ജ​ര്‍​മ​നി​യി​ലെ മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വ് തൊ​ഴി​ല്‍ ന​ഷ്‌​ട​ത്തി​ന് കാ​ര​ണ​മാ​വും

ബെ​ര്‍​ലി​ന്‍: പ്ര​തി​സ​ന്ധി​യി​ലാ​യ ജ​ര്‍​മ​നി എ​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ നി​ന്നു​ള്ള കൂ​ടു​ത​ല്‍ മോ​ശം വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ജ​നു​വ​രി ഒ​ന്നി​ന് മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വി​ന് മ​റു​പ​ടി​യാ​യി നേ​രി​ട്ട് ബാ​ധി​ച്ച അ​ഞ്ച് ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടു. പ്ര​ത്യേ​കി​ച്ചും സാ​മ്പ​ത്തി​ക ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍, ജ​ര്‍​മ​നി​യു​ടെ ഏ​റ്റ​വും പു​തി​യ ബി​സി​ന​സ് കാ​ലാ​വ​സ്ഥാ സ​ര്‍​വേ​യി​ല്‍ 21.7 ശ​ത​മാ​നം പേ​ര്‍ ശ​രി​വ​യ്ക്കു​ക​യാ​ണ്. എ​ന്നി​രു​ന്നാ​ലും മി​നി​മം വേ​ത​ന വ​ര്‍​ധന​വ് നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​ത് 37 ശ​ത​മാ​നം പേ​രെ മാ​ത്ര​മാ​ണ്. അ​വ​യി​ല്‍, പ​ല ക​മ്പ​നി​ക​ളും നി​ക്ഷേ​പ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് വി​ല ഉ​യ​ര്‍​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു. വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ മി​നി​മം വേ​ത​നം തു​ട​ക്ക​ത്തി​ല്‍ മ​ണി​ക്കൂ​റി​ന് 1.08 യൂ​റോ മു​ത​ല്‍ 13.90 വ​രെ വ​ര്‍​ധി​ക്കും. ഈ ​വ​ര്‍​ധ​ന ഭാ​വി​യി​ല്‍ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക മാ​ത്ര​മ​ല്ല ക​മ്പ​നി​ക​ള്‍ ജോ​ലിക്ക് ആ​ളെ എ​ടു​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​യ്ക്കും ത​ള്ളി​നീ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ അഭിപ്രായം. വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ വ​രാ​നി​രി​ക്കു​ന്ന മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വ് “ഇ​ത് ബാ​ധി​ച്ച ക​മ്പ​നി​ക​ളു​ടെ…

Read More

ഐ​സി​എ​ല്‍ ഗ്രൂ​പ്പി​ന്‍റെ കോ​ര്‍​പ​റേ​റ്റ് ആ​സ്ഥാ​നം ദു​ബാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

ദു​ബാ​യ്: ഐ​സി​എ​ല്‍ ഗ്രൂ​പ്പ് പു​തി​യ കോ​ര്‍​പ​റേ​റ്റ് ആ​സ്ഥാ​നം ദു​ബാ​യി​ലെ ഊ​ദ് മെ​ഹ്ത​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഓ​ഫീ​സ് കോ​ര്‍​ട്ട് കെ​ട്ടി​ട​ത്തി​ലെ വി​ശാ​ല​മാ​യ നി​ല​ക​ളി​ലാ​യി ഏ​ക​ദേ​ശം 10,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ആ​സ്ഥാ​ന​മ​ന്ദി​രം ക​രീ​ബി​യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ ഗു​ഡ്‌​വി​ല്‍ അം​ബാ​സ​ഡ​റും ഐ​സി​എ​ല്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. കെ.​ജി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2018ല്‍ ​ദു​ബാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഐ​സി​എ​ല്‍ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ് ഇ​പ്പോ​ള്‍ എ​ട്ടാം വ​ര്‍​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. 200 ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള പു​തി​യ കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ല്‍ ഐ​സി​എ​ല്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് സ​ര്‍​വീ​സ​സി​നു പു​റ​മെ ഐ​സി​എ​ല്‍ ഗോ​ള്‍​ഡ് ട്രേ​ഡിം​ഗ്, ഐ​സി​എ​ല്‍ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ആ​ന്‍​ഡ് പ്രോ​പ്പ​ര്‍​ട്ടീ​സ്, ഐ​സി​എ​ല്‍ ലാ​മ ഡെ​സേ​ര്‍​ട്ട് സ​ഫാ​രി, ഐ​സി​എ​ല്‍ മ​റൈ​ന്‍ ടൂ​റി​സം, ഐ​സി​എ​ല്‍ ട്രാ​വ​ല്‍ ആ​ന്‍​ഡ് ടൂ​റി​സം, ഐ​സി​എ​ല്‍ ബാ​ങ്കിം​ഗ് ചാ​ന​ല്‍ പാ​ര്‍​ട്ണ​ര്‍ സേ​വ​ന​ങ്ങ​ള്‍, ഐ​സി​എ​ല്‍ ഹോ​സ്പി​റ്റാ​ലി​റ്റി വി​ഭാ​ഗം തു​ട​ങ്ങി​യ വി​വി​ധ ബി​സി​ന​സ് മേ​ഖ​ല​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.…

Read More

ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി: ഒ​രാ​ഴ്ച​യ്ക്കി​ടെ റ​ദ്ദാ​ക്കി​യ​ത് 4500ലേ​റെ സ​ർ​വീ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ വി​മാ​ന​യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ കൂ​ട്ട റ​ദ്ദാ​ക്ക​ൽ ഒ​രാ​ഴ്ച പി​ന്നി​ട്ടു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​ന്ന​ലെ​വ​രെ 4500ല​ധി​കം സ​ർ​വീ​സു​ക​ളാ​ണ് ഇ​ൻ​ഡി​ഗോ റ​ദ്ദാ​ക്കി​യ​ത്. ഡി​ജി​സി​എ​യു​ടെ പു​തു​ക്കി​യ ച​ട്ട​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നാ​ൽ പ്ര​തി​ദി​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ഇ​ൻ​ഡി​ഗോ വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ​യും രാ​ജ്യ​ത്തെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് അ​ഞ്ഞൂ​റി​ല​ധി​കം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ടു. പ്ര​തി​സ​ന്ധി തു​ട​ങ്ങി​യ​തു മു​ത​ലു​ള്ള ഏ​ഴു​ദി​വ​സം വ​രെ 5.5 ല​ക്ഷം ഇ​ൻ​ഡി​ഗോ ടി​ക്ക​റ്റു​ക​ളാ​ണ് റ​ദ്ദ് ചെ​യ്യ​പ്പെ​ട്ട​ത്. റ​ദ്ദാ​ക്ക​ലു​ക​ൾ ബാ​ധി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു​വ​രെ റീ​ഫ​ണ്ട് ഇ​ന​ത്തി​ൽ 827 കോ​ടി രൂ​പ ന​ൽ​കി​യ​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 9000 ബാ​ഗു​ക​ളി​ൽ 4500 ബാ​ഗു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന ബാ​ഗു​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കൈ​മാ​റു​മെ​ന്നു കേ​ന്ദ്രം അ​റി​യി​ച്ചു. കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര​മ​ന്ത്രിഅ​തി​നി​ടെ വി​മാ​ന​ങ്ങ​ൾ കൂ​ട്ട​മാ​യി റ​ദ്ദ് ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ ഇ​ൻ​ഡി​ഗോ​യെ കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര വ്യോ​മ​യാ​ന​മ​ന്ത്രി റാം ​മോ​ഹ​ൻ നാ​യി​ഡു. വി​മാ​ന​ങ്ങ​ളു​ടെ കൂ​ട്ട…

Read More

വാസ്തുശില്പി ഫ്രാങ്ക് ഗേരി അന്തരിച്ചു

ലോ​സ് ആ​ഞ്ച​ല​സ്: ​ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​നം ചെ​ലു​ത്തി​യ വാ​സ്തു​ശി​ല്പി​ക​ളി​ൽ ഒ​രാ​ളാ​യ ഫ്രാ​ങ്ക് ഗേ​രി (96) അ​ന്ത​രി​ച്ചു. അ​സാ​ധാ​ര​ണ രൂ​പ​ത്തി​ലു​ള്ള നി​ർ​മി​തി​ക​ളാ​ണ് ഗേ​രി​യെ ലോ​ക​പ്ര​ശ​സ്ത​നാ​ക്കി​യ​ത്. സ്പെ​യി​നി​ലെ ബി​ൽ​ബാ​വോ ന​ഗ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഗൂ​ഗെ​ൻ​ഹൈം മോ​ഡേ​ൺ ആ​ർ​ട്ട് മ്യൂ​സി​യം അദ്ദേഹത്തിന്‍റെ ഏ​റ്റ​വും പ്ര​ശ​സ്ത നി​ർ​മി​തി​കളിലൊന്നാണ്. 1929ൽ ​കാ​ന​ഡ​യി​ലെ ടൊ​റോ​ന്‍റോ​യി​ൽ ജ​നി​ച്ച ഗേ​രി വാ​സ്തു​വി​ദ്യാ​ക​ല പ​ഠി​ക്കാ​നാ​യി കൗ​മാ​ര​ത്തി​ൽ അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​തേ​ൻ ക​ലി​ഫോ​ർ​ണി​യ, ഹാ​ർ​വ​ഡ് ഗ്രാ​ജു​വേ​റ്റ് സ്കൂ​ൾ ഓ​ഫ് ഡി​സൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. പ​ഠ​ന​ശേ​ഷം സ്വ​ന്തം സ്ഥാ​പ​നം തു​റ​ന്ന ഗേ​രി പ​ര​ന്പ​രാ​ഗ​ത നി​ർ​മാ​ണ സ​ങ്ക​ല്പ​ങ്ങ​ളും സ​ങ്കേ​ത​ങ്ങ​ളും നി​ര​സി​ച്ചു. പൊ​രു​ത്ത​മോ അ​നു​പാ​ത​മോ ഇ​ല്ലാ​ത്ത ജാ​മി​തീ​യ രൂ​പ​ങ്ങ​ളും വ​ടി​വി​ല്ലാ​ത്ത വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ഗേ​രി​യു​ടെ നി​ർ​മാ​ണ രീ​തി ‘ഡീ​ക​ൺ​സ്ട്ര​ക്‌ടിവി​സം’ എ​ന്ന​റി​യ​പ്പെ​ട്ടു. ടൈ​റ്റാ​നി​യം ഷീ​റ്റ്, ഗ്ലാ​സ്, ചു​ണ്ണാ​ന്പു​ക​ല്ല് എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാണ് ബി​ൽ​ബോ​വോ​യി​ലെ ഗൂ​ഗെ​ൻ​ഹൈം മ്യൂ​സി​യം നി​ർ​മി​ച്ച​ത്. അ​നു​പ​മ​മാ​യ ക​ലാ​സൗ​ന്ദ​ര്യം പേ​റു​ന്ന മ്യൂ​സി​യ​ത്തി​ന്‍റെ നി​ർ​മി​തി ബി​ൽ​ബാ​വോ…

Read More

പാ​ക് സം​യു​ക്ത​സേ​ന മേ​ധാ​വി​യാ​യി അ​സിം മു​നീ​ർ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​നാ​യ സൈ​നി​ക മേ​ധാ​വി​യാ​യി അ​സിം മു​നീ​ർ. പാ​ക്കി​സ്ഥാ​ന്‍റെ സം​യു​ക്ത പ്ര​തി​രോ​ധ സേ​ന (ചീ​ഫ് ഓ​ഫ് ഡി​ഫ​ന്‍​സ് സ്റ്റാ​ഫ് – സി​ഡി​എ​ഫ്) ക​ര​സേ​ന മേ​ധാ​വി​യാ​യാ​ണ് ഫീ​ല്‍​ഡ് മാ​ര്‍​ഷ​ല്‍ അ​സിം മു​നീ​റി​നെ നി​യ​മി​ച്ച​ത്. സി​ഡി​എ​ഫ് മേ​ധാ​വി​യാ​യി നി​യ​മി​ക്കാ​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ഷെ​ഹ്ബാ​സ് ഷെ​രീ​ഫി​ന്‍റെ ശി​പാ​ർ​ശ പാ​ക് പ്ര​സി​ഡ​ന്‍റ് ആ​സി​ഫ് അ​ലി സ​ർ​ദാ​രി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ര, നാ​വി​ക, വ്യോ​മ​സേ​ന​ക​ളു​ടെ ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് രൂ​പീ​ക​രി​ച്ച സി​ഡി​എ​ഫി​ന്‍റെ ആ​ദ്യ മേ​ധാ​വി​യാ​ണ് അ​സിം മു​നീ​ർ. അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ സ​ഹീ​ർ അ​ഹ​മ്മ​ദ് ബാ​ബ​റി​ന് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കാ​നു​ള്ള ശി​പാ​ർ​ശ​യും ആ​സി​ഫ് അ​ലി സ​ർ​ദാ​രി അം​ഗീ​ക​രി​ച്ചു. സേ​ന​ക​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ (സി​ജെ​സി​എ​സ്‌​സി) പ​ദ​വി ക​ഴി​ഞ്ഞ മാ​സം ഒ​ഴി​വാ​ക്കി​യാ​ണ് സി​ഡി​എ​ഫ് ത​സ്തി​ക സ്ഥാ​പി​ച്ച​ത്. ന​വം​ബ​റി​ൽ ചേ​ർ​ന്ന പാ​ർ​ല​മെ​ന്‍റ് യോ​ഗം ഭ​ര​ണ​ഘ​ട​ന​യു​ടെ…

Read More

ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി; പു​ടി​ൻ ഇ​ന്ന് ഇ​ന്ത്യ​യി​ൽ

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യു​ടെ തീ​രു​വ ഭീ​ഷ​ണി, എ​ണ്ണ വ്യാ​പാ​രം, സു​ഖോ​യ് 57, എ​സ് 40 സൈ​നി​ക ഇ​ട​പാ​ടു​ക​ൾ തു​ട​ങ്ങി ലോ​കം ഉ​റ്റു​നോ​ക്കു​ന്ന സു​പ്ര​ധാ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​ൻ ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. ഇ​ന്നു വൈ​കു​ന്നേ​ര​മാ​ണ് പു​ടി​ൻ ഡ​ൽ​ഹി​യി​ലെ​ത്തു​ക. 23-ാമ​ത് ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി ഉ​ൾ​പ്പെ​ടെ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​മാ​ണ് പു​ടി​ന്‍റേ​ത്. പു​ടി​ന്‍റെ സ​ന്ദ​ർ​ശ​നം ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നാ​ണ് രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നെ സ്വീ​ക​രി​ക്കു​ക​യും രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ വി​രു​ന്നു ന​ൽ​കു​ക​യും ചെ​യ്യും. ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യി പു​ടി​ൻ ച​ർ​ച്ച ന​ട​ത്തും. മോ​ദി​യോ​ടൊ​പ്പ​മു​ള്ള അ​ത്താ​ഴ​വി​രു​ന്ന് അ​നൗ​പ​ചാ​രി​ക​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ത് ഉ​ച്ച​കോ​ടി​ക്ക് മു​മ്പ് ഇ​രു നേ​താ​ക്ക​ൾ​ക്കും കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള അ​വ​സ​ര​മൊ​രു​ക്കും. നാ​ളെ രാ​വി​ലെ, പു​ടി​ൻ ത​ന്‍റെ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ അ​ദ്ദേ​ഹം രാ​ജ്ഘ​ട്ടി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ്മാ​ര​ക​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ദേ​ശീ​യ…

Read More

ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി; ഡി​ജി​സി​എ അ​ന്വേ​ഷ​ണ​ത്തി​ന്

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സു​ക​ൾ കൂ​ട്ട​മാ​യി റ​ദ്ദാ​ക്കു​ന്ന​ത് തു​ട​രു​ന്ന​തി​നി​ടെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ).​എ​യ​ർ​ലൈ​നി​നോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ ആ​രാ​ഞ്ഞ ഡി​ജി​സി​എ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര പ​ദ്ധ​തി ത​യാ​റാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. “ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വി​മാ​ന​ക്ക​മ്പ​നി​യു​മാ​യി ചേ​ർ​ന്ന് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​ണ് ശ്ര​മം. ഇ​ൻ​ഡി​ഗോ അ​ധി​കൃ​ത​രോ​ടു വി​ശ​ദാം​ശ​ങ്ങ​ൾ കൈ​മാ​റാ​നും പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര പ​ദ്ധ​തി സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്’- ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി. ബു​ധ​നാ​ഴ്ച മാ​ത്രം ഇ​ൻ​ഡി​ഗോ​യു​ടെ 200ഓ​ളം വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. പൈ​ല​റ്റു​മാ​രു​ടെ കു​റ​വ്, ഫ്ലൈ​റ്റ് ഡ്യൂ​ട്ടി സ​മ​യ​ക്ര​മീ​ക​ര​ണം, സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കാ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യും 100ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ര​ണ്ട് ദി​വ​സ​മാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​ക്കി​യ ഇ​ൻ​ഡി​ഗോ, ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് ക്ഷ​മ ചോ​ദി​ച്ചു. “സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ, ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ൾ മാ​റ്റ​ങ്ങ​ൾ, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ, വി​മാ​ന​ഗ​താ​ഗ​ത…

Read More

ട്രം​പി​ന്‍റെ എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പു​ടി​ൻ

മോ​സ്കോ: യു​ക്രെ​യ്ൻ-​റ​ഷ്യ സ​മാ​ധാ​ന​പ​ദ്ധ​തി​യി​ലെ എ​ല്ലാ നി​ർ​ദേ​ശ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​തെ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ. പ​ദ്ധ​തി​യി​ലെ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ പു​ടി​ൻ അം​ഗീ​ക​രി​ച്ച​താ​യി ക്രെം​ലി​ൻ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് അ​റി​യി​ച്ചു. വെ​ടി​നി​ർ​ത്ത​ലി​നാ​യി അ​മേ​രി​ക്ക​ൻ വൃ​ത്ത​ങ്ങ​ളു​മാ​യി എ​ത്ര ത​വ​ണ ച​ർ​ച്ച ന​ട​ത്താ​നും റ​ഷ്യ ത​യാ​റാ​ണ്. മോ​സ്കോ​യി​ലെ​ത്തി​യ യു​എ​സ് പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ്, പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ മ​രു​മ​ക​ൻ ജാ​ര​ദ് കു​ഷ്ന​ർ എ​ന്നി​വ​രു​മാ​യി പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണു പെ​സ്കോ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണു റ​ഷ്യ​ൻ വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​ത്. അ​മേ​രി​ക്ക​ൻ സ​മാ​ധാ​ന പ​ദ്ധ​തി പു​ടി​ൻ അ​പ്പാ​ടെ ത​ള്ളി​ക്ക​ള​ഞ്ഞു​വെ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന് പെ​സ്കോ​വ് വി​ശ​ദീ​ക​രി​ച്ചു. ചി​ല കാ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തും ചി​ല​ത് നി​ര​സി​ക്കു​ന്ന​തും ച​ർ​ച്ച​യി​ൽ സ്വാ​ഭാ​വി​ക​മാ​ണ്. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ട്രം​പ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ൽ റ​ഷ്യ​ക്കു ന​ന്ദി​യു​ണ്ട്. കൂ​ടി​ക്കാ​ഴ്ച​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ടു​ന്ന​ത് ഗു​ണ​ക​ര​മാ​കി​ല്ലെ​ന്നാ​ണു റ​ഷ്യ​ൻ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ട്രം​പ് ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ മാ​സ​മാ​ണ്…

Read More

ഖാ​ലി​ദ സി​യ​യു​ടെ നി​ല ഗു​രു​ത​രം: ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ പ്രാ​ർ​ഥ​ന​യു​മാ​യി ആ​ളു​ക​ൾ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ധാ​ക്ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഖാ​ലി​ദ സി​യ​യു​ടെ ചി​കി​ത്സ വി​ല​യി​രു​ത്താ​ൻ യു​കെ​യി​ൽ​നി​ന്നു വി​ദ​ഗ്ധ സം​ഘ​മെ​ത്തും.‌‌ സി​യ​യു​ടെ ചി​കി​ത്സ​യ്ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ യു​കെ​യി​ലെ വി​ദ​ഗ്ധ​രും ചേ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ത്യ, ചൈ​ന, യു​എ​സ്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​രോ​ഗ്യ​വി​ദ​ഗ്ധ​രും സ​ഹാ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി വ്യ​ക്ത​മാ​ക്കി. യു​കെ, യു​എ​സ്, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡാ​ണ് സി​യ​യു​ടെ ചി​കി​ത്സ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. എ​ൺ​പ​തു​കാ​രി​യാ​യ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ ഈ ​ഘ​ട്ട​ത്തി​ൽ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് സി​യ​യു​ടെ സ്വ​കാ​ര്യ ഡോ​ക്‌​ട​ർ സാ​ഹി​ദ് ഹു​സൈ​ൻ പ​റ​ഞ്ഞു. നെ​ഞ്ചി​ൽ അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ന​വം​ബ​ർ 23നാ​ണ് സി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ന​ലെ മു​ത​ൽ സി​യ ചി​കി​ത്സ​യി​ലു​ള്ള ആ​ശു​പ​ത്രി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി.…

Read More

‘ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വു വേ​ണം’; ഇ​മ്രാ​ൻ ഖാ​ൻ മ​രി​ച്ചെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ക​ൻ

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ഇ​മ്രാ​ൻ ഖാ​ൻ ജീ​വ​നോ​ടെ​യു​ണ്ടെ​ങ്കി​ൽ സ​ർ​ക്കാ​രി​നോ​ട് തെ​ളി​വു ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ‍്യ​പ്പെ​ട്ട് മ​ക​ൻ കാ​സിം ഖാ​ൻ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് തെ​ഹ്‌​രീ​ക്-​ഇ-​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ സ്ഥാ​പ​ക​ൻ കൂ​ടി​യാ​യ ഇ​മ്രാ​ൻ ര​ണ്ടു ർ​ഷ​ത്തി​ലേ​റെ​യാ​യി റാ​വ​ൽ​പി​ണ്ടി​യി​ലെ അ​ഡി​യാ​ല ജ​യി​ലി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് കാ​സിം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. “എ​ന്‍റെ പി​താ​വ് 845 ദി​വ​സ​മാ​യി ജ​യി​ലി​ലാ​ണ്. ക​ഴി​ഞ്ഞ ആ​റ് ആ​ഴ്ച​യാ​യി, അ​ദ്ദേ​ഹ​ത്തെ ഏ​കാ​ന്ത​ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ്യ​ക്ത​മാ​യ കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും ആ​രെ​യും കാ​ണാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​മാ​ർ​ക്കും സ​ന്ദ​ർ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വു​ക​ളും ല​ഭ്യ​മ​ല്ല.’ കാ​സിം പ​റ​ഞ്ഞു. ത​ന്‍റെ പി​താ​വി​നോ​ടു​ള്ള മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്നും കാ​സിം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളോ​ടും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും കാ​സിം അ​ഭ്യ​ർ​ഥി​ച്ചു. ത​ന്‍റെ പി​താ​വി​ന്‍റെ ശ​രീ​ര​ഭാ​രം ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്നും കാ​ഴ്ച​യ്ക്ക് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നും “സ്ലോ…

Read More