പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സ്വീ​ഡ​നി​ൽ ഖു​റാ​ൻ ക​ത്തി​ച്ചു പ്ര​തി​ഷേ​ധം; വം​ശീ​യ​വി​ദ്വേ​ഷ വ​കു​പ്പ് ചു​മ​ത്തി കേ​സെടുത്ത് പോലീസ്

  സ്റ്റോ​ക്ഹോം: സ്വീ​ഡി​ഷ് ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ഹോ​മി​ൽ ഇ​സ് ലാ​മി​ക വി​രു​ദ്ധ പ്ര​തി​ഷേ​ധ​ക്കാ​ർ ഖു​റാ​ൻ ക​ത്തി​ച്ചു പ്ര​തി​ഷേ​ധം ന​ട​ത്തി. ബ​ലി പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടി​യ സ്റ്റോ​ക്ഹോം സെ​ൻ​ട്ര​ൽ മോ​സ്കി​നു മു​മ്പി​ലാ​ണു തീ​വ്ര വ​ല​തു​പ​ക്ഷ വി​ഭാ​ഗ​ക്കാ​ര​നാ​യ സ​ൽ​വാ​ന മോ​മി​ക എ​ന്ന​യാ​ൾ ഈ ​കൃ​ത്യം നി​ർ​വ​ഹി​ച്ച​ത്. സ്വീ​ഡി​ഷ് പ​താ​ക​ക​ൾ കൈ​യി​ലേ​ന്തി​യ ഇ​യാ​ൾ പൊ​തു​മ​ധ്യ​ത്തി​ൽ​വ​ച്ച് ഖു​റാ​ൻ വ​ലി​ച്ചു​കീ​റു​ക​യും തീ ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ക​യും ചെ​യ്തു. ഖു​റാ​ൻ വി​രു​ദ്ധ പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ പോ​ലീ​സ് അ​നു​മ​തി​യോ​ടെ​യാ​ണ് ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഇ​വ​ർ​ക്കെ​തി​രേ വം​ശീ​യ​വി​ദ്വേ​ഷ വ​കു​പ്പ് ചു​മ​ത്തി കേ​സ് ചാ​ർ​ജ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച വി​ശ്വാ​സി​ക​ളെ​യും പോ​ലീ​സ് സ്ഥ​ല​ത്തു​നി​ന്നു നീ​ക്കി.

Read More

ഫ്രാ​ന്‍​സി​ല്‍ പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് വെ​ടി​വെ​ച്ചു കൊ​ന്നു ! വ​ന്‍ പ്ര​തി​ഷേ​ധം; കി​ലി​യ​ന്‍ എം​ബാ​പ്പെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ രം​ഗ​ത്ത്

ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ച് വ​ണ്ടി ത​ട​ഞ്ഞ് പ​തി​നേ​ഴു വ​യ​സു മാ​ത്രം പ്രാ​യ​മു​ള്ള ഡ്രൈ​വ​റെ വെ​ടി​വെ​ച്ചു കൊ​ന്ന് ട്രാ​ഫി​ക് പോ​ലീ​സ്. ഇ​തേ​ത്തു​ട​ര്‍​ന്ന് ഫ്രാ​ന്‍​സി​ലെ​ങ്ങും പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ക​യാ​ണ്. അ​ള്‍​ജീ​രി​യ​ന്‍ വം​ശ​ജ​നാ​യ ന​യേ​ല്‍ എം ​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വെ​ച്ച പോ​ലീ​സു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ടി​വെ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് നു​ണ​പ​റ​യു​ക കൂ​ടി​ചെ​യ്ത​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ക്ര​മാ​സ​ക്ത​മാ​യി. ഫ്ര​ഞ്ച് പു​രു​ഷ ഫു​ട്‌​ബോ​ള്‍​ടീം ക്യാ​പ്റ്റ​ന്‍ കി​ലി​യ​ന്‍ എം​ബാ​പ്പെ, ന​ട​ന്‍ ഒ​മ​ര്‍ സൈ ​തു​ട​ങ്ങി ഒ​ട്ടേ​റെ​പ്പേ​ര്‍ പോ​ലീ​സി​നെ​തി​രേ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധ​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച​രാ​ത്രി നാ​ല്‍​പ്പ​തോ​ളം കാ​റു​ക​ള്‍ ക​ത്തി​ച്ചു. 24 പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. 31 പേ​രെ അ​റ​സ്റ്റു​ചെ​യ്‌​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജെ​റാ​ള്‍​ഡ് ഡ​ര്‍​മ​നി​ന്‍ പ​റ​ഞ്ഞു. പ്ര​ദേ​ശി​ക​സ​മ​യം ചൊ​വ്വാ​ഴ്ച പ​ക​ല്‍ എ​ട്ട​ര​യ്ക്കാ​ണ് ര​ണ്ട് ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍ വ​ണ്ടി​ത​ട​ഞ്ഞ് ന​യേ​ലി​നെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. ന​യേ​ല്‍ ത​നി​ക്കു​നേ​രെ കാ​റോ​ടി​ച്ചു ക​യ​റ്റാ​ന്‍ നോ​ക്കി​യ​തി​നാ​ലാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര​ന്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ഇ​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് വെ​ളി​വാ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പി​ന്നീ​ട് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു. ദൃ​ശ്യ​ങ്ങ​ള്‍ യ​ഥാ​ര്‍​ഥ​മാ​ണെ​ന്ന് വാ​ര്‍​ത്താ…

Read More

മലയാളികൾ ഇ​റാ​ൻ ജ​യി​ലി​ൽ: കേന്ദ്രസർക്കാർ ഇടപെടണം; സ​ങ്ക​ട​ക്ക​ട​ലി​ൽ കു​ടും​ബ​ങ്ങ​ൾ

പ​ര​വൂ​ർ: ഇ​റാ​നിൽ ത​ട​വി​ലാ​യ മലയാളികളെ മോ​ചി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ. പ​ര​വൂ​ർ കോ​ങ്ങാ​ൽ കൊ​ല്ല​ന്‍റ​ഴി​കം വീ​ട്ടി​ൽ ഷാ​ഹു​ൽ ഹ​മീ​ദ്, പു​തു​മ​ല ഷാ​ഹി​ദാ മ​ൻ​സി​ലി​ൽ ഷം​സീ​ർ എ​ന്നി​വ​രാ​ണ്ഇ​റാ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​റാ​ൻ ത​ട​വി​ലാ​ക്കി​യ​ത്. കാ​ലി​ന് വൈ​ക​ല്യ​മു​ള്ള വ്യ​ക്തി​യാ​ണ് ഷാ​ഹു​ൽ ഹ​മീ​ദ്. ക​ഴി​ഞ്ഞ 18നു ​വൈ​കി​ട്ട് ഷാ​ഹു​ൽ ഹ​മീ​ദ് വീ​ട്ടി​ൽ ഫോ​ൺ ചെ​യ്തി​രു​ന്നു. ക​ട​ലി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ക​ര​യി​ൽ എ​ത്തു​മ്പോ​ൾ വി​ളി​ക്കു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ പ​തി​വ് സ​മ​യം പി​ന്നി​ട്ടി​ട്ടും ഫോ​ൺ വ​ന്നി​ല്ല. അ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​യി. ഇ​തി​നി​ടെ​യാ​ണു ഷാ​ഹു​ൽ ഹ​മീ​ദി​ന് ഒ​പ്പം ഇ​റാ​നി​ൽ പി​ടി​യി​ലാ​യ തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​യു​ടെ ബ​ന്ധു​ക്ക​ൾ വി​വ​രം ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ കു​ടും​ബ​ങ്ങ​ളെ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​വ​ധി​ക്കു നാ​ട്ടി​ൽ എ​ത്തി​യശേ​ഷം ഒ​രു മാ​സം മു​ൻ​പാ​ണ് ഷാ​ഹു​ൽ ഹ​മീ​ദ് യുഎ ഇ​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. ഇ​രു​പ​ത് വ​ർ​ഷ​മാ​യി…

Read More

പ്രാ​യം ക​ണ​ക്കാ​ക്കാ​ൻ പൊ​തുരീ​തി;  ദ​ക്ഷി​ണ കൊ​റി​യ​ക്കാ​രു​ടെ പ്രാ​യം ഇനി 2 വ​യ​സു​വ​രെ കു​റ​യും!

സോ​ൾ: ദ​ക്ഷി​ണ കൊ​റി​യ​ക്കാ​രു​ടെ പ്രാ​യം ഇ​ന്നു​മു​ത​ൽ ര​ണ്ട് വ​യ​സു​വ​രെ കു​റ​യും. പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​തി​ൽ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ര​മ്പ​രാ​ഗ​ത​ രീ​തി ഉ​പേ​ക്ഷി​ച്ച് ലോ​ക​മെ​മ്പാ​ടു​ള്ള പൊ​തു​രീ​തി ദ​ക്ഷി​ണ കൊ​റി​യ ഇ​ന്നുമു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തോ​ടെ​യാ​ണു കൗ​തു​ക​ക​ര​മാ​യ ഈ ​വ്യ​ത്യാ​സം.​ ഇ​തു​വ​രെ പി​ന്തു​ട​ർ​ന്ന രീ​തി​യ​നു​സ​രി​ച്ച് ജ​നി​ച്ചു വീ​ഴു​ന്ന കു​ഞ്ഞി​ന് ഒ​രു വ​യ​സാ​ണ് പ്രാ​യം. അ​ടു​ത്ത ജ​നു​വ​രി ഒ​ന്നി​ന് അ​ടു​ത്ത വ​യ​സ് തി​ക​യും. ഡി​സം​ബ​ർ 31നാ​ണ് കു​ഞ്ഞ് ജ​നി​ക്കു​ന്ന​തെ​ങ്കി​ൽ പി​റ്റേ​ദി​വ​സ​മാ​യ ജ​നു​വ​രി ഒ​ന്നി​ന് കു​ഞ്ഞി​ന് ര​ണ്ടു വ​യ​സാ​കും. എന്നാൽ, പൊ​തു​രീ​തി സ്വീ​ക​രി​ക്കു​മ്പോ​ൾ ജ​ന​ന​സ​മ​യ​ത്ത് പൂ​ജ്യം വ​യ​സും ആ​ദ്യ​ത്തെ ജ​ന്മ​ദി​ന​ത്തി​ൽ ഒ​രു വ​യ​സും എ​ന്ന രീ​തി​യി​ലേ​ക്ക് കൊ​റി​യ​യും മാ​റും. ഇ​തോ​ടെ എ​ല്ലാ കൊ​റി​യ​ക്കാ​രു​ടേ​യും പ്രാ​യം ര​ണ്ട് വ​യ​സ് വ​രെ കു​റ​യും. പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​തി​നു​ള്ള വ്യ​ത്യ​സ്ത രീ​തി​ക​ൾമൂലമുള്ള നി​യ​മ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ത​ർ​ക്ക​ങ്ങ​ളും ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നും അ​നാ​വ​ശ്യ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ചെ​ല​വു​ക​ൾ കു​റ​യ്ക്കാ​നു​മാ​ണ് പ​രി​ഷ്ക​ര​ണം​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ പ്ര​സി​ഡ​ന്‍റ്…

Read More

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ൽ​പ്പ​തി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ ക്രാ​മാ​റ്റോ​ർ​സ്ക് ന​ഗ​ര​ത്തി​ലെ റ​സ്റ്റ​റ​ന്‍റി​നു നേ​ർ​ക്കാ​ണ് റ​ഷ്യ റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ​യി​ൽ​നി​ന്നു​മാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രു വ​യ​സു​ള്ള കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. കി​ഴ​ക്ക​ൻ ഭാ​ഗ​ത്ത് യു​ക്രെ​യ്ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​ണി​ത്. ര​ണ്ട് റ​ഷ്യ​ൻ റോ​ക്ക​റ്റു​ക​ൾ ഇ​വി​ടെ പ​തി​ച്ച​താ​യി ഡൊ​നെ​റ്റ്‌​സ്‌​ക് ഗ​വ​ർ​ണ​ർ പാ​വ്‌​ലോ കൈ​റി​ലെ​ങ്കോ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റു ചി​ല കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ യു​ക്രെ​യ്നി​ന് 500 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സു​ര​ക്ഷാ​സ​ഹാ​യം യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചു. സു​ര​ക്ഷാ, പ്ര​തി​രോ​ധ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യാ​ണ് അ​ധി​ക സു​ര​ക്ഷാ​സ​ഹാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

ഗ​ൾ​ഫി​ൽ ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ; കേ​ര​ള​ത്തി​ൽ നാ​ളെ

തി​രു​വ​ന​ന്ത​പു​രം: സൗ​ദി അ​ട​ക്കം എ​ല്ലാ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ നാ​ളെ​യാ​ണ് വ​ലി​യ​പെ​രു​ന്നാ​ള്‍ (ബ​ക്രീ​ദ്). ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ ഓ​ര്‍​മ പു​തു​ക്കു​ന്ന പെ​രു​ന്നാ​ളി​നാ​യി വി​ശ്വാ​സി​ക​ള്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. പ​ള്ളി​ക​ളി​ലും ഈ​ദ്ഗാ​ഹു​ക​ളി​ലും നാ​ളെ പ്ര​ത്യേ​ക ന​മ​സ്കാ​രം ന​ട​ക്കും. വ​ലി​യ പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ബ​ക്രീ​ദ് നാ​ളെ​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ത്തെ അ​വ​ധി നി​ല​നി​ർ​ത്തി നാ​ളെ​കൂ​ടി അ​വ​ധി​യാ​യി നി​ശ്ച​യി​ക്കാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ബ​ക്രീ​ദ് അ​വ​ധി നാ​ളെ​യാ ണെ​ന്നു കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു. ഇ​ന്ന് നി​യ​ന്ത്രി​ത അ​വ​ധി​യാ​ണെ​ന്നും അ​റി​യി​ച്ചു. ദു​ബാ​യി​ൽ ര​ണ്ടി​ട​ത്താ​യി മ​ല​യാ​ളം ഈ​ദ് ഗാ​ഹു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഷാ​ർ​ജ​യി​ലും മ​ല​യാ​ളം ഈ​ദ് ഗാ​ഹ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹ​ജ് തീ​ർ​ഥാ​ട​ക​ർ ആ​ദ്യ ക​ല്ലേ​റ് ക​ർ​മം നി​ർ​വ​ഹി​ച്ച​ശേ​ഷം പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കും.  

Read More

അ​ക്ഷ​ർ​ധാം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഡ്രോ​ൺ;  ബം​ഗ്ലാ​ദേ​ശ്  യു​വ​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: അ​ക്ഷ​ർ​ധാം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഡ്രോ​ൺ പ​റ​ത്തി​യ​തി​ന് ബം​ഗ്ലാ​ദേ​ശ് യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ധാ​ക്ക സ്വ​ദേ​ശി​നി​യാ​യ മോ​മോ മു​സ്ത​ഫ(33) ആ​ണു പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ടൂ​റി​സ്റ്റ് വി​സ​യി​ലാ​ണു രാ​ജ്യ​ത്തെ​ത്തി​യ​ത്. ഡ്രോ​ൺ ക​ണ്ടെ​ത്തി​യെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ, ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഒ​രു സ്ത്രീ ​ഡ്രോ​ൺ പ​റ​ത്തു​ന്ന​തു ക​ണ്ട​താ​യി അ​ക്ഷ​ർ​ധാം ക്ഷേ​ത്ര ജീ​വ​ന​ക്കാ​രാ​ണ് പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് മ​ണ്ഡാ​വ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണു യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്. യു​വ​തി നേ​ര​ത്തെ​യും ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ലൂ​ടെ ഡ്രോ​ൺ പ​റ​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഹജ്ജ് തീർത്ഥാടനം; അ​റ​ഫാ സം​ഗ​മ​ത്തി​നു തു​ട​ക്ക​മാ​യി; മൈ​താ​നം നി​റ​ഞ്ഞ് തീ​ർ​ഥാ​ട​ക​ർ

ജി​ദ്ദ: അ​റ​ഫ മൈ​താ​ന​ത്തെ വി​ശ്വാ​സ​സാ​ഗ​ര​മാ​ക്കി ഹ​ജ്ജി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ അ​റ​ഫാ സം​ഗ​മ​ത്തി​നു തു​ട​ക്ക​മാ​യി. മി​നാ​യി​ൽ ഇ​ന്ന​ലെ രാ​ത്രി ചെ​ല​വ​ഴി​ച്ച തീ​ർ​ഥാ​ട​ക​ർ ഇ​ന്നു പു​ല​ർ​ച്ചെ അ​റ​ഫ മ​ല​യെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള യാ​ത്ര തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ന​മീ​റ പ​ള്ളി​യും അ​റ​ഫാ ന​ഗ​രി​യും ഉ​ച്ച​യോ​ടെ തീ​ർ​ഥാ​ട​ക​രെ​ക്കൊ​ണ്ട് നി​റ​ഞ്ഞു. ഇ​ന്ന് പ​ക​ൽ മു​ഴു​വ​ൻ പ്രാ​ര്‍​ഥ​ന​ക​ളു​മാ​യി അ​വ​ർ അ​റ​ഫ​യി​ൽ ചെ​ല​വ​ഴി​ക്കും. മു​ഹ​മ്മ​ദ് ന​ബി ഹ​ജ്ജി​ല്‍ വി​ട​വാ​ങ്ങ​ല്‍ പ്ര​സം​ഗം ന​ട​ത്തി​യ​ശേ​ഷം ഇ​വി​ടെ വ​ച്ച് കാ​രു​ണ്യ​ത്തി​നാ​യി ദൈ​വ​ത്തോ​ട് പ്രാ​ര്‍​ഥി​ച്ചെ​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹാ​ജി​മാ​ര്‍ അ​റ​ഫ​യി​ല്‍ സം​ഗ​മി​ക്കു​ന്ന​ത്. ഉ​ച്ച​ന​മ​സ്കാ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​വാ​ച​ക​ന്‍റെ വി​ട​വാ​ങ്ങ​ല്‍ പ്ര​സം​ഗ​ത്തെ അ​നു​സ്മ​രി​ച്ച് ഇ​മാം അ​റ​ഫാ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ളു​ഹ​ര്‍, അ​സ​ര്‍ ന​മ​സ്കാ​ര​ങ്ങ​ൾ അ​റ​ഫ​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ന്ന ഹാ​ജി​മാ​ര്‍ സൂ​ര്യാ​സ്ത​മ​ന​ത്തി​നു​ശേ​ഷം മു​സ്ദ​ലി​ഫ​യി​ലേ​ക്ക് പോ​കും. രാ​ത്രി അ​വി​ടെ ചെ​ല​വ​ഴി​ക്കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍, ചെ​കു​ത്താ​നെ എ​റി​യു​ന്ന​തി​നു​ള്ള ക​ല്ലു​ക​ൾ ശേ​ഖ​രി​ക്കും.ബ​ലി പെ​രു​നാ​ൾ ദി​വ​സം ബ​ലി​ക​ര്‍​മ​വും മു​ടി മു​റി​ക്ക​ലും ന​ട​ത്തും. തു​ട​ര്‍​ന്ന് ജം​റ​യി​ലെ ആ​ദ്യ ക​ല്ലേ​റ് ക​ര്‍​മം…

Read More

അ​ജ്മാ​നി​ൽ 30 നി​ല​ക​ളു​ള്ള ഫ്ലാ​റ്റ് തീ​പി​ടിത്തം; മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു; തീപിടുത്തത്തിന്‍റെ കാരണം തേടി പോലീസ്

ഷാ​ർ​ജ: അ​ജ്‍​മാ​നി​ൽ 30 നി​ല​ക​ളു​ള്ള ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം. മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. ആ​ള​പാ​യ​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഷാ​ര്‍​ജ അ​ജ്മാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ റു​മൈ​ല​ക്ക് സ​മീ​പം ബാ​ങ്ക് സ്ട്രീ​റ്റി​ലെ അ​ജ്മാ​ൻ വ​ൺ ട​വേ​ഴ്സ് എ​ന്ന ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ സ​മു​ച്ച​യ​ത്തി​ലെ ര​ണ്ടാം ന​മ്പ​ർ ട​വ​റി​ലാ​ണ് തീ​പി​ടി​ത്തു​ണ്ടാ​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ന​കം കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചു. 12 ട​വ​റു​ക​ളി​ലാ​യി 3000 അ​പ്പാ​ര്‍​ട്‌​മെ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് അ​ജ്മാ​ന്‍​വ​ണ്‍ കോം​പ്ല​ക്‌​സ്. ഇ​തി​ല്‍ ട​വ​ര്‍ ഒ​ന്നി​ല്‍ വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. യു​എ​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് സൈ​ഫ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ് യാ​ന്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. സ​മീ​പ​ത്തെ മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രും മു​മ്പ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

റ​ഷ്യ​യി​ൽ മുങ്ങിമ​രി​ച്ച് മലയാളിയായ എം​ബി​ബി​എ​സ്  വിദ്യാർഥിനി; ഏകമകളുടെ മരണം താങ്ങാനാവാതെ അച്ഛനും അമ്മയും

ക​ണ്ണൂ​ർ: റ‍​ഷ‍്യ​യി​ൽ ത​ടാ​ക​ത്തി​ൽ മു​ങ്ങി​മ​രി​ച്ച മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി പ്ര​ത്യു​ഷ (24)​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. നോ​ർ​ക്ക വ​ഴി ബു​ധ​നാ​ഴ്ച​യോ​ടെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ ഇക്കാര്യത്തിൽ തീ​രു​മാ​ന​മാ​കും. മൃ​ത​ദേ​ഹം എ​ത്ര​യും പെ​ട്ടെന്ന് നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​മ്മ ഷേ​ർ​ളി ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. റ​ഷ്യ​യി​ൽ എം​ബി​ബി​എ​സ് നാ​ലാം​വ​ർ​ഷ വി​ദ‍്യാ​ർ​ഥി​നി​യാ​യി​രു​ന്നു പ്ര​ത്യു​ഷ. മു​ഴ​പ്പി​ല​ങ്ങാ‌‌‌​ട് ഹൈ​സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ പ്ര​ബ​ന​ൻ-​സി.​എം. ഷേ​ർ​ളി ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ളാ​ണ്. ഓ​ഗ​സ്റ്റി​ൽ നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു ദി​വ​സം മു​ന്പ് അ​മ്മ ഷേ​ർ​ളി​യെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ഒ​രു ത​ടാ​കം കാ​ണാ​ൻ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ത​ടാ​കം കാ​ണാ​ൻ പ്ര​ത‍്യൂ​ഷ​യു​ൾ​പ്പെ​ടെ അ​ഞ്ചു പേ​രാ​ണ് പോ​യ​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ​ക്ക് ല​ഭി​ച്ച വി​വ​രം. ഇ​തി​ൽ പ്ര​ത‍്യു​ഷ​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു​വെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഒ​രു ഡോ​ക്ട​റും പ്ര​ത‍്യു​ഷ​യു​ടെ കൂ​ടെ പ​ഠി​ക്കു​ന്ന ഒ​രു സു​ഹൃ​ത്തും ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

Read More