മസ്കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്ക-ഇറാൻ മൂന്നാം വട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കും. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയാണ് ചർച്ചയുമായി ബന്ധപ്പെട്ട ഔദ്യോഗിവിവരങ്ങൾ അറിയിച്ചത്. സമാധാനപരമായ അന്തിമ കരാറിൽ അമേരിക്കുയം ഇറാനും എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും ബുസൈദി പ്രത്യാശ പ്രകടിപ്പിച്ചു. ഒമാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. നയതന്ത്രപരമായ പരിഹാരം ഇപ്പോഴും സാധ്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കിയിരുന്നു. നേരത്തെ നടന്ന രണ്ടാം വട്ട ചർച്ചയിൽ കരാറിന്റെ പൊതുവായ തത്വങ്ങളിൽ ഇരുരാജ്യങ്ങളും ഏകദേശ ധാരണയിൽ എത്തിയിരുന്നു. ഇതിന്റെ കരടുരേഖകൾ പരിശോധിച്ച ശേഷമായിരിക്കും വ്യാഴാഴ്ചത്തെ ചർച്ചകൾ പുരോഗമിക്കുക. സമാധാന ചർച്ചകൾ നടക്കുമ്പോഴും ചില സുപ്രധാന വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇറാൻ ആണവായുധം നിർമിക്കുന്നില്ലെന്ന് തെളിയിക്കാൻ പരിശോധനകൾക്ക് തയാറാണെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി.…
Read MoreCategory: NRI
ഇറാനെതിരേ പരിമിത ആക്രമണം നടത്തിയേക്കും: ട്രംപ്
വാഷിംഗ്ടൺ ഡിസി: ആണവകരാറിൽ ഒപ്പുവയ്ക്കുന്നതിനായി ഇറാനെ സമ്മർദത്തിലാക്കാൻ പരിമിതമായ ആക്രമണം നടത്താൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തിനുള്ളിൽ കരാറിലെത്തിയില്ലങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് കടുത്ത നിലപാടിലായിരുന്നില്ല. ആണവ വിഷയത്തിൽ യുഎസുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് യുഎസ്-ഇറാൻ പ്രതിനിധികൾ പറയുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ സ്വിറ്റ്സർലൻഡിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. കരാറിന്റെ കരട്’ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ അത് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന് കൈമാറുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാന്റെ തീരത്ത് അമേരിക്ക സൈന്യം സാന്നിധ്യം വർധിപ്പിക്കുന്നതു തുടരുന്നതിനിടെയാണ് ജനീവയിൽ ചർച്ചകൾ നടക്കുന്നത്. ഇറാനും സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. പരമോന്നത നേതാവ് ഖമനയി ട്രംപിന്റെ ഭീഷണിക്ക് ശക്തമായ…
Read Moreട്രംപിനെ കോടതിയിൽ പൊളിച്ചടുക്കിയത് ഇന്ത്യൻ വംശജൻ
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക അന്യായം സുപ്രീംകോടതിയിൽ വാദിച്ചു തോൽപ്പിച്ചത് ഇന്ത്യൻ വംശജൻ. മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലും അഭിഭാഷകനുമായ നീൽ കത്യാലാണ് ട്രംപിന്റെ അന്യായ തീരുവയെ യുഎസ് പരമോന്നത കോടതിയിൽ പരാജയപ്പെടുത്തിയത്. പ്രസിഡന്റിനേക്കാൾ ശക്തമാണ് ഭരണഘടനയെന്ന് വിധിയിലൂടെ സ്ഥാപിക്കാനായെന്നു നീൽ പറഞ്ഞു. “തോന്നുന്നതെന്തും ചെയ്യാൻ പ്രസിഡന്റിനു കഴിയില്ല. വ്യക്തികളേക്കാൾ മുകളിലാണു ഭരണഘടന. ട്രംപ് നിയമിച്ച ജഡ്ജിമാരിൽ രണ്ടുപേർ തങ്ങൾക്കനുകൂലമായി വോട്ടു ചെയ്തത് വിധിയിൽ നിർണായകമായെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ സംബന്ധിച്ച് വലിയ കാര്യമാണു സംഭവിച്ചത്. കുടിയേറ്റക്കാരന്റെ മകനായ എനിക്ക് കോടതിയിൽ ഈ പ്രസിഡന്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് പറയാൻ കഴിഞ്ഞു. നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായിരിക്കാം, പക്ഷേ നിങ്ങൾക്ക് ഭരണഘടന ലംഘിക്കാൻ കഴിയില്ലെന്ന് പറയാൻ ഈ വിധി നമ്മെ പ്രാപ്തമാക്കുന്നു’’-അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീംകോടതി നിയമവാഴ്ചയ്ക്കും എല്ലാ അമേരിക്കക്കാർക്കുംവേണ്ടി നിലകൊണ്ടു. അതിന്റെ സന്ദേശം ലളിതമായിരുന്നു,…
Read Moreലബനനിൽ ഇസ്രേലി വ്യോമാക്രമണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ലബനന്റെ കിഴക്കൻ ബെകാ താഴ്വരയിൽ നടന്ന ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ എത്ര തീവ്രവാദികളുണ്ടെന്ന് വ്യക്തമാക്കിയില്ല, മൂന്ന് കുട്ടികളുൾപ്പെടെ 24 പേർക്കു പരിക്കേറ്റു. പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ബെകാ താഴ്വരയിലെ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു. സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണമുണ്ടായിട്ടില്ല. ലബനനിലെ തുറമുഖനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു രണ്ടാമത്തെ ആക്രമണം. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് കമാൻഡ് സെന്ററിനു നേർക്കായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.
Read Moreഇന്ത്യ-പാക് സംഘർഷം: വീണ്ടും മധ്യസ്ഥത അവകാശപ്പെട്ട് ട്രംപ്; 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും ‘ട്രംപൻ’ വാദം
വാഷിംഗ്ടൺ: 2025ലെ ഇന്ത്യ-പാക് സൈനിക സംഘർഷം താൻ ഇടപെട്ടാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷം അവസാനിപ്പിച്ചില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം ഇറക്കുമതി നികുതി ചുമത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ട്രംപ് വെളിപ്പെടുത്തി. വാഷിംഗ്ടണിൽ നടന്ന ബോർഡ് ഓഫ് പീസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്. സംഘർഷത്തിനിടെ 11 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്നും ട്രംപ് അവകാശപ്പെട്ടു. നേരത്തെ ഇത് ഏഴ് വിമാനങ്ങൾ എന്നായിരുന്നു ട്രംപ് അവകാശപ്പെട്ടിരുന്നത്. “പതിനൊന്നു വിമാനങ്ങളാണു വെടിവച്ചുവീഴ്ത്തിയത്. വൻ യുദ്ധമാണു മേഖലയിൽ നടന്നുകൊണ്ടിരുന്നത്. ഞാൻ ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളെ ഫോണിൽ വിളിച്ച് സംസാരിച്ചു. സമാധാനം പാലിച്ചില്ലെങ്കിൽ വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നും 200 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും അറിയിച്ചു. പണത്തിന്റെ കാര്യം വന്നപ്പോൾ ഇരുരാജ്യങ്ങളും യുദ്ധത്തിൽ നിന്നു പിന്മാറി…’ ട്രംപ് പറഞ്ഞു. വേദിയിലുണ്ടായിരുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ സാക്ഷിയാക്കിയായിരുന്നു ട്രംപിന്റെ പ്രസംഗം.…
Read Moreയുഎസുമായി കരാറിലെത്തണം: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ: അമേരിക്കയുമായി കരാറിലെത്തണമെന്നും ഇല്ലെങ്കിൽ ഇറാൻ അനുഭവിക്കേണ്ടിവരുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ പശ്ചിമേഷ്യയിൽ പലതും സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വരുന്ന 10 ദിവസത്തിനുള്ളിൽ യുഎസുമായുള്ള ചർച്ചകൾ പൂർത്തീകരിക്കണം. അല്ലെങ്കിൽ അമേരിക്ക ഒരു അടി കൂടി മുൻപോട്ട് വയ്ക്കുമെന്നും ട്രംപ് പറഞ്ഞു. നിലവിൽ യുഎസ് തങ്ങളുടെ അത്യാധുനിക വിമാനങ്ങൾ പശ്ചമേഷ്യയിലേക്ക് വിന്യസിച്ചിരിക്കുയാണ്. എഫ്-35, എഫ്-22 ജെറ്റ് യുദ്ധവിമാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്. അതേസമയം ഇറാനിൽ ശനിയാഴ്ച അമേരിക്ക ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഇക്കാര്യം ട്രംപിനെ അറിയിച്ചു. എന്നാൽ ഈ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച് ധാരണ ഉണ്ടാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
Read Moreയൂറേനിയം വാങ്ങാൻ ശ്രമിച്ചവർ അറസ്റ്റിൽ
ടിബ്ലിസി: ആണവ ഇന്ധനമായ യുറേനിയം വാങ്ങാൻ ശ്രമിച്ച രണ്ടു വിദേശികളെ അറസ്റ്റ് ചെയ്തതായി ജോർജിയൻ പോലീസ് അറിയിച്ചു. കുടായ്സി എന്ന നഗരത്തിൽവച്ചാണ് ഇവർ പിടിയിലായത്. 30 ലക്ഷം ഡോളറിനു യൂറേനിയത്തിനു പുറമേ സീസിയം 137 എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പും വാങ്ങാനായിരുന്നു ഇവരുടെ ശ്രമം. അതേസമയം, ഈ ആണവപദാർഥങ്ങൾ എവിടെനിന്നാണു ജോർജിയയിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കിയില്ല. പിടിയിലായവർ ഏതു രാജ്യക്കാരാണെന്നും വെളിപ്പെടുത്തിയില്ല. കൂടുതൽ വിദേശികൾ ജോർജിയയിൽ എത്തിയിരിക്കാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. യൂറേനിയം സന്പുഷ്ടീകരിച്ച് സമാധാന ആവശ്യങ്ങൾക്കും ബോംബ് നിർമാണത്തിനും ഉപയോഗിക്കാം. അണ്വായുധ പരീക്ഷണമോ ആണവദുരന്തമോ നടന്ന സ്ഥലങ്ങളിലാണ് സീസിയം 137 കാണാറുള്ളത്.
Read Moreപട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കലാപക്കേസ്: കൊറിയയിലെ മുൻ പ്രസിഡന്റ് യൂണിന് ജീവപര്യന്തം
സിയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം നടപ്പാക്കാൻ ശ്രമിച്ച മുൻ പ്രസിഡന്റ് യൂൺ സുക് ഇയോളിനു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. വധശിക്ഷയാണു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. 2022 മേയിൽ പ്രസിഡന്റായി അധികാരമേറ്റ യൂൺ 2024 ഡിസംബർ മൂന്നിനാണ് പട്ടാളനിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് മണിക്കൂറുകൾക്കുള്ളിൽ പട്ടാളനിയമം അസാധുവാക്കി. പിന്നാലെ യൂൺ ഇംപീച്ച് ചെയ്യപ്പെടുകയും അറസ്റ്റിലാവുകയുമുണ്ടായി. യൂണിനെതിരേ ചുമത്തിയ കലാപക്കേസിലാണ് ഇന്നലത്തെ ശിക്ഷ. മറ്റു കുറ്റങ്ങളിലും അദ്ദേഹം വിചാരണ നേരിടുന്നുണ്ട്. ഭരണഘടന അട്ടിമറിക്കാനായി യൂൺ, പ്രതിരോധ മന്ത്രിയായിരുന്ന കിം യോംഗ് ഹ്യൂനുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിഞ്ഞതായി കോടതി വിലയിരുത്തി. പാർലമെന്റ് തടസപ്പെടുത്താൻ ഭടന്മാരെ വിന്യസിച്ചത് ഇതിനുദാഹരണമാണ്. അറുപത്തഞ്ചുകാരനായ യൂൺ അക്ഷോഭ്യനായാണു കോടതിയിൽ വിധിപ്രസ്താവം കേട്ടത്. മുൻ പ്രതിരോധമന്ത്രി കിമ്മിന് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. യൂൺ സീയൂളിലെ തടവറയിൽ തുടരുമെന്നാണു സൂചന. വിധിക്കെതിരേ അപ്പീൽ നല്കുന്നതിൽ…
Read Moreബ്രിട്ടീഷ് രാജാവിന്റെ അനുജൻ ആൻഡ്രൂ അറസ്റ്റിൽ
ലണ്ടൻ: ബ്രിട്ടനിലെ രാജാവ് ചാൾസിന്റെ അനുജൻ ആൻഡ്രൂ വിൻഡ്സർ മൗണ്ട്ബാറ്റൺ അറസ്റ്റിൽ. അമേരിക്കൻ ജയിലിൽ മരിച്ച ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസ് രേഖകളിലെ വെളിപ്പെടുത്തലുകളാണ് അറസ്റ്റിന് ആധാരം. ആൻഡ്രൂ ബ്രിട്ടീഷ് സർക്കാരിന്റെ വാണിജ്യ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത് 2010ൽ സുപ്രധാന രഹസ്യങ്ങൾ എപ്സ്റ്റീനു കൈമാറിയതായി രേഖകളിലുണ്ട്. തേംസ് വാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തത്. ആൻഡ്രൂ താമസിച്ചിരുന്ന സാൻഡ്രിങ്ങാമിലെ വുഡ്ഫാം എസ്റ്റേറ്റിൽ ആറു കാറുകളിലെത്തിയ സാധാരണ വേഷം ധരിച്ച എട്ട് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇന്നലെ ആഡ്രൂവിന്റെ 66-ാം പിറന്നാളായിരുന്നു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആൻഡ്രൂവിന് ജഫ്രി എപ്സ്റ്റീനുമായി ദീർഘകാലം അടുത്ത ബന്ധമുണ്ടായിരുന്നു. എപ്സ്റ്റീന്റെ ലൈംഗിക കുറ്റകൃത്യങ്ങളിൽ ആൻഡ്രൂവും പങ്കാളിയാണെന്ന് ആരോപണമുണ്ട്. അടുത്തിടെ അമേരിക്കൻ സർക്കാർ പുറത്തുവിട്ട ലക്ഷക്കണക്കിന് എപ്സ്റ്റീൻ രേഖകളിലൂടെ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്…
Read Moreഇറാനെതിരേ ആക്രമണം ഏതു നിമിഷവും: ട്രംപിന്റെ അന്തിമ തീരുമാനം ഉടൻ?
ന്യൂഡൽഹി: ഇറാനെതിരേ ആമേരിക്കൻ ആക്രമണം ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ ഉത്തരവു നൽകിയിട്ടില്ലെങ്കിലും ഏതു നിമിഷവും ആക്രമണത്തിനു തയാറായിരിക്കാൻ വൈറ്റ് ഹൗസ് സൈന്യത്തിനു നിർദ്ദേശം നൽകിയതായി സിഎൻഎൻ, സിബിഎസ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിൽ അമേരിക്ക വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നിലവിൽ പതിമൂന്നു യുദ്ധക്കപ്പലുകളാണ് മേഖലയിൽ സർവസജ്ജമായി നിലയുറപ്പിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലും മേഖലയിലുണ്ട്. എഫ്-22 റാപ്റ്റർ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, എഫ്-15, എഫ്-16 പോർവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വ്യോമസേനയും സുസജ്ജമായി മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. സൈന്യം സർവ സജ്ജമാണെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ ട്രംപ് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണ് വിവരം. സൈനിക…
Read More