റ​ഷ്യ​യി​ൽ  കാ​ൽ വ​ഴു​തി ത​ടാ​ക​ത്തി​ൽ വീണ്  മ​രി​ച്ച കണ്ണൂർ സ്വ​ദേ​ശി​നി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു


ക​ണ്ണൂ​ർ: റ‍​ഷ‍്യ​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച കണ്ണൂർ മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി പ്ര​ത്യു​ഷ(24)​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് നെ​ടും​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽനി​ന്നു മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​തോ​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചു.

വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച മൃ​ത​ദേ​ഹം ഉ​ച്ച​യോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.റ​ഷ്യ​യി​ൽ എം​ബി​ബി​എ​സ് നാ​ലാം​വ​ർ​ഷ വി​ദ‍്യാ​ർ​ഥി​നി​യാ​യി​രു​ന്ന പ്ര​ത്യു​ഷ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കോ​ള​ജി​ന​ടു​ത്തു​ള്ള ത​ടാ​കം കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു.

സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി ത​ടാ​ക​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മു​ഴ​പ്പി​ല​ങ്ങാ‌‌‌​ട് ഹൈ​സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ പ്ര​ബ​ന​ൻ-​സി.​എം. ഷേ​ർ​ളി ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​ണ്.

Related posts

Leave a Comment