എ​ന്തി​നീ ക്രൂ​ര​ത; പ​ർ​വ​തം ക​യ​റി വ​ന്ന ക​ര​ടി​യെ ജ​ന​ക്കൂ​ട്ടം ക​ല്ലെ​റി​ഞ്ഞു ന​ദി​യി​ൽ വീ​ഴ്ത്തി

കു​ത്ത​നെ​യു​ള്ള പ​ർ​വ​തം ക​യ​റി വ​രു​ന്ന ക​ര​ടി​യെ ജനക്കൂട്ടം ക​ല്ലെ​റി​ഞ്ഞ് നദിയിൽ വീ​ഴി​ക്കു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ജ​മ്മു​കാ​ഷ്മീ​രി​ലെ കാ​ർ​ഗി​ലി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പാ​റ​ക്കെ​ട്ടി​ൽ പി​ടി​ച്ച് മു​ക​ളി​ലെ​ക്ക് കയറി വരുന്ന കരടിയെ ക​ണ്ട ജ​ന​ങ്ങ​ൾ ക​ര​ടി​യു​ടെ നേ​ർ​ക്ക് ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ഒ​രു ക​ല്ല് ത​ല​യി​ൽ കൊ​ണ്ട​തോ​ടെ പി​ടി​വി​ട്ട ക​ര​ടി പാ​റ​ക​ളി​ൽ ഇ​ടി​ച്ച് താ​ഴെ ഒ​ഴു​കു​ന്ന ന​ദി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഈ ​ക​ര​ടി​ക്ക് ഗു​രു​ത​ര പ​രി​ക്കു​ക​ളു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി ഈ ​വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. സോഷ്യൽമീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടന്ന് ഈ പ്രവൃത്തി ചെയ്തവരെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Related posts