ജോസ് കുമ്പിളുവേലില്പാരിസ്: ട്രാഫിക് നിയമം ലംഘിച്ചതിന് പതിനേഴുകാരനെ വെടിവച്ചുകൊന്ന പൊലീസുകാരനെ സഹായിക്കാന്‍ ഫ്രാന്‍സിലെ വലതുപക്ഷക്കാര്‍ പണപ്പിരിവ് നടത്തുന്നു. ആറു ദിവസത്തോളം പാരിസിനെ കലാപഭൂമിയാക്കിയത് ഈ കൊലപാതകമായിരുന്നു. ഇതിലെ പ്രതിക്ക് വേണ്ടിയാണ് മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മരിന് ലെ പെന്നിന്റെ ഉപദേഷ്ടാവായിരുന്ന ജീന്‍ മെസിഹയുടെ നേതൃത്വത്തിലുള്ള പിരിവ്. ദിവസങ്ങള്‍ക്ക് അകം 9,63,000 യൂറോ കൊലയാളിയെ സഹായിക്കാനുള്ള സംഭാവനയായി ലഭിച്ചുകഴിഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ണവെറിയുടെ പാരമ്യമാണിതെന്ന് ആണ് വിലയിരുത്തല്‍. ആഫ്രിക്കന്‍ വംശജനാണ് കൊല്ലപ്പെട്ട കൗമാരക്കാരന്. വെടിവച്ച പോലീസുകാരന് വെള്ളക്കാരനും. പിരിവിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ അടക്കമുള്ള പ്രമുഖര്‍ അപലപിച്ചു.
Read MoreCategory: NRI
വാതകച്ചോർച്ച; ദക്ഷിണാഫ്രിക്കയിൽ 24 പേർ ശ്വാസംമുട്ടി മരിച്ചു
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ നൈട്രേറ്റ് ഓക്സൈഡ് വാതകച്ചോർച്ചയെത്തുടർന്നു 24 പേർ ശ്വാസംമുട്ടി മരിച്ചു. ജോഹന്നാസ്ബർഗിനു കിഴക്കുള്ള ബോക്സ്ബർഗിലുള്ള ചേരിയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണു വിഷവാതകം ശ്വസിച്ചു മരിച്ചത്. നൈട്രേറ്റ് ഓക്സൈഡ് അടങ്ങിയ സിലിണ്ടറിൽനിന്നാണു ചോർച്ചയുണ്ടായത്. വിഷവാതകം ശ്വസിച്ച നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് എമർജൻസി സർവീസ് വക്താവ് പറഞ്ഞു. അനധികൃത സ്വർണ ഖനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വാതകം ഉപയോഗിച്ചതെന്നാണു പ്രാഥമിക വിവരം. ഉപേക്ഷിക്കപ്പെട്ട ഖനി ഷാഫ്റ്റുകളിലെ മോഷ്ടിച്ച മണ്ണിൽനിന്നു സ്വർണം വേർതിരിച്ചെടുക്കാൻ തൊഴിലാളികൾ നൈട്രേറ്റ് ഓക്സൈഡ് വാതകം ഉപയോഗിക്കാറുണ്ട്. തൊഴിലില്ലായ്മ രൂക്ഷമായ ദക്ഷിണാഫ്രിക്കയിൽ രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിനു ഖനിത്തൊഴിലാളികളാണ് ഇത്തരം കാലഹരണപ്പെട്ട ഖനികളിൽ സ്വർണം തേടുന്നത്. ജോഹന്നാസ്ബർഗിന്റെ ചുറ്റും ഉപേക്ഷിക്കപ്പെട്ട നിരവധി സ്വർണ ഖനികളുണ്ട്.
Read Moreയുഎസിന്റെയും നാറ്റോയുടെയും സഹായമില്ലാതെ യുക്രെയ്ന് ആക്രമണം നടത്താനാകില്ലെന്ന് റഷ്യ
മോസ്കോ: യുഎസിന്റെയും നാറ്റോയുടെയും സഹായമില്ലാതെ തങ്ങളുടെ പ്രദേശത്ത് യുക്രെയ്ന് ഡ്രോൺ ആക്രമണം നടത്താൻ സാധിക്കില്ലെന്ന് റഷ്യ. മോസ്കോയിൽ യുക്രെയ്ന് നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം തകര്‍ത്തതിന് പിന്നാലെയാണ് റഷ്യ ആരോപണം ഉന്നയിച്ചത്. യുഎസും നാറ്റോ സഖ്യകക്ഷികളും കീവ് ഭരണകൂടത്തിന് നൽകുന്ന സഹായമില്ലാതെ ഈ ആക്രമണങ്ങൾ സാധ്യമാകില്ല. പടിഞ്ഞാറൻ രാജ്യങ്ങൾ ഡ്രോൺ ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയും ആക്രമണങ്ങൾ നടത്താൻ ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൊവ്വാഴ്ച മോസ്കോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് യുക്രെയ്ൻ ആക്രമണം നടത്തിയത്. അഞ്ച് ഡ്രോണുകളും തകർത്തതായും ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും റഷ്യൻ സൈന്യം അറിയിച്ചു. .
Read Moreവിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ്
തിരുവനന്തപുരം: വിയറ്റ്നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻ ഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നേരിട്ടുള്ള വിമാനസർവീസ് വിവിധ മേഖലകളിൽ രണ്ട് പ്രദേശങ്ങൾക്കും ഗുണകരമാകുമെന്ന് അംബാസഡർ അഭിപ്രായപ്പെട്ടു. കൊച്ചിയിൽനിന്നു വിയറ്റ്നാം സിറ്റിയായ ഹോ ചിമിനിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സൗത്ത് വിയറ്റ്നാമിലെ ചില പ്രവശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെൻ ട്രെ പ്രവിശ്യാ നേതാക്കൾ കേരളം സന്ദർശിച്ചതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരം തുടങ്ങി വിവിധ മേഖലകൾക്ക് ഇത് കരുത്തു പകരും. വിവിധ മേഖലകളിൽ വിയറ്റ്നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താത്പര്യമുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreഹോളിവുഡ് ചിത്രം “ബാർബി”ക്ക് വിയറ്റ്നാമിൽ പ്രദർശനാനുമതിയില്ല
ഹനൊയ്: മാർഗോ റോബി – റയൻ ഗോസ്ലിംഗ് ടീമിന്റെ ബിഗ്ബജറ്റ് ഹോളിവുഡ് ചിത്രം “ബാർബി’ രാജ്യത്ത് പ്രദർശിപ്പിക്കുന്നത് വിലക്കി വിയറ്റ്നാം സർക്കാർ. വിയറ്റ്നാം അടക്കമുള്ള ദക്ഷിണ ചൈന കടലിലെ ദ്വീപ് രാഷ്ട്രങ്ങളെ ചൈനീസ് അതിർത്തിക്കുള്ളിലെ പ്രദേശങ്ങളായി ചിത്രീകരിക്കുന്ന ഭൂപടം ചിത്രത്തിൽ ഉൾപ്പെടുത്തിയതിനാലാണ് “ബാർബി’യുടെ വരവ് മുടങ്ങിയത്. ചിത്രത്തിന്റെ പ്രദർശനം അനുവദിക്കില്ലെന്ന് രാജ്യത്തെ ചലച്ചിത്ര വിതരണക്കാർക്ക് സർക്കാർ അറിയിപ്പ് നൽകി. ഇതോടെ രാജ്യത്ത് പതിപ്പിച്ചിരുന്ന “ബാർബി’ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും വിതരണക്കാർ അഴിച്ചുനീക്കി. ഹോംഗ് കോംഗ്, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ് അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കാട്ടാനായി ചൈന ഉപയോഗിക്കുന്ന “നയൻ ഡാഷ് ലൈൻ’ എന്ന ഭൂപടമാണ് വിവാദത്തിന് കാരണം. ഈ ഭൂപടം തങ്ങളുടെ പരമാധികാരത്തിന് എതിരാണെന്ന് നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഭൂപടങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ചൈനയുടെ നിലപാട്. ഇത് മൂലം രാജ്യാന്തര തലത്തിൽ…
Read Moreസാന്‍ഫ്രാന്‍സിസ്കോയിൽ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖാലിസ്ഥാൻ അനുകൂലികൾ തീയിട്ടു
വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖാലിസ്ഥാൻ അനുകൂലികൾ തീയിട്ടു. ഉടനെ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. കോണ്‍സുലേറ്റിനു തീയിട്ടതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികൾ ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിൽ ഒരാൾ കോൺസുലേറ്റിനു തീയിടുന്നതു വ്യക്തമായി കാണാം. എന്നാല്‍ വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ് ) തലവൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെതിരെയാണ് കോൺസുലേറ്റ് ആക്രമണം. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായ നിജ്ജാറിന്റെ തലയ്ക്ക് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം കാനഡയിലെ ഗുരുദ്വാരയ്ക്കു പുറത്തുവച്ച് നിജ്ജാർ വെടിയേറ്റ് മരിക്കുകയായിരുന്നു. അഞ്ചു മാസത്തിനിടെ കോൺസുലേറ്റിനു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. സംഭവത്തെ യുഎസ് ശക്തമായി അപലപിച്ചിട്ടുണ്ട്.
Read Moreയുഎസിൽ 50 ലക്ഷം ഡോളർ തട്ടിയ ഇന്ത്യൻ വംശജനായ അഭിഭാഷകൻ അറസ്റ്റിൽ
ന്യൂയോർക്ക്: ഇന്ത്യൻ കമ്പനിയിൽനിന്ന് 50 ലക്ഷം ഡോളർ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജനായ അഭിഭാഷകനെ അറസ്റ്റ് ചെയ്തു. അഭിജിത് ദാസ് എന്നയാളാണ് അറസ്റ്റിലായത്. ബോസ്റ്റണിലെ ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. അമേരിക്കൻ ജനപ്രതിനിധി സഭയിലേക്കു മുമ്പു മത്സരിച്ചിട്ടുള്ള ഇയാൾ കക്ഷികളുടെ ഫണ്ട് വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചതായും പരാതിയുണ്ട്. കോവിഡ് കാലത്ത് പിപിഇ കിറ്റുകൾ വിതരണംചെയ്ത ഇന്ത്യൻ കമ്പനിയെയും ഉടമകളായ ഇരട്ട സഹോദരങ്ങളെയുമാണ് ഇയാൾ കബളിപ്പിച്ചത്. ഈ സ്ഥാപനത്തിനു നിയമോപദേശം നൽകിയിരുന്നത് ഇയാളായിരുന്നു.
Read Moreസൗദിയിൽ ഒരാഴ്ചയ്ക്കിടെ 558 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി;6,274 നിയമലംഘകരെ നാടുകടത്തി
റിയാദ്: അതിർത്തി വഴി സൗദിയിലേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിച്ച 558 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തു. ഇവരിൽ 49 ശതമാനം യമനികളും 48 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 11 പേരെയും സുരക്ഷാ വകുപ്പ് പിടികൂടി. ഒരാഴ്ചയ്ക്കിടെ നിയമലംഘത്തിന് ആകെ 10,710 പേരാണ് അറസ്റ്റിലായത്. 6,070 ഇഖാമ നിയമലംഘകരും 1,569 തൊഴിൽ നിയലംഘകരും പിടിയിലായവരിൽപ്പെടുന്നു. 6,274 നിയമലംഘകരെ രാജ്യത്തുനിന്നു നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Moreയുകെയില്‍ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവിന് 40 വർഷം തടവ്
ലണ്ടന്‍: ഇംഗ്ലണ്ടില്‍ നഴ്സായ മലയാളി യുവതിയും രണ്ട് മക്കളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കണ്ണൂര്‍ പടിയൂര്‍ സ്വദേശി ചേലപാലില്‍ സാജു(52)വിനെതിരെയാണ് നോര്‍ത്താംപ്ടണ്‍ഷെയര്‍ കോടതി ഈ ശിക്ഷ വിധിച്ചത്. ശിക്ഷിച്ചത്. കേസില്‍ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. കോട്ടയം വെെക്കം മറവന്തുരുത്ത് സ്വദേശിയായിരുന്ന നഴ്സ് അഞ്ജു(40), മക്കളായ ജീവ(6), ജാന്‍വി (4) എന്നിവർ 2022 ഡിസംബറിലാണ് കൊല്ലപ്പെട്ടത്. ഭാര്യയ്ക്ക് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് സാജു കൊലപാതകം നടത്തിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കെറ്ററിംഗ് എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്സായ അഞ്ജു 2022 ഡിസംബർ ഒമ്പതിന് ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാര്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തതുമില്ല. തുടര്‍ന്ന് ബന്ധുക്കള്‍ യുകെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ പോലീസ് വാതില്‍ കുത്തിത്തുറന്നപ്പോൾ അഞ്ജുവിനെ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍…
Read Moreലോകത്തിലെ മികച്ച ആയിരം സർവകലാശാലകളിൽ കുവൈറ്റ് സർവകലാശാലയും
അബ്ദുല്ല നാലുപുരയിൽകുവൈറ്റ് സിറ്റി: ലോകത്തിലെ മികച്ച ആയിരം സർവകലാശാലകളിൽ ഇടംപിടിച്ച് കുവൈറ്റ് സർവകലാശാല. ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 851-ാം സ്ഥാനമാണ് കുവെെറ്റ് സർവകലാശാല നേടിയത്. അക്കാദമിക് രംഗത്തെ മികവ്, അധ്യാപക-വിദ്യാര്‍ഥി അനുപാതം, തൊഴിൽ വിപണിയിലെ മൂല്യം, അക്കാദമിക് ഗവേഷണ പേപ്പറുകളുടെ നിലവാരം തുടങ്ങി നിരവധി സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ക്യുഎസ് സ്ഥാപകനും സിഇഒയുമായ നൻസിയോ ക്വാക്വറെല്ലിയാണ് റാങ്കിംഗ് പുറത്തുവിട്ടത്. 2,900 യൂണിവേഴ്സിറ്റികളാണ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഫസർമാരും ഫാക്കല്‍റ്റികളും സർവകലാശാലയിലുണ്ട്. 37,000 ഓളം വിദ്യാര്‍ഥികൾ സർവകലാശാലയില്‍ പഠിക്കുന്നു. ലോക സർവകലാശാലകളുടെ അക്കാദമിക് റാങ്കിംഗ് പ്രകാരം ആഗോളതലത്തിലെ മികച്ച യുണിവേഴ്സിറ്റികളുടെ പട്ടികയിലും നേരത്തെ കുവൈറ്റ് സർവകലാശാല സ്ഥാനം പിടിച്ചിരുന്നു.
Read More