യു​എ​ഇ​യി​ല്‍ ഉ​ച്ച​വി​ശ്ര​മ​നി​യ​മം കർശനമാക്കി; ലം​ഘി​ച്ചാ​ല്‍ പി​ഴ;ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ തൊ​ഴി​ലു​ട​മ ഒ​രു​ക്ക​ണം

അ​ബു​ദാ​ബി: യു​എ​ഇ​യി​ൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂൺ15 മു​ത​ൽ നി​ല​വി​ല്‍ വ​രും. ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ മൂ​ന്നു മ​ണി വ​രെ​യാ​ണ് പു​റം​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ര്‍​ക്ക് നി​ര്‍​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് അ​മ്പ​തി​നാ​യി​രം ദി​ര്‍​ഹം വ​രെ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ക​ടു​ത്ത ചൂ​ടി​ല്‍​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് യു​എ​ഇ മാ​ന​വ​വി​ഭ​വ​ശേ​ഷി സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ് നി​ര്‍​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.  ഇന്നു മു​ത​ൽ സെ​പ്റ്റം​ബ​ര്‍ പ​തി​ന​ഞ്ച് വ​രെ ഉ​ച്ച​വി​ശ്ര​മ നി​യ​മം നി​ല​വി​ലു​ണ്ടാ​കും. ഉ​ച്ച നേ​ര​ങ്ങ​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ തൊ​ഴി​ലു​ട​മ ഒ​രു​ക്ക​ണം.

Read More

അ​ന​ധി​ക്യ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്ത​ൽ; ബ​ഹ്റി​നി​ൽ പ​രി​ശോ​ധ​ന​ക​ൾ വ്യാ​പ​കം; പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ

മ​നാ​മ: ബ​ഹ്റി​നി​ൽ അ​ന​ധി​ക്യ​ത താ​മ​സ​ക്കാ​രെ​യും നി​യ​മ​വി​രു​ദ്ധ ജോ​ലി​ക്കാ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി(​എ​ൽ​എം​ആ​ർ​എ) യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ നി​യ​മ വി​ധേ​യ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​യാ​ൽ തൊ​ഴി​ലു​ട​മ​ക്ക് 1000 ദീ​നാ​റാ​ണ് പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​ക. അ​ന​ധി​ക്യ​ത തൊ​ഴി​ലാ​ളി 100 ദി​നാ​ർ പി​ഴ അ​ട​ക്കേ​ണ്ടി​വ​രു​ക​യും നാ​ടു​ക​ട​ത്ത​ല​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ക​യും ചെ​യ്യും. പ്ര​വാ​സി​ക​ൾ അ​വ​രു​ടെ വി​സ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ​പ് പ​രി​പാ​ടി​യ്‌​ക്ക് ക്ഷ​ണി​ക്കാ​ൻ വി​ളി​ച്ച യു​വ​തി​യോ​ട് ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി പെ​രു​മാ​റി​യ കേ​സും വി​നാ​യ​ക​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്നു. 2019 ഏ​പ്രി​ലി​ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ പ്ര​ശ്‌​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​നാ​യ​ക​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

Read More

മെ​ൽ​ബ​ണി​ലെ ആ​ദ്യ മ​ല​യാ​ളി – ത​മി​ഴ് ഐ​ക്യ സം​ഗ​മ​മാ​കാ​ൻ “നി​ലാ​വ്’

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ ത​മി​ഴ് – മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളു​ടെ ഐ​ക്യം വി​ളി​ച്ചോ​തു​ന്ന സം​ഗ​മ​നി​ശ​യൊ​രു​ക്കാ​ൻ കൈ​കോ​ർ​ത്ത് മെ​ൽ​ബ​ൺ മ​ല​യാ​ളി യൂ​ത്ത് സൊ​സൈ​റ്റി​യും(​എം​എം​വൈ​എ​സ്) മെ​ൽ​ബ​ൺ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ത​മി​ഴ് സ്റ്റു​ഡ​ന്‍റ്സും(​മാ​റ്റ്സ്). “നി​ലാ​വ്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സം​ഗ​മം മെ​ൽ​ബ​ൺ പ​വി​ല​യ​നി​ൽ ജൂ​ൺ 23-ന് ​അ​ര​ങ്ങേ​റും. സം​ഗ​മ​ത്തി​ന്‍റെ 750 ടി​ക്ക​റ്റു​ക​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ വി​റ്റു​പോ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ എം​എം​വൈ​എ​സി​നൊ​പ്പം ചേ​ർ​ന്ന് “നി​ലാ​വ്’ ഐ​ക്യ​നി​ശ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മാ​റ്റ്സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​യി​ര​ത്തോ​ളം പേ​ർ ഒ​രു​മി​ച്ചു​കൂ​ടു​ന്ന ഈ ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ഹൃ​ദ്യ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ടി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഇ​രു സം​ഘ​ട​ന​ക​ളും അ​റി​യി​ച്ചു.

Read More

യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേസമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി

യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേ സമയം രണ്ടു ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). ഇതിനായി ഇവര്‍ അറബിക് ഭാഷയിലേക്കു മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. വിവാഹിതരല്ലാത്ത പെണ്‍കുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആണ്‍മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം. 25 വയസ്സു കഴിഞ്ഞ മകന്‍ വിദ്യാര്‍ഥിയാണെങ്കില്‍ പിതാവിന് സ്‌പോണ്‍സര്‍ ചെയ്യാം. ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള വീസയാണ് ലഭിക്കുക. പുതുതായി ജനിക്കുന്ന മക്കള്‍ക്ക് നാലു മാസത്തിനകം (120 ദിവസം) റെസിഡന്‍സ് പെര്‍മിറ്റ് എടുക്കണം. ഇതേസമയം ഭാര്യയുടെ മുന്‍ വിവാഹത്തിലെ മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം അനുമതിയുണ്ട്. ഇതിനു കുട്ടിയുടെ യഥാര്‍ഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഈ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് വീസ ലഭിക്കുക. മാനദണ്ഡം പാലിച്ചാല്‍ ഓരോ വര്‍ഷത്തേക്കും പുതുക്കി നല്‍കും. ഭാര്യയുടെയും…

Read More

വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി പ്ര​വാ​സി​ക​ള്‍ ഖ​ത്ത​റി​ല്‍ അ​റ​സ്റ്റി​ല്‍

ദോ​ഹ: ഖ​ത്ത​റി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ര​ണ്ട് പ്ര​വാ​സി​ക​ള്‍ അ​റ​സ്റ്റി​ലാ​യി. വി​വി​ധ ത​ര​ത്തി​ലു​ള്ള ല​ഹ​രി​വ​സ്‍​തു​ക്ക​ള്‍ രാ​ജ്യ​ത്ത് പ​ല​യി​ട​ത്താ​യി ഒ​ളി​പ്പി​ച്ച​ശേ​ഷം ര​ഹ​സ്യ​മാ​യി മ​റ്റു​ള്ള​വ​ര്‍​ക്ക് കൈ​മാ​റി​യി​രു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട അ​റി​യി​പ്പി​ല്‍‍ പ​റ​യു​ന്നു. ര​ണ്ട് പേ​രും ഏ​തൊ​ക്കെ രാ​ജ്യ​ക്കാ​രാ​ണെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ വി​ശ​ദ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ല്‍ ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് ഡ്ര​ഗ് എ​ന്‍​ഫോ​ഴ്‍​സ്‍​മെ​ന്‍റ് ആ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഹാ​ഷി​ഷ്, ഷാ​ബു എ​ന്ന് പ്രാ​ദേ​ശി​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന ല​ഹ​രി​പ​ദാ​ര്‍​ഥ​മാ​യ മെ​ത്താം​ഫി​റ്റ​മീ​ന്‍, ഹെ​റോ​യി​ന്‍ എ​ന്നി​വ​യും 11,700 റി​യാ​ലും പ്ര​തി​ക​ളി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. പ​ണം ല​ഹ​രി​വ​സ്‍​തു​ക്ക​ളു​ടെ വി​ല്‍​പ​ന​യി​ല്‍​നി​ന്ന് സ​മാ​ഹ​രി​ച്ച​താ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി. പി​ടി​യി​ലാ​യ പ്ര​വാ​സി​ക​ളെ​യും പി​ടി​ച്ചെ​ടു​ത്ത സാ​ധ​ന​ങ്ങ​ൾ സ​ഹി​തം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Read More

കു​വൈ​റ്റി​ൽ ഫാ​ർ​മ​സി​ക​ൾ​ക് പു​തി​യ നി​യ​ന്ത്ര​ണം പ്രഖ്യാപിച്ച് ആ​രോ​ഗ്യ മ​ന്ത്രി 

  അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽകു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ൽ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കു​ന്ന ഫാ​ർ​മ​സി​യും സ​മീ​പ​ത്തെ ഫാ​ർ​മ​സി​യും ത​മ്മി​ലു​ള്ള അ​ക​ലം എ​ല്ലാ ദി​ശ​ക​ളി​ലും 200 മീ​റ്റ​റി​ൽ കു​റ​യാ​തെ​യാ​യി​രി​ക്ക​ണ​മെ​ന്ന പു​തി​യ നി​യ​ന്ത്ര​ണം ആ​രോ​ഗ്യ മ​ന്ത്രി അ​ഹ്മ​ദ് അ​ൽ-​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ, ക​മ്യൂ​ണി​റ്റി ഹോ​സ്പി​റ്റ​ലു​ക​ൾ, കമ്യൂണി​റ്റി മെ​ഡി​ക്ക​ൽ സെന്‍റ​റു​ക​ൾ, ഷോ​പ്പിം​ഗ് സെ​ന്‍റ​റു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഫാ​ർ​മ​സി​ക​ളെ ഈ ​തീ​രു​മാ​ന​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്

Read More

മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​ൻ; സി​ഖു​കാ​ർ​ക്ക് ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​ന​മോ​ടി​ക്കാ​ൻ സെ​ന​റ്റ് അ​നു​മ​തി

പി.​പി. ചെ​റി​യാ​ൻകാ​ലി​ഫോ​ർ​ണി​യ: മോ​ട്ടോ​ർ സൈ​ക്കി​ൾ ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ നി​ന്ന് സി​ഖു​കാ​രെ ഒ​ഴി​വാ​ക്കു​ന്ന ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി കാ​ലി​ഫോ​ർ​ണി​യ​യി​ലെ സെ​ന​റ്റ​ർ​മാ​ർ വോ​ട്ട് ചെ​യ്തു. ബി​ൽ 21-8 വോ​ട്ടു​ക​ൾ​ക്കാ​ണ് സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി​യ​ത്. സെ​ന​റ്റ​ർ ബ്ര​യാ​ൻ ഡാ​ലെ അ​വ​ത​രി​പ്പി​ച്ച സെ​ന​റ്റ് “ബി​ൽ 847′ സം​സ്ഥാ​ന സെ​ന​റ്റ് പാ​സാ​ക്കി​യ​തോ​ടെ ഇ​നി അ​സം​ബ്ലി​യി​ലേ​ക്ക് അ​യ​ക്കും. മ​ത​സ്വാ​ത​ന്ത്ര്യം ഈ ​രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന അ​ടി​ത്ത​റ​യാ​ണ്. ന​മ്മു​ടെ മ​തം സ്വ​ത​ന്ത്ര​മാ​യി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. ആ ​അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കും തു​ല്യ​മാ​യി​രി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. ഒ​രാ​ളു​ടെ മ​ത വി​ശ്വാ​സ​ത്തെ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന എ​ല്ലാ നി​യ​മ​വും അ​തി​ന് വി​രു​ദ്ധ​മാ​ണ്. ഈ ​രാ​ജ്യം എ​ല്ലാ​വ​രു​ടെ​യു​മാ​ണ് എ​ന്ന് സെ​ന​റ്റ് ഫ്ലോ​റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷം ഡാ​ലെ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ത​ല​പ്പാ​വോ പ​ട്ക​യോ ധ​രി​ക്കു​ന്ന​വ​രെ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മ​ത​സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കാ​നു​ള്ള ഒ​രു ല​ളി​ത​മാ​യ മാ​ർ​ഗ​മാ​ണെ​ന്നും സെ​ന​റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വ​ള​ർ​ത്ത​മ്മ കാ​റി​ൽ മ​റ​ന്ന കുഞ്ഞിനു ദാ​രു​ണാ​ന്ത്യം; വ​ള​ർ​ത്ത​മ്മ​യ്‌​ക്കെ​തി​രേ കു​റ്റം ചു​മ​ത്ത​ണോ എന്ന ആലോചനയിൽ പോലീസ്

വാ​ഷിം​ഗ്ട​ൺ: വ​ള​ർ​ത്ത​മ്മ മ​റ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണി​ലാ​ണ് സം​ഭ​വം. ഇ​വി​ട​ത്തെ ഒ​രു പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ കു​ഞ്ഞ് കാ​റി​നു​ള്ളി​ലു​ള്ള വി​വ​രം മ​റ​ന്ന് കാ​ർ ലോ​ക്ക് ചെ​യ്ത് വ​ള​ർ​ത്ത​മ്മ പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി ക​ഴി​ഞ്ഞ് എ​ത്തി​യ​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ൽ കു​ഞ്ഞി​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ദി​വ​സം പ്ര​ദേ​ശ​ത്തെ താ​പ​നി​ല 21 ഡി​ഗ്രി​യോ​ളം ആ​യി​രു​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ലെ താ​പ​നി​ല​യാ​ക​ട്ടെ 38 ഡി​ഗ്രി​ക്ക് മു​ക​ളി​ലും. കു​ഞ്ഞി​നെ കാ​റി​നു​ള്ളി​ൽ മ​റ​ന്നു​പോ​യ സ്ത്രീ ​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​രി​യു​മാ​ണെ​ന്നാ​ണ് മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​ള​ർ​ത്ത​മ്മ​യ്‌​ക്കെ​തി​രേ കു​റ്റം ചു​മ​ത്ത​ണോ എ​ന്ന് ഇ​തു​വ​രെ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

സ​ന്ദ​ർ​ശ​ക വി​സ: ദു​ബാ​യി​ൽ ഇ​നി ഗ്രേ​സ് പി​രീ​ഡ് ഇ​ല്ല; വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു മു​ൻ​പു​ രാ​ജ്യം വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ

ദു​ബാ​യ്: ദു​ബാ​യി​ൽ ഇ​ഷ്യു ചെ​യ്യു​ന്ന സ​ന്ദ​ര്‍​ശ​ക വി​സ​ക​ളു​ടെ​യും ഗ്രേ​സ് പീ​രി​ഡ് ഒ​ഴി​വാ​ക്കി. നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ, വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു മു​ൻ​പു​ത​ന്നെ രാ​ജ്യം വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ അ​ട​യ്ക്കേ​ണ്ടി വ​രും. മ​റ്റ് എ​മി​റേ​റ്റു​ക​ളി​ല്‍ നേ​ര​ത്തെ ത​ന്നെ സ​ന്ദ​ര്‍​ശ​ക വി​സ​ക​ളു​ടെ ഗ്രേ​സ് പീ​രി​ഡ് എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ദു​ബാ​യി​ല്‍ ഗ്രേ​സ് പീ​രി​ഡ് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​നി സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ വി​സാ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ൻ​പു രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്തു​പോ​കേ​ണ്ടി വ​രും. അ​ല്ലെ​ങ്കി​ല്‍ അ​ധി​ക താ​മ​സ​ത്തി​നു നി​യ​മ​പ്ര​കാ​ര​മു​ള്ള പി​ഴ അ​ട​യ്ക്ക​ണം. ഗ്രേ​സ് പീ​രി​ഡ് നി​ര്‍​ത്ത​ലാ​ക്കി​യ വി​വ​രം ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. കാ​ലാ​വ​ധി ക​ഴി​ഞ്ഞ് അ​ധി​കം ത​ങ്ങു​ന്ന ഓ​രോ ദി​വ​സ​ത്തി​നും 50 ദി​ർ​ഹം വീ​തം പി​ഴ അ​ട​ക്കേ​ണ്ടി വ​രും. ഒ​പ്പം എ​ക്സി​റ്റ് പെ​ര്‍​മി​റ്റി​ന് വേ​ണ്ടി 320 ദി​ര്‍​ഹ​വും ന​ല്‍​ക​ണം.

Read More

സൗ​രോ​ര്‍​ജ നി​ക്ഷേ​പം ഓ​യി​ല്‍ നി​ക്ഷേ​പ​ത്തെ മ​റി​ക​ട​ക്കുമെന്ന് ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന​ര്‍​ജി ഏ​ജ​ന്‍​സി

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ബെ​ര്‍​ലി​ന്‍: സൗ​രോ​ര്‍​ജ നി​ക്ഷേ​പം ആ​ദ്യ​മാ​യി ഓ​യി​ല്‍ നി​ക്ഷേ​പ​ത്തെ മ​റി​ക​ട​ന്നു. സൗ​രോ​ര്‍​ജത്തി​ല്‍ ആ​ഗോ​ള നി​ക്ഷേ​പം ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യി എ​ണ്ണ ഉ​ല്‍​പാ​ദ​ന​ത്തി​ലെ നി​ക്ഷേ​പ​ത്തെ മ​റി​ക​ട​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഇന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​ന​ര്‍​ജി ഏ​ജ​ന്‍​സി (ഐ​ഇ​എ). 370 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ (345 ബി​ല്യ​ണ്‍ യൂ​റോ) എ​ണ്ണ പ​ര്യ​വേ​ക്ഷ​ണ​ത്തി​നും ഖ​ന​ന​ത്തി​നു​മു​ള്ള നി​ക്ഷേ​പ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ള്‍ 2023ല്‍ ​സൗ​രോ​ര്‍​ജത്തി​ലെ നി​ക്ഷേ​പം 354 ബി​ല്യ​ണ്‍ യൂ​റോ എ​ത്തു​മെ​ന്ന് ഐ​ഇ​എ പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ത് സൗ​രോ​ര്‍​ജ​ത്തെ ഒ​രു യ​ഥാ​ര്‍​ത്ഥ ഊ​ര്‍​ജ സൂ​പ്പ​ര്‍ പ​വ​റാ​യി മാ​റ്റു​ന്ന​താ​യി എ​ന​ര്‍​ജി തി​ങ്ക് ടാ​ങ്ക് എം​ബ​റി​ലെ ഡാ​റ്റ ഇ​ന്‍​സൈ​റ്റ് മേ​ധാ​വി ഡേ​വ് ജോ​ണ്‍​സ് പ​റ​ഞ്ഞു. പു​ന​രു​ല്‍​പ്പാ​ദി​പ്പി​ക്കാ​വു​ന്ന ഊ​ര്‍​ജ്ജ വ​ര്‍​ധ​ന​വ് ശു​ദ്ധ​മാ​യ ഊ​ര്‍​ജ​ത്തി​ലെ വാ​ര്‍​ഷി​ക നി​ക്ഷേ​പം 2023~ല്‍ 1.7 ​ട്രി​ല്യ​ണ്‍ ഡോ​ള​റി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു – 2021 നെ ​അ​പേ​ക്ഷി​ച്ച് ഏ​ക​ദേ​ശം 25 ശതമാനം വ​ര്‍​ധന​വ്. ഫോ​സി​ല്‍ ഇ​ന്ധ​ന​ങ്ങ​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന ഓ​രോ ഡോ​ള​റി​നും, ഏ​ക​ദേ​ശം 1.7 ഡോളരർ ​പ്പോ​ള്‍…

Read More