ന്യൂയോർക്ക്: നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുകെയിലെത്തി. ഇന്നു ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തും. സുനക് അധികാരത്തിൽ എത്തിയതിനുശേഷം ആറാം തവണയാണ് ബൈഡനുമായി കൂടിക്കാഴ്ച നടത്തുന്നത്. യുക്രെയ്ൻ ക്ലസ്റ്റർ ബോംബ് നൽകാൻ യുഎസ് അംഗീകാരം നൽകിയതു സഖ്യകക്ഷികൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ബൈഡന്റെ യൂറോപ്യൻ സന്ദർശനം. ചാൾസ് രാജാവുമായും ബൈഡൻ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം ചൊവ്വാഴ്ച ലിത്വേനിയയിൽ ആരംഭിക്കുന്ന നാറ്റോ ഉച്ചകോടിയിൽ ബൈഡന് സംബന്ധിക്കും. നാറ്റോയിൽ യുക്രെയ്നിന് അംഗത്വം നൽകുന്നതു സംബന്ധിച്ച അന്തിമചർച്ചകൾ ഉച്ചകോടിയിലുണ്ടാകും. പുതുതായി നാറ്റോയിലെത്തുന്ന ഫിൻലൻഡിലും ബൈഡൻ സന്ദർശനം നടത്തുന്നുണ്ട്.
Read MoreCategory: NRI
ടുണീഷ്യയ്ക്ക് സമീപം അഭയാർഥി ബോട്ട് മുങ്ങി 10 പേരെ കാണാതായി
ടുണിസ്: ടുണീഷ്യയിൽ നിന്ന് ഇറ്റലിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബോട്ട് മെഡിറ്റനേറിയൻ കടലിൽ മുങ്ങി 10 അഭയാർഥികളെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എസ്ഫാക്സ് നഗരത്തിലെ സാർസിസ് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 11 അഭയാർഥികളെ ടുണിഷ്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ടുണിഷ്യൻ തീരങ്ങളിൽ നിന്നും യൂറോപ്പിലേക്ക് പുറപ്പെട്ട അറുന്നൂറിലധികം ആളുകൾ വിവിധ അപകടങ്ങളിൽപ്പെട്ട് മരിച്ചതായി അധികൃതർ വ്യക്തമാക്കി.
Read Moreടാൻസാനിയയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇന്ത്യൻ സൈനികർക്ക് ആദരവുമായി വിദേശകാര്യമന്ത്രി
ദാരെസ് സലാം: ഒന്നാം ലോകമഹായുദ്ധകാലത്ത് കോമൺവെൽത്ത് പടയ്ക്കായി പോരാടവെ ടാൻസാനിയയിൽ വച്ച് കൊല്ലപ്പെട്ട ഇന്ത്യൻ പടയാളികൾക്ക് ആദരമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ടാൻസാനിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് ദാരെസ് സലാം നഗരത്തിലെ കോമൺവെൽത്ത് യുദ്ധസ്മാരകം ജയശങ്കർ സന്ദർശിച്ചത്. 14 ഇന്ത്യൻ പടയാളികളടക്കം 1,500 സൈനികർ അന്ത്യവിശ്രമം കൊള്ളുന്ന സ്മാരകത്തിൽ ജയശങ്കർ പുഷ്പചക്രം അർപ്പിച്ചു. 1917-ൽ ഒന്നാം ലോകയുദ്ധക്കാലത്ത് അന്ന് ജർമൻ ഈസ്റ്റ് ആഫ്രിക്ക എന്നറിയപ്പെട്ടിരുന്ന പ്രദേശത്ത് ബ്രിട്ടീഷ് സൈന്യത്തിനായി പോരാടവെ മരിച്ച ഇന്ത്യൻ പടയാളികളെ ഹിന്ദുമത ആചാരപ്രകാരം ദാരെസ് സലാം നഗരത്തിൽത്തന്നെ സംസ്കരിക്കുകയായിരുന്നു.
Read Moreഇറ്റലിയിലെ വയോജന കേന്ദ്രത്തിൽ തീപിടിത്തം; ആറ് പേർ മരിച്ചു 80 പേർക്ക് പരിക്ക്
റോം: ഇറ്റലിയിലെ മിലാൻ നഗരത്തിലെ വയോജന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ 80 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നഗരത്തിന്റെ തെക്കുകിഴക്കൻ മേഖലയായ കോർവെറ്റോയിലുള്ള “കാസാ ഡെ കോന്യുഗി’ എന്ന വയോജന കേന്ദ്രത്തിൽ ഇന്ന് പുലർച്ചെ മൂന്നിനാണ് അപകടം നടന്നത്. നാല് നിലകളുള്ള കേന്ദ്രത്തിന്റെ ഒന്നാം നിലയിലുള്ള ഒരു മുറിയിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. അപകടവിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകരെത്തി ആളുകളെ ഒഴിപ്പിക്കാൻ ആരംഭിച്ചു. നിരവധി അന്തേവാസികൾ വീൽചെയർ ഉപയോഗിക്കുന്നവരായതിനാൽ ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ ഇവരെ പുറത്തെത്തിച്ചത്. പരസഹായം കൂടാതെ എഴുന്നേൽക്കാൻ സാധിക്കാത്തവരെ കിടക്കവിരിയിൽ പൊതിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 167 പേർ താമസിച്ചിരുന്ന വയോജന കേന്ദ്രത്തിലെ 80 പേരെ മറ്റൊരു നിലയത്തിലേക്ക് മാറ്റിയെന്നും മറ്റുള്ളവർ ആശുപത്രിയിലാണെന്നും അധികൃതർ അറിയിച്ചു. തീപിടിത്തം ആരംഭിച്ചതെന്ന് കരുതുന്ന മുറിയിലെ അന്തേവാസികളായ രണ്ട് സ്ത്രീകൾ പൊള്ളലേറ്റാണ്…
Read Moreസൗദിയിൽ കൊടും ചൂട്; താപനില 48 ഡിഗ്രി; അബഹയില്‍ കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസ്
ജിദ്ദ: സൗദി അറേബ്യയിൽ ചൂട് വർധിക്കുന്നു. കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ മേഖലകൾ വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുകയാണ്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ സമാനിൽ താപനില 48 ഡിഗ്രി വരെ ഉയര്‍ന്നു. അല്‍ഹസയിലും ദാനയിലും 47 ഡിഗ്രിയും ദമ്മാം ഹഫര്‍ബാത്തിന്‍, അല്‍ഖര്‍ജ് ഭാഗങ്ങളില്‍ 46 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളായി റിയാദിലും മക്കയിലും മദീനയിലും ചൂട് 45 ഡിഗ്രി വരെയെത്തി. രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 20 ഡിഗ്രി സെല്‍ഷ്യസ് അബഹയില്‍ രേഖപ്പെടുത്തി. ഖുറയ്യാത്ത, അല്‍ബാഹ, തുറൈഫ് ഭാഗങ്ങളിലും തണുപ്പാണ് അനുഭവപ്പെട്ടു വരുന്നത്.
Read Moreപാക്കിസ്ഥാനിൽ കനത്ത മഴ; രണ്ടാഴ്ചയ്ക്കിടെ മരിച്ചത് 50 പേർ; നിരവധിപേർ ചികിത്സയിൽ
ഇസ്ലാമാബാദ്: കനത്ത മഴ മൂലം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എട്ട് കുട്ടികളുൾപ്പെടെ 50 പേർ മഴക്കെടുതിയിൽ അകപ്പെട്ട് മരിച്ചെന്ന് സ്ഥിരീകരണം. 87 പേർ പരിക്കേറ്റ് ചികിത്സയിലാണ്. പഞ്ചാബ്, ഖൈബർ പഖ്തൂൺവ പ്രവിശ്യകളിലാണ് മഴ ഏറ്റവുമധികം നാശംവിതച്ചത്. ഖൈബർ പഖ്തൂൺവയിലെ ഷാംഗ്ല ജില്ലയിൽ മണ്ണിടിച്ചലിൽ അകപ്പെട്ട് എട്ട് കുട്ടികൾ മരിച്ചു. മലയടിവാരത്തിന് സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 12-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന കുട്ടികളെ രക്ഷാപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. ഒരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഏഴ് കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലാഹോർ നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 19 പേർ മരിച്ചു. വൈദ്യുതാഘാതമേറ്റും കെട്ടിടാവിശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടുമാണ് ഏറെ പേർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
Read Moreഎച്ച്-1 ബി വിസ പുതുക്കൽ നിയമം സ്വാഗതം ചെയ്ത് ഇന്ത്യൻ-അമേരിക്കൻ ടെക് എക്സിക്യൂട്ടീവ്
കലിഫോർണിയ: എച്ച്-1 ബി വിസയിലുള്ള എണ്ണമറ്റ ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന യുഎസിലെ താത്കാലിക തൊഴിൽ വിസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിനെ രാജ്യത്തെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു. വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിൽ അഭിമാനവും സന്തോഷവും തോന്നുന്നു. യുഎസ്എയിൽ എച്ച്-1 ബി വിസ പുനഃസ്ഥാപിക്കുന്നത് ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് ആശ്വാസം പകരും എന്ന് സിലിക്കൺ വാലി ടെക്നോളജി എക്സിക്യൂട്ടീവും കമ്മ്യൂണിറ്റി ലീഡറും പ്രഭാഷകനും എഴുത്തുകാരനുമായ അജയ് ഭൂട്ടോറിയ പ്രസ്താവനയിൽ പറഞ്ഞു. ഇൻ-കൺട്രി എച്ച്-1 ബി വിസ സ്റ്റാമ്പിംഗ് പുതുക്കൽ വിജയകരമായി നടപ്പിലാക്കുന്നത് കൂടുതൽ കാര്യക്ഷമവും മാനുഷികവുമായ ഇമിഗ്രേഷൻ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നു. ഈ പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്-1 ബി വിസ വളരെ ആവശ്യമാണ്. കാരണം ഇത് യുഎസ് കമ്പനികളെ, പ്രത്യേകിച്ച് സാങ്കേതിക മേഖലയിൽ വൈദഗ്ധ്യവും സൈദ്ധാന്തിക അറിവും…
Read Moreഅച്ചടക്കം ഉറപ്പുവരുത്താന്‍ സ്കൂളിൽ കുട്ടികളുടെ മുടി ബലമായി മുറിച്ചുമാറ്റി;അധ്യാപികയുടെ ജോലി പോയി
നോയിഡ: സ്കൂളിൽ വച്ച് കുട്ടികളുടെ മുടി മുറിച്ച സ്വകാര്യ സ്കൂള്‍ അധ്യാപികയെ സർവീസിൽനിന്നു പിരിച്ചുവിട്ടു. സിബിഎസ്ഇ അഫിലിയേഷനോടെ പ്രവര്‍ത്തിക്കുന്ന നോയിഡയിലെ ശാന്തി ഇന്റര്‍നാഷണല്‍ സ്കൂളിലാണ് സംഭവം. വിദ്യാലയത്തിലെ ഡിസിപ്ലിനറി ചുമതലയുണ്ടായിരുന്ന അധ്യാപിക സുഷമയെയാണ് പിരിച്ചുവിട്ടത്. വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറന്നപ്പോള്‍ പുതിയതായി നിയമിക്കപ്പെട്ട അധ്യാപികയാണിവർ. 7മുടി മുറിച്ചശേഷമേ സ്കൂളില്‍ വരാന്‍ പാടുള്ളൂ എന്ന് കുട്ടികളോട് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതിരുന്ന ഏതാനും കുട്ടികളെ ബുധനാഴ്ച സ്കൂള്‍ അസംബ്ലിക്കുശേഷം വിളിച്ചുവരുത്തി ബലമായി മുടിവെട്ടുകയായിരുന്നു. അച്ചടക്കം ഉറപ്പുവരുത്താന്‍ വേണ്ടിയായിരുന്നു മുടി മുറിച്ചതെന്നായിരുന്നു അധ്യാപികയുടെ വാദം. വിവരമറിഞ്ഞ രക്ഷിതാക്കാള്‍ പ്രിന്‍സിപ്പലിനെ പ്രതിഷേധം അറിയിച്ചു. ചിലര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു പിരിച്ചു വിടൽ.
Read Moreപ്രണയത്തിൽ നിന്ന് പിന്മാറി; ഇന്ത്യൻ വിദ്യാർഥിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി
അഡലെയ്ഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജയായ നഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസിൽ മുൻ കാമുകന് ജീവപര്യന്തം തടവ്. 21-കാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്ജ്യോത് സിംഗ് (22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. 2021 മാർച്ച് ആറിന് ഫ്ലിൻഡേഴ്സ് റേഞ്ചസിലാണ് സംഭവം. ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. കഴിഞ്ഞദിവസമാണ് കേസിൽ കോടതി വിചാരണ പൂർത്തിയായത്. ജാസ്മിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയെന്ന ക്രൂരത കോടതിയിലാണ് പുറത്തുവന്നത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയിലാണ് ജാസ്മിനെ പ്രതി കൊലപ്പെടുത്തിയത്. വളരെയധികം ആസൂത്രണംചെയ്താണ് പ്രതി കൊലനടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കോടതിയിൽ ആദ്യം കുറ്റം നിഷേധിച്ച സിംഗ് ജസ്മീൻ ജീവനൊടുക്കിയതാണെന്നും താൻ മൃതദേഹം അടക്കംചെയ്യുകയായിരുന്നെന്നുമാണ് പറഞ്ഞത്. പിന്നീടാണ് കുറ്റസമ്മതം…
Read Moreപ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലെ ക്യൂ ഒഴിവാക്കാൻ എയർ ഇന്ത്യ
ടി.ബി.വേണുഗോപാൽകൊച്ചി: കേരളത്തിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതൽ സർവീസുകള്‍ നടത്തുന്ന എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി “എക്സ്പ്രസ് എഹെഡ്’ എന്ന പേരിലുള്ള മുൻഗണന സേവനങ്ങൾ തുടങ്ങുന്നു. ഇനി മുതല്‍ ചെറിയ തുക അടയ്ക്കുന്നവർക്ക് ചെക്ക്-ഇൻ കൗണ്ടറിന് മുൻപിലെ ക്യൂ നില്‍ക്കലും ബാഗേജിനായള്ള കാത്തുനിൽപും ഒഴിവാക്കാം. ചെക്ക്-ഇൻ മുതൽ ലാൻഡിംഗ് വരെ തടസങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന സമഗ്രമായ മുൻഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്നതാണ്. “എക്സ്പ്രസ് എഹെഡ്’, “എക്സ്പ്രസ് എഹെഡ്’ യാത്രക്കാർക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്ക്-ഇൻ കൗണ്ടറുകളുണ്ടാകും. ബോർഡിംഗിലും ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലും അവർക്ക് മുൻഗണന ലഭിക്കും. കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോൾ ബാഗേജുകള്‍ ആദ്യം ലഭിക്കുകയും ചെയ്യും. എയർ ഇന്ത്യ എക്സ്പ്രസിന്റെ അന്താരാഷ്ട്ര വിമാന സർവീസുകളില്‍ യാത്ര ചെയ്യുന്നവർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിന്ന് “എക്സ്പ്രസ് എഹെഡ്’ സേവനങ്ങൾ വാങ്ങാന്‍ കഴിയും. കൗണ്ടർ അടയ്ക്കുന്ന സമയം വരെ എയർപോർട്ട്…
Read More