ടെഹ്റാൻ: ഭരണകൂടത്തെ വിമർശിച്ച് ഇസ്രായേൽ ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയ ഇറാൻ എഴുത്തുകാരനും ഇലസട്രേറ്ററുമായ മെഹ്ദി ബഹ്മാന് വധശിക്ഷ. ഇതോടെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തോടനുബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 11 ആയി. ഹിജാബ് വിരുദ്ധ പ്രതിഷേധത്തോടനുബന്ധിച്ചായിരുന്നു ഭരണകൂടത്തെ നിശിതമായി വിമർശിച്ച് ബഹ്മാൻ അഭിമുഖം നൽകിയത്. പിന്നാലെ അറസ്റ്റിലായി. ഇറാനും ഇസ്രായേലും തമ്മിൽ സമാധാനം നിലനിൽക്കേണ്ടത് ആവശ്യമാണെന്നും മെഹ്ദി അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു.
Read MoreCategory: NRI
പ്രണയം പറഞ്ഞ് ദിവസങ്ങള്‍ക്കകം കാമുകിക്ക് പക്ഷാഘാതം, 30 വര്‍ഷമായി കൂട്ടിരുന്ന് കാമുകന്‍!!
ബീജിംഗ്: പ്രണയം പലപ്പോഴും പകയായും കുരുതിയായും വേദനയായും മാറുന്ന നിരവധി വാര്‍ത്തകള്‍ നമ്മള്‍ ദിവസേന എന്നോണം കേള്‍ക്കാറുണ്ട്. ഇതിനിടയില്‍ പലപ്പോഴും യഥാര്‍ത്ഥ പ്രണയത്തിന്റെ വാര്‍ത്തകളും നമ്മളെ തേടിയെത്താറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത്. 30 വര്‍ഷമായി ശരീരം തളര്‍ന്ന കാമുകിയെ പരിചരിക്കുന്ന ചൈനക്കാരന്‍ ആണ് ഈ വാര്‍ത്തയിലെ താരം. ഷൂ എന്ന ചൈനക്കാരനാണ് തന്റെ കാമുകിയെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പരിചരിച്ച് കൊണ്ടിരിക്കുന്നത്. 1992 ല്‍ ആണ് ഷൂ ഹുവാങ് എന്ന യുവതിയെ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഷൂവിന് ഹുവാങിനെ ഇഷ്ടമായി. ആദ്യം മടിച്ചെങ്കിലും വൈകാതെ ഷൂ, ഹുവാങിനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞു. അന്ന് 29 വയസായിരുന്നു ഷൂവിന് ഉണ്ടായിരുന്നത്. ഹുവാങിനും ഷൂവിനെ ഇഷ്ടമായിരുന്നു. അങ്ങനെ ഇരുവരും ഉള്ളിലെ പ്രണയം പരസ്പരം പങ്കുവെച്ചു. സന്തോഷത്തിന്റെ നാളുകളായിരുന്നു ഇരുവര്‍ക്കും അത്. അങ്ങനെയിരിക്കെ…
Read Moreചിക്കൻ പ്രേമികളുടെ ഇഷ്ട വിഭവം! ചിക്കൻ ടിക്ക കറിക്കൂട്ടിന്‍റെ ഉപജ്ഞാതാവിന് വിട; ആ ചരിത്രം അറിയാതെ പോകരുത്…
ഗ്ലാസ്ഗോ: ചിക്കൻ പ്രേമികളുടെ ഇഷ്ട വിഭവമായ ചിക്കൻ ടിക്ക മസാലയുടെ സ്രഷ്ടാവും ഷെഫുമായി അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു. അസ്ലം അലിയുടെ മരണവിവരം കുടുംബാംഗങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുകയായിരുന്നു. സ്കോട്്ലൻഡിലെ ഗ്ലാസ്ഗോയിൽ അലി അഹമ്മദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഷിഷ് മഹൽ റെസ്റ്ററന്റ് അലിയോടു ള്ള ആദരസൂചകമായി 48 മണിക്കൂർ അടച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ സംസ്കാരം ഗ്ലാസ്ഗോ സെൻട്രൽ മോസ്കിൽ നടന്നു. 1964ൽ ആണ് ’മിസ്റ്റർ അലി’ എന്നറിയപ്പെടുന്ന ഷെഫ് അലി ഷിഷ് മഹൽ റെസ്റ്ററന്റ് സ്ഥാപിച്ചത്. താൻ ഉണ്ടാക്കിയ നോണ്‍വെജ് വിഭവത്തിൽ ഉണ്ടായ പോരായ്മയെക്കുറിച്ചുള്ള ഉപഭോക്താവിൻറെ പരാതിയെത്തുടർന്ന് 1970 ൽ ആണ് അദ്ദേഹം ചിക്കൻ ടിക്ക എന്ന വിഭവം കണ്ടെത്തിയത്. ഒരിക്കൽ റെസ്റ്ററ ന്റിൽ തയാറാക്കിയ ചിക്കൻ ടിക്കയുടെ മസാല വല്ലാതെ കുറുകിയിരിക്കുന്നുവെന്നും അൽപം സോസ് ചേർക്കുന്നത് നന്നായിരിക്കുമെന്നും ഒരു ഉപഭോക്താവ് അറിയിച്ചു.…
Read Moreതിരിച്ചറിയപ്പെടാത്ത നൂറുകണക്കിന് പേടകങ്ങൾ കണ്ടു! യുഎസ് മിലിട്ടറി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്…
വാഷിംഗ്ടണ്‍: കഴിഞ്ഞ ആറ് മാസത്തിനിടെ നൂറുകണക്കിന് യുഎഫ്ഒകൾ യുഎസ് സൈന്യം കണ്ടതായി റിപ്പോർട്ട്. പെന്റഗൺ അജ്ഞാത പേടകങ്ങളുടെ ദൃശ്യങ്ങൾ വിശദമാക്കുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം സൃഷ്ടിച്ച ഓൾ ഡൊമെയ്ൻ റെസല്യൂഷൻ ഓഫീസാണ് (ARO) സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. 2004 നും 2021 നും ഇടയിൽ 140 UFO കാഴ്ചകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യു.എഫ്.ഒ ദൃശ്യങ്ങളുടെ റിപ്പോർട്ടുകൾ യുഎസ് മിലിട്ടറിയുടെ ഭാഗമായ ആർമി, നേവി, എയർഫോഴ്സ് അംഗങ്ങളാണ് പുറത്തുവിട്ടത്. ആകാശത്തും ബഹിരാകാശത്തും വെള്ളത്തിനടിയിലും യുഎഫ്‌ഒകൾ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇവ അന്യഗ്രഹ പേടകങ്ങളല്ലെന്ന് ഓൾ ഡൊമൈൻ റെസല്യൂഷൻ ഓഫീസ് ഡയറക്ടർ സീൻ കിർക്ക്പാട്രിക് പറഞ്ഞു. ഈ വർഷം ജൂലൈയിലാണ് ഓൾ ഡൊമെയ്ൻ റസല്യൂഷൻ ഓഫിസ് സ്ഥാപിക്കപ്പെട്ടത്. യുഎസ് സേനാവിഭാഗങ്ങൾ പലസമയങ്ങളിലായി കാണുന്ന അജ്ഞാതപേടകങ്ങളും വാഹനങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ ശേഖരിക്കുക, അവ ക്രോഡീകരിക്കുക എന്നതാണ് ഓഫിസിന്റെ…
Read Moreബലാത്സംഗ കേസിൽ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയിൻ കുറ്റക്കാരൻ! ലൈംഗികാതിക്രമം നേരിട്ടത് പ്രമുഖർ ഉൾപ്പെടെ 25 നടിമാരും മോഡലുകളും
ലോസ് ആഞ്ജലസ്: ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റയിൻ ബലാത്സംഗ കേസിൽ കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലസ് കോടതി. 70കാരനായ ഇദ്ദേഹത്തിന് മറ്റൊരു കേസിൽ ന്യൂയോർക് കോടതി നേരത്തെ 23 വർഷം തടവ് വിധിച്ചിട്ടുണ്ട്. പ്രമുഖർ ഉൾപ്പെടെ 25 നടിമാരും മോഡലുകളുമാണ് ഹാർവിയിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ആരോപിച്ചത്. ഹോളിവുഡിലെ പ്രധാന നിർമാതാവായ ഹാർവിക്കെതിരായ ആരോപണം ഇരകൾ വെളിപ്പെടുത്തൽ നടത്തുന്ന ‘മീ ടു’ കാമ്പയിന് കാരണമായി.
Read Moreഇമ്രാന്‍റെ ‘സെക്സ് ടോക്’ ചോര്‍ന്നു ? പാകിസ്ഥാനില്‍ വന്‍ വിവാദം.!
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു സ്ത്രീയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. പാക് മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ യുട്യൂബിൽ ഷെയർ ചെയ്ത ഓഡിയോ ക്ലിപ്പുകൾ പാക് രാഷ്ട്രീയ രംഗത്ത് വന്‍ വിവാദത്തിനാണ് തുടക്കമിട്ടിരിക്കിന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഓഡിയോ പുറത്തുവന്നതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷമാദ്യം ഇമ്രാൻ ഖാന്‍ പാക് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചതിന് പിന്നാലെ ഉണ്ടാകുന്ന വിവാദങ്ങളില്‍ ഏറ്റവും പുതിയതാണ് വൈറലായ ക്ലിപ്പുകൾ. ഇമ്രാൻ ഖാന്റെ പാർട്ടി പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഓഡിയോ ക്ലിപ്പുകൾ വ്യാജമെന്ന് ആരോപിച്ചു. മുന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പടുത്താന്‍ ലക്ഷ്യമിട്ട് സർക്കാർ വ്യാജ വീഡിയോകളും ഓഡിയോകളും ഉപയോഗിക്കുകയാണെന്നും പിടിഐ ആരോപിച്ചു. “വ്യാജ ഓഡിയോകളും വീഡിയോകളും സൃഷ്ടിക്കുന്നതിനപ്പുറം പിടിഐ ചെയർമാനെതിരെ രാഷ്ട്രീയ എതിരാളികൾക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല” പിടിഐ നേതാവ് അർസ്ലാൻ ഖാലിദ് പറഞ്ഞു.…
Read Moreകോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തി ഭക്ഷിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം
മിഷിഗണ്‍: 25 വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയശേഷം തലകീഴായി കെട്ടിതൂക്കി ശരീരത്തിലെ സ്വകാര്യഅവയവങ്ങള്‍ ഭക്ഷിച്ച പ്രതിയെ പരോളില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബര്‍ 15ന് വ്യാഴാഴ്ചയായിരുന്നു കോടതി വിധി. കെവിന്‍ ബേക്കന്‍(25) എന്ന വിദ്യാര്‍ത്ഥിയെയാണ് മാര്‍ക്ക് ലാറ്റന്‍സ്‌ക്കി(52) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ബെന്നിംഗ്ടണ്‍ ടൗണ്‍ഷിപ്പില്‍ 2019 ഡിസംബര്‍ 24നായിരുന്നു സംഭവം. ഡിസംബര്‍ 28നായിരുന്നു വികൃതമാക്കപ്പെട്ട ശരീരം കണ്ടെത്തിയത്. സെപ്റ്റംബര്‍ മാസം പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ഹെയര്‍ സ്റ്റയലിസ്റ്റ് വിദ്യാര്‍ത്ഥിയായിരുന്ന ബേക്കന്‍ ഗെ ആപ്പിലൂടെയാണ് പ്രതിയുമായി ബന്ധപ്പെടുന്നത്. 2019 ലെ ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റിന് കാണാതിരുന്നതിനെ തുടര്‍ന്ന് ബേക്കനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ബേക്കന്റെ റൂം മേയ്റ്റ് പറഞ്ഞതനുസരിച്ച് ആപ്പിലൂടെ പരിചയപ്പെട്ട ഒരാളെ കാണുവാനാണ് ബേക്കന്‍ പോയതെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. അന്വേഷണോദ്യോഗസ്ഥരുടെ മുമ്പില്‍ പ്രതി കുറ്റം സമ്മതിക്കുകയും…
Read Moreമതാധിഷ്ഠിത ഭരണത്തിനെതിരെ പ്രതിഷേധം! ഇറാനില്‍ യുവാവിനെ തൂക്കിലേറ്റി
ടെഹ്റാന്‍: ഇറാനിലെ മതാധിഷ്ഠിത ഭരണത്തിനെതിരെ പ്രതിഷേധിച്ച 23 വയസുകാരനെ തൂക്കിലേറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ മഷാദ് നഗരത്തിലാണ് മജിദ്രേസാ റഹ്നാവാര്‍ദ് എന്ന യുവാവിന്‍റെ വധശിക്ഷ നടപ്പിലാക്കിയത്. പരസ്യമായിട്ടാണ് ഭരണകൂടം ശിക്ഷ നടപ്പാക്കിയത്. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനാ ഉദ്യോഗസ്ഥരെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന കുറ്റത്തിനാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് ഇറാന്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ടെഹ്റാനടുത്തുള്ള ജയിലില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റൊരു യുവാവിന്‍റെയും വധശിക്ഷ നടപ്പാക്കിയിരുന്നു. ദൈവത്തിനെതിരായി യുദ്ധം നടത്തി എന്നതായിരുന്നു ആ യുവാവിന് മേല്‍ ആരോപിച്ച കുറ്റം. രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് രണ്ടാമത്തെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കുന്നത്. സെപ്റ്റംബര്‍ 13ന് ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ മത പോലീസ് കസ്റ്റഡിയിലെടുത്ത മഹസ അമിനിയുടെ മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രണ്ടുമാസത്തോളമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇറാന്‍റെ സുരക്ഷാ സേന നൂറുകണക്കിന് ഇറാനികളെ കൊന്നൊടുക്കി. കൂട്ട അറസ്റ്റുകളും മര്‍ദനങ്ങളും,…
Read Moreആ ക്ഷണം അവള്‍ സ്വീകരിച്ചില്ലായിരുന്നെങ്കില്‍..! സഹപാഠിയെ പീഡിപ്പിച്ച ശേഷം കൊന്ന് ഭക്ഷിച്ച ജാപ്പാനീസ് കുറ്റവാളി ഇസൈ സഗാവ അന്തരിച്ചു
ടോക്യോ: ഡച്ച് വിദ്യാർഥിനിയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച് കുപ്രസിദ്ധനായ ഇസൈ സഗാവ അന്തരിച്ചു. 73 വയസായിരുന്നു. ചെയ്ത കുറ്റകൃത്യത്തിന് ഇയാളെ ശിക്ഷിച്ചിരുന്നില്ല. ന്യൂമോണിയ ബാധിച്ച് നവംബർ 24നാണ് സഗാവ അന്തരിച്ചത്. ഏതാനും ബന്ധുക്കൾ മാത്രമേ സംസ്കാരചടങ്ങിൽ പങ്കെടുത്തിരുന്നുള്ളൂ. 1981ലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പാരീസിൽ വിദ്യാർഥിയായിരുന്നു അന്ന് സഗാവ. ഒപ്പം പഠിക്കുന്ന ഡച്ച് വിദ്യാർഥിനി റിനീ ഹാർട്ട് വെൽറ്റിനെ സഗാവ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചെത്തിയ റീനിയെ വെടിവെച്ച് കൊന്ന് സഗാവ ക്രൂരമായി ബലാത്സംഗം ചെയ്തു. പിന്നീട് പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുകയായിരുന്നു. ശരീരഭാഗങ്ങൾ കളയാൻ ബോയിസ് ഡി ബോൾഗാനെ പാർക്കിലെത്തിയ സഗാവയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ ചെയ്ത കുറ്റം ഇയാൾ പൊലീസിനോട് ഏറ്റുപറയുകയും ചെയ്തു. 1983ൽ വിചാരണ നടത്തവെ ഇയാളുടെ മനോനില ശരിയല്ലെന്ന് ഫ്രഞ്ച് മെഡിക്കൽ വിദഗ്ധർ മനസിലാക്കി. തുടർന്ന് കുറച്ചുകാലം ഒരു…
Read Moreദുബായിൽ കളരി ചുവട് വച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഡോ. റാഹിസ് ഗുരുക്കളും സംഘവും
ദുബായ് : ദേശീയ ദിനത്തിന്‍റെ ഭാഗമായി 2022 ഡിസംബർ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേർന്ന് കളരിപ്പയറ്റിൽ ചരിത്രം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഡോ. റാഹിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി സംഘം. ഇതോടെ ‘കളരിപ്പയറ്റിലെ ആദ്യ ഗിന്നസ് റെക്കോർഡ് എന്ന ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണിവർ. ഈ ചരിത്രമുഹൂർത്തം അരങ്ങേറുന്നത് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി & എമർജൻസി (ദുബായ് പോലീസ്), സത്വ, ദുബായിലാണ്. ഈ അസുലഭ സന്ദർഭത്തിന് പങ്കാളികളാകാനും കളരിപ്പയറ്റ് അഭ്യാസങ്ങൾ അവതരിപ്പിക്കാനും കളരി ക്ളബിലെ 250 വിദ്യാർത്ഥികൾ ഒത്തുചേരും.
Read More