുക്കില്ലെന്ന് ക്രെംലിൻ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിൽ അവസാനിച്ച ബ്രിക്സ് ഉച്ചകോടിയിലും പുടിൻ നേരിട്ടു പങ്കെടുത്തില്ല. യുക്രെയ്ൻ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐസിസി)യുടെ അറസ്റ്റ് വാറന്റ് നേരിടുന്ന അദ്ദേഹം വീഡിയോ ലിങ്കിലൂടെയാണ് ഉച്ചകോടിയെ അഭിസംബോധന ചെയ്തത്. ദക്ഷിണാഫ്രിക്ക ഐസിസി അംഗമാണ്. ഇന്ത്യ ഐസിസി അംഗമല്ലാത്തതിനാൽ പുടിനെതിരേയുള്ള വാറന്റ് നടപ്പാക്കാൻ ബാധ്യതയില്ല.
Read Moreമോദിക്ക് ഗ്രീക്ക് ബഹുമതി; ഇന്ദിരാഗാന്ധിക്ക് ശേഷം ഗ്രീക്കിലെത്തുന്ന പ്രധാനമന്ത്രി
ആഥൻസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീസിന്റെ സിവിലിയൻ ബഹുമതി. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന മോദിക്കു സമ്മാനിച്ചു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരമാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്നു ബഹുമതി സ്വീകരിക്കുന്ന ചിത്രത്തോടൊപ്പം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിക്കു ശേഷമാണ് മോദി ഏകദിന സന്ദർശനത്തിനായി ഗ്രീസിലെത്തിയത്. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോതാക്കീസിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. 40 വർഷത്തിനു ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്. 1983ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതിനുമുന്പ് ഗ്രീസ് സന്ദർശിച്ചത്. നേരത്തെ അമേരിക്ക, ജർമനി, ഫ്രാൻസ്, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
Read Moreബ്രിക്സിൽ ചേരാൻ ഔദ്യോഗിക അഭ്യർഥനകളൊന്നും നടത്തിയിട്ടില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ബ്രിക്സിൽ ചേരാൻ പാക്കിസ്ഥാൻ ഔദ്യോഗികമായി അഭ്യർഥിച്ചിട്ടില്ലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്റ ബലോച്ച്. ഏറ്റവും പുതിയ സംഭവവികാസങ്ങൾ പരിശോധിച്ച് ബ്രിക്സുമായുള്ള ഭാവി ഇടപെടലിനെക്കുറിച്ച് രാജ്യം തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. “ഞങ്ങൾ ജോഹന്നാസ്ബർഗിലെ ബ്രിക്സുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ പിന്തുടർന്നു. എല്ലാവരേയും ഉൾക്കൊള്ളുന്ന ബഹുമുഖമായ അതിന്റെ തുറന്ന സമീപനവും ഞങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും ബലൂച് പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം ഒരു വലിയ ശാസ്ത്ര നേട്ടമാണെന്ന് മാത്രമേ തനിക്ക് പറയാൻ കഴിയൂ, അതിന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ അഭിനന്ദനം അർഹിക്കുന്നുവെന്നും ബലൂച് പറഞ്ഞു അർജന്റീന, എത്യോപ്യ, ഈജിപ്ത്, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താൻ ബ്രിക്സ് ഗ്രൂപ്പ് വ്യാഴാഴ്ച തീരുമാനിച്ചു. പുതിയ അംഗത്വം 2024 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
Read Moreചാര ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ശ്രമം; വീണ്ടും പരാജയപ്പെട്ട് ഉത്തരകൊറിയ
സിയൂൾ: ചാര ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ഉത്തരകൊറിയൻ ശ്രമങ്ങൾക്കു വീണ്ടും തിരിച്ചടി. ഇന്നലെ പുലർച്ചെ നടന്ന ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു. ഉപഗ്രഹം കൊറിയൻ ഉപദ്വീപിനും ചൈനയ്ക്കും ഇടയിലുള്ള കടലിൽ തകർന്നുവീണു. മൂന്നു മാസം മുന്പ് ആദ്യം വിക്ഷേപിച്ച ഉപഗ്രഹവും കടലിൽ തകർന്നുവീണിരുന്നു. ഒക്ടോബറിൽ വീണ്ടും ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്യോംഗ്യാംഗ് ബഹിരാകാശ ഏജൻസി അറിയിച്ചു. ഉത്തരകൊറിയയ്ക്കെതിരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ആക്രമണങ്ങൾ തടയുകയെന്ന ഉദ്ദേശ്യത്തോടെയാണു ഭരണാധികാരിയായ കിം ജോംഗ് ഉൻ ചാര ഉപഗ്രഹപദ്ധതി നടപ്പാക്കുന്നത്.
Read Moreമോദി-ഷി ചിൻപിംഗ് കൂടിക്കാഴ്ച: അതിർത്തിയിൽ സേനാ പിന്മാറ്റത്തിനു ധാരണ
ജോഹാനസ്ബർഗ്: കിഴക്കൻ ലഡാക്കിലെ അവശേഷിച്ച തർക്കമേഖലയിൽ സേനാപിന്മാറ്റം വേഗത്തിലാക്കാൻ ഇന്ത്യ-ചൈന ധാരണ. ജോഹനസ്ബർഗിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും തമ്മിലുള്ള ഹ്രസ്വസംഭാഷണത്തിൽ അതിർത്തിപ്രശ്നം ചർച്ചാവിഷയമായെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. അവശേഷിച്ച സംഘർഷമേഖലകളിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യത്തിലൂന്നി രണ്ടാഴ്ച മുന്പ് ഇരു രാജ്യങ്ങളും സൈനികതല ചർച്ച പൂർത്തിയാക്കിയിരുന്നു. നേരത്തേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് പ്രതിനിധി വാങ് യിയും തമ്മിലും വിശദ ചർച്ച നടത്തിയിരുന്നു.
Read Moreപ്രിഗോഷിൻ നിരവധി തെറ്റുകൾ ചെയ്ത മനുഷ്യൻ: അപകടത്തെ ദുരന്തമെന്ന് വിശേഷിപ്പിച്ച് പുടിൻ
മോസ്കോ: വാഗ്നർ കൂലിപ്പട്ടാള തലവൻ യെവ്ഗനി പ്രിഗോഷിന്റെ മരണത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. പ്രിഗോ ഷിൻ കൊല്ലപ്പെട്ട വിമാനാപകടത്തിൽ പുടിൻ അനുശോചിച്ചു. അപകടത്തെ ദുരന്തമെന്നാണ് പുടിൻ വിശേഷിപ്പിച്ചത്. പ്രിഗോഷിൻ കഴിവുകളുള്ള എന്നാൽ നിരവധി തെറ്റുകൾ ചെയ്ത മനുഷ്യനായിരുന്നെന്ന് പുടിൻ പറഞ്ഞു. 90-കളുടെ തുടക്കം മുതൽ തനിക്ക് പ്രിഗോഷിനെ അറിയാം. അദ്ദേഹം തന്റെ ആവശ്യങ്ങൾക്കായി പരിശ്രമിച്ചു, അതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ, പൊതു ആവശ്യത്തിനായെന്നാണ് പറഞ്ഞത്. അദ്ദേഹം കഴിവുള്ള വ്യക്തിയായിരുന്നു, കഴിവുള്ള ബിസിനസുകാരനായിരുന്നു, അദ്ദേഹം നമ്മുടെ രാജ്യത്ത് മാത്രമല്ല, വിദേശത്തും, പ്രത്യേകിച്ച് ആഫ്രിക്കയിലും പ്രവർത്തിച്ചു. അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആഫ്രിക്കയിൽനിന്നും മടങ്ങിയെത്തിയത്. ഇവിടെ ഏതാനും ഉദ്യോഗസ്ഥരെ കാണുകയും ചെയ്തു. വിമാന അപകടം സംബന്ധിച്ച അന്വേഷണത്തിന് സമയമെടുക്കുമെന്നും അന്വേഷണത്തിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്നും പുടിൻ പറഞ്ഞു. അപടത്തിൽ കൊല്ലപ്പെട്ടവർ യുക്രെയ്ൻ യുദ്ധത്തിൽ വലിയ സംഭാവന നൽകിയവരാണെന്നും…
Read Moreബഹിരാകാശ ഗവേഷണത്തിന് കൂട്ടായ്മ വേണം; മോദി ബ്രിക്സ് ഉച്ചകോടിയിൽ
ജോഹാനസ്ബർഗ്: ബഹിരാകാശ ഗവേഷണത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മ വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് രാജ്യങ്ങളുടെ ഉപഗ്രഹ കൂട്ടായ്മയ്ക്കുള്ള ശ്രമം ഇതിനകം തുടങ്ങിക്കഴിഞ്ഞു. കൂടുതൽ മുന്നോട്ടു പോയി ഉപഗ്രഹ ഗവേഷണത്തിനുള്ള കൂട്ടായ്മയായി മാറ്റണം - ജോഹാനസ്ബർഗിൽ പതിനഞ്ചാമത് ഉച്ചകോടിയുടെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ബ്രിക്സിന്റെ ഉജ്വലമായൊരു മുന്നേറ്റമായിരുന്നു. ഇതിനിടെ സംഘം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ജി 20യിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തണമെന്ന നിർദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. റെയിൽവേ മേഖലയിലെ ഗവേഷണം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, സ്റ്റാർട്ട്അപ്പ് തുടങ്ങിയ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമപോസയുമായി മോദി കൂട്ടിക്കാഴ്ച നടത്തി. ഇന്ത്യ - ദക്ഷിണാഫ്രിക്ക വ്യാപാര, പ്രതിരോധ, വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ സഹകരിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.…
Read Moreപാനമ കനാലിൽ ജലനിരപ്പ് താഴ്ന്നു; 200 കപ്പലുകൾ കുടുങ്ങി
പാനമ സിറ്റി: പാനമ കനാലിൽ ജലനിരപ്പ് താഴ്ന്നതു മൂലം ഇരുനൂറിലധികം ചരക്കുകപ്പലുകൾ ഇരുഭാഗത്തുമായി കുടുങ്ങിയതായി റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വരൾച്ചയാണു കനാലിൽ ജലനിരപ്പു താഴാൻ കാരണം. വടക്ക്, തെക്ക് അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കിടയിലൂടെ പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാനമ കനാലിലെ പ്രതിസന്ധി ആഗോള ചരക്കുനീക്കത്തിൽ വലിയ പ്രതിബന്ധം സൃഷ്ടിക്കുമെന്നാണു കരുതുന്നത്. ചില കപ്പലുകൾ മൂന്നാഴ്ചയോളമായി കാത്തുകിടക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആഴം കുറഞ്ഞതിനാൽ കപ്പലുകളിൽ കയറ്റാവുന്ന ചരക്കും പരിമിതപ്പെടുത്തേണ്ടിവരുന്നു. കനാലിലേക്കു ജലം എത്തിക്കുന്ന തടാകങ്ങളിലെ ജലനിരപ്പ് മഴക്കുറവു മൂലം താഴ്ന്ന നിലയിലാണ്. കുറച്ചുനാളായി പാനമ വരൾച്ച നേരിടുകയാണ്. ഒക്ടോബർവരെ കനാലിലെ ജലനിരപ്പ് താഴ്ന്നു തന്നെ തുടരും. പാനമ അധികൃതരുടെ ചില നടപടികളും ചരക്കുനീക്കം പ്രതിസന്ധിയിലാക്കുന്നതായി പറയുന്നുണ്ട്.
Read More