ദുബായ്: ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാര്‍ കടന്നു പോകുന്ന വിമാനത്താവളം എന്ന ബഹുമതി നിലനിർത്തി ദുബായ് രാജ്യാന്തര വിമാനത്താവളം. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിനെ പിന്നിലാക്കിയാണ് ദുബായ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ഏവിയേഷൻ കൺസൾട്ടൻസിയായ ഒഎജി യുടെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ദുബായ് 35,42,886 സീറ്റുകളുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 25,06,259 സീറ്റുകളുമായി ലണ്ടൻ രണ്ടാമതെത്തി. ആംസ്റ്റർഡാം, പാരീസ് ചാൾസ് ഡി എയർപോർട്ട്, ഇസ്താംബൂൾ, ഫ്രാങ്ക്ഫർട്ട്, ദോഹ, മഡ്രിഡ്, ന്യൂയോർക്ക്, മിയാമി എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് വിമാനത്താവളങ്ങൾ. ഏഴാം സ്ഥാനത്തായിരുന്ന ആംസ്റ്റർഡാം മൂന്നാമതെത്തിയതാണ് പ്രധാന നേട്ടം. അതേസമയം, 36-ാമതുള്ള മിയാമി പത്താം സ്ഥാനത്തേക്ക് കുതിച്ചെത്തി.
Read MoreCategory: NRI
ആ രാത്രി അവള് കാമുകനോടൊപ്പമായിരുന്നു..! ക്രിസ്മസ് രാവിൽ കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
മിസ്സോറി: ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടണി വിൽസൺ (32) എന്ന യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. സൗത്ത് ഈസ്റ്റ് മിസ്സോറിയിൽ നിന്നും 115 മൈൽ ദൂരെയുള്ള കേപ് ജിറാർഡി യുവിലായിരുന്നു സംഭവം. ക്രിസ്മസ് രാവിൽ രക്തത്തിൽ കുളിച്ച വസ്ത്രവുമായി നിന്നിരുന്ന ബ്രിട്ടണി ആ രാത്രി കാമുകനോടൊപ്പമാണു ചെലവഴിച്ചത്. പോലിസ് സംഭവ സ്ഥലത്തെത്തുമ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ബ്രിട്ടണി വീടിനു മുൻ വശത്തുണ്ടായിരുന്നു. വെട്ടാൻ ഉപയോഗിച്ച വാളും മുൻവശത്തു തന്നെ കിടന്നിരുന്നു. സംഭവത്തിൽ ദൃക് സാക്ഷിയായി ഒരു സ്ത്രീയാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് വീട്ടിൽ പരിശോധിച്ചപ്പോൾ 34 കാരനായ കാമുകൻ ഹാരിസൺ സ്റ്റീഫൻ ഫോസ്റ്ററുടെ മൃതശരീരം നിരവധി വെട്ടുകളേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ രണ്ടുപേരും മയക്കുമരുന്ന് കഴിച്ചിരുന്നതായും കാമുകന്റെ ശരീരത്തിൽ മറ്റു…
Read Moreഒരു കുടുംബത്തിലെ ഏഴു പേര് മരിച്ച നിലയില്‍! വീട്ടിലേക്ക് ആരെങ്കിലും തള്ളിക്കയറിയതായോ, പരിക്കുകള്‍ ഉള്ളതായോ തെളിവുകള്‍ ഇല്ല, പിന്നെ എങ്ങനെ ?
മൂര്‍ഹെഡ് (മിനസോട്ട): ഹൊണ്ടൂറസില്‍ നിന്നും അമേരിക്കയിലെ മൂര്‍ഹെഡിലേക്ക് (മിനസോട്ട) കുടിയേറിയ ഒരു കുടുംബത്തിലെ നാല് മുതിര്‍ന്നവരും, മൂന്നു കുട്ടികളും ഉള്‍പ്പടെ ഏഴുപേരെ താമസിച്ചിരുന്ന വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡിസംബര്‍ 19-നു രാവിലെ വെല്‍ഫെയര്‍ ചെക്കിംഗിനെത്തിയ ഉദ്യോഗസ്ഥരാണ് വീട്ടിനകത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിസംബര്‍ 20-നു ഹെര്‍ണാണ്ടസ് – പിന്റോ കുടുംബത്തിലെ മരിച്ച ഏഴുപേരുടേയും വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി. ബെലിന് ഹെര്‍ണാണ്ടസ് (37), മാര്‍ലെനി പിന്റോ (34), ബെര്‍ലിന്‍ ഹെര്‍ണാണ്ടസ് (16), മൈക്ക് ഹെര്‍ണാണ്ടസ് (7), മാര്‍ബെലി ഹെര്‍ണാണ്ടസ് (5), എല്‍ഡോര്‍ ഹെര്‍ണാണ്ടസ് (32), മാരിയേല ഗുഡ്മാന് പിന്റോ (19) എന്നിവരാണ് മരിച്ചത്. വീട്ടിലേക്ക് ആരെങ്കിലും തള്ളിക്കയറിയതായോ, പരിക്കുകള്‍ ഉള്ളതായോ തെളിവുകള്‍ ഇല്ലെന്നും, മരണകാരണം ഓട്ടോപ്സിക്കുശേഷമേ വെളിപ്പെടുത്താനാവുകയുള്ളവെന്നും പോലീസ് പറഞ്ഞു. ഗ്യാസ് ലീക്കോ, കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണോ മരണകാരണമെന്നു പറയാന്‍ അധികൃതര്‍ വിസമ്മതിച്ചു. മൃതദേഹങ്ങള്‍ ജന്മദേശമായ ഹുണ്ടൂറസിലേക്ക് കൊണ്ടുപോകുമെന്നു ബന്ധുക്കള്‍…
Read Moreഒമിക്രോണ്‍ യൂറോപ്പിനെ കീഴടക്കുന്നു! വാക്സിന് എടുക്കാത്തവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി ജര്‍മ്മനി
ബ്രസല്‍സ്:കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം യൂറോപ്പില്‍ മിന്നല്‍വേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ജനുവരിയോടെ ഫ്രാന്‍സില്‍ ഒമിക്രോണ്‍ ബാധ മൂര്‍ധന്യത്തിലെത്തുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി ജൂന്‍ കാസ്റെറക്സ് പറഞ്ഞു. അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അയര്‍ലന്‍ഡില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നില്‍ ഒന്നുകേസും ഒമിക്രോണ്‍ ആണ്. ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേരത്തെതന്നെ നിര്‍ബന്ധമാക്കിയിരുന്നു. വിനോദസഞ്ചാരികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ബ്രിട്ടനില്‍നിന്നും രാജ്യത്തേക്ക് വരുന്നതിന് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശൈത്യത്തിന്റെ കാഠിന്യത്തില്‍ ശ്വാസംമുട്ടുന്ന യൂറോപ്യന്‍ ജനത കൊറോണയുടെയും പുതിയ വേരിയന്റിന്റെയും വ്യാപനത്തില്‍ മരണാശങ്കയില്‍ കഴിയുമ്പോള്‍ വാക്സിന് വിരുദ്ധരും ലോക്ഡൗണ്‍ വിരുദ്ധവാദികളും കൂടി തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ യൂറോപ്പിനെ പട്ടടയിലേയ്ക്കു നയിക്കുന്നുവെന്ന് യൂറോപ്യന്‍ ജനതയും രാഷ്ട്രത്തലവന്മാരും നേതാക്കളും സാക്ഷ്യപ്പെടുത്തുന്നത്. ഒമിക്രോണ്‍ വകഭേദം രാജ്യഭേദമില്ലാതെ മനുഷ്യരില്‍ പ്രായഭേദമില്ലാതെ പടര്‍ന്നുപന്തലിച്ച് യൂറോപ്യന്‍ വന്‍കരയെ വിഴുങ്ങുമ്പോള്‍…
Read Moreഇന്ത്യൻ വംശജരിൽ 66 പേര് ഐഎസില്‍ പ്രവർത്തിക്കുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്! പറയുന്നത് ഇങ്ങനെ…
ന്യൂയോർക്ക്: ഇന്ത്യന്‍ വംശജരായ 66 പേര് ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം പ്രവര്‍ത്തിക്കുന്നതായി ഭീകര വാദത്തെ കുറിച്ച് യു.എസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഡിപ്പാർട്മെന്റ് ബ്യുറോ ഓഫ് കൗണ്ടർ ടെർറോറിസം ഡിസംബർ 16 നു പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത് സെപ്റ്റംബറില്‍ കേരളം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നായി അല്‍ഖാഇദക്കാരെന്ന് കരുതപ്പെടുന്ന 10 പേരും പിടിയിലായി. 2013ല്‍ ബോധ്ഗയയില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ജമാഅത്തുല്‍ മുജാഹിദീനിന്റെ ഉപമേധാവി അബ്ദുല്‍ കരീമിനെ കൊല്‍ക്കത്ത പോലീസ് തീവ്രവാദ വിരുദ്ധ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് മേയ് 29ന് അറസ്റ്റ് ചെയ്തു. തെക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റും ഓണ്‍ലൈന്‍ വഴിയുള്ള ഭീകരസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിടാനും എന്‍.ഐ.എ നടപടി സ്വീകരിച്ചിട്ടുണ്ട്. റഷ്യയുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല പ്രതിരോധ ബന്ധം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. പി.പി ചെറിയാൻ
Read Moreപണപ്പെരുപ്പം! ഹൂസ്റ്റണ്‍ നാൽപതുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഉപ്പ് തൊട്ട് കറുപ്പൂരം വരെയുള്ള സാധനങ്ങൾക്കെല്ലാം വില കൂടി
ഹൂസ്റ്റണ്‍: പണപ്പെരുപ്പത്തെ തുടർന്ന് ഹൂസ്റ്റണിൽ ഉപ്പ് തൊട്ട് കറുപ്പൂരം വരെയുള്ള സാധനങ്ങൾക്കെല്ലാം വില കൂടി. ഗ്യാസ് (പെട്രോൾ) സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ (യൂസ്ഡ് കാർ), പാൽ, പച്ചക്കറികൾ, ഫ്രോസണ്‍ ഫുഡ്സ്, പാചക എണ്ണകൾ എന്നിവയെല്ലാം വിലകൂടിയവയിൽ ചിലതു മാത്രം. നിത്യോപയോഗസാധനങ്ങളുടെ വില കുത്തുച്ചുയരുകയാണ്. വാഹനത്തിൽ ഇന്ധനം നിറക്കുന്പോൾ പോക്കറ്റ് കാലിയാകുന്നതും, അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങിച്ചു വരുന്പോൾ ബാങ്ക് ബാലൻസ് നെഗറ്റീവിലേക്കു പോകുന്നതും ജനജീവിതത്തെ സാരമായി ബാധിച്ചു എന്നാണ് എബിസി ന്യൂസ് സർവേ പറയുന്നത്. ഉപജീവനത്തിനായി യൂബർ ഓടിക്കുന്ന മലയാളിയായ ഒരാളോട് ലേഖകൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ചില ദിവസങ്ങളിൽ കിട്ടുന്നത് ഗ്യാസ് നിറക്കാൻ മാത്രമേ തികയൂ എന്നാണ്. പ്രത്യേകിച്ചും ഭക്ഷണ സാധനങ്ങളുടെ വില ഉയരുന്നതിനാൽ, കുറഞ്ഞ വരുമാനക്കാർക്ക് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം സാധനങ്ങളുടെയും വില കഴിഞ്ഞ വർഷത്തേക്കാൾ 6.8 ശതമാനമാണ് ഉയർന്നത്. ഏകദേശം 40 വർഷത്തിനിടയിലെ…
Read Moreഒമിക്രോൺ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ക്വാറന്റൈനും നിർബന്ധമാക്കി കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് 48 മണിക്കൂർ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പത്ത് ദിവസത്തെ ക്വാറന്റൈനും നിർബന്ധമാക്കി കുവൈറ്റ് സർക്കാർ. തിങ്കളാഴ്ച വൈകിട്ട് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആഗോള തലത്തിൽ ഒമിക്രോണ്‍ വൈറസ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാന മെന്ന് സർക്കാർ വക്താവ് അറിയിച്ചു. പുതിയ നിർദേശ പ്രകാരം അടുത്ത ഞായറാഴ്ച മുതൽ രാജ്യ ത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തും. രാജ്യത്ത് എത്തി മൂന്ന് ദിവസത്തിനുശേഷം പിസിആർ ടെസ്റ്റ് നെഗറ്റീവ് ആയാൽ ക്വാറന്റൈനിൽ നിന്നും പുറത്ത് കടക്കാം. കുവൈറ്റ് അംഗീകരിച്ച വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചിട്ട് ഒമ്പത് മാസത്തിൽ കൂടുതലുള്ളവർ ബൂ സ്റ്റർ ഡോസ് സ്വീകരിക്കണം. ജനുവരി രണ്ട് മുതൽ ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയതായും കുവൈറ്റ് മന്ത്രിസഭ അറിയിച്ചു.
Read Moreഒമിക്രോൺ മരണം; അമേരിക്കയില്‍ വൈറസിന് കീഴടങ്ങിയത് വാക്സിൻ എടുക്കാത്തയാൾ
വാഷിംഗ്ടൺ ഡിസി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ച് അമേരിക്കയിൽ ഒരാൾ മരിച്ചു. യുഎസിലെ ടെക്സസിലാണ് അൻപതുകാരന്റെ മരണം സ്ഥിരീകരിച്ചത്. വാക്സിൻ എടുക്കാത്തയാളാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് അറിയിച്ചു. അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ മരണമാണിത്. വാക്സിന് എടുക്കാത്തവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും വാക്സിന് എടുക്കണമെന്ന് കൗണ്ടി പബ്ലിക് ഹെൽത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.
Read Moreശരീരത്തിൽ നിരവധി വെടിയുണ്ടകൾ !പതിനാലുകാരിയെ കൊലപ്പെടുത്തിയ 22 കാരൻ അറസ്റ്റിൽ
ഡാളസ്: ഡാളസിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ പതിനാലുകാരിയുടെ കൊലപാതകത്തിൽ പ്രതി എന്നു സംശയിക്കുന്ന ടൈറൻ ഡേവിഡ് എന്ന ഇരുപത്തിരണ്ടുകാരനെ ഡാളസ് പോലീസ് അറസ്റ്റു ചെയ്തു. ഡിസംബർ 15 ന് ഡാളസ് സൗത്ത് മെറിഫീൽഡ് റോഡിലാണ് നെവിയ ഫോസ്റ്റർ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡാളസ് ഫയർ റെസ്ക്യുവാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി വെടിയുണ്ടകൾ തറച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു മൈൽ അകലെയുള്ള അപ്പാർട്ട്മെന്റിലാണ് നെവിയ മാതാവിനോടൊപ്പം താമസിച്ചിരുന്നത്. മാനസിക വൈകല്യമുള്ള മകൾ ഇടയ്ക്കിടെ അപ്പാർട്ടുമെന്റിൽനിന്നും അപ്രത്യക്ഷമാകുക പതിവാണെന്നും എന്നാൽ രാത്രിയോടെ തിരിച്ചെത്താറുണ്ടെന്നും മാതാവ് പറഞ്ഞു. സംഭവദിവസം രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താഞ്ഞതിനെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട യുവാവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഡാളസ് ജയിലിൽ അടയ്ക്കപ്പെട്ട പ്രതിക്ക് ഒരു മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 2018…
Read Moreഒമിക്രോൺ വകഭേദം വലിയ ഭീഷണിയാകുന്നു; ബ്രിട്ടണിൽ തുടർച്ചയായ മൂന്നാം ദിവസവും റിക്കാർഡ് കോവിഡ് കേസുകൾ; ആശങ്ക
ലണ്ടൻ: ബ്രിട്ടണിൽ ആശങ്കയുയർത്തി കോവിഡ് കേസുകൾ വർധിക്കുന്നു. വെള്ളിയാഴ്ച ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തത് 93,045 കോവിഡ് കേസുകളാണ്. തുടർച്ചയായ മൂന്നാം ദിവസമാണ് റിക്കാർഡ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച 111 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണം 147,000 ആയി. വ്യാഴാഴ്ച 88,376 പേർക്കാണ് ബ്രിട്ടണിൽ രോഗബാധ സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദം വലിയ ഭീഷണിയായി തുടരുകയാണ്.
Read More