വാഷിംഗ്ടണ്‍: മാധ്യമ ഭീമൻ റുപർട്ട് മർഡോക്കിൽനിന്നു വിവാഹമോചനം തേടി നടിയും മോഡലുമായ ജെറി ഹാൾ ഹർജി സമർപ്പിച്ചു. കാലിഫോർണിയയിലെ കോടതിയിലാണു ഹർജി നൽകിയിരിക്കുന്നത്. 91കാരനായ മർഡോക്കിന്റെ നാലാം വിവാഹമോചനമാണിത്. റോളിംഗ് സ്റ്റോണ്‍സ് താരം മിക് ജാഗറുമായുള്ള ദീർഘകാലബന്ധം ഉപേക്ഷിച്ചശേഷമാണ് 66കാരിയായ ജെറി മർഡോക്കിനെ വിവാഹം ചെയ്തത്. ഫോക്സ് ന്യൂസ്, വാൾ സ്ട്രീറ്റ് ജേർണൽ, ദി സണ്‍, ദി ടൈംസ് എന്നിവയുൾപ്പെടുന്ന വൻ മാധ്യമ സാമ്രാജ്യത്തിന്റെ ഉടമയാണു മർഡോക്ക്. ഓസ്ട്രേലിയൻ ഫ്ളൈറ്റ് അറ്റൻഡന്റ് പട്രീഷ്യ ബുക്കർ (1956-67), സ്കോട്ടിഷ് മാധ്യമപ്രവർത്തക അന്ന മൻ (1967-99), ചൈനീസ് സംരംഭക വെൻഡി ഡെംഗ് (1999-2014) എന്നിവരാണ് മർഡോക്കിന്റെ മുൻ പങ്കാളികൾ.
Read MoreCategory: NRI
ഒന്നരവയസുകാരന് കാറിലിരുന്ന് ചൂടേറ്റ് മരിച്ചതറിഞ്ഞ് പിതാവ് ജീവനൊടുക്കി
വിര്‍ജീനിയ: 18 മാസം പ്രായമുള്ള മകന് അബദ്ധത്തില്‍ കാറിലിരുന്ന് മരിച്ചതിനെ തുടര്‍ന്ന് പിതാവ് സ്വയം വെടിച്ചെു ജീവനൊടുക്കിയതായി ചൊവ്വാഴ്ച (ജൂണ്‍ 28ന്) നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെസ്റ്റര്‍ഫില്‍ഡ് കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് അറിയിച്ചു. സംഭവം നടന്ന ദിവസം കുട്ടിയെ ഡെ കെയറില്‍ കാണാത്തതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ കുട്ടിയുടെ പിതാവ് കുടുംബാംഗങ്ങളില്‍ ഒരാളെ വിളിച്ച് മകന് മരിച്ചുവെന്നും, താന്‍ ജീവനൊടുക്കുകയാണെന്നും അറിയിച്ചു. വിവരം ലഭിച്ച പോലീസ് വീട്ടിലെത്തുമ്പോള്‍ കുട്ടി മരിച്ചു കിടക്കുന്നതും, പിതാവ് വീടിനുപുറകിലുള്ള മരങ്ങള്‍ക്കിടയില്‍ വെടിയേറ്റു മരിച്ചു കിടക്കുന്നതുമാണ് കണ്ടത്. ഡ്രൈവേയില്‍ കിടന്നിരുന്ന കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതും, കാര്‍ സീറ്റ് പുറകില്‍ ഇരിക്കുന്നതും ശ്രദ്ധയില്‍പെട്ടു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കുട്ടി കാറിനകത്തു മൂന്നു മണിക്കൂറിലധികം ഇരുന്നിട്ടുണ്ടാകാമെന്നും, ചൂടേറ്റു മരിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുവന്ന് കിടത്തിയ ശേഷം പിതാവ് വെടിച്ചെു ജീവനൊടുക്കുകയായിരുന്നുവെന്നും…
Read More17.7 അടി നീളം, 97 കിലോയോളം ഭാരം..! ഭീമൻ പെരുമ്പാമ്പിനെ പിടികൂടി
ഫ്ളോറിഡയിൽ ഭീമൻ പെരുന്പാന്പിനെ പിടികൂടി; 17.7 അടി നീളവും 215 പൗണ്ട് തൂക്കവും. നേപ്പിൾസ് (ഫ്ളോറിഡ): ഫ്ളോറിഡയിൽ പതിനെട്ട് അടിയോളം നീളവും 215 പൗണ്ട് തൂക്കവുമുള്ള പെരുന്പാന്പിനെ പിടികൂടി. പെരുന്പാന്പിനെ കുറിച്ച് ഗവേഷണം നടത്തുന്നവർ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ പാന്പിനെ പിടികൂടിയത്. ഇതുവരെ ഫ്ളോറിഡയിൽ പിടികൂടിയിട്ടുള്ള പെരുന്പാന്പുകളിൽവച്ച് ഏറ്റവും വലുതാണിത്. എവർഗ്ലേയ്ഡിൽ നിന്നാണ് പാന്പിനെ പിടികൂടിയത്. സാധാരണ ഫ്ളോറിഡയിൽ നിന്നു പിടികൂടുന്ന പെരുന്പാന്പുകൾക്ക് ആറു മുതൽ 10 അടിവരെയാണ് വലിപ്പം ഉണ്ടാകാറുള്ളത്. പെരുന്പാന്പുകൾക്ക് 20 അടിവരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.സൗത്ത് ഏഷ്യയിൽ കൂടുതൽ കണ്ടുവരുന്ന ഇത്തരം പെരുന്പാന്പിനെ 1970 ലാണ് ഫ്ളോറിഡയിൽ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതൽ ഇതുവരെ ഫ്ളോറിഡാ ഫിഷ് ആന്റ് വൈൽഡ് ലൈഫ് 15,000 പെരുന്പാന്പുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവർഗ്ലേയ്ഡ് പൈതോണ് ഹണ്ടിഡ് സീസണിൽ ഇതിനെ പിടികൂടുന്നവർക്ക്…
Read Moreനായയെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം; യുവ ദമ്പതിമാർ വെടിയേറ്റു മരിച്ചു; സംഭവം നടന്നതിങ്ങനെ…
ഹാർട്ട്ഫോർഡ് (കനക്ടികട്ട്): അയൽവാസികൾ തമ്മിൽ നായയെ ചൊല്ലിയുള്ള നിസാര തർക്കം ഒടുവിൽ യുവദന്പതിമാരുടെ മരണത്തിലും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിലും കലാശിച്ചു. ചെയ്സ് ഗാരറ്റ് (39), ക്രിസ്റ്റീന ഡാംഗ്(27) എന്നിവരാണ് കൊല്ലപ്പെട്ട ദന്പതികൾ. ഹാർട്ട്ഫോർഡ് മേയർ ലൂക്ക് ബ്രോണിൽ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫാദേഴ്സ് ഡേയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ അനാഥമായത് കൊല്ലപ്പെട്ട ദന്പതിമാരുടെ 6 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വെടിവെയ്പ്പിനുശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും വെടിവെച്ചയാളെ തിരിച്ചറിഞ്ഞതായി ഹാർട്ട് ഫോർഡ് പോലീസ് അറിയിച്ചു. ചെറിയ തർക്കങ്ങൾ പരിഹരിക്കാൻ നിരവധി വഴികളുണ്ടെന്നും പോലീസിനെ കൃത്യ സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാർട്ട് ഫോർഡ് പോലീസ് ചീഫ് ജേസൻ തോടി പറഞ്ഞു. ലഭ്യമായ വിവരമനുസരിച്ച് സംഭവം നടന്നതിങ്ങനെ: അയൽവീട്ടിലെ നായ, കൊല്ലപ്പെട്ട ക്രിസ്റ്റീനയെ മാന്തിയെന്നും…
Read Moreഒ.ഐ.സി.സി. യുഎസ്എ ചെയര്മാന് ജെയിംസ് കൂടല്‍ ലോക കേരളസഭയിലേക്ക്…
ഒ.ഐ.സി.സി. യുഎസ്എ ചെയര്‍മാനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷററുമായ ജെയിംസ് കൂടല്‍ മൂന്നാമത് ലോക കേരളസഭയിലെ അംഗമാകും. ജൂണ്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരത്താണ് സഭ ചേരുന്നത്. കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റിഎഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സഭയിലെ അംഗങ്ങള്‍. മലയാളികളായ പ്രവാസികളുടെ ആഗോളകൂട്ടായ്മയും അതിലൂടെ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളുമാണ് ലോക കേരളസഭ ലക്ഷ്യംവയ്ക്കുന്നത് 1994 മുതല്‍ ബഹ്റൈനിലും 2015 മുതല്‍ യു.എസ്.എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരുന്ന വ്യക്തിത്വമാണ് ജെയിംസ് കൂടലിന്റേത്. പൊതുപ്രവര്‍ത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം എസ് ജെ ബിസിനസ് ഗ്രൂപ്പ് ചെയര്മാന്, ഗ്ലോബല്‍ ഇന്ത്യന്‍ ഗ്രൂപ്പ് ചെയര്മാന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (അമേരിക്ക) ചെയര്മാന് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു…
Read Moreവേദനക്കുള്ള ചികിത്സ ലഭിച്ചില്ല! ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
തുള്‍സ (ഒക്കലഹോമ ) : നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉൾപ്പെടെ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയത് ശാസ്ത്രക്രിയക്കുശേഷം അനുഭവപ്പെട്ട വേദനക്കുള്ള ചികിത്സ ആവശ്യപ്പെട്ട സന്ദർഭങ്ങളിലെല്ലാം ലഭിക്കാത്തതിനാലാണെന്നു ഒക്കലഹോമ പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓക്ലഹോമ തുൾസയിലെ സെന്റ് ഫ്രാൻസിസ് ആശുപത്രി നാതാലി മെഡിക്കൽ ബിൽഡിംഗിലുണ്ടായ വെടിവയ്പ്പിൽ രണ്ടു ഡോക്ടർമാർ ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത് . ഡോക്ടറുടെ ചികിത്സക്കു വിധേയനായ അക്രമി മൈക്കിൾ ലൂയിസ് സ്വയം വെടിയുതിർത്തു ജീവനൊടുക്കി. വെടിവയ്പ്പിൽ പത്തോളം പേർക്ക് പരുക്കേട്ടിട്ടുണ്ട് . അസ്ഥി രോഗ വിദഗ്ധൻ ഡോ:പ്രീസ്റ്റൺ ഫിലിപ്സ് ,ഡോ: സ്റ്റെഫിനി ഹുസൈൻ ,ഓഫീസ് ജീവനക്കാരി അമെൻഡ ഗ്ലെൻ,ചികിത്സക്കെത്തിയ രോഗി വില്യം ലവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെച്ചു പ്രതിയുടെ നട്ടെലിൽ വേദനക്കായിരുന്നു കഴിഞ്ഞ മാസം ശാസ്ത്രക്രിയക്കു വിധേയനായത്. ശസ്ത്രക്രിയയ്ക്കുശേഷവും വേദന വിട്ടുപോയിരുന്നില്ല. പലവട്ടം ഇയാൾ ഡോക്ടറുടെ അപ്പോയ്ന്റ്മെന്റ് ആവശ്യപെട്ടിരുന്നുവെങ്കിലും ലഭിച്ചില്ല.. സമ്മഭാവത്തിനു…
Read Moreമൂന്നു വയസുകാരിയെ തനിയെ കാറിലിരുത്തി! അമ്മയ്ക്ക് കിട്ടിയത് മുട്ടന്‍പണി
ഹൂസ്റ്റൺ: മൂന്നു വയസുള്ള മകളെ തനിയെ കാറിലിരുത്തി തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മാർസി ടയ്ലറാണ് (36) അറസ്റ്റിലായത്. ഞായറാഴ്ച നോർത്ത് ഗ്രാൻഡ് പാർക്ക്വെ ടാർജറ്റ് പാർക്കിംഗ് ലോട്ടിലായിരുന്നു സംഭവം. സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന കാറിൽ മൂന്നു വയസുകാരിയെ തനിയെ കണ്ട ആരോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ കുട്ടിയെ തനിയെ കാറിൽ കണ്ടെത്തി. മിനിറ്റുകൾക്കുള്ളിൽ അമ്മ തിരിച്ചെത്തി. പോലീസ് ചോദ്യം ചെയ്തപ്പോൾ അഞ്ചു മിനിറ്റു മാത്രമാണ് കടയിൽ ചെലവഴിച്ചതെന്നായിരുന്നു ഇവരുടെ മറുപടി. എന്നാൽ പോലീസിന്റെ വിശദമായ അന്വേഷണത്തിൽ 30 മിനിറ്റ് കുട്ടി കാറിൽ തനിച്ചായിരുന്നുവെന്നുന്നു കണ്ടെത്തുകയായിരുന്നു. കുട്ടിക്ക് അപകടകരമാം വിധം കാറിൽ ഒറ്റക്കുവിട്ട കുറ്റത്തിന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു ഹാരിസ് കൗണ്ടി ജയിലിലടച്ചത്. ഇവർക്ക് 25,000 ഡോളറിന്റെ ജാമ്യം പിന്നീട് അനുവദിച്ചു. ടെക്സസിൽ ശക്തമായ…
Read Moreഇറ്റലിയിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി! നാട്ടിൽനിന്നും സിമി ജോലി സ്ഥലത്തേക്കു മടങ്ങിയത് മൂന്നാഴ്ച മുമ്പ്
ചിങ്ങവനം: കുറിച്ചി സ്വദേശിനി നഴ്സ് ഇറ്റലിയിൽ മരിച്ചു. സചിവോത്തമപുരം മണ്ണാത്തുമാക്കിൽ പരേതരായ ജോണ്‍-മറിയാമ്മ ദന്പതികളുടെ മകൾ സിമി ജിനോ(40)യാണ് റോമിലെ വിയാലെ ലിബിയയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമുടി ചേന്നങ്കരി ചെങ്ങന്താ ജിനോയാണ് ഭർത്താവ്. ഹൃദയാഘാതമാണു മരണ കാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറഞ്ഞു. 13 വർഷമായി ജിനോയും സിമിയും റോമിൽ ജോലി ചെയ്തു വരികയായിരുന്നു. മൂന്നാഴ്ച മുന്‍പാണ് നാട്ടിൽനിന്നും സിമി ജോലി സ്ഥലത്തേക്കു മടങ്ങിയത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
Read Moreഅറബിയിൽ അഴിയെണ്ണി കാലം കഴിയാം ! ലക്ഷപ്രഭുവും കോടീശ്വരനും ആണെങ്കിൽ മാത്രം ഹൈടെക് തട്ടിപ്പിന് ഇറങ്ങിയാൽ മതി…
സൈബർ ഹൈടെക് കുറ്റകൃത്യങ്ങൾ പെരുകിയതോടെ യുഎഇയിൽ ഈ കുറ്റകൃത്യങ്ങൾക്ക് ഹൈടെൻഷൻ പിഴ തന്നെ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തട്ടിപ്പിന് ഇറങ്ങി പിടിയിലാകുന്നവർ കൈയിലെ ഉള്ള സമ്പാദ്യം മുഴുവൻ കൊടുക്കേണ്ട അവസ്ഥ. ഉള്ളതു മുഴുവൻ വിറ്റുപെറുക്കി കൊടുത്താലും പിഴശിക്ഷ പിന്നെയും ബാക്കി നിൽക്കുന്ന തരത്തിലാണ് പുതിയ ശിക്ഷാനിയമം. യു.എ.ഇയില്‍ ഓണ്‍ലൈന്‍, ഇലക്ട്രോണിക് ബ്ലാക്ക്മെയിലിങ്ങിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂഷന് കഴിഞ്ഞദിവസം അറിയിച്ചു. നിയമലംഘകര്‍ക്ക് പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും കിംവദന്തികളും ചെറുക്കുന്നതിനുള്ള 2021 ലെ 42ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 34ല്‍ പിഴകള്‍ വിശദമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ നല്കിയ മുന്നറിയിപ്പില്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കുറഞ്ഞത് രണ്ടര ലക്ഷം ദിര്‍ഹം പിഴ ചുമത്തും. എന്തെങ്കിലും പ്രവൃത്തി ചെയ്യാനോ വിട്ടുനില്‍ക്കാനോ ഡാറ്റാ നെറ്റ്വര്‍ക്കോ വിവരസാങ്കേതികവിദ്യയോ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുന്നയാള്‍ക്ക് രണ്ട് വര്‍ഷം ജയിലോ രണ്ടര ലക്ഷം…
Read Moreനടുറോഡിൽ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ട സമയം..! അബുദാബിയിലെ ഒരു മലയാളി പെട്ടെന്നാണ് ആ കാഴ്ച കണ്ടത്…
രാവിലെ ഓഫീസിലേക്ക് തിരക്കുപിടിച്ചു കാറിൽ പാഞ്ഞു പോവുകയായിരുന്നു അബുദാബിയിലെ ഒരു മലയാളി. പെട്ടെന്നാണ് അയാൾ ആ കാഴ്ച കണ്ടത്. തന്റെ കാറിനു മുന്നിൽ റോഡിൽ നോട്ടുകൾ ചിതറിക്കിടക്കുന്നു.. അപ്പോഴേക്കും കാറ്റിൽ ആ നോട്ടുകൾ പറന്നു. സംഗതി ഒറിജിനൽ ആണോ വ്യാജനാണോ എന്നൊന്നും നോക്കാൻ മെനക്കെട്ടില്ല. ഓഫീസിൽ എത്തണം എന്ന കാര്യം പോലും മറന്ന് അയാൾ കാറിൽ നിന്നും ചാടിയിറങ്ങി നോട്ടുകൾ പെറുക്കിയെടുത്തു തുടങ്ങി. പിന്നാലെ എത്തിയ വണ്ടികളിൽ ഉള്ളവരും വണ്ടി ഒതുക്കി നോട്ട് പെറുക്കാൻ തുടങ്ങി. അബുദാബിയിലെ പ്രധാന റോഡിലാണ് നോട്ടുകള്‍ ചിതറിക്കിടക്കുന്ന കാഴ്ച കണ്ട് കണ്ണുകള്‍ മഞ്ഞളിച്ച ഡ്രൈവര്‍മാരും യാത്രക്കാരും വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ വാരിക്കൂട്ടാന്‍ മത്സരിച്ചത്. അബുദാബി ദിശയിലെ ലാസ്റ്റ് എക്സിറ്റിനു മുമ്പുള്ള മെയിന്‍ റോഡിലാണ് വാഹനത്തില്‍ നിന്ന് നോട്ടുകള്‍ പാറിപ്പറന്ന് റോഡില്‍ പതിച്ചത്. അന്തരീക്ഷത്തില്‍ നോട്ടുകള്‍ പാറിപ്പറക്കുന്നതും റോഡില്‍ ചിതറിക്കിടക്കുന്നതും കണ്ട് ഡസന്‍…
Read More