കെയ്റോ: ഈജിപ്തിന്റെ പരമോന്നത ബഹുമതി ഓർഡർ ഓഫ് നൈൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത എൽ-സിസി സമ്മാനിച്ചു. സാമൂഹികപ്രവർത്തനത്തിന്റെ പേരിൽ രാഷ്ട്രതലവൻമാർക്കും രാജാക്കൻമാർക്കും ഉപരാഷ്ട്രപതിക്കും 1915 മുതലാണ് പുരസ്കാരം നൽകിവരുന്നത്. പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 13-ാമത്തെ പരമോന്നത ബഹുമതിയാണിത്. സ്വർണത്തിൽ തീർത്ത കണ്ഠാഭരണമാണ് ഓർഡർ ഓഫ് ദ നൈൽ. യുഎസ് സർക്കാരിന്റെ ലീജിയൺ മെറിസ്റ്റ്, ബഹറിന്റെ കിംഗ് ഹമ്മദ് ഓർഡർ, മാലദ്വീപിന്റെ നിശാൻ ഇസുദീൻ, റഷ്യയുടെ സെന്റ് ആൻഡ്രൂ അവാർഡ് എന്നിവയും മോദിക്കു ലഭിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരെ സംസ്കരിച്ചിരിക്കുന്ന ഹിലോപോളിസ് കോമൺവെൽത്ത് വാർ സെമിത്തേരിയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. പുഷ്പചക്രം ആർപ്പിച്ച പ്രധാനമന്ത്രി സന്ദർശക ഡയറിയിൽ കുറിപ്പ് എഴുതി. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും വീരമൃത്യു വരിച്ച കോമൺവെൽത്ത് രാജ്യങ്ങളിലെ സൈനികർ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.
Read MoreCategory: NRI
നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഇന്ന് അവസാനിക്കും; ദ്വിരാഷ്ട്ര പര്യടനത്തിനായി ഇനി ഈജിപ്തിലേക്ക്
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ഇന്ന് അവസാനിക്കും. ദ്വിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഇനി ഈജിപ്തിലേക്കു പുറപ്പെടും. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈജിപ്തിലേത്തുന്നത്. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മോദി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. പ്രമുഖ അമേരിക്കന്‍ കമ്പനി മേധാവികളെയും പ്രധാനമന്ത്രി കണ്ടിരുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ രംഗത്ത് 10 ബില്ല്യന്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചിരുന്നു. ഇന്ത്യന്‍ വ്യവസായ പ്രമുഖരായ ആനന്ദ് മഹീന്ദ്ര, മുകേഷ് അംബാനി, നിഖില്‍ കാമത്ത്, വൃന്ദ കപൂര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുഎസ് സന്ദര്‍ശനത്തെ സവിശേഷമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, വരും തലമുറകള്‍ക്കായി ഈ ഭൂമിയെ മികച്ച സ്ഥലമാക്കി മാറ്റാന്‍ ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും ട്വിറ്റില്‍ കുറിച്ചു. നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം…
Read Moreഐറിൻ മുത്തശിക്ക് 100 തികഞ്ഞു; ചായ കുടിച്ച് ആഘോഷം! വെറുതെയിരിക്കാൻ താൻ ഇഷ്ടപ്പെട്ടില്ലെന്ന് ഐറിൻ
ലണ്ടൻ: ഇംഗ്ലണ്ടിലെ സ്റ്റോക്ക്-ഓൺ-ട്രെന്റ് നിവാസിയായ ഐറിൻ സ്പ്രോസ്റ്റണ്‍ 100 വയസ് പൂർത്തിയായി. നൂറാം ജന്മദിനം അവർ ആഘോഷിച്ചത് കേക്ക് മുറിച്ചായിരുന്നില്ല. പകരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയമായ ചായ കുടിച്ചുകൊണ്ടായിരുന്നു. തന്റെ ദീർഘായുസിന്റെ രഹസ്യവും ആഘോഷവേളയിൽ ഐറിൻ മുത്തശി വെളിപ്പെടുത്തി. ഒരു ദിവസം എട്ട് കപ്പ് ചായ വരെ താൻ കുടിക്കുമായിരുന്നുവെന്നു പറഞ്ഞ അവർ ചായ കുടിക്കുന്നത് തന്നെ എപ്പോഴും ഊർജസ്വലയായിരിക്കാനും സന്തോഷവതിയായിരിക്കാനും സഹായിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. താനെപ്പോഴും ആളുകളോട് ദയയോടെ പെരുമാറാൻ ആഗ്രഹിച്ച ആളായിരുന്നു. ആളുകൾ തിരികെ തന്നോടും അങ്ങനെ കാണിച്ചിട്ടുണ്ട്. ഞാനെപ്പോഴും തിരക്കിലായിരിക്കും. വെറുതെയിരിക്കാൻ താൻ ഇഷ്ടപ്പെട്ടില്ല. ചായക്കൊപ്പം ഇതൊക്കെയായിരിക്കും തന്റെ ദീർഘായുസിന് കാരണം. നൂറ് വയസ് വരെ ജീവിച്ചിരിക്കും എന്ന് താൻ കരുതിയിരുന്നില്ലെന്നും ഐറിൻ പറഞ്ഞു. ഖനിത്തൊഴിലാളിയായിരുന്ന ഐറിന്റെ ഭർത്താവ് എറിക് 2003ൽ മരിച്ചു. വിവാഹിതയാവുമ്പോൾ 19 വയസായിരുന്നു ഐറിന്റെ പ്രായം. എറിക്കിന്…
Read Moreതീവ്രവാദത്തിനെതിരെ യോജിച്ച് പോരാടും; ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴമേറിയതുമെന്ന് ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴമേറിയതാണെന്നും സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണ് യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ന് ബൈഡൻ പറഞ്ഞു. ‘‘ദാരിദ്ര്യ നിർമാർജനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഇന്ത്യയും യുഎസും. ഇതെല്ലാം അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ലോകത്തിനും ഭാവിയിൽ പ്രാധാന്യമുള്ളതാണ്. അമേരിക്കയും ഇന്ത്യയും തമ്മിൽ പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണമുണ്ടാകുമെന്നും മത, മാധ്യമ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും ബൈഡന് കൂട്ടിച്ചേർത്തു. അതേസമയം, ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎന്‍ഐ എന്ന് പ്രധാനമന്ത്രി നേരന്ദ്രമോദി പറഞ്ഞു. യാതൊരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ല. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ജാതി, മത, വര്‍ണ, ലിംഗ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read Moreഎയർ ഇന്ത്യ എക്സ്പ്രസിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി; ഭക്ഷണം വേണ്ടവർ ചെയ്യേണ്ട കാര്യം ഇങ്ങനെ
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണമെങ്കിൽ ബുക്ക് ചെയ്യണം. വിമാനത്തിൽനിന്നു പണം നൽകിയും ഭക്ഷണം വാങ്ങാം. ബജറ്റ് എയർ ലൈൻസ് എന്ന സങ്കൽപ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നത്. ക്രൂ അംഗങ്ങൾക്കു ഹോട്ടലിലെ പ്രത്യേക മുറിയിലുള്ള താമസം നേരത്തെ എയർഇന്ത്യ നിർത്തിയിരുന്നു. ഡൽഹി ലേബർ കോടതി ഈ തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. സ്വകാര്യവത്കരണശേഷം വരുമാന വർധന ലക്ഷമിട്ടാണ് എയര്‍ ഇന്ത്യയുടെ ഇത്തരം തീരുമാനങ്ങൾ.
Read Moreഅവധിക്കാല തിരക്കിൽ ദുബായ് വിമാനത്താവളം; പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് എത്തണം
ദുബായ്: ബലിപെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും അടുത്തെത്തിയതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുന്നു. തിരക്കൊഴിവാക്കാൻ മൂന്നോനാലോ മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് ഫ്ളൈ ദുബായ്, എമിറേറ്റ്സ് എയർലൈൻസ് അധികൃതർ നിർദേശിച്ചു. ചൊവ്വാഴ്ച ആരംഭിച്ച തിരക്ക് അടുത്തമാസം മൂന്ന് വരെ നീണ്ടു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിൽ ഏകദേശം 35 ലക്ഷം പേർ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പെരുന്നാൾ അവധിയിൽ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം രണ്ടര ലക്ഷത്തിന് മുകളിലാകും. 2019-നു ശേഷമുള്ള ഏറ്റവും തിരക്കേറിയ യാത്രാ സീസണിനായി തയാറെടുക്കുകയാണെന്നും വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്തുകൊണ്ട് യാത്ര ക്രമീകരിക്കണമെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.
Read Moreബലിപെരുന്നാൾ; സൗദി അറേബ്യയിൽ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാർക്ക് ഈ വർഷത്തെ ബലിപെരുന്നാൾ അവധി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ 27 (ദുൽഹജ്ജ് – ഒന്‍പത്) അറഫാ ദിനം മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധിക്ക് അർഹതയുണ്ടാവുകയെന്ന് മന്ത്രാലയം അറിയിച്ചു. ജൂൺ 30 വാരാന്ത്യ അവധി ആയതിനാൽ അതിന് പകരം മറ്റൊരു ദിവസം അവധി നൽകണം. ഇത് തൊഴിലുടമയ്ക്ക് തീരുമാനിക്കാം. പൊതുമേഖല ജീവനക്കാർക്ക് വാരാന്ത്യ അവധിയടക്കം രണ്ടാഴ്ചയോളം പെരുന്നാൾ അവധി ലഭിക്കും. അതേ സമയം സ്വകാര്യ നോൺ -പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് അറഫാ ദിനം മുതൽ ദുൽഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
Read Moreമദ്യപിച്ച് ബോധരഹിതയായി യുവതി; സഹായിക്കാനെത്തി വീട്ടിലെത്തിച്ച് ശാരീരികമായി പീഡിപ്പിച്ചു; ഇന്ത്യക്കാരനായ വിദ്യാർഥി പിടിയിൽ
ലണ്ടൻ: ഇംഗ്ലണ്ടിലെ കാർഡിഫിൽ മദ്യപിച്ച് ബോധരഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി പിടിയിലായി. പ്രീത് വികാൽ(20) എന്നയാളാണ് അറസ്റ്റിലായത്. 2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാർഡിഫിലെ നിശാക്ലബിൽ സുഹൃത്തുക്കൾക്കൊപ്പമെത്തിയ യുവതി അമിതമായി മദ്യപിച്ചിരുന്നു. ഇത് മനസിലാക്കിയ വികാൽ, ക്ലബിൽ നിന്ന് ഇറങ്ങവേ യുവതിയെ സമീപിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. വികാലിനോട് സംസാരിച്ച് മിനിറ്റുകൾക്കുള്ളിൽ യുവതി ബോധരഹിതയായി വീണിരുന്നു. തുടർന്ന് പ്രതി ഇവരെ കൈകളിലേന്തി സ്വന്തം താമസസ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വികാൽ യുവതിയ എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം പോലീസിന് ലഭിച്ചു. ഇതേത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
Read Moreയുക്രൈയ്നുമായുള്ള യുദ്ധം; ബെലാറൂസിന് ആണവായുധങ്ങൾ കൈമാറിയെന്നു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ
മോസ്കോ: യുക്രൈയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെ അയൽരാജ്യമായ ബെലാറൂസിന് ആണവായുധങ്ങൾ കൈമാറിയതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തെ അഭിസംബോധനചെയ്തു സംസാരിക്കവെയാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. “ആദ്യഘട്ട ആണവായുധങ്ങൾ ബെലാറൂസിനു കൈമാറിക്കഴിഞ്ഞു. ഇത് ആദ്യത്തേതു മാത്രമാണ്. വേനലിന്റെ അവസാനം, ഈ വർഷത്തിന്റെ അവസാനത്തിൽ ഞങ്ങൾ പദ്ധതി പൂർത്തിയാക്കും’-പുടിൻ പറഞ്ഞു. ജൂലൈയിൽ പ്രത്യേക സംഭരണകേന്ദ്രങ്ങൾ തയാറായശേഷം തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കാൻ തുടങ്ങുമെന്ന് പുടിൻ നേരത്തേ പറഞ്ഞിരുന്നു. പുടിന്റെ ഉറ്റസുഹൃത്താണ് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകഷെൻകോ. റഷ്യയെ സഹായിക്കാനായി കഴിഞ്ഞവർഷമാണ് ആണവായുധമുക്ത രാഷ്ട്രപദവി നീക്കി ബെലാറൂസ് ഭരണഘടനാ ഭേദഗതി പാസാക്കിയത്. യുഎസും നാറ്റോ സൈനിക സഖ്യവും യുക്രൈയ്നു പിന്തുണ അറിയിച്ചപ്പോള്‍തന്നെ ബെലാറൂസിലേക്ക് ആണവായുധങ്ങൾ മാറ്റുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Read Moreഒമാനിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ കോളുകൾ; ജാഗ്രത പാലിക്കണമെന്ന് എംബസി
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ എംബസിയുടെ പേരിലെത്തുന്ന വ്യാജ ഫോൺ കോളുകളിൽ ജാഗ്രത പാലിക്കണമെന്ന് എംബസി അധികൃതരുടെ മുന്നറിയിപ്പ്. രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കോളുകൾ എത്തുന്നത്. വ്യക്തിപരമായ വിവരങ്ങളോ പെയ്മെന്റുകളോ ഫോണിലൂടെ ആവശ്യപ്പെടുകയില്ലെന്ന് എംബസി അധികൃതര്‍ ട്വീറ്റിൽ വ്യക്തമാക്കി. ഇത്തരം വ്യാജ കോളുകൾ എത്തിയാൽ അക്കാര്യം [email protected] എന്ന ഇ-മെയിൽ വഴി എംബസിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
Read More