വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത​വ​ർ​ക്ക് ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ബൈ​ഡ​ൻ

പി.​പി. ചെ​റി​യാ​ൻവാ​ഷിം​ഗ്‌​ട​ൺ ഡി​സി: വി​ദ്യാ​ഭ്യാ​സ ക​ടാ​ശ്വാ​സ പ​ദ്ധ​തി റ​ദ്ദാ​ക്കി​യ സു​പ്രീം കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് വാ​യ്പ എ​ടു​ത്ത​വ​രെ സം​ര​ക്ഷി​ക്കാ​ൻ പു​തി​യ ന​ട​പ​ടി​ക​ളു​മാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ജോ ​ബെെ​ഡ​ൻ. 400 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദ്യാ​ഭ്യാ​സ ക​ടാ​ശ്വാ​സ പ​ദ്ധ​തി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം. 26 ദ​ശ​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ടാ​ശ്വാ​സ​ത്തി​നാ​യി അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ വാ​യ്പ എ​ടു​ത്ത​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള ര​ണ്ട് പ​ദ്ധ​തികളാണ് ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 12 മാ​സ​ത്തെ താ​ത്കാ​ലി​ക ഓ​ൺ-​റാം​പ് റീ​പേ​യ്മെ​ന്‍റ് പ്രോ​ഗ്രാം അ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വി​ശ​ദാം​ശ​ങ്ങ​ൾ ഇ​തു​വ​രെ പൂ​ർ​ണ​മാ​യി ല​ഭ്യ​മ​ല്ലെ​ങ്കി​ലും ചി​ല വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​നും ഒ​ഴി​വാ​ക്കാ​നും അ​ല്ലെ​ങ്കി​ൽ റി​ലീ​സ് ചെ​യ്യാ​നും അ​നു​വ​ദി​ക്കു​മെ​ന്ന് ബൈ​ഡ​ൻ വി​ശ​ദീ​ക​രി​ച്ചു.

Read More

ഫുട്ബോൾ താരം മരിച്ച സംഭവം; ഫാ​ർ​മ​സി കമ്പിനിക്കെതിരേ കേസെടുക്കാൻ കോടതി അനുമതി

പി.പി.ചെറിയാൻഓ​ഹി​യോ: ഓ​ഹി​യോ ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യും ഫു​ട്‌​ബോ​ൾ താ​ര​വു​മാ​യ സ്റ്റീ​ഫ​ൻ മെ​ഹ്റ​ർ മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ഫാ​ർ​മ​സി ക​ന്പ​നി​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​മേ​രി​ക്ക​ൻ ഫാ​ർ​മ​സി ക​മ്പ​നി​യാ​യ വാ​ൾ​ഗ്രീ​ൻ​സി​ൽ നി​ന്നും പ​രി​ധി​യി​ൽ അ​ധി​കം വേ​ദ​ന​സം​ഹാ​രി ഗു​ളി​ക മെ​ഹ്റ​ർ വാ​ങ്ങി​ച്ചി​രു​ന്നു. ഇ​താ​ണ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ​രാ​തി. 2009 ഒ​ക്ടോ​ബ​റി​ലാ​ണ് ഡ​ബ്ലി​ൻ ജെ​റോം സ്കൂ​ളി​ന് വേ​ണ്ടി ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ മെ​ഹ്റ​റി​ന് തോ​ളി​ലെ വേ​ദ​ന ഒ​ഴി​വാ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡോ​ക്ട​ർ ആ​ദ്യ​മാ​യി ഹൈ​ഡ്രോ​കോ​ഡോ​ൺ ഗു​ളി​ക​ക​ൾ നി​ർ​ദേ​ശി​ച്ച​ത്. പി​ന്നീ​ട് വേ​ദ​ന മാ​റാ​ൻ മെ​ഹ്റ​ർ തു​ട​ർ​ച്ച​യാ​യി ഇ​ത് വാ​ങ്ങി ക​ഴി​ച്ചു. തു​ട​ർ​ച്ച‌​യാ​യി ഗു​ളി​ക​ക​ൾ ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി വേ​ദ​ന​സം​ഹാ​രി​ക​ൾ​ക്ക് അ​ടി​മ​യാ​യി. അ​ഞ്ച് ത​വ​ണ മ​യ​ക്കു​മ​രു​ന്ന് പു​ന​ര​ധി​വാ​സ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും 2017 ഒ​ക്ടോ​ബ​റി​ൽ അ​ദ്ദേ​ഹം മ​രി​ച്ചു. മാ​താ​പി​താ​ക്ക​ൾ ക​ന്പ​നി​ക്കെ​തി​രേ 2019-ൽ ​കേ​സ് കൊ​ടു​ത്തു. 2022 ഏ​പ്രി​ലി​ൽ ഫാ​ർ​മ​സി ക​ന്പ​നി​ക്ക് മെ​ഹ്‌​റ​റു​ടെ മ​ര​ണ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് വി​ചാ​ര​ണ കോ​ട​തി…

Read More

കെ​നി​യ​യി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ  ഇ​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി  48 മ​ര​ണം; 30 പേർക്ക് ഗുരുതര പരിക്ക്

നെ​യ്റോ​ബി: കെ​നി​യ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 48 പേ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ട്ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്കും ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ഇ​തു​വ​രെ 48 പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. 30 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നും നി​ര​വ​ധി പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കെ​റി​ച്ചോ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്കാ​ണ് നി​യ​ന്ത്ര​ണം വിട്ട് റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ​യും ക​ച്ച​വ​ട​ക്കാ​രെ​യും ഇ​ടി​ച്ചുതെറിപ്പിച്ചത്. എ​ട്ട് വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും തകർന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കുശേ​ഷം അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കി​പ്ചും​ബ മു​ർ​കോ​മെ​ൻ ട്വീ​റ്റ് ചെ​യ്തു.

Read More

അടിസ്ഥാനരഹിതമായ ആരോപണത്തിന് ബോ​ൽ​സ​ണാ​രോ​യ്ക്ക് തി​രി​ച്ച​ടി; എ​ട്ട് വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​ക്ക്

  ബ്ര​സീ​ലി​യ: ബ്ര​സീ​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​ർ ബോ​ൽ​സ​ണാ​രോ​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്ന് എ​ട്ട് വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കി ഫെ​ഡ​റ​ൽ ഇ​ല​ക്ട​റ​ൽ കോ​ട​തി. 2030 വ​രെ ബോ​ൽ​സ​ണാ​രോ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തെ അ​നു​കൂ​ലി​ച്ച് നാ​ല് ജ​ഡ്ജി​മാ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഇ​ല​ക്ട​റ​ൽ കോ​ട​തി​യി​ലെ ആ​കെ​യു​ള്ള ഏ​ഴ് ജ​ഡ്ജി​മാ​രി​ൽ നാ​ല് പേ​രും വി​ല​ക്കി​നെ അ​നു​കൂ​ലി​ച്ച​തോ​ടെ, ബോ​ൽ​സ​ണാ​രോ​യു​ടെ രാ​ഷ്ട്രീ​യ​ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഒ​രു ജ​ഡ്ജി വി​ല​ക്കി​നെ എ​തി​ർ​ത്ത​പ്പോ​ൾ, ര​ണ്ട് ജ​ഡ്ജി​മാ​ർ ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 2022 ഒ​ക്ടോ​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ ലു​ല ഡി​സി​ൽ​വ​യോ​ട് പ​രാ​ജ​യം നേ​രി​ട്ട​തോ​ടെ, ബ്ര​സീ​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ങ്ങ​ളെ​പ്പ​റ്റി ക​ടു​ത്ത ആ​ക്ഷേ​പ​മാ​ണ് ബോ​ൽ​സ​ണാ​രോ ഉ​ന്ന​യി​ച്ച​ത്. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ ബോ​ൽ​സ​ണാ​രോ ശ്ര​മി​ച്ചു. ത​ല​സ്ഥാ​ന​ന​ഗ​ര​മാ​യ ബ്ര​സീ​ലി​യ​യി​ലെ സ​ർ​ക്കാ​ർ മ​ന്ദി​ര​ങ്ങ​ൾ കൈ​യേ​റാ​ൻ അ​ണി​ക​ളെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. വോ​ട്ടിം​ഗ് യ​ന്ത്ര​ത്തെ​പ്പ​റ്റി തെ​ളി​വു​ക​ളി​ല്ലാ​തെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച​തി​നാ​ണ് ബോ​ൽ​സ​ണാ​രോ​യ്ക്കെ​തി​രെ കോ​ട​തി…

Read More

അ​ധി​കാ​ര​മേ​റ്റ് പ​ത്താം നാ​ൾ രാ​ജി​വ​ച്ച് ഫി​ൻ​ല​ൻ​ഡ് ധ​ന​മ​ന്ത്രി; കുപ്രസിദ്ധ റിക്കാർഡിന്‍റെ കാരണം ഇങ്ങനെ

ഹെ​ൽ​സി​ങ്കി: നാ​സി അ​നു​കൂ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തും ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റെ​പ്പ​റ്റി ത​മാ​ശ പ​റ​ഞ്ഞ​തും വെ​ളി​പ്പെ​ട്ട​തോ​ടെ കാ​ബി​ന​റ്റ് സ്ഥാ​നം രാ​ജി​വ​ച്ച് ഫി​ന്നി​ഷ് ധ​ന​മ​ന്ത്രി വി​ൽ​ഹെം യു​ന്നി​ല. അ​ധി​കാ​ര​മേ​റ്റ് 10 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രാ​ജി​വ​ച്ച​തോ​ടെ ഫി​ന്നി​ഷ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വേ​ഗ​മു​ള്ള കാ​ബി​ന​റ്റ് സ്ഥാ​ന​ന​ഷ്ട​മെ​ന്ന കു​പ്ര​സി​ദ്ധ റി​ക്കാ​ർ​ഡും യു​ന്നി​ല സ്വ​ന്ത​മാ​ക്കി. 1932-ൽ 12 ​ദി​വ​സം മാ​ത്രം മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ച കാ​ൾ ലെ​ന്നാ​ർ​ട്ട് ഒ​യേ​ഷി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. 200-ൽ 108 ​സീ​റ്റു​ക​ൾ നേ​ടി ജൂ​ൺ 16-നാ​ണ് പെ​റ്റേ​രി ഓ​ർ​പ്പോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ച​തു​ർ​ക​ക്ഷി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് അ​ധി​കാ​ര​മേ​റ്റ​ത്. ജൂ​ൺ 20-നാ​ണ് യു​ന്നി​ല ധ​ന​വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. പി​ന്നാ​ലെ 2019-ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​നി​ടെ യു​ന്നി​ല വി​വാ​ദ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. തു​ർ​ക്കു ന​ഗ​ര​ത്തി​ലെ പ്ര​ചാ​ര​ണ​യോ​ഗ​ത്തി​നി​ടെ, ത​ന്‍റെ ബാ​ല​റ്റ് ന​മ്പ​ർ 88 ആ​ണെ​ന്നും ഇ​ത് എ​ച്ച്എ​ച്ച് എ​ന്നും വാ​യി​ക്കാ​മെ​ന്നും യു​ന്നി​ല പ​റ​ഞ്ഞു. ഇം​ഗ്ലി​ഷ് അ​ക്ഷ​ര​മാ​ല​യി​ലെ…

Read More

പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യത്യാസം; ബ്രി​ട്ടീഷ് പ​രി​സ്ഥി​തി മ​ന്ത്രി രാ​ജി​വ​ച്ചു

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രി സാ​ക്ക് ഗോ​ൾ​ഡ്സ്മി​ത്ത് രാ​ജി​വ​ച്ചു. സു​ന​കി​ന് പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ക്ക് ഗോ​ൾ​ഡ്സ്മി​ത്തി​ന്‍റെ രാ​ജി. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ൺ​സ​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യാ​ണ് ഗോ​ൾ​ഡ്സ്മി​ത്ത് അ​റി​യ​പ്പെ​ടു​ന്ന​ത്. സ​ർ​ക്കാ​ർ പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ എ​തി​ർ​പ്പ് കാ​ണി​ക്കു​ന്ന​ത​ല്ല പ്ര​ശ്‌​നം, പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ താ​ൽ​പ്പ​ര്യ​മി​ല്ല എ​ന്ന​താ​ണ്- സ്മി​ത്ത് പ​റ​യു​ന്നു. സു​ന​കി​ന്‍റെ ഓ​ഫീ​സ് രാ​ജി വാ​ർ​ത്ത​യോ​ട് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

താ​മ​സ​യോ​ഗ്യ​മാ​യ ന​ഗ​ര​ങ്ങ​ൾ; മി​ഡ് ഈ​സ്റ്റി​ൽ കു​വൈ​റ്റ് സി​റ്റി നാ​ലാ​മ​ത്

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽകു​വൈ​റ്റ് സി​റ്റി: മി​ഡ് ഈ​സ്റ്റ് – നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ മി​ക​ച്ച താ​മ​സ​യോ​ഗ്യ​മാ​യ നാ​ലാ​മ​ത്തെ ന​ഗ​ര​മാ​യി കു​വൈ​റ്റ് സി​റ്റി. ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ യൂ​ണി​റ്റാ​ണ് 2023-ലെ ​പ​ട്ടി​ക പു​റ​ത്ത് വി​ട്ട​ത്. ദു​ബാ​യി​യും അ​ബു​ദാ​ബി​യും തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി. ദോ​ഹ, മ​നാ​മ, മ​സ്‌​ക​റ്റ്, റി​യാ​ദ്, അ​മാ​ൻ, ജി​ദ്ദ എ​ന്നി​വ​യാ​ണ് പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ ആ​ദ്യ പ​ത്ത് ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. ആ​ഗോ​ള പ​ട്ടി​ക​യി​ൽ ക​നേ​ഡി​യ​ൻ, യൂ​റോ​പ്യ​ൻ, ഓ​സ്‌​ട്രേ​ലി​യ​ൻ ന​ഗ​ര​ങ്ങ​ൾ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്നു​ണ്ട്. വി​യ​ന്ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. കോ​പ്പ​ൻ​ഹേ​ഗ​ൻ, മെ​ൽ​ബ​ൺ, സി​ഡ്‌​നി, വാ​ൻ​കൂ​വ​ർ, സൂ​റി​ച്ച്, കാ​ൽ​ഗ​റി, ജ​നീ​വ, ടൊ​റ​ന്‍റോ, ഒ​സാ​ക്ക, ഒ​ക്‌​ലാൻ​ഡ് എ​ന്നി​വ​യാ​ണ് പി​ന്നാ​ലെ​യു​ള്ള​ത്.

Read More

റ​ഷ്യ​യി​ൽ  കാ​ൽ വ​ഴു​തി ത​ടാ​ക​ത്തി​ൽ വീണ്  മ​രി​ച്ച കണ്ണൂർ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

ക​ണ്ണൂ​ർ: റ‍​ഷ‍്യ​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച കണ്ണൂർ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി പ്ര​ത്യു​ഷ(24)​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് നെ​ടും​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽനി​ന്നു മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു. വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം ഉ​ച്ച​യോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.റ​ഷ്യ​യി​ൽ എം​ബി​ബി​എ​സ് നാ​ലാം​വ​ർ​ഷ വി​ദ‍്യാ​ർ​ഥി​നി​യാ​യി​രു​ന്ന പ്ര​ത്യു​ഷ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കോ​ള​ജി​ന​ടു​ത്തു​ള്ള ത​ടാ​കം കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി ത​ടാ​ക​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മു​ഴ​പ്പി​ല​ങ്ങാ‌‌‌​ട് ഹൈ​സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ പ്ര​ബ​ന​ൻ-​സി.​എം. ഷേ​ർ​ളി ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​ണ്.

Read More

ടൈറ്റൻ അപകടം; മ​രി​ച്ച​വ​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി

ന്യൂ ​ഫൗ​ണ്ട്‌​ലാ​ൻ​ഡ്: ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന ടൈ​റ്റാ​നി​ക് ക​പ്പ​ൽ കാ​ണാ​ൻ പോ​കു​ന്ന​തി​നി​ടെ ടൈ​റ്റ​ൻ സ​മു​ദ്ര​പേ​ട​കം പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ശ​രീ​രാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. യു​എ​സ് തീ​ര​സം​ര​ക്ഷ​ണ​സേ​ന​യെ ഉ​ദ്ധ​രി​ച്ച് പാ​ശ്ചാ​ത്യ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ജ​ലാ​ന്ത​ര​യാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം കാ​ന​ഡ​യി​ലെ സെ​ന്‍റ് ജോ​ൺ​സ് തു​റ​മു​ഖ​ത്ത് എ​ത്തി​ച്ചി​രു​ന്നു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ലാ​ൻ​ഡിം​ഗ് ഫ്രെ​യി​മും പി​ൻ ക​വ​റും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​തു നി​ർ​ണാ​യ​ക​മാ​യി. ഇ​വ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തോ​ടെ പേ​ട​കം ത​ക​രാ​ൻ ഇ​ട​യാ​യ സാ​ഹ​ച​ര്യം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. അ​ഞ്ചു സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ ടൈ​റ്റ​ൻ പേ​ട​ക​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ദൗ​ത്യം ക​നേ​ഡി​യ​ൻ നാ​വി​ക​സേ​നാ ക​പ്പ​ലാ​യ ഹൊ​റൈ​സ​ൺ ആ​ർ​ടി​ക് ആ​ണ് നി​ർ​വ​ഹി​ച്ച​ത്. സ​മു​ദ്ര​ത്തി​ന​ടി​യി​ൽ മു​ങ്ങി​ക്കി​ട​ന്നി​രു​ന്ന പേ​ട​ക ഭാ​ഗ​ങ്ങ​ൾ റി​മോ​ട്ട് ഓ​പ്പ​റേ​റ്റ​ഡ് വെ​ഹി​ക്കി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ക​പ്പ​ലി​ൽ എ​ത്തി​ച്ച​ത്. പേ​ട​ക​ത്തി​ലു​ണ്ടാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് ശ​ത​കോ​ടീ​ശ്വ​ര​നാ​യ ഹാ​മി​ഷ് ഹാ​ർ​ഡി​ങ്, ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള പാ​ക്കി​സ്ഥാ​നി വ്യ​വ​സാ​യി ഷ​ഹ്‌​സാ​ദ ദാ​വൂ​ദ്,…

Read More

“എ​ച്ച്ആ​ർ കൊ​ല​യാ​ളി​ക്ക്’ ജീ​വ​പ​ര്യ​ന്തം; ക​രി​യ​ർ ത​ക​ർ​ത്തു​വെ​ന്നാ​രോ​പി​ച്ച് കൊലപ്പെടുത്തിയത് മൂ​ന്ന് വ​നി​താ എ​ച്ച്ആ​ർ മാ​നേ​ജ​ർ​മാ​രെ​

പാ​രീ​സ്: ത​ന്‍റെ ക​രി​യ​ർ ത​ക​ർ​ത്തു​വെ​ന്നാ​രോ​പി​ച്ച് ഹ്യൂ​മ​ൻ റി​സോ​ഴ്സ് (എ​ച്ച്ആ​ർ) മാ​നേ​ജ​ർ​മാ​രാ​യ മൂ​ന്നു സ്ത്രീ​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന 48 വ​യ​സു​കാ​ര​നു ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ. ഗ​ബ്രി​യേ​ൽ ഫോ​ർ​ട്ടി​ൻ എ​ന്ന​യാ​ൾ​ക്കാ​ണ് ഫ്രാ​ൻ​സി​ലെ വാ​ല​ൻ​സ് ന​ഗ​ര​ത്തി​ലെ കോ​ട​തി 22 വ​ർ​ഷ​ത്തെ ശി​ക്ഷ വി​ധി​ച്ച​ത്.2021ലാ​ണ് മൂ​ന്നു കൊ​ല​പാ​ത​ക​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. മൂ​ന്നു സ്ത്രീ​ക​ളും വെ​ടി​യേ​റ്റു മ​രി​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഫോ​ർ​ട്ടി​ൻ അ​റ​സ്റ്റി​ലാ​യി. “എ​ച്ച്ആ​ർ കൊ​ല​യാ​ളി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫോ​ർ​ട്ടി​നി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ഏ​ക വ്യ​ക്തി​യാ​യ ബെ​ർ​ട്രാ​ൻ​ഡ് മി​ഷ​ലും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. 2006ൽ ​ഒ​രു ക​മ്പ​നി​യി​ൽ​നി​ന്ന് ഫോ​ർ​ട്ടി​നി​നെ പി​രി​ച്ചു​വി​ട്ട​തി​ൽ തു​ട​ർ​ന്നു​ണ്ടാ​യ പ​ക​യാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ക​ലാ​ശി​ച്ച​ത്. ‌ അ​ൽ​സാ​സ് മേ​ഖ​ല​യി​ൽ 2021 ജ​നു​വ​രി 26നാ​ണ് ആ​ദ്യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. എ​ച്ച്ആ​ർ മാ​നേ​ജ​രാ​യ എ​സ്റ്റെ​ല്ലെ ലൂ​സാ​ണ് ആ​ദ്യം കൊ​ല്ല​പ്പെ​ട്ട​ത്. പ​ട്രീ​ഷ്യ പാ​സ്ക്യോ​ൺ, ജെ​റാ​ൾ​ഡി​ൻ കാ​ക്ലി​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ. പി​സ വി​ത​ര​ണ​ക്കാ​ര​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി​യ പ്ര​തി മി​ഷേ​ലി​നെ വെ​ടി​വ​ച്ചെ​ങ്കി​ലും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഫോ​ർ​ട്ടി​നി​നെ ഒ​രു…

Read More