കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടത്തിലുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിലും വെടിവയ്പിലും കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 13 ആയി. 15 അമേരിക്കൻ സൈനികർ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു. അതേസമയം, അക്രമികൾ കനത്ത വില നൽകേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. “ഞങ്ങൾ ക്ഷമിക്കില്ല. ഞങ്ങൾ മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടുകയും കനത്ത വില നൽകേണ്ടി വരുകയും ചെയ്യും- ബൈഡൻ പറഞ്ഞു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാദൗത്യം നിർത്തിവയ്ക്കില്ലെന്നും ബൈഡൻ അറിയിച്ചു. ഇരട്ട സ്ഫോടനംഇരട്ട ചാവേർ സ്ഫോടനത്തിലും വെടിവയ്പിലും ആകെ 60 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. താലിബാൻ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനിൽനിന്നു പലായനം ചെയ്യാൻ ആയിരങ്ങൾ തടിച്ചുകൂടിയിരിക്കുന്ന ആബി കവാടത്തിലായിരുന്നു ആദ്യ സ്ഫോടനം. തൊട്ടടുത്തുള്ള ബാരൺ ഹോട്ടലിനു സമീപം രണ്ടാമത്തെ സ്ഫോടനമുണ്ടായി.…
Read MoreCategory: NRI
പിപിഇ കിറ്റ് തട്ടിപ്പ്! വിവരം നൽകിയ ഇന്ത്യൻ വംശജയെ വെടിവച്ചു കൊന്നു
ജൊഹന്നാസ്ബർഗ്: പിപിഇ കിറ്റ് വിതരണത്തിൽ കോടിക്കണക്കിനു ഡോളർ അഴിമതി നടത്തിയ കേസിൽ നിർണായക വിവരം നൽകിയ ഇന്ത്യൻ വംശജ ദക്ഷിണാഫ്രിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗുട്ടൻബെർഗ് പ്രവിശ്യാ ആരോഗ്യവിഭാഗം മുതിർന്ന ഉദ്യോഗസ്ഥ ബബിത ദേവ്കരനെ (53) ആണ് കാറിനുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച കുട്ടിയെ സ്കൂളിൽ കൊണ്ടുവിടാൻ ജൊഹന്നാസ്ബർഗിലെത്തിയപ്പോഴാണു വെടിയേറ്റത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞവർഷം കോവിഡ്-19 ലോക്ഡൗണിനിടെ പിപിഇ കിറ്റ് വിതരണം ചെയ്തതിൽ 20 ലക്ഷം ഡോളറിന്റെ അഴിമതി നടന്നതു സംബന്ധിച്ച് നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിനു നൽകിയത് ബബിതയായിരുന്നു.
Read Moreനവദന്പതികളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
യൂട്ട: നവദന്പതികളെ യൂട്ടാ ആർച്ചസ് നാഷനൽ പാർക്കിൽ വാനിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഓഗസ്റ്റ് 14 നാണ് ഇരുവരെയും കാണാതായത്. യൂട്ടായിൽ നിന്നും വാനിൽ നാഷണൽ പാർക്കിലേക്ക് ഉല്ലാസ യാത്രക്ക് തിരിച്ചവരായിരുന്നു ഇവർ. കാണാതായതിന് നാലു ദിവസങ്ങൾക്കുശേഷം നാഷനൽ പാർക്കിൽ വാഹനത്തിൽ വെടിയേറ്റു മരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റിയതായി ഗ്രാന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. അർക്കൻസാസിൽ നിന്നുള്ള ക്രിസ്റ്റൻ ടർണർ (38), മൊണ്ടാനയിൽ നിന്നുള്ള കെയ്ലൻ ഷുൾട്ടസ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. നാലു മാസം മുന്‍പായിരുന്നു ഇവർ വിവാഹിതരായത്. യൂട്ടായിൽ മോബുപ്രദേശത്ത് വാനിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് അവർ ഉല്ലാസ യാത്രയ്ക്ക് പോയത്. ഇവരുടെ മരണം കൊലപാതകമാണെന്നാണു സൂചന. കെയ്ലന്റെ പിതാവ് മകളെ കണ്ടെത്തുന്നതിന് ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചിരുന്നു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreതാലിബാൻ പണിതുടങ്ങി; ജർമൻ മാധ്യമപ്രവർത്തകന്റെ ബന്ധുവിനെ വധിച്ചു
ബെര്‍ലിന്‍: കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനില്‍ യുഎന്‍ സമാധാനസേനയില്‍ പങ്കാളിയായ ജര്‍മനിക്കെതിരെ താലിബാന് പ്രതികാര നടപടികൾ തുടങ്ങി. ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകന്റെ ബന്ധുവിനെ വധിച്ചാണ് പ്രതികാര നടപടികൾക്കു തുടക്കം കുറിച്ചത്. ഡോയ്റ്റ്ഷെ വെല്ലെയിലെ (ഡിഡബ്ള്യു) മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിന്റെ ജീവനെടുത്താണ് താലിബാനിസം പുറത്തുകാട്ടിയത്. ജര്‍മന്‍ മാധ്യമപ്രവര്‍ത്തകനു വേണ്ടി വീടുകള്‍തോറും കയറിയിറങ്ങി താലിബാൻ പോരാളികൾ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബന്ധുവിനെ വധിച്ചത്. കൂടെയുണ്ടായിരുന്നവര്‍ക്ക് മാരകമായി പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഡിഡബ്ള്യു ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ ലിംബുര്‍ഗ് സംഭവത്തെ അപലപിച്ചു. മാധ്യമ പ്രവര്‍ത്തകരോടും കുടുംബത്തോടും താലിബാന് നടത്തുന്ന ഭീരുത്വമാണ് സംഭവം വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ജീവനക്കാരും കുടുംബവും വന്‍ അപകടത്തിലാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി താലിബാന് വന്‍തോതില്‍ തിരച്ചില്‍ തുടരുകയാണ്. അവരുടെ കൈയ്യില്‍ കിട്ടിയാല്‍ ഏതുനിമിഷവും മൃഗീയമായി വധിക്കും.ഇതിനെതിരെ അടിയന്തര സഹായം തേടി ജര്‍മന്‍ സര്‍ക്കാരിനെ സമീപിച്ചു. എതിരാളികള്‍ക്ക് മാപ്പ് നല്‍കുമെന്നും…
Read Moreവാക്സിൻ എടുത്താലും രക്ഷയില്ല; മൂന്ന് യുഎസ് സെനറ്റർമാർക്ക് കോവിഡ്
വാഷിംഗ്ടൺ ഡി സി: യുഎസ് സെനറ്റിലെ മൂന്ന് അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേരും കോവിഡ് വാക്സീൻ രണ്ടു ഡോസും സ്വീകരിച്ചവരായിരുന്നു. ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം അമേരിക്കയിൽ വർധിക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് സെനറ്റർമാരുടെ കോവിഡ് സ്ഥിരീകരണ വാർത്ത പുറത്തുവന്നിരിക്കുന്നത്. സെനറ്റർ അൻഗസ് കിംഗ് (മയിൻ), റോജർ ഹക്കർ (മിസിസിപ്പി), ജോൺ ഹിക്കൻ ലൂപർ (കൊളറാഡൊ) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാക്സിൻ സ്വീകരിച്ചതിനുശേഷം ക്ഷീണം ഉണ്ടായിരുന്നതായി അൻഗസ് പറഞ്ഞു. മറ്റു രണ്ട് സെനറ്റർമാർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഇരുവരും അറിയിച്ചു. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read Moreതിരുവോണനാളിൽ മാവേലിമന്നൻ പറന്നെത്തി; ഇന്ത്യയിലല്ല…
ഫിലഡൽഫിയ: തിരുവോണനാളിൽ മാവേലിമന്നൻ അമേരിക്കയിലെ ദേശീയ ഓണാഘോഷത്തിനെഴുന്നെള്ളുക ഹെലികോപ്റ്ററിലാണ്. ഫിലഡൽഫിയ കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൻ്റെ ഗ്രൗണ്ടിലാണ് ഹെലിപ്പാട്. ദേശീയ ഓണാഘോഷ ചെയർമാൻ വിൻസെന്റ് ഇമ്മാനുവേൽ ഹെലികോപ്റ്റർ കമ്പനിയുമായി ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ അറിയിച്ചു. മെഗാ തിരുവതിരചാരുതയാൽ ഓണപ്പൂക്കളം വിരിക്കുന്ന അതിവിശാല ഉത്സവ മേട്ടിലേക്ക് ആഗതനാകുന്ന മാവേലിയെ ആകാശപ്പുഷ്പവൃഷ്ടി, വഞ്ചിപ്പാട്ട്, കരിമരുന്നു കലാപ്രകടനങ്ങൾ, തനതു നാടൻ കലാമേളങ്ങൾ എന്നിവയുടെ അകമ്പടികളോടെ, അമേരിക്കൻ ജനത, മലയാളികൾക്കൊപ്പം, വരവേൽക്കും. ഇന്ത്യൻ കോൺസുലേറ്റിലേയും അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളുടെയും തലവന്മാർ ചടങ്ങിൽ പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്ന ചടങ്ങിൽ പ്രഗത്ഭരെ ആദരിക്കും. കാർണിവൽ സ്റ്റൈലിലുള്ള ഉത്സവ-പെരുന്നാൾ-പിക്നിക്ക്-സമ്മേളന മേളയായാണ് ഓഗസ്റ്റ് 21 നു (ശനി) വൈകുന്നേരം മൂന്നു മുതൽ രാത്രി 10 വരെ “ദേശീയ ഓണാഘോഷം’21” എന്ന പേരിൽ അണിഞ്ഞൊരുങ്ങുന്നത്. നിമ്മീ ദാസ്, അജി…
Read Moreയുവദന്പതികൾ ആഫ്രിക്കയിൽ വാഹനാപകടത്തിൽ മരിച്ചു! ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്; സംസ്കാരം പിന്നീട്
ചേർപ്പ്: ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഗ്വാബോണിൽ ഉണ്ടായ വാഹനാപകടത്തിൽ വല്ലച്ചിറ സ്വദേശികളായ ദന്പതികൾ മരിച്ചു. വല്ലച്ചിറ ഗവണ്മെന്റ് സ്കൂളിനു സമീപം മേലയിൽ വീട്ടിൽ സുശീല ടീച്ചറുടെയും പരേതനായ സുകുമാരൻ മേനോന്റെയും മകൻ ദീപക് (29), ഭാര്യ ഡോ. ഗായത്രി (25)എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ഇവരുടെ കാർ സിഗ്നലിൽ നിൽക്കുന്പോൾ നിയന്ത്രണം വിട്ട മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടമുണ്ടായത്. ബോട്സ്വാനയിലെ ഒരു സ്വകാര്യ കന്പനിയിൽ മൂന്നു വർഷമായി ദീപക് ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. സംസ്കാരം പിന്നീട് നടക്കും.
Read Moreവീഡിയോ കോളിലായിരുന്ന മാതാവ് കുട്ടിയുടെ വെടിയേറ്റ് മരിച്ചു! സംഭവ സ്ഥലത്ത് ഉടന്‍ പോലീസ് എത്തിയെങ്കിലും…
ഫ്ളോറിഡ: ജോലിയുമായി ബന്ധപ്പെട്ട് വീഡിയോ കോളിലായിരുന്നപ്പോള്‍ പുറകില്‍ നിന്നും കൊച്ചു മകന്റെ വെടിയേറ്റ് മാതാവ് മരിച്ചു. ബുധനാഴ്ച വൈകീട്ട് ഫ്ളോറിഡയിലെ ആള്‍ട്ട്മോങ്ങില്‍ ഉണ്ടായ ഈ സംഭവത്തില്‍ ജീവന് നഷ്ടപ്പെട്ടത് 21കാരിയായ ഷമയലിന്‍ എന്ന യുവ മാതാവിനാണ്. വീഡിയോ കോളിലായിരുന്ന ഇവരുടെ പുറകില്‍ കുട്ടി തോക്കുമായി നില്‍ക്കുന്നത് സഹപ്രവര്‍ത്തകര്‍ വീഡിയോയില്‍ കണ്ടിരുന്നു. പിന്നീട് വെടിപൊട്ടുന്ന ശബ്ദവും ഷമയ പുറകോട്ട് വീഴുന്നതും കണ്ടു. സംഭവ സ്ഥലത്ത് ഉടന്‍ പോലീസ് എത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇവര്‍ക്ക് രണ്ട് ചെറിയ കുട്ടികളാണ് ഉണ്ടായിരുന്നതെന്നും, വെടിവയ്ക്കുവാന്‍ ഉപയോഗിച്ച തോക്ക് കുട്ടികളുടെ പിതാവിന്റേതായിരുന്നുവെന്നും പോലീസ് പറഞ്ഞു. തോക്ക് പിന്നീട് പോലീസ് പിടിച്ചെടുത്തു. സംഭവസമയം പിതാവ് സ്ഥലത്തില്ലായിരുന്നു. നിറതോക്ക് കുട്ടികള്‍ക്ക് ലഭിക്കാവുന്ന വിധം അലക്ഷ്യമായി ഇട്ടതാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അലക്ഷ്യമായി നിറതോക്ക് ലോക്ക് ചെയ്യാതെ വെച്ച പിതാവിനെതിരെ…
Read Moreഎച്ച്1ബി വിസയിൽ കഴിയുന്നവരിൽ ആരെങ്കിലും മരിച്ചാൽ എന്ത് സംഭവിക്കും ? കലിഫോർണിയയിൽ മരണമടഞ്ഞ ഇന്ത്യൻ എൻജിനീയറുടെ ഭാര്യയും മക്കളും ഉടൻ രാജ്യം വിടണമെന്ന്
കലിഫോർണിയ: ദീർഘകാലമായി കലിഫോർണിയായിൽ എച്ച്1ബി വിസയിൽ എൻജിനീയറായി ജോലി ചെയ്തു വന്നിരുന്ന തമിഴ്നാട് തിരുച്ചിറപള്ളി സ്വദേശി അന്തുവാൻ കുഴൻഡ സാമ(48) ഹൃദ്രോഗത്തെ തുടർന്ന് മരണമടഞ്ഞു. ഭാര്യ ഷെറിൻ സേവ്യറും മക്കളായ അനീഷ (19), ജോഷ്വ (12) എന്നിവരോടൊപ്പം കാലിഫോർണിയയിലായിരുന്നു താമസം. പൊതുദർശനം ഓഗസ്റ്റ് 12ന് രാവിലെ 11ന് കാലിഫോർണിയ അലമേഡാ ഫാമിലി ഫൂണറൽ ആന്റ് ക്രിമേഷൻ (സാംറ്റോഗ) തുടർന്ന് സാൻഒസെ ഓക്ക് ഹിൽ മെമ്മോറിയൽ പാർക്കിൽ സംസ്കരിക്കും. അന്തുവാന്റെ മരണത്തോടെ ഭാര്യക്കും മക്കൾക്കും അമേരിക്കയിൽ തുടരുന്നതിനുള്ള നിയമ സാധ്യതയില്ല. രണ്ടു കുട്ടികളും ഇന്ത്യയിലാണ് ജനിച്ചത്. 12 വർഷമായി കാലിഫോർണിയായിൽ എൻജിനീയറായി ജോലി ചെയ്തു വരികയാണെങ്കിലും എട്ടു വർഷമായി ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. 19 വയസുള്ള അനീഷ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥിയാണെങ്കിലും പഠിത്തം തുടരണമെങ്കിൽ എ1 വിസ ലഭിക്കണം, മാത്രമല്ല ഇന്റർ നാഷണൽ വിദ്യാർഥികൾ…
Read Moreഡെൽറ്റാ വേരിയന്റ് വ്യാപനം കുട്ടികളിൽ കാണുന്നില്ല! മാസ്കിന് നിർബന്ധിക്കുന്നവരുടെ ശന്പളം തടഞ്ഞുവയ്ക്കും; ഫ്ളോറിഡ ഗവർണർ
ഫ്ളോറിഡ: പുതിയ അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്പോൾ വിദ്യാർഥികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന ഫ്ളോറിഡ ഗവർണറുടെ ഉത്തരവ് ലംഘിച്ച് സ്കൂൾ ലീഡർമാർ കുട്ടികളെ മാസ്ക് ധരിക്കാൻ നിർബന്ധിച്ചാൽ അവരുടെ ശന്പളം തടഞ്ഞുവയ്ക്കാൻ മടിക്കുകയില്ലെന്ന് ഫ്ളോറിഡ ഗവർണർ വീണ്ടും മുന്നറിയിപ്പ് നൽകി. സ്വയമായി മാസ്ക്ക് ധരിച്ചാൽ അതിനെ എതിർക്കയില്ലെന്നും ഗവർണർ വ്യക്തമാക്കി. യുവജനങ്ങളിൽ ഡെൽറ്റാ വേരിയന്റ് വർധിക്കുന്ന സാഹചര്യത്തിലാണ് ചില വിദ്യാഭ്യാസ ജില്ലകളിൽ മാസ്ക് ധരിക്കണമെന്ന് നിർബന്ധിക്കുന്നത്. ഇതു വിദ്യാർഥികളുടെ സുരക്ഷ കരുതിയാണെന്നാണ് ഇവരുടെ വാദം. ഡെൽറ്റാ വേരിയന്റ് വ്യാപനം കുട്ടികളിൽ കാണുന്നില്ലെന്നും അമേരിക്കയിൽ ഇതുവരെ ഏകദേശം 1 ശതമാനത്തിന് താഴെ മാത്രമേ കുട്ടികളിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും അതിൽ തന്നെ 0.01 ശതമാനത്തിനു താഴെ മാത്രമേ കുട്ടികളെ കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂവെന്നുമാണ് കണക്കുകൾ ഉദ്ധരിച്ചു ഫ്ളോറിഡ ഗവർണർ പറയുന്നത്. അമേരിക്കയിൽ സ്കൂളുകളിൽ പോയതിനാൽ കോവിഡ് ബാധിച്ചു കുട്ടികളാരും മരിച്ചുവെന്ന്…
Read More