ഫ്ളോറിഡ: ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അനാഥനാക്കി രണ്ടു ഫ്ളോറിഡ ഡപ്യൂട്ടികള്‍ ജീവനൊടുക്കി. സെന്റ് ലൂസി കൗണ്ടി ഡപ്യൂട്ടി ക്ലെയറ്റനാണ് ആദ്യം ആത്മഹത്യ ചെയ്തത്. ഇതേ തുടര്‍ന്ന് ഭാര്യയും ഡപ്യൂട്ടി ഷെരീഫുമായ വിക്ടോറിയായും ആത്മഹത്യ ചെയ്യുകയായിരുന്നു. പുതുവര്‍ഷ രാവില്‍ ഷെരീഫ് ഓഫിസില്‍ ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് വീട്ടില്‍ എത്തിച്ചേര്‍ന്ന പോലീസ് ആത്മഹത്യക്ക് ശ്രമിച്ച ക്ലെയ്റ്റനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ലൈഫ് സപ്പോര്‍ട്ടിലായിരുന്ന ക്ലെയ്റ്റനെ ഞായറാഴ്ച ലൈഫ് സപ്പോര്‍ട്ടില്‍ നിന്നും വിടുവിച്ചു. ജനുവരി നാലിന് ചൊവ്വാഴ്ചയാണ് ഭാര്യയും ഷെരീഫുമായ വിക്ടോറിയായുടെ മരണത്തെകുറിച്ചു പോലീസ് അറിയുന്നത്. ഇരുവരുടേയും മരണവിവരം വെളിപ്പെടുത്താന്‍ പൊലീസ് വിസമ്മതിച്ചു. കുട്ടിയുടെ പേരും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വളരെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തിയവരായിരുന്നു ഇരുവരുമെന്നു സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിച്ചു. പൊലീസ് ഓഫിസര്‍മാര്‍ക്കിടയില്‍ ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പി.പി. ചെറിയാന്
Read MoreCategory: NRI
കേരളത്തിന്റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനം! കാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറും വിക്ടോറിയ ഐലൻഡും വർഷങ്ങൾക്കുശേഷം മഞ്ഞിൽ മുങ്ങിപ്പോയി. മൂന്നുനാലു മാസങ്ങൾക്ക് മുമ്പ് ഇവിടെ വലിയ ചൂടായിരുന്നു. ഇപ്പോൾ ഇവിടം വലിയ ശൈത്യത്തെ നേരിടുകയാണ്. കേരളത്തിന്റെ ഭൂപ്രകൃതിയുമായി വളരെ അടുത്ത സാമ്യമുള്ള ഒരു സംസ്ഥാനമാണ് ബ്രിട്ടീഷ് കൊളംബിയ. നാലു സൈഡും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് എത്തണമെങ്കിൽ വിമാന മാർഗമോ അല്ലെങ്കിൽ ബോട്ടു മാർഗമോ എത്താൻ പറ്റുകയുള്ളൂ . തലസ്ഥാനം വിക്ടോറിയ. കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നും ഇതുതന്നെ. റിട്ടയർമെന്റിനു ലൈഫിനു വേണ്ടിയാണ് ഒത്തിരി ആളുകൾ ഈ പ്രദേശത്തേക്ക് കുടിയേറിപാർക്കുന്നത് . അടുത്ത കാലത്തായി കേരളത്തിൽനിന്നടക്കമുള്ള കുട്ടികൾ ഇവിടെ പഠിക്കാനായി വരുന്നുണ്ട്. വിക്ടോറിയയിൽ നിന്ന് അല്പം മാറി താമസിച്ചാൽ വീടുകൾക്ക് വിലക്കുറവ് ഉള്ളതിനാൽ മലയാളികൾ ഐലൻഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകൾ അടുക്കുന്ന സ്ഥലം കൂടിയാണ്…
Read Moreനിർത്തിയിട്ട കാറിൽ 10 മൃതദേഹങ്ങൾ! രണ്ടുപേർ അറസ്റ്റിൽ
മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിൽ നിർത്തിയിട്ട കാറിൽനിന്നു 10 മൃതദേഹങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച പുലർച്ചയോടെ ലോക്കൽ സ്റ്റേറ്റ് ഗവർണറുടെ ഓഫീസിനു സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണു വാഹനം കണ്ടെത്തിയത്. സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ലോക്കൽ സ്റ്റേറ്റ് ഗവർണർ ഡേവിഡ് മോർണിയർ പറഞ്ഞു. മെക്സിക്കൻ സംസ്ഥാനമായ സാകറ്റെകാസിൽ മയക്കുമരുന്നു മാഫിയകൾ തമ്മിൽ ഏറ്റുമുട്ടുന്നത് പതിവാണ്. ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുന്നതാണ് രീതി. ഇതിന്റെ തുടർച്ചയായാണ് പൊതുസ്ഥത്ത് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട സംഭവത്തെയും കാണുന്നത്. മൃതദേഹങ്ങൾ ഒടിച്ചുമടക്കിയ നിലയിൽ കാറിനുള്ളിൽ കുത്തിനിറച്ച അവസ്ഥയിലായിരുന്നു. ഇവർ ക്രൂരമായ മർദനത്തിന് വിധേയമായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും എന്തു വിലകൊടുത്തും സമാധാനം പുനഃസ്ഥാപിക്കുമെന്നും ഗവർണർ പറഞ്ഞു. മയക്കുമരുന്ന് സംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന മെക്സിക്കോയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻവർധനയാണ്…
Read Moreഒമിക്രോൺ ആശങ്ക; വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി തായ്ലൻഡ്
ബാങ്കോക്ക്: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താനൊരുങ്ങി തായ്ലാൻഡ്. വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്റൈൻ ഇല്ലാത്ത വിസയിനത്തിലെ പുതിയ അപേക്ഷകൾക്ക് അംഗീകാരം ലഭിക്കില്ലെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് അറിയിച്ചു. നിലവിലെ അപേക്ഷകർക്ക് ജനുവരി 15 വരെ ക്വാറന്റൈൻ ഇല്ലാതെ തായ്ലൻഡിലേക്ക് പ്രവേശിക്കാം. സ്ഥിതിഗതികൾ മെച്ചപ്പെടുകയാണെങ്കിൽ നിലവിലെ നിയന്ത്രണങ്ങൾക്ക് മാറ്റം വരുത്താനാകും. ഒമിക്രോണിനെക്കുറിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ടാസ്ക്ഫോഴ്സ് വക്താവ് തവീസിൻ വിസാനുയോതിൻ പറഞ്ഞു. വെള്ളിയാഴ്ച 7,526 കോവിഡ് കേസുകളാണ് തായ്ലാൻഡിൽ റിപ്പോർട്ട് ചെയ്തത്
Read Moreഒമിക്രോണ്‍ മനുഷ്യ ജീവന് അത്ര ഭീഷണിയല്ല! ജർമൻ ആരോഗ്യമന്ത്രി
ബെർലിൻ: ഒമിക്രോണ്‍ മനുഷ്യ ജീവന് അത്ര ഭീഷണിയല്ലെന്ന് ജർമൻ ആരോഗ്യമന്ത്രി . ജർമനിയിൽ ഒമിക്രോണ്‍ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പാക്സ്ളോവിഡ് എന്ന മരുന്ന് ഉടൻ ഉപയോഗത്തിന് തയ്യാറാക്കുമെന്ന് ജർമൻ ആരോഗ്യമന്ത്രി പ്രഫ. ഡോ. കാൾ ലൗട്ടർബാഹ് അറിയിച്ചു. പാക്സ്ലോവിഡ് എന്ന മരുന്ന് ഉപയോഗിച്ച്, കഠിനമായ കോവിഡ് 19 ചികിത്സയ്ക്കുള്ള ഒരു പുതിയ മെഡിക്കേഷനായി ഈ മാസം തന്നെ ജർമ്മനിയിൽ ഉപയോഗിക്കാൻ കഴിയുംവിധത്തിൽ ക്രമീകരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ അഭിപ്രായത്തിൽ, ഫെഡറൽ ഇൻസ്ററിറ്റ്യൂട്ട് ഫോർ ഡ്രഗ്സ് ആൻഡ് മെഡിക്കൽ ഡിവൈസസ് നിലവിൽ യുഎസ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ ഫൈസറിൽ നിന്ന് മരുന്നിന് അത്തരമൊരു ദേശീയ അംഗീകാരം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയായ ഇഎംഎയുടെ അംഗീകാരം തീർച്ചപ്പെടുത്തുന്നതിന് മുന്‍പുതന്നെ ജർമനിക്ക് പാക്സ്ലോവിഡ് ഉപയോഗിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. 12,515 ഓളം പുതിയ കേസുകൾ ഉണ്ടായതായി ആർകെഐ റിപ്പോർട്ട് ചെയ്തു. ആശുപത്രി…
Read Moreഷോപ്പിലുണ്ടായിരുന്ന കാമറയിൽ സംഭവം വ്യക്തമായി കാണാമായിരുന്നു! അജ്ഞാതന്റെ വെടിയേറ്റു യുവതിയും വളർത്തു നായയും കൊല്ലപ്പെട്ടു
ന്യുയോർക്ക്: ഞായറാഴ്ച രാത്രി കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയും വളർത്തു നായയും അജ്ഞാതന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ജനിഫർ യോനാ (36) എന്ന യുവതിയും നായയുമാണ് ബ്രൂക്ക്ലിലിൽ കൊല്ലപ്പെട്ടത്. ഡിസംബർ 2 ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കടയിൽ കാഷ്യർക്ക് പണം നൽകുന്പോൾ പെട്ടെന്ന് കടയുടെ മുന്പിൽ കാർ നിർത്തി ഓടിയിറങ്ങിയ തോക്കുധാരി ഇരുവരുടേയും നേർക്ക് നിറയൊഴിക്കുകയായിരുന്നു. കടയിലെ മറ്റാരേയോ ലക്ഷ്യം വച്ചായിരുന്നു അക്രമി നിറയൊഴിച്ചത്. വെടിയേറ്റു രക്തം വാർന്നൊലിച്ച് ഇരുവരും കടയിൽ നിന്നും ഓടി പുറത്തു കടന്നുവെങ്കിലും തളർന്ന് വീഴുകയായിരുന്നു. നായ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ യോനയെ ഉടനെ ബ്രൂക്ക്ലിൻ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വെടിവച്ചശേഷം തോക്കുധാരി കാറിൽ കയറി രക്ഷപ്പെട്ടു. ഫ്രാങ്ക്ലിൻ അവന്യുവിനടുത്തായിരുന്നു സംഭവം. ഷോപ്പിലുണ്ടായിരുന്ന കാമറയിൽ സംഭവം വ്യക്തമായി കാണാമായിരുന്നുവെന്നും പോലിസ് അറിയിച്ചു. പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യോന…
Read Moreമൂന്നു പേർക്ക് കോവിഡ്; 12 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന
ബെയ്ജിംഗ്: മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 12 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ഹെനാൻ പ്രവി ശ്യയിലെ യുഷോ നഗരത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. യുഷോയിൽ ഞായറാഴ്ച രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച ഒരാൾക്ക് കൂടി രോഗബാധ റിപ്പോർട്ട് ചെയ്തതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളൊഴികെ സ്കൂളുകൾ, മാളുകൾ, പൊതുഗതാഗതം എന്നിവയെല്ലാം ഭരണകൂടം വിലക്കിയിട്ടുണ്ട്. മരുന്ന് നിർമാണ കമ്പനികൾക്കും ഊർജോൽപ്പാദന കേന്ദ്രങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഈ സ്ഥലങ്ങളിലെ ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചൈനയിൽ തിങ്കളാഴ്ച 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വടക്ക്-കിഴക്കൻ പ്രവിശ്യയായ ഷാൻക്സിയിൽ 95 പേർക്കും തെക്ക്-കിഴക്കൻ പ്രവി ശ്യയായ ഷെജിയാംഗിൽ എട്ട് പേർക്കും ഹെനാനിൽ അഞ്ച് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു.
Read Moreആ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് നടന്നു! മൂന്നു വയസുകാരിയെ കണ്ടെത്താനായില്ല; പ്രതിഫലം ഒന്നര ലക്ഷം ഡോളറായി ഉയർത്തി
സാന്‍ അന്റോണിയോ (ടെക്സസ്) : സാന്‍ അന്റോണിയോ കമ്യൂണിറ്റിയിലെ അംഗമായ മൂന്നുവയസുകാരിയെ കണ്ടെത്തുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പ്രതിഫലം ഒന്നര ലക്ഷം ഡോളറായി (1, 50,000) ഉയര്‍ത്തി. സാന്‍ അന്റോണിയോ ഇസ് ലാമിക് സെന്റർ ശേഖരിച്ച സംഭാവനകളുടെ കൂടെ (1, 00,000) ക്രൈം സ്റ്റോപ്പേഴ്സും ചേര്‍ന്ന് പ്രതിഫലം 1, 50,000 ആയി ഉയര്‍ത്തുകയായിരുന്നു. ഡിസംബര്‍ 20 നു വൈകുന്നേരം അഞ്ചിനും ആറിനും ഇടയില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിനു മുമ്പില്‍ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മൂന്നുവയസുകാരിയായ ലിന കില്‍. കുട്ടികളുടെ സമീപത്തു നിന്നു മാതാവ് മാറിയ ചുരുങ്ങിയ സമയത്തിനുള്ളിലാണ് കുട്ടിയെ കാണാതായത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചതിനെതുടർന്നു വൈകുന്നേരം 7.15ന് പോലീസ് സമീപത്തുള്ള പ്രദേശങ്ങളില്‍ അന്വേഷിക്കുകയും വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും കുട്ടിയുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിച്ചില്ല. നാലടി ഉയരവും 55 പൗണ്ടു തൂക്കവുമുള്ള കുട്ടി കാണാതായ സമയത്ത്…
Read Moreബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും…! ഉദരത്തിൽ വെടിയേറ്റിട്ടും കൊലയാളിയെ വീഴ്ത്തിയ വനിതാ ഓഫീസർക്ക് അഭിനന്ദന പ്രവാഹം
കൊളറാഡോ: തിങ്കളാഴ്ച വൈകിട്ട് ഡൻവർ കൊളറാഡോയിൽ അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു വീഴ്ത്തിയ ലേക്ക്വുഡ് പോലീസ് ഏജന്റ് ആഷ്ലി ഫെറിസിന് (28) അഭിനന്ദന പ്രവാഹം. ഉദരത്തിൽ വെടിയേറ്റിട്ടും ധീരമായി പ്രതിയെ നേരിട്ട ഓഫീസറെ കുറിച്ചുള്ള വിവരം പോലീസ് തന്നെയാണ് വെളിപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം ഹയ്റ്റ് ഹൗസ് ഹോട്ടൽ ക്ലാർക്ക് സാറ സ്റ്റിക്കിനെ (28) വെടിവച്ചശേഷം പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയോടു (ലിൻഡൻ മെക്ക്ലിങ്കോഡ് –47) തോക്ക് താഴെയിടാൻ അവിടെ എത്തിയ പോലീസ് ഏജന്റ് ആഷ്ലി ആവശ്യപ്പെട്ടു. എന്നാൽ പ്രതി മറുപടി നൽകിയത് പോലീസുകാരിയുടെ ഉദരത്തെ ലക്ഷ്യമാക്കി കാഞ്ചിവലിച്ചാണ്. വെടിയേറ്റ ഉദ്യോഗസ്ഥ സ്ഥലകാല ബോധം വീണ്ടെടുത്ത് പ്രതിക്കു നേരെ നിറയൊഴിച്ചു. അതോടെ പ്രതിയുടെ നരഹത്യക്ക് വിരാമിട്ടു. ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും ഉദരത്തിൽ വെടിയേറ്റ ഓഫിസറെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കി.…
Read Moreഭക്ഷണം കഴിക്കാൻ മാസ്ക് മാറ്റി; വൃദ്ധനെ ആക്രമിച്ച് യുവതി; യുവതി മാസ്ക് ധരിച്ചിരുന്നതാകട്ടെ താടിയിലും; ഒടുവിൽ എട്ടിന്റെ പണിയും വാങ്ങി, യുവതി മാസ്കും വച്ചു
ഫ്ലോറിഡ: വിമാനയാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ മാസ്ക് അഴിച്ചുമാറ്റിയ വയോധികനെ ആക്രമിച്ച് സഹയാത്രിക. ഫ്ലോറിഡയിലെ താംബയിൽ നിന്ന് ജോർജിയയിലെ അറ്റ്ലാന്റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലാണ് സംഭവം. വയോധികന്റെ മുഖത്ത് തുപ്പുകയും അദ്ദേഹത്തെ അ ടിക്കുകയുമായിരുന്നു. സംഭവത്തിൽ പട്രീഷ്യ യാനെറ്റ് കോൺവാൾ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി മാസ്ക് ഊരി മാറ്റിയ വൃദ്ധനുനേരെ യുവതി ആക്രോശിക്കുന്നത് വീഡിയോയിൽ കാണാം. മാസ്ക് ധരിച്ചില്ലെങ്കില്‍ നീ ജയിലില്‍ പോകുമെന്നും ഈ യുവതി പറയുന്നുണ്ട്. ഈ സമയം യുവതി മാസ്ക് ധരിച്ചിട്ടില്ലെന്നതാണ് വൈരുദ്ധ്യം. മുഖത്ത് നിന്ന് താഴ്ത്തി താടിയിലായാണ് മാസ്ക് ഇട്ടിരുന്നത്. വിമാനത്തിലെ ജീവനക്കാർ യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ അവർ വയോധികന്റെ മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്യുന്നുണ്ട്. വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ പോലീസ് എത്തി കോൺവാളിനെ അറസ്റ്റ് ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ…
Read More