വാഷിംഗ്ടൺ ഡിസി: ഡെൽറ്റ വേരിയന്റ് വ്യാപകമായതോടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന ബൈഡൻ ഭരണകൂടത്തിന്റെ തിരുമാനത്തിനു കനത്ത പ്രഹരം നൽകി ഫെഡറൽ അഡ്വൈസറി പാനൽ. അമേരിക്കയിൽ എല്ലാവർക്കും ബൂസ്റ്റർ ഡോസ് ഇപ്പോൾ നൽകേണ്ടതില്ലെന്നും 65 വയസിനു മുകളിലുള്ളവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും മാത്രം ഫൈസർ കോവിഡ് ബൂസ്റ്റർ ഡോസ് നൽകിയാൽ മതിയെന്നുമാണ് അഡ്വൈസറി പാനലിന്റെ ഭൂരിപക്ഷ തീരുമാനം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ഉപദേശം നൽകുന്ന പുറത്തുനിന്നുള്ള ആരോഗ്യവിദഗ്ർധർ ഉൾപ്പെടുന്ന കമ്മിറ്റിയുടേതാണ് ഭൂരിപക്ഷ തീരുമാനം. എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകണമെന്ന തീരുമാനത്തിനെതിരെ 16 പേർ വോട്ടു ചെയ്തപ്പോൾ രണ്ടു പേർ മാത്രമാണ് അനുകൂലിച്ചത്. പിന്നീട് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് മാത്രം കോവിഡ് ബൂസ്റ്റർ നൽകിയാൽ മതിയെന്ന തീരുമാനം അംഗീകരിക്കുകയായിരുന്നു. കമ്മിറ്റിയുടെ തീരുമാനത്തെ ഫൈസർ കമ്പനി സ്വാഗതം ചെയ്തു. അടുത്ത ആഴ്ച മുതൽ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്നാണ്…
Read MoreCategory: NRI
മെമ്മറി കാർഡ് കാണാതായി; പ്രകോപിതയായ മാതാവ് ദേഷ്യം തീർത്തത് എങ്ങനെയെന്ന് അറിഞ്ഞാന് ആരും ഞെട്ടും
ഷിക്കാഗോ: വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് കാണാതെ പോയതിൽ പ്രകോപിതയായ മാതാവ് ദേഷ്യം തീർത്തത് 12 വയസുകാരനായ മകന്റെ ശരീരത്തിലേക്കു വെടിയുണ്ടകൾ ഉതിർത്ത്. തലയിലും ശരീരത്തിലും വെടിയേറ്റ കാദൻ ഇൻഗ്രാമം എന്ന കുട്ടിയാണ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ശനിയാഴ്ച സൗത്ത് ഷിക്കാഗോയിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. വീട്ടിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് എവിടെ എന്നു ചോദിച്ചതായിരുന്നു സംഭവത്തിന്റെ തുടക്കം. ഞാൻ കണ്ടിട്ടില്ല, എടുത്തിട്ടില്ല എന്നു മകൻ അമ്മയോട് ആണയിട്ടു പറഞ്ഞു. കോപം അടക്കാനാകാതെ സിൽവർ റിവോൾവർ എടുത്തു കുട്ടിയുടെ തലക്കു നേരെ വെടിവച്ചു. ആദ്യ വെടിയുണ്ട കുട്ടിയെ കാര്യമായി പരുക്കേൽപ്പിച്ചില്ല. തുടർന്നു കുട്ടി കരയുന്നതും നിലത്തു വീഴുന്നതും കാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് മാതാവ് ഫോണിൽ ആരുമായോ ബന്ധപ്പെട്ടു. തിരിച്ചു വന്നു കുട്ടിയോടു വീണ്ടും ഡിജിറ്റൽ കാർഡിനെ കുറിച്ചു ചോദിച്ചു. വീണ്ടും കുട്ടി അമ്മയോട് ഞാൻ അതു…
Read Moreവിദഗ്ധ പരിശീലനം നേടിയ 31 വനിതകൾ ദുബായ് പോലീസിന്റെ പ്രത്യേക സേനയിൽ! ഇവര്ക്ക് ലഭിച്ച പരിശീലനം ഇങ്ങനെയൊക്കെ…
ദുബായ് : ഷാർപ്പ് ഷൂട്ടിംഗ് ഉൾപ്പെടെ വിദഗ്ധ പരിശീലനം നേടിയ 31 വനിതാ കേഡറ്റുകൾ ദുബായ് പോലീസിന്റെ ഫസ്റ്റ് റെസ്പൊണ്ഡെർ ഫോഴ്സിൽ ചുമതലയേറ്റു. ആദ്യമായാണ് വനിതകളെ ഈ വിഭാഗത്തിൽ ചേർക്കുന്നത്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുക, ഓടുന്ന വാഹനങ്ങളിൽ നിന്നും എതിരാളികളെ വെടിവയ്ക്കുക, അപകടകരമായ രീതിയിൽ ഓടിക്കുന്ന വാഹനങ്ങളെ നിർത്തിക്കുക തുടങ്ങിയവയിൽ അതിവിദഗ്ദ്ധ പരിശീലനം നൽകിയ ശേഷമാണ് പോലീസ് സേനയുടെ ഈ പ്രത്യേക വിഭാഗത്തിലേക്ക് എടുത്തിരിക്കുന്നത്. അപകട സ്ഥലങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനും ഇവർക്ക് പരിശീലനം നൽകിയിട്ടുണ്ട്. റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
Read Moreവാക്സീൻ സ്വീകരിക്കാത്ത ദന്പതികൾ ഏഴു മക്കളെ അനാഥരാക്കി കോവിഡിന് കീഴടങ്ങി
മിഷിഗണ്: വാക്സീൻ സ്വീകരിക്കാതെ കോവിഡ് ബാധിച്ചു മരിച്ച മാതാപിതാക്കൾ അനാഥരാക്കിയത് 23 മുതൽ 15 വയസുവരെയുള്ള ഏഴു കുട്ടികളെ. വ്യാഴാഴ്ചയാണ് 44 വയസ് പ്രായമുള്ള ട്രോയ്, ഷാർലിറ്റ് ഗ്രീനും കോവിഡ് ബാധിച്ചു മരിച്ചത്. ഫ്ളോറിഡാ ആശുപത്രിയിൽ കോവിഡിനെ തുടർന്ന് ചികിത്സയിലായിരുന്ന ഷാർലിറ്റ് തിങ്കളാഴ്ചയും ഭർത്താവ് ട്രോയ് ചൊവ്വാഴ്ചയുമാണ് മരണമടഞ്ഞത്. കോവിഡ് പോസിറ്റീവായി ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളമാണ് ട്രോയ് ആശുപത്രിയിൽ മരണവുമായി മല്ലടിച്ചു കിടന്നത്. ഭാര്യയുടെ മരണം അറിഞ്ഞതോടെ ഗുരുതരാവസ്ഥയിലായിരുന്ന ട്രോയ്ക്ക് ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ട്രോയിയുടെ സഹോദരി ടിക്കി ഗ്രീൻ പറഞ്ഞു. 14 വയസ് മുതൽ അടുത്തറിയമായിരുന്ന ഇവർ 22 വർഷം മുന്പാണ് വിവാഹിതരായത്. ഇരുവരും ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടയിൽ വിവാഹ വാർഷികവും ആഘോഷിച്ചതായി ടിക്കി പറഞ്ഞു. കോവിഡ് വാക്സീൻ സ്വീകരിക്കാത്ത എല്ലാ കുടുംബാംഗങ്ങളോടും ഉടനെ വാക്സിനേറ്റ് ചെയ്യണമെന്നാണ് ടിക്കി അഭ്യർഥിച്ചിരുന്നത്. വാക്സിനേറ്റ് ചെയ്തു മരിക്കുന്നവരുടെ എണ്ണത്തേക്കാൾ…
Read Moreഡേ കെയറിലേക്ക് കൊണ്ടുപോയ മകളെ കാറിൽ നിന്നും ഇറക്കാൻ മറന്നു; ഒരു വയസുകാരി ചൂടേറ്റു മരിച്ചു
ടെക്സസ്: ഹൂസ്റ്റണിലെ ഡേ കെയറിലേക്ക് കുട്ടികളെ കൊണ്ടുവിടാൻ പോയ മാതാവ് ഒരു വയസുള്ള മകളെ കാറിൽ നിന്നും ഇറക്കാൻ മറന്നതിനെ തുടർന്ന് കുഞ്ഞ് ചുടേറ്റ് മരിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റണ് ഡേ കെയറിൽ മൂന്നു കുട്ടികളെ കൊണ്ടുവിടുന്നതിനാണ് മാതാവ് മൂന്നു പേരേയും കാറിൽ കയറ്റിയത്. കാറിൽ രണ്ടു കാർ സീറ്റേ ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ കുട്ടിയെ കാറിനു പുറകിൽ ഇരുത്തി. രാവിലെ 8.30ന് വീട്ടിൽ നിന്നും പുറപ്പെട്ട മാതാവ് ഡെ കെയറിൽ രണ്ടു കുട്ടികളെ ഇറക്കി. മൂന്നാമത്തെ കുട്ടിയുടെ കാര്യം ഇവർ മറന്നുവെന്നാണ് പറയുന്നത്. കാറുമായി തിരികെ വീട്ടിൽ എത്തി നാലുമണിയോടെ കുട്ടികളെ പിക്ക് ചെയ്യുന്നതിന് ഇവർ കാറുമായി ഡേ കെയറിൽ എത്തി. രണ്ടു കുട്ടികളെയാണ് ഡേ കെയർ അധികൃതർ മാതാവിനടുക്കൽ എത്തിച്ചത്. മൂന്നാമത്തെ കുട്ടി എവിടെയെന്നു തിരക്കിയപ്പോഴാണ് ഡേ കെയറിൽ ഇറക്കിയിട്ടില്ല എന്നറിയുന്നത്. ഉടനെ കാറിനു പുറകിൽ…
Read Moreമലയാളി പൊളിയല്ലേ..! കൊടുക്കാം നമുക്ക് ഈ സഹോദരിമാര്ക്ക് ഒരു ബിഗ് സല്യൂട്ട്; ഇവര്ക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്…
ബ്രിസ്ബെൻ: ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടേയും ദേശീയ ഗാനങ്ങൾ ആലപിക്കുന്ന സല്യൂട്ട് ദ നേഷൻസ് പരിപാടിയിൽ മലയാളി തിളക്കം. ലോകസമാധാന ദിനമായ സെപ്റ്റംബർ 21 ന് ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിൽ താമസിക്കുന്ന സഹോദരിമാരായ മലയാളി വിദ്യാർഥികളായ ആഗ്നസും തെരേസയും ചേർന്ന് ലോകരാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ 6 മണിക്കൂർ തുടർച്ചയായി ആലപിക്കുന്ന പരിപാടിയാണ് സല്യൂട്ട് ദ നേഷൻസ്. ക്യൂൻസ്ലാൻഡ് പാർലമെന്റിൽ ചേർന്ന ചടങ്ങിൽ സ്പീക്കർ കേർട്ടിസ് പിറ്റ് ’സല്യൂട്ട് ദി നേഷൻസ്’ എന്ന ഈ ഇന്റർനാഷണൽ ഈവന്റ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 193 രാജ്യങ്ങളുടേതുൾപ്പെടെ ലോകത്തിലെ മുഴുവൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളാണ് അവർ ആലപിക്കുന്നത്. ചിൽഡ്രൻ & യൂത്ത് ജസ്റ്റിസ്, മൾട്ടി കൾച്ചറൽ അഫയേഴ്സ് മന്ത്രി ലിയാൻ ലിനാർഡ്, ഐക്യ രാഷ്ട്ര സഭ അസോസിയേഷൻ ഓസ്ട്രേലിയ മുൻ പ്രസിഡന്റും എർത്ത് ചാർട്ടർ കോ-ഓർഡിനേറ്ററും സല്യൂട്ട് ദി…
Read Moreനെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഡിഎൻഎ തൊപ്പി ലേലത്തിന്! പ്രതീക്ഷിക്കുന്ന വില കേട്ട് ഞെട്ടരുത്…
ബെർലിൻ: ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഡിഎൻഎ സാന്നിധ്യമുള്ള തൊപ്പി ഹോങ്കോങ്ങിൽ ലേലം ചെയ്യുന്നു. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നെപ്പോളിയൻ ഫ്രാൻസ് ഭരിച്ചിരുന്നത്. യുദ്ധഭൂമിയിൽ നിൽക്കുന്ന നെപ്പോളിയന്റെ ചിത്രങ്ങളിൽ കണ്ടുപരിചയിച്ച ബൈകോണ് തൊപ്പിയാണ് അദ്ദേഹത്തിന്റെ ഡിഎൻഎ ഉണ്ടെന്ന് അവകാശപ്പെട്ട് ബോനംസ് കന്പനി ലേലത്തിന് വച്ചത്. മുന്പും നെപ്പോളിയന്റെ തൊപ്പികൾ ലേലത്തിനു വന്നിട്ടുണ്ട്. എന്നാൽ, ചക്രവർത്തിയുടെ ഡിഎൻഎയോടുകൂടിയ തൊപ്പി ലേലത്തിനെത്തുന്നത് ആദ്യമാണെന്നും ഇവർ പറയുന്നു. ഒക്ടോബർ 27നാണ് ലേലം നടത്തപ്പെടുന്നത്. തൊപ്പിക്ക് ഒന്നരക്കോടി രൂപവരെ ലഭിക്കുമെന്നാണ് ബോനംസ് കന്പനിയുടെ പ്രതീക്ഷ. ജർമനിയിലെ ഒരു ചെറിയ ലേലക്കന്പനിയിൽനിന്നാണ് ഇപ്പോഴത്തെ ഉടമസ്ഥൻ നെപ്പോളിയന്റെ തൊപ്പി സ്വന്തമാക്കിയത്. ചക്രവർത്തി ഉപയോഗിച്ചിരുന്നതാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. നെപ്പോളിയന്റെ കാലഘട്ടത്തിലേതാണ് തൊപ്പിയെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. സൂക്ഷ്മപരിശോധനയിൽ തൊപ്പിയിൽനിന്ന് ലഭിച്ച അഞ്ച് മുടിയിഴകൾ ഇലക്ട്രോണിക് മൈക്രോസ്കോപി അടക്കമുള്ള രീതികളിലൂടെ പരിശോധിച്ചെന്നും നെപ്പോളിയന്േറതാണെന്ന് ഉറപ്പുവരുത്തിയെന്നും ബോനംസ് യൂറോപ്പ്…
Read Moreവാക്സീൻ സ്വീകരിക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് സ്കൂൾ ബസ് ഡ്രൈവർമാർ രാജിവച്ചു; വിദ്യാർഥികൾ ദുരിതത്തിൽ
ഷിക്കാഗോ: ഷിക്കാഗോ മേയർ ലോറിലൈറ്റ് ഫുട്ട്, ബസ് ഡ്രൈവർമാരുൾപ്പെടെ എല്ലാ സിറ്റി ജീവനക്കാരും ഒക്ടോബർ 15ന് മുന്പ് കോവിഡ് വാക്സീൻ സ്വീകരിക്കണമെന്ന് നിർബന്ധിച്ചതിനെ തുടർന്ന് 73 ഡ്രൈവർമാർ രാജിവച്ചു. ഡ്രൈവർമാർ രാജിവച്ചതോടെ സിറ്റിയുമായി കരാറുണ്ടാക്കിയിരുന്ന ബസ് കന്പനികൾക്ക് വിദ്യാർഥികളെ സ്കൂളിൽ കൊണ്ടുപോകുന്നതിന് യൂബർ, ലിഫ്റ്റ് കന്പനികളെ ആശ്രയിക്കേണ്ടതായി വന്നു. 1000 ഡോളർ വീതമാണ് സിറ്റി ഈ ആവശ്യത്തിനുവേണ്ടി സ്വകാര്യ കന്പനികൾക്ക് നൽകിയത്. യൂബർ, ലിഫ്റ്റ് കന്പനികളുമായി വിദ്യാർഥികളെ നേരിട്ട് സ്കൂളിൽ എത്തിക്കുന്നതിനുള്ള കരാർ ഉണ്ടാക്കുമെന്ന് മേയർ പറഞ്ഞു. ഓഗസ്റ്റ് 30 നാണ് ഷിക്കാഗോ പബ്ലിക് സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം 10 ശതമാനം ഡ്രൈവർമാർ ജോലി രാജിവച്ചു. ഏകദേശം 2100 കുട്ടികൾക്ക് നിലവിലുള്ള ബസ് സൗകര്യങ്ങൾ ലഭ്യമല്ലാ എന്ന് ചൂണ്ടികാണിച്ചു സന്ദേശം അയച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഷിക്കാഗോ ഡിസ്ട്രിക്ടിൽ നാനൂറിലധികം സ്കൂൾ ഡ്രൈവർമാരുടെ ഒഴിവുകൾ…
Read Moreമോഡൽ മേഴ്സിഡിസ് മോർ മരിച്ച നിലയിൽ; സമീപത്ത് യുവാവിന്റെ മൃതദേഹവും; പോലീസിന്റെ നിഗമനം ഇങ്ങനെ…
ഹൂസ്റ്റണ്: ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2.6 ദശലക്ഷം അനുയായികളുള്ള മോഡൽ മിസ് മേഴ്സിഡിസ് മോർ എന്ന പേരിൽ അറിയപ്പെടുന്ന ജെയ്നി ഗേയ്ഗറെ (33) മരിച്ച നിലയിൽ കണ്ടെത്തി. ഹൂസ്റ്റണ് കോർട്ട്ലാന്റ് അപ്പാർട്ട്മെന്റിലാണ് കണ്ടെത്തിയത്. സമീപത്തു മുപ്പതു വയസ് തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മേഴ്സിഡിസിനെ കൊലപ്പെടുത്തിയശേഷം ഇയാൾ ആത്മഹത്യ ചെയ്തതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. കെവിൻ അലക്സാണ്ടറാണ് (34) കൊല്ലപ്പെട്ട യുവാവെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ചയാളും മേഴ്സിഡിസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് റിച്ച്മോണ്ട് പോലീസ് അറിയിച്ചു. ഫോർട്ട്ബെന്റി കൗണ്ടിയിലാണ് സംഭവം നടന്നത്. രണ്ടു മൃതദേഹങ്ങളും ഫോർട്ട്ബെന്റ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ തിരിച്ചറിയലിനായി അയച്ചതായും പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ മേഴ്സിഡിസിനെ കഴുത്തുഞെരിച്ചു കൊന്നതാണെന്ന് സ്ഥിരീകരിച്ചു. മേഴ്സിഡിസിന്റെ ഇൻസ്റ്റഗ്രാം പേജിൽ അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. 1987 നവംബറിൽ 26ന് ടെക്സസിലെ എൽപാസോയിലാണ് മോറിന്റെ ജനനം.…
Read Moreഒരു മാസത്തോളം കോവിഡിനോട് പൊരുതിയെങ്കിലും..! മാസ്ക് ധരിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച യുവാവ് ഒടുവിൽ കോവിഡിന് കീഴടങ്ങി
സാൻ ഏഞ്ചലോ: ടെക്സസിലെ വിവിധ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കുന്നതിനെതിരെയും കോവിഡ് നിയന്ത്രണങ്ങൾക്കെതിരെയും പ്രതിഷേധം സംഘടിപ്പിച്ച ക്ലാബ് വല്ലേസ് (30) എന്ന യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. ഒരു മാസത്തോളം കോവിഡിനോട് പൊരുതിയെങ്കിലും ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിച്ചില്ല. “ക്ലാബ് ശാന്തമായ മരണംവരിച്ചു. നമ്മുടെ ഹൃദയത്തിലും മനസിലും അദ്ദേഹം എപ്പോഴും ഉണ്ടാകും’ ഭാര്യ ജെസീക്ക സമൂഹമാധ്യത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മൂന്നു കുട്ടികളുടെ പിതാവായ ക്ലാബ്, നാലാമത്തെ കുട്ടിയുടെ ജനനവും പ്രതീക്ഷിച്ചിരിക്കുന്പോഴാണ് കോവിഡ് ജീവൻ കവർന്നത്. 2020 ജൂലൈ നാലിനാണ് ആദ്യമായി സാൻ ഏഞ്ചലോയിൽ ആളുകളെ കൂട്ടി കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. സാൻ ആഞ്ചലോ ഫ്രീഡം ഡിഫന്േറഴ്സ് എന്ന പേരിൽ സംഘടന രൂപീകരിച്ച ശേഷമായിരുന്നു പ്രവർത്തനങ്ങൾ. ഈ വർഷം ജൂലൈ 26നാണ് ഭർത്താവിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതെന്നും എന്നാൽ, പരിശോധനയ്ക്ക് പോകാൻ തയാറായില്ലെന്നും ഭാര്യ ജെസീക്ക പറഞ്ഞു. ഡോക്ടറെ…
Read More