ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ ഗ​ർ​ഭി​ണി​യെ വെ​ടി​വ​ച്ച് കൊ​ന്ന് പോ​ലീ​സ്; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത വ​ര്‍​ഗ​ക്കാ​രി​യാ​യ ഗ​ര്‍​ഭി​ണി​യെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ഓ​ഗ​സ്റ്റ് 24ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ബ്ലെ​ന്‍​ഡ​ന്‍ ടൗ​ണ്‍​ഷി​പ്പ് പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് പു​റ​ത്തു​വി​ട്ട​ത്. താ​കി​യ യം​ഗ്(21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് ക​ട​യു​ട​മ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നെ​യും വി​ളി​ച്ചു​വ​രു​ത്തി. ഇ​വി​ടെ​യെ​ത്തി​യ പോ​ലീ​സ് കാ​റി​നു​ള്ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ആ​വ​ശ്യം നി​ര​സി​ച്ച യു​വ​തി വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ള്‍ പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Read More

ബ​ഹ​റി​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 4 മ​ല​യാ​ളി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ബ​ഹ​റി​നി​ലെ ആ​ലി​യി​ല്‍ ബി​ന്‍ സ​ല്‍​മാ​ന്‍ ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ലു മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ശു​ചീ​ക​ര​ണ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി.​പി. മ​ഹേ​ഷ്, പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ജ​ഗ​ത് വാ​സു​ദേ​വ​ന്‍, തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി ഗൈ​ദ​ര്‍ ജോ​ര്‍​ജ്, ത​ല​ശേ​രി സ്വ​ദേ​ശി അ​ഖി​ല്‍ ര​ഘു എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ള്‍. തെ​ല​ങ്കാ​ന​യി​ലെ സു​മ​ന്‍ രാ​മ​ണ്ണ​യാ​ണ് മ​രി​ച്ച അ​ഞ്ചാ​മ​ന്‍. സ​ല്‍​മാ​ബാ​ദി​ല്‍​നി​ന്ന് മു​ഹ​റ​ഖി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. കാ​ര്‍ ശു​ചീ​ക​ര​ണ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ഞ്ചു​പേ​രും മു​ഹ​റ​ഖി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​ണ്. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സ​ല്‍​മാ​നി​യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

മാർപാപ്പ മംഗോളിയയിലേക്ക്

റോം: ​​​ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ 43-ാമ​​​ത് അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ട​​​നം മം​​​ഗോ​​​ളി​​​യ​​​യി​​​ലേ​​​ക്ക്. 1500 ക​​​ത്തോ​​​ലി​​​ക്ക​​​ർ മാ​​​ത്ര​​​മു​​​ള്ള മം​​​ഗോ​​​ളി​​​യ​​​യി​​​ൽ നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് എ​​​ത്തി​​​ച്ചേ​​​രു​​​ന്ന മാ​​​ർ​​​പാ​​​പ്പ സെ​​​പ്റ്റം​​​ബ​​​ർ നാ​​​ലി​​​ന് റോ​​​മി​​​ൽ തി​​​രി​​​ച്ചെ​​​ത്തും. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ദ്ദേ​​​ഹം റോ​​​മി​​​ലെ ഫ്യു​​​മി​​​ച്ചീ​​​നോ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു മം​​​ഗോ​​​ളി​​​യ​​​യി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ടും. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഉ​​​ലാ​​​ൻ ബ​​​ത്തോ​​​റി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ മൂ​​​ന്നു​​​ദി​​​വ​​​സ​​​വും താ​​​മ​​​സി​​​ക്കു​​​ക. ര​​ണ്ടി​​ന് സു​​​ഖ്ബാ​​​ത്ത​​​ർ ച​​​ത്വ​​​ര​​​ത്തി​​​ൽ സ്വീ​​​ക​​​ര​​​ണം, പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഖ്നാ​​​ജി​​​ൻ ഖ്യു​​​റേ​​​ൽ​​​സ്യു​​​ക്കു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച, ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളോ​​​ടും പൗ​​​ര​​​പ്ര​​​മു​​​ഖ​​​രോ​​​ടു​​​മു​​​ള്ള പ്ര​​​ഭാ​​​ഷ​​​ണം, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച, മെ​​​ത്രാ​​​ന്മാ​​​രും മി​​​ഷ​​​ണ​​​റി​​​മാ​​​രു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച എ​​​ന്നി​​​വ ന​​​ട​​​ക്കും. ഒ​​​രു മ​​​താ​​​ന്ത​​​ര, എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ സൗ​​​ഹൃ​​​ദ സ​​​മ്മേ​​​ള​​​ന​​​വും സ്റ്റെ​​​പ്പെ അ​​​റീ​​​ന സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന​​​യു​​​മാ​​​ണ് സെ​​പ്റ്റം​​ബ​​ർ മൂ​​​ന്നി​​ലെ പ​​​രി​​​പാ​​​ടി​​​ക​​​ൾ. നാ​​​ലി​​​നു രാ​​​വി​​​ലെ മാ​​​ർ​​​പാ​​​പ്പ ഒ​​​രു കാ​​​രു​​​ണ്യ​​​ഭ​​​വ​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്യും. ‘ഒ​​​രു​​​മി​​​ച്ചു പ്ര​​​ത്യാ​​​ശി​​​ക്കു​​​ക’ എ​​​ന്ന​​​താ​​​ണ് പേ​​​പ്പ​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ ആ​​​പ്ത​​​വാ​​​ക്യം. റ​​​ഷ്യ​​​യും ചൈ​​​ന​​​യു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന മം​​​ഗോ​​​ളി​​​യ​​​യി​​​ലെ 33 ല​​​ക്ഷം ജ​​​ന​​​ങ്ങ​​​ളി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​വും…

Read More

ഗാബോണിൽ സൈനിക അട്ടിമറി; പ്രസിഡന്‍റും കുടുംബവും വീട്ടുതടങ്കലിൽ

ലീ​​​​​ബ്രെ​​​​​വി​​​​​ൽ: മ​​​​​ധ്യ​​​​​ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ ഗാ​​​​​ബോ​​​​​ണി​​​​​ൽ സൈ​​ന്യം അ​​​​​ട്ടി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ അ​​​​​ധി​​​​​കാ​​​​​രം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ലി ബോം​​​​​ഗോ(64)​​​​​യെ​​​​​യും കു​​​​​ടും​​​​​ബ​​​​​ത്തെ​​​​​യും വീ​​​​​ട്ടു​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ലാ​​​​​ക്കി​​​​​യെ​​​​​ന്നു പ​​​​​ട്ടാ​​​​​ള നേ​​​​​താ​​​​​ക്ക​​​​​ൾ ടി​​​​​വി​​​​​യി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. ബോം​​​​​ഗോ​​​​​യു​​​​​ടെ മൂ​​​​ത്ത മ​​​​ക​​​​ൻ നൂ​​​​റു​​​​ദ്ദീ​​​​ൻ ബോം​​​​ഗോ വാ​​​​ല​​​​ന്‍റൈ​​​​നെ രാ​​​​​ജ്യ​​​​​ദ്രോ​​​​​ഹ​​​​​ക്കു​​​​​റ്റ​​​​​ത്തി​​​​​ന് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. 14 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ഗോ​​​​​ബോ​​​​​ൺ ഭ​​​​​രി​​​​​ക്കു​​​​​ന്ന ബോം​​​​​ഗോ ഓ​​​​​ഗ​​​​​സ്റ്റ് 26നു ​​​​​ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മൂ​​​​​ന്നാം വ​​​​​ട്ട​​​​​വും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി ഇ​​​​​ല​​​​​ക്ഷ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ​​​​​ക്ക​​​​​ക​​​​​മാ​​​​​ണ് അ​​​​​ട്ടി​​​​​മ​​​​​റി​​​​​യു​​​​​ണ്ടാ​​​​​യ​​​​​ത്. അ​​​​​ര നൂ​​​​​റ്റാ​​​​​ണ്ടാ​​​​​യി രാ​​​​​ജ്യം ബോം​​​​​ഗോ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ്. ഒ​​​​​രു ഡ​​​​​സ​​​​​ൻ പ​​​​​ട്ടാ​​​​​ള​​​​​ക്കാ​​​​​രാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​നി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട് ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. പ്ര​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ ഗാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ, പ​​​​​ട്ടാ​​​​​ളം, പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ തു​​​ട​​​ങ്ങി​​​യ​​​​​വ​​​​​ർ ഇ​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ഫ​​​​​ലം റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ഇ​​​​​വ​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. സെ​​​​​ന​​​​​റ്റ്, ദേ​​​​​ശീ​​​​​യ അ​​​​​സം​​​​​ബ്ലി, ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ കോ​​​​​ട​​​​​തി തു​​​​​ട​​​​​ങ്ങി​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ല്ലാം പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട്ടു. ഇ​​​​​നി​​​​​യൊ​​​​​രു അ​​​​​റി​​​​​പ്പു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യും അ​​​​​ട​​​​​ച്ചു.

Read More

റ​ഷ്യ​യി​ലു​ട​നീ​ളം യു​ക്രെ​യ്ൻ സേ​ന​യു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണം

മോ​​​സ്കോ: ​​​റ​​​ഷ്യ​​​യി​​​ലു​​​ട​​​നീ​​​ളം യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. മോ​​​സ്കോ, ഒ​​​ർ​​​ലോ​​​വ്, റ​​​യാ​​​സാ​​​ൻ, ക​​​ലൂ​​​ഗ, ബ്രി​​​യാ​​​ൻ​​​സ്ക്, സ്കോ​​​ഫ് എ​​​ന്നി​​​ങ്ങ​​​നെ ആ​​​റു മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. സ്കോ​​​ഫി​​​ലെ വ്യോ​​​മ​​​സേ​​​നാ താ​​​വ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ ഉ​​​ഗ്ര​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ച​​​ര​​​ക്കു വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​പി​​​ടി​​​ച്ചു. യു​​​ക്രെ​​​യ്ൻ സേ​​​ന റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. വ​​​ട​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്ന് 660 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ എ​​​സ്തോ​​​ണി/, ലാ​​​ത്‌​​​വി​​​യ എ​​​ന്നി​​​വ​​​യോ​​​ടു ചേ​​​ർ​​​ന്ന സ്കോ​​​ഫി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം റ​​​ഷ്യ​​​യെ ഞെ​​​ട്ടി​​​ച്ചു. ഇ​​​ല്യൂ​​​ഷി​​​ൻ-76 ഹെ​​​വി ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​ലു വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​പി​​​ടി​​​ച്ചു​​​വെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ലെ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ന്‍റെ​​​യും സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ൾ സ്കോ​​​ഫ് പ്ര​​​വി​​​ശ്യാ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു. മോ​​​സ്കോ അ​​​ട​​​ക്കം മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ണ്ടാ​​​യ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു റ​​​ഷ്യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു. ആ​​​ള​​​പാ​​​യ​​​മു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടി​​​ല്ല. മോ​​​സ്കോ​​​യി​​​ലെ നാ​​​ലു വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ കു​​​റ​​​ച്ചു നേ​​​ര​​​ത്തേ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​നം ത​​​ട​​​സ​​​പ്പെ​​​ട്ടു. ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ൽ റ​​​ഷ്യ​​​ൻ സേ​​​ന…

Read More

ഹോ​ളി​ഡേ സെ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച് ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്സ്; ആ​നു​കൂ​ല്യ വിവരങ്ങളിങ്ങനെ…

അ​ബു​ദാ​ബി: അ​ബു​ദാ​ബി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്സ് ഹോ​ളി​ഡേ സെ​യി​ല്‍ പ്ര​ഖ്യാ​പി​ച്ചു. ത​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ ടി​ക്ക​റ്റു​ക​ള്‍ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ അ​റി​യി​പ്പ്. സെ​പ്റ്റം​ബ​ര്‍ പ​ത്തു വ​രെ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​യി​രി​ക്കും ഇ​പ്പോ​ഴ​ത്തെ ഹോ​ളി​ഡേ സെ​യി​ലി​ന്‍റെ ആ​നു​കൂ​ല്യം. സെ​പ്റ്റം​ബ​ര്‍ 11 മു​ത​ല്‍ അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ച് 24 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്ക് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ച കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഇ​ത്തി​ഹാ​ദ് എ​യ​ര്‍​വേ​യ്‍​സി​ന്‍റെ ടി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യും. ഇ​ക്ക​ണോ​മി ക്ലാ​സി​ല്‍ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് 895 ദി​ര്‍​ഹം മു​ത​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ൾ വ​ര്‍​ധി​പ്പി​ക്കും. ന​വം​ബ​ര്‍ മാ​സം മു​ത​ല്‍ കൊ​ച്ചി​യി​ലേ​ക്ക് എ​ട്ട് അ​ധി​ക സ​ര്‍​വീ​സു​ക​ള്‍ കൂ​ടി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കോ​ഴി​ക്കോ​ടേ​ക്കും ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​ദി​ന സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്കു​ക​യും ചെ​യ്യും. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​നം അ​ബു​ദാ​ബി​യി​ല്‍​നി​ന്ന് പു​ല​ര്‍​ച്ചെ 2.20നും ​കോ​ഴി​ക്കോ​ടേ​ക്കു​ള്ള വി​മാ​നം ഉ​ച്ച​യ്ക്ക് 1.40നും ​ആ​യി​രി​ക്കും പു​റ​പ്പെ​ടു​ക.…

Read More

റ​ഷ്യ​ൻ വി​മാ​ന​ത്താ​വ​ളം യു​ക്രെ​യ്ൻ ആ​ക്ര​മി​ച്ചു; 4 വി​മാ​ന​ങ്ങ​ൾ ക​ത്തി; യു​ക്രെ​യ്ൻ‌ ബോ​ട്ടു​ക​ൾ റ​ഷ്യ ത​ക​ർ​ത്തു

  മോ​സ്കോ: റ​ഷ്യ​യി​ലെ സ്‌​കോ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഡ്രോ​ണ്‍ ആ​ക്ര​മ​ണം ന​ട​ത്തി യു​ക്രെ​യ്ന്‍. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ഗ്ര​സ്‌​ഫോ​ട​ന​വും വ​ലി​യ തീ​പി​ടി​ത്ത​വു​മു​ണ്ടാ​യി. നാ​ല് വി​മാ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. ആ​ക്ര​മ​ണ​മു​ണ്ടാ​യ വി​മാ​ന​ത്താ​വ​ള​ത്തി​നു മു​ക​ളി​ൽ പു​ക ഉ​യ​രു​ന്ന​താ​യി റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​തേ​സ​മ​യം, ഡ്രോ​ൺ ആ​ക്ര​മ​ണം ത​ട​ഞ്ഞു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് റ​ഷ്യ രം​ഗ​ത്തെ​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നു റ​ഷ്യ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 800 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് സ്കോ​ഫ്. ക​രി​ങ്ക​ട​ലി​ൽ നാ​ല് യു​ക്രേ​നി​യ​ൻ ബോ​ട്ടു​ക​ൾ റ​ഷ്യ ത​ക​ർ​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഈ ​ബോ​ട്ടു​ക​ളി​ൽ 50ല​ധി​കം സൈ​നി​ക​രു​ണ്ടാ​യി​രു​ന്ന​താ​യും റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട  പ്രി​ഗോ​ഷി​ന്‍റെ  സം​സ്കാ​രം ര​ഹ​സ്യ​മാ​യി നടത്തി

മോ​സ്കോ: വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വാ​ഗ്ന​ർ മു​ൻ മേ​ധാ​വി യെ​വ്ജ​നി പ്രി​ഗോ​ഷി​ന്‍റെ സം​സ്കാ​രം സ്വ​ദേ​ശ​മാ​യ സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗി​ൽ ര​ഹ​സ്യ​മാ​യി ന​ട​ത്തി . പൊ​റോ​ഖോ​വ്‌​സ്‌​കോ​യ് സെ​മി​ത്തേ​രി​യി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ സം​സ്ക​രി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ഈ ​സെ​മി​ത്തേ​രി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ൾ വ​ള​യു​ക​യും ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം ത​ട​യു​ക​യും ചെ​യ്തി​രു​ന്നു. ഒ​രു എ​എ​ഫ്പി ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് ഈ ​വി​വ​രം ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം, പ്രി​ഗോ​ഷി​ന്‍റെ ര​ഹ​സ്യ ശ​വ​സം​സ്കാ​രം പു​ടി​ന്‍റെ യ​ഥാ​ർ​ഥ ഭ​യ​ത്തി​ന്‍റെ സ​മ്പൂ​ർ​ണ പ്ര​തീ​ക​മാ​ണെ​ന്ന് യു​ക്രേ​നി​യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളോ​ഡി​മ​ർ സെ​ലെ​ൻ​സ്‌​കി​യു​ടെ രാ​ഷ്ട്രീ​യ ഉ​പ​ദേ​ഷ്ടാ​വ് മൈ​ഖൈ​ലോ പോ​ഡോ​ലി​യാ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

മഗ് ഷോട്ട് വൈറലായി; ട്രംപിനായി സംഭാവനകൾ ഒഴുകുന്നു

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ക്രി​​​മി​​​ന​​​ൽ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​ക​​​വേ പോ​​​ലീ​​​സ് എ​​​ടു​​​ത്ത ‘മ​​​ഗ് ഷോ​​​ട്ട്’ ഫോ​​​ട്ടോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ ആ​​​യു​​​ധ​​​മാ​​​ക്കി മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. വ്യാ​​​ഴാ​​​ഴ്ച അ​​​റ്റ്‌​​​ലാ​​​ന്‍റ​​​യി​​​ലെ ഫു​​​ൾ​​​ട്ട​​​ൻ കൗ​​​ണ്ടി​​​യി​​​ൽ ജ​​​യി​​​ലി​​​ൽ​​​വ​​​ച്ച് മ​​​ഗ് ഷോ​​​ട്ട് എ​​​ടു​​​ക്ക​​​പ്പെ​​​ട്ട ശേ​​​ഷം ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ണ്ടി​​​ലേ​​​ക്ക് 71 ല​​​ക്ഷം ഡോ​​​ള​​​ർ സം​​​ഭാ​​​വ​​​ന ല​​​ഭി​​​ച്ച​​​താ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​സം​​​ഘം അ​​​റി​​​യി​​​ച്ചു. ടീ​​​ഷ​​​ർ​​​ട്ട് തു​​ട​​ങ്ങി​​യ​​​വ​​​യു​​​ടെ വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ​​​യാ​​ണു ഭൂ​​​രി​​​ഭാ​​​ഗം തു​​​ക​​​യും ല​​​ഭി​​​ച്ച​​​ത്. 2020ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ട്ട ട്രം​​​പി​​​നെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങു​​​ന്ന ട്രം​​​പി​​​നെ​​​തി​​​രേ ചു​​​മ​​​ത്ത​​​പ്പെ​​​ട്ട നാ​​​ലാ​​​മ​​​ത്തെ ക്രി​​​മി​​​ന​​​ൽ കേ​​​സാ​​​ണി​​​ത്. ട്രം​​​പ്ത​​​ന്നെ ത​​​ന്‍റെ മ​​​ഗ് ഷോ​​​ട്ട് ചി​​​ത്രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

പ്രതിഷേധക്കാർക്കു നേർക്ക് ഗുണ്ടാ സംഘത്തിന്‍റെ വെടിവയ്പ്; ഏഴു മരണം

പോ​​​ർ​​​ട്ട് ഓ ​​​പ്രി​​​ൻ​​​സ്: ഹെ​​​യ്തി​​​യി​​​ൽ ഗു​​​ണ്ടാ സം​​​ഘ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നു നേ​​​ർ​​​ക്ക് ഗു​​​ണ്ട​​​ക​​​ൾ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ പോ​​​ർ​​​ട്ട് ഓ ​​​പ്രി​​​ൻ​​​സി​​​ന്‍റെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​മാ​​​യ കാ​​​നാ​​​നി​​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. യ​​​ന്ത്ര​​​ത്തോ​​​ക്കു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. കു​​​റെ​​​പ്പേ​​​രെ ഗു​​​ണ്ട​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി. പാ​​​സ്റ്റ​​​ർ മാ​​​ർ​​​ക്കോ എ​​​ന്ന ആ​​​ത്മീ​​​യ നേ​​​താ​​​വാ​​​ണ് ഗു​​​ണ്ടാ​​​സം​​​ഘ​​​ങ്ങ​​​ൾ ഭ​​​രി​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. നൂ​​​റു ക​​​ണ​​​ക്കി​​​നു​​​പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ‌ പ​​​ല​​​വി​​​ധ ഗു​​​ണ്ടാ സംഘങ്ങ​​​ൾ​​​ക്കു ശ​​​ക്ത​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള ഹെ​​​യ്തി​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം മാ​​​ത്രം അ​​​ക്ര​​​മ​​സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ 2,400 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

Read More