ഹണ്ട്സ്വില്ല(ടെക്സസ്): ടെക്സസിൽ 30 വർഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ടു ഹണ്ട്സ്വില്ല ജയിലിൽ കഴിഞ്ഞിരുന്ന റിക്ക് റോഡെയ്സിന്റെ (57) വധശിക്ഷ സെപ്റ്റംബർ 28 ചൊവ്വാഴ്ച നടപ്പാക്കി. ഈ വർഷം ടെക്സസിൽ നടപ്പാക്കുന്ന മൂന്നാമത്തെയും യുഎസിലെ ആറാമത്തേയും വധശിക്ഷയാണിത്. ടെക്സസിൽ ഈ വർഷം നാലുപേർ കൂടെ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നു. കവർച്ചാ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന റിക്ക് പരോളിൽ ഇറങ്ങി പിറ്റേ ദിവസമാണു സഹോദരന്മാരായ ചാൾസ് അലൻ (31), ബ്രാഡ്ലി അലൻ (33) എന്നിവരെ കൊലപ്പെടുത്തിയത്. 1991 സെപ്റ്റംബറിലായിരുന്നു സംഭവം. ഹൂസ്റ്റണ്‍ പസഡിനയിൽ താമസിച്ചിരുന്ന സഹോദര·ാരുടെ വീട്ടിൽ അതിക്രമിച്ചു കയറി രാവിലെ കിടന്നുറങ്ങുകയായിരുന്ന ചാൾസ് അലനെയാണ് ഇയാൾ കവർച്ച ശ്രമത്തിനിടയിൽ ആദ്യമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. സഹോദരനെ രക്ഷിക്കാൻ ശ്രമിച്ച ബ്രാഡ്ലിയേയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കൊലപ്പെടുത്തിയത് ഇയാൾ ഏറ്റുപറഞ്ഞിരുന്നു. എന്നാൽ സ്വയം രക്ഷക്കാണ് ഇങ്ങനെ ഒരു കൃത്യം ചെയ്തതെന്നു പ്രതി…
Read MoreCategory: NRI
കോളജ് വിദ്യാർഥിനി അപ്രത്യക്ഷമായ കേസിൽ സംശയിക്കുന്ന പ്രതി മരിച്ച നിലയിൽ
ഫ്ളോറിഡ: വലൻഷി കോളജ് വിദ്യാർഥുനി മിയാ മാർകാനൊ (19) അപ്രത്യക്ഷമായ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന അർമാൻഡൊ മാന്വവൽ കന്പലേറൊ (27)യെ മരിച്ച നിലയിൽ കണ്ടെത്തി. മിയായെ കണ്ടെത്താൻ സഹായിക്കണമെന്ന് സെപ്റ്റംബർ 28 ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മാതാപിതാക്കൾ അഭ്യർഥിച്ചിരുന്നു. ഒർലാന്േറാ ആർഡൻ വില്ലാസ് അപ്പാർട്ട്മെന്റിലെ മെയിന്റനൻസ് മാനായിരുന്നു അർമാൻഡൊ മാന്വവേൽ. ഇരുവരേയും അവസാനമായി കണ്ടത് മിയാ താമസിച്ചിരുന്ന ഇതേ അപ്പാർട്ട്മെന്റിലെ റൂമിനു മുന്‍പിലാണ്. അർമാൻഡോ മിയായെ സ്നേഹിച്ചിരുന്നുവെന്നും, എന്നാൽ മിയാക്ക് അതിൽ താൽപര്യമില്ലായിരുന്നുവെന്നാണ് പോലിസ് വെളിപ്പെടുത്തിയത്. അപ്പാർട്ട്മെന്റിലെ താക്കോൽ, മെയ്ന്റനൻസുകാരനായ അർമാൻഡോ കൈവശം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം ഇയാൾ മിയായുടെ മുറി തുറന്ന് അകത്തു പ്രവേശിച്ചിരുന്നുവെന്ന് ക്യാമറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മിയ കോളജ് വിദ്യാർഥിനിയായിരിക്കുന്പോൾ തന്നെ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ്. ഓഫിസിൽ പാർട്ട്ടൈം ജോലി ചെയ്തിരുന്നു. മിയ ശനിയാഴ്ച ഒർലാന്േറായിൽ നിന്നും ഫോർട്ട് ലോർഡെയിലേക്ക് വിമാനത്തിൽ യാത്ര…
Read Moreപതിനഞ്ചു വയസുകാരന് തോക്ക് എങ്ങനെ ലഭിച്ചു? സഹോദരന്റെ വെടിയേറ്റ് പതിനൊന്നുകാരി കൊല്ലപ്പെട്ടു
ഫിച്ചുബര്‍ഗ് (വിസ്കോന്സില്): സഹോദരന്റെ വെടിയേറ്റ് പതിനൊന്നു വയസുള്ള സഹോദരി കൊല്ലപ്പെട്ടു. ബുധനാഴ്ച 15 വയസുള്ള സഹോദരനെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനു അറസ്റ്റു ചെയ്തു ഡെയ്ന്‍ കൗണ്ടി ജയിലിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഒറിഗന്‍ സ്കൂള്‍ ഡിസ്ട്രിക്റ്റിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സംഭവസ്ഥലത്തു എത്തിയ പോലീസ്, രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരുവരുടേയും മാതാപിതാക്കള്‍ ഇതൊരു അപകടമാണെന്നും മകനെ രക്ഷിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അറിയിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇരുവരും വിഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നു പിതാവ് പറഞ്ഞു. സംഭവത്തെ കുറിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും, പതിനഞ്ചു വയസുകാരന് തോക്ക് എങ്ങനെ ലഭിച്ചുവെന്നും അന്വേഷണ പരിധിയില്‍ വരുമെന്ന് ഫിച്ചുബര്‍ഗ് പൊലീസ് പറഞ്ഞു. കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി ഗോ ഫണ്ട് മി പേജ് ആരംഭിച്ചിട്ടുണ്ട്.…
Read Moreടാങ്കർ ഓടിക്കാൻ ആളില്ല! ഈ രാജ്യത്ത് പെട്രോൾ ക്ഷാമം; രാജ്യത്തുടനീളമുള്ള പന്പുകൾ കാലിയായി
ലണ്ടൻ: ടാങ്കർ ഡ്രൈവർമാരുടെ അഭാവം മൂലം ബ്രിട്ടനിൽ പെട്രോൾവിതരണം പ്രതിസന്ധിയിൽ. രാജ്യത്തുടനീളമുള്ള പന്പുകൾ കാലിയായി. ഇന്നലെവരെയുള്ള നാലുദിവസം പന്പുകളിൽ വാഹനങ്ങളുടെ വൻനിര ദൃശ്യമായിരുന്നു. ഇന്ധനവിതരണത്തിനു സൈന്യത്തെ നിയോഗിക്കുന്നതു പരിഗണനയിലാണെന്നു സർക്കാർ അറിയിച്ചു. ബ്രിട്ടനിൽ ഒരു ലക്ഷം ലോറി ഡ്രൈവർമാരുടെ അഭാവം നേരിടുന്നതായാണു റിപ്പോർട്ട്. ഭക്ഷ്യവിതരണത്തിലും സൂപ്പർ മാർക്കറ്റുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിലും പ്രതിസന്ധിയുണ്ട്. എണ്ണശുദ്ധീകരണ ശാലകളിൽ ആവശ്യത്തിലധികം പെട്രോളുണ്ട്. എന്നാൽ ഡ്രൈവർമാരുടെ അഭാവം മൂലം പെട്രോൾ കിട്ടാതാകുമോ എന്ന ആശങ്കയിൽ ആളുകൾ കൂട്ടത്തോടെ പന്പുകളിലെത്തുന്നതാണു പ്രതിസന്ധിക്കു കാരണം. ചില പന്പുകളിൾ തിരക്ക് അഞ്ചിരട്ടിവരെ വർധിച്ചതായി പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ജനങ്ങൾ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയാണെന്ന് സർക്കാർ വൃത്തങ്ങളും പറഞ്ഞു. ചില്ലറവില്പനക്കാർ അവസരം മുതലാക്കി ഇന്ധനവില വർധിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതിനിടെ, ആരോഗ്യം, സോഷ്യൽ സുരക്ഷ തുടങ്ങിയവയു മായി ബന്ധപ്പെട്ടവർക്ക് ഇന്ധനവിതരണത്തിൽ മുൻഗണന നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ടാങ്കറുകൾ ഓടിക്കാൻ…
Read Moreകാറിലിരുന്ന് സഹോദരിയുമായി ചാറ്റ് ചെയ്ത കോളജ് വിദ്യാർഥിനി വെടിയേറ്റു മരിച്ചു; ശരീരത്തിൽ തുളച്ചു കയറിയത് ഏഴു വെടിയുണ്ടകള്‍
ഷിക്കാഗോ: വീടിനു പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് സഹോദരിയുമായി ചാറ്റ് ചെയ്തിരുന്ന റസ്ലിംഗ് ചാന്പ്യനായിരുന്ന മെലിസ ഡി ലഗാർസ (18) അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഏഴു വെടിയുണ്ടകളാണ് ഇവരുടെ ശരീരത്തിൽ തുളച്ചു കയറിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹൈസ്കൂളിൽ നിന്നും ഗ്രാജുവേറ്റ് ചെയ്ത മെലിസയ്ക്ക് ഷിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് കോളേജിൽ പ്രവേശനം ലഭിച്ചിരുന്നു. പഠനം തുടരാനിരിക്കെയായിരുന്നു മരണം അപ്രതീക്ഷിതമായി മെലിസയുടെ ജീവിതത്തിന് വിരാമമിട്ടത്. വെടിയൊച്ച കേട്ട് വീട്ടിൽ നിന്നും പുറത്തേക്ക് വന്ന പിതാവ് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. വെടിവെച്ചുവെന്ന് പറയപ്പെടുന്ന യുവാവ് സംഭവസ്ഥലത്തു നിന്നും ഓടിപോകുന്നതും കണ്ടിരുന്നു. യുവാവിനോടൊപ്പം മറ്റു രണ്ടുപേർ കൂടി ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ മെലിസയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവസാനമായി സംസാരിച്ച സഹോദരി ഇസബേലിന് മെലിസയുടെ മരണം വിശ്വസിക്കാനാവുന്നില്ല. ഹാലോവിൻ കോസ്റ്റ്യൂമിനെ കുറിച്ചാണ് ഇരുവരും ചാറ്റ്…
Read Moreകത്തുന്ന മാലിന്യ കൂന്പാരത്തിൽ കുട്ടിയുൾപ്പെടെ മൂന്നുപേരുടെ ശരീരാവശിഷ്ടങ്ങൾ ! ഇവരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങളിൽ ചിലത് എവിടെ?
ഡാളസ്: ഫോർട്ട്വർത്ത് സിറ്റിയുടെ പടിഞ്ഞാറെ ഭാഗത്ത് കത്തിക്കൊണ്ടിരുന്ന മാലിന്യ കൂന്പാരത്തിൽ നിന്നു ശരീരഭാഗങ്ങൾ അറുത്തുമാറ്റപ്പെട്ട നിലയിൽ ഒരു കുട്ടിയുടേത് ഉൾപ്പെടെ മൂന്നു പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫോർട്ട്വർത്ത് പോലിസ് അറിയിച്ചു. ബോണി ഡ്രൈവിലുള്ള ഡംപ്സ്റ്ററിൽ തീ ആളിപ്പടരുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു പോലിസ് തെരച്ചിൽ നടത്തിയത്. പരിശോധനയിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ 42 വയസുള്ള ഡേവിഡ് ല്യുറാഡിന്റെ മൃതദേഹം ് തിരിച്ചറിഞ്ഞു. ക്രിമിനൽ ചരിത്രമുള്ള വ്യക്തിയാണ് ഡേവിഡ് എന്നും പോലിസ് കൂട്ടിച്ചേർത്തു. ഒരു കുട്ടിയുടേയും വനിതയുടേയുമാണ് മറ്റു രണ്ടു മൃതദേഹങ്ങൾ. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങളിൽ ചിലത് ഇവിടെ കണ്ടെത്താനായിട്ടില്ല. സ്റ്റോറേജ് ബിസിനസിന്റെ മുന്പിലായിരുന്നു ഈ മാലിന്യക്കൂന്പാരം ഉണ്ടായിരുന്നത്ഈ സംഭവത്തെ കുറിച്ചു അറിയാവുന്നവർ ഡിറ്റക്റ്റീവ് എം ബാറണ്‍ (817 392 4339), ഡിറ്റക്റ്റീവ് ഒ ബ്രയാൻ (817 392 4330) എന്നിവരുമായി ബന്ധപ്പെടണമെന്ന്…
Read Moreഹെയ്ത്തി അഭയാർഥികളെ തുരത്താൻ കുതിര! തെറ്റായ നടപടിയെന്ന് ബൈഡൻ
ടെക്സസ്: ടെക്സസ് മെക്സിക്കോ അതിർത്തിയായ ഡെൽ റിയോയിലുള്ള പ്രവേശനത്തിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കുവാൻ ശ്രമിച്ച നൂറുകണക്കിന് ഹെയ്ത്തി അഭയാർഥികളെ അതിർത്തിയിൽ നിന്നു തുരത്താൻ കുതിരകളെ ഉപയോഗിച്ച ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ നടപടി ഭയാനകവും തെറ്റുമായിരുന്നുവെന്ന് പ്രസിഡന്റ് ജൊ ബൈഡൻ. സെപ്റ്റംബർ 24 വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലാണ് ബൈഡൻ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഉത്തരവാദിയായവർ ആരായാലും അനന്തര നടപടികൾ നേരിടേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പു നൽകി. ഡെൽ റിയൊ, ഇന്റർനാഷണൽ ബ്രിഡ്ജിനു കീഴെയുണ്ടായ സംഭവം അമേരിക്കയൊട്ടാകെ ബൈഡൻ ഭരണത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. ഹെയ്ത്തിയിൽ അഭയാർഥികളെ വളഞ്ഞുപിടിച്ചു തിരികെ അയക്കുക എന്ന ബൈഡൻ പോളിസിയും വിമർശന വിധേയമായിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഞാൻ അമേരിക്കൻ പ്രസിഡന്റാണ് ഞാനല്ലാതെ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക പ്രസിഡന്റ് ബൈഡൻ മറുചോദ്യം ഉന്നയിച്ചു. ഫെഡറൽ ഏജന്റുമാരുടെ അഭയാർഥികളോടുള്ള സമീപനം ഹൃദയഭേദകമായിരുന്നുവെന്നും…
Read Moreതടാകത്തിലേക്ക് രണ്ടു കുട്ടികളെ വലിച്ചെറിഞ്ഞു; ഒരുവയസുകാരൻ മരിച്ചു, മാതാവ് അറസ്റ്റിൽ
ലൂസിയാന: സ്വന്തം മാതാവ് ഒരു വയസുള്ള ആണ്‍കുട്ടിയേയും അഞ്ചു വയസുള്ള മറ്റൊരു മകനേയും തടാകത്തിലേക്ക് വലിച്ചെറിഞ്ഞു. ഒരു വയസുകാരൻ മരിക്കുകയും അഞ്ചുവയസുകാരന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കേസിൽ മാതാവ് യൂറിക്ക ബ്ലാക്കി(32)നെ അറസ്റ്റു ചെയ്തതായി ലൂസിയാന പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം അവിടെ നിന്നും രക്ഷപ്പെട്ട മാതാവിനെ ടെക്സസ് ലൂസിയാന അതിർത്തിയിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഇവർക്കെതിരേ സെക്കൻഡ് ഡിഗ്രി മർഡറും അറ്റംറ്റഡ് സെക്കൻഡ് ഡിഗ്രി മർഡറും ചാർജ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ക്രോസ് ലേക് ബ്രിഡ്ജിനു സമീപമാണ് ചെറിയ കുട്ടിയുടെ മൃതദേഹം പൊങ്ങി കിടക്കുന്നത് കണ്ടത്. മിനിറ്റുകൾക്കകം അതിനു സമീപത്ത് നിന്നും അഞ്ചു വയസുകാരനേയും പോലീസ് കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ മൂന്നാമത്തെ കുട്ടിയേയും താടകത്തിലേക്ക് തള്ളിയിട്ടുണ്ടാകുമെന്ന് കരുതി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ കുട്ടി സുരക്ഷിതമായി മറ്റൊരു സ്ഥലത്തുണ്ടെന്നും പോലീസ് കണ്ടെത്തി.…
Read Moreദൈവത്തിനു നന്ദി; ഇപ്പോഴും ജീവനോടെയിരിക്കുന്നു..! മാർപാപ്പയുടെ തമാശ വൈറലായി
വത്തിക്കാൻസിറ്റി: “ഇപ്പോഴും ജീവനോടെയിരിക്കുന്നു; ചിലർ എന്റെ മരണം ആഗ്രഹിച്ചെങ്കിലും”- ഫ്രാൻസിസ് മാർപാപ്പ സ്ലൊവാക്യ സന്ദർശനത്തിനിടെ ഈശോസഭാ വൈദികരോടു പറഞ്ഞ ഈ തമാശ ലോകത്തെ ചിരിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ ജൂലൈയിൽ കുടൽ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ശസ്ത്രക്രിയയെ അതിജീവിച്ചില്ലെങ്കിലോ എന്ന ആലോചന ചില സഭാ നേതാക്കൾക്കുണ്ടായിരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. 12ന് സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിൽസ്ലാവയിൽ മാർപാപ്പ പറഞ്ഞ നർമം ഈശോസഭാ വൈദികരുടെ പ്രസിദ്ധീകരണമായ ലാ സിവിൽറ്റ കത്തോലിക്കയിലൂടെയാണ് കഴിഞ്ഞദിവസം പുറംലോകമറിഞ്ഞത്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള ആരോഗ്യസ്ഥിതി ആരാഞ്ഞ വൈദികനു മറുപടി നല്‍കുകയായിരുന്നു മാർപാപ്പ. “ഇപ്പോഴും ജീവനോടെയിരിക്കുന്നു; ചിലർ എന്റെ മരണം ആഗ്രഹിച്ചെങ്കിലും. ഞാൻ ഗുരുതരാവസ്ഥയിലാണെന്നാണ് അവർ കരുതിയത്. പുതിയ മാർപാപ്പയെ കണ്ടെത്തുന്നതിന് കോൺക്ലേവ് നടത്തേണ്ടതിനെക്കുറിച്ചുപോലും അവർ ആലോചിച്ചു. അവർ ഇനിയും ക്ഷമയോടെ കാത്തിരിക്കണം. ദൈവത്തിനു നന്ദി.” ശസ്ത്രക്രിയയ്ക്കുശേഷമുള്ള മാർപാപ്പയുടെ ആദ്യ വിദേശപര്യടനമായിരുന്നിത്. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് അദ്ദേഹം റോമിലെ ആശുപത്രിൽ 11 ദിവസം ചെലവഴിച്ചിരുന്നു.…
Read Moreബിസിനസ് സംരംഭക അവാർഡിന് അർഹയായി ഡോ. ചൈതന്യ ഉണ്ണി ! സിനിമയിൽ മമ്മുട്ടി – ശോഭന ദന്പതികളുടെ മകളായി വേഷമിട്ടിട്ടുണ്ട്
മെൽബണ്‍: ഒരേസമയം അമ്മ എന്ന നിലയിലും ബിസിനസ് സംരംഭക എന്ന നിലയിലും മികവ് പുലർത്തുന്നവരെ ആദരിക്കുന്നതിന ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിരിക്കുന്ന ’ഓസ്മംപ്രണർ 2021’ അവാർഡിന് കോഴിക്കോട് സ്വദേശിനി ഡോ. ചൈതന്യ ഉണ്ണി (ഡോ. റ്റാനിയ) തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത നവംബർ 23 മുതൽ 25 വരെ സണ്‍ഷൈൻ കോസ്റ്റിൽ നടക്കുന്ന ബിസിനസ് കണ്‍വെൻഷനിൽ അവാർഡ് സമ്മാനിക്കും. പ്രഫഷനൽ രംഗത്തും ബിസിനസ് രംഗത്തും ശ്രദ്ധേയമായ മികവ് പുലർത്തുന്ന ഡോ. ചൈതന്യ, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പാസായശേഷം യുകെയിൽ നിന്ന് ഡെർമറ്റോളജിയിൽ ഉന്നത ബിരുദം നേടിയാണ് ചൈതന്യ 2010 ൽ ഓസ്ട്രേലിയയിൽ എത്തിയത്. 2021 ബിസിനസ് വുമണ്‍ ഓഫ് ദ് ഇയർ അവാർഡ്, ബിസിനസ് എക്സലൻസ് അവാർഡ് -2020, ഇന്ത്യൻ – ഓസ്ട്രേലിയൻ ബിസിനസ് ആന്റ് കമ്യൂണിറ്റി അവാർഡ് എന്നിവയുൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. ബിസിനസ് ന്യൂസ് ഓസ്ട്രേലിയ വർഷം…
Read More