ഹീറോ ആടാ ഹീറോ… ഭീകരനെ കീഴ്പ്പെടുത്തിയ അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ് ആ​രാ​ണ്?

സി​ഡ്നി: സി​ഡ്‌​നി​യി​ലെ ബോ​ണ്ടി ബീ​ച്ചി​ൽ ന​ട​ന്ന കൂ​ട്ട വെ​ടി​വ​യ്പി​നി​ടെ, അ​ക്ര​മി​ക​ളി​ലൊ​രാ​ളെ കീ​ഴ്പ്പെ​ടു​ത്തി​യ അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ് ഇ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​ക്കാ​രു​ടെ “ഹീ​റോ’ ആ​ണ്. അ​ഹ​മ്മ​ദ് ഭീ​ക​ര​നെ കീ​ഴ്പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി. പ​തി​ന​ഞ്ച് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ, പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ലൂ​ടെ പ​മ്മി​യെ​ത്തു​ന്ന അ​ഹ​മ്മ​ദ് തോ​ക്കു​ധാ​രി​യെ മ​ൽ​പ്പി​ടു​ത്ത​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തും ഭീ​ക​ര​നി​ൽ​നി​ന്നു തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങു​ന്ന​തും തു​ട​ർ​ന്ന് ഭീ​ക​ര​നു​നേ​രെ തോ​ക്കു​ചൂ​ണ്ടു​ന്ന​തും കാ​ണാം. 43കാ​ര​നാ​യ അ​ഹ​മ്മ​ദ് അ​ൽ അ​ഹ​മ്മ​ദ് പ​ഴ​ക്ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ അ​ഹ​മ്മ​ദി​ന് പ​രി​ച​യ​മി​ല്ലെ​ന്നും അ​ഹ​മ്മ​ദ് തെ​രു​വി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്നു.

Read More

ഇ​ന്ത്യ​ക്കെ​തി​രേ 50 ശ​ത​മാ​നം തീ​രു​വ: ‘ട്രം​പ​ൻ’ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ യു​എ​സ് സ​ഭ​യി​ൽ പ്ര​മേ​യം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​ന്ത്യ​ക്കെ​തി​രേ 50 ശ​ത​മാ​നം വ​രെ തീ​രു​വ ചു​മ​ത്തി​യ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​മേ​യം ഇ​ന്ന​ലെ എ​സ് പ്ര​തി​നി​ധി സ​ഭ​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ൾ “നി​യ​മ​വി​രു​ദ്ധം’ എ​ന്നും അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ​ക്കും ദോ​ഷ​ക​ര​മാ​ണെ​ന്നും അം​ഗ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ചു. ബ്ര​സീ​ലി​നു​മേ​ലു​ള്ള സ​മാ​ന​മാ​യ താ​രി​ഫു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഇ​റ​ക്കു​മ​തി തീ​രു​വ ഉ​യ​ർ​ത്താ​ൻ പ്ര​സി​ഡ​ന്‍റ് അ​ടി​യ​ന്ത​ര അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നു​മു​ള്ള ഉ​ഭ​യ​ക​ക്ഷി സെ​ന​റ്റ് ന​ട​പ​ടി​യെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​നി​ധി​ക​ളാ​യ ഡെ​ബോ​റ റോ​സ്, മാ​ർ​ക്ക് വീ​സി, രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഓ​ഗ​സ്റ്റ് 27 ന് ​ഇ​ന്ത്യ​ക്കു മേ​ൽ ചു​മ​ത്തി​യ 25 ശ​ത​മാ​നം ഇ​ര​ട്ടി​ത്തീ​രു​വ റ​ദ്ദാ​ക്കാ​ൻ പ്ര​മേ​യം ശ്ര​മി​ക്കു​ന്ന​താ​യി പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. നേ​ര​ത്തെ​യു​ള്ള പ​ര​സ്പ​ര താ​രി​ഫു​ക​ൾ​ക്ക് പു​റ​മേ​യാ​ണി​ത്. “വാ​ണി​ജ്യം, നി​ക്ഷേ​പം എ​ന്നി​വ​യി​ലൂ​ടെ നോ​ർ​ത്ത് ക​രോ​ലി​ന​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ഇ​ന്ത്യ​യു​മാ​യി ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു’ എ​ന്ന് വ​നി​താ​നേ​താ​വ് റോ​സ്…

Read More

യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് 68.6 കോ​ടി ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നും പ​രി​പാ​ലി​ക്കാ​നു​മു​ള്ള ഉ​പ​യോ​ഗ​ത്തി​നാ​യി പാ​ക്കി​സ്ഥാ​ന് 68.6 കോ​ടി ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്ത് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മ​റ്റു പ​ദ്ധ​തി​ക​ളി​ലും യു​എ​സു​മാ​യി സ​ഹ​ക​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് ഈ ​ക​രാ​ർ ഉ​പ​യോ​ഗ​പ്ര​ദ​മാ​വു​മെ​ന്ന് ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി കോ​ഓ​പ​റേ​ഷ​ൻ ഏ​ജ​ൻ​സി (ഡി​എ​സ്‌​സി​എ) പ​റ​ഞ്ഞു. ന​വീ​ക​ര​ണ​ങ്ങ​ൾ സാ​ധ്യ​മാ​വു​മ്പോ​ൾ പാ​കി​സ്ഥാ​ന്‍റെ എ​ഫ്-16 വി​മാ​ന​ങ്ങ​ൾ 2040 വ​രെ നി​ല​നി​ൽ​ക്കാ​ൻ ശേ​ഷി​യു​ള്ള​താ​യി മാ​റും. യു​എ​സ്, നാ​റ്റോ സേ​ന​ക​ളു​മാ​യി യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്ന് ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നു​ള്ള 92 ലി​ങ്ക്-16, എം​കെ -82 500-പൗ​ണ്ട് ബോം​ബ് ബോ​ഡി​ക​ളും ഉ​ൾ​പ്പെ​ടെ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്നു. യു​എ​സ് ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഈ ​വി​ൽ​പ്പ​ന സു​പ്ര​ധാ​ന​മാ​ണെ​ന്ന് ഡി​എ​സ്‌​സി​എ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Read More

ഗ​ർ​ഭി​ണിയും ശിശുവും വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സിൽ മു​ൻ കാ​മു​ക​ൻ അ​റ​സ്റ്റി​ൽ;

ടെ​ക്സ​സ്: ഗ​ർ​ഭി​ണി വെ​ടി​യേ​റ്റ് മ​രി​ച്ച കേ​സി​ൽ ആ​ർ​ലിം​ഗ്ട​ൺ പോ​ലീ​സും യു​എ​സ് മാ​ർ​ഷ​ൽ​സും ചേ​ർ​ന്ന് മാ​ലി​ക് മൈ​ന​റെ (29) അ​റ​സ്റ്റ് ചെ​യ്തു. ന​വം​ബ​ർ 12ന് ​ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 20ൽ ​വ​ച്ചു​ണ്ടാ​യ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. വെ​ടി​വ​യ്പി​ൽ മ​രി​ച്ച 29 വ​യ​സു​കാ​രി​യാ​യ ബ്രേ’​ഏ​ഷ്യ ജോ​ൺ​സ​ൺ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു​വും മ​രി​ച്ചു. യു​വ​തി​യു​ടെ കാ​മു​ക​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. യു​വ​തി​യു​ടെ മു​ൻ കാ​മു​ക​നാ​ണ് മൈ​ന​ർ. ഇ​യാ​ൾ യു​വ​തി സ​ഞ്ച​രി​ച്ച വാ​ഹ​നം പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. കൊ​ല​പാ​ത​കം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ പ്ര​തി ആ​ർ​ലിം​ഗ്ട​ൺ സി​റ്റി ജ​യി​ലി​ലാ​ണ്. പി.​പി. ചെ​റി​യാ​ൻ

Read More

ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി; യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം

ന്യൂ​ഡ​ൽ​ഹി: യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ. ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി മൂ​ലം ഡി​സം​ബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ റ​ദ്ദാ​ക്കു​ക​യോ ദീ​ർ​ഘ​നേ​രം വൈ​കു​ക​യോ ചെ​യ്ത വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വി​മാ​നം റ​ദ്ദാ​ക്കു​മ്പോ​ൾ ഡി​ജി​സി​എ ച​ട്ട​പ്ര​കാ​രം യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മേ​യാ​ണി​ത്. വ​രു​ന്ന 12 മാ​സ​ത്തി​ൽ ഏ​തെ​ങ്കി​ലും ഇ​ൻ​ഡി​ഗോ വി​മാ​ന​യാ​ത്ര​യ്ക്ക് ഇ​തു​പ​യോ​ഗി​ക്കാം. പു​റ​പ്പെ​ടു​ന്ന​തി​ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റ​ദ്ദാ​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ​ദൈ​ർ​ഘ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 5000 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കെ​ത്തി​യെ​ന്നും സ​മ​യ​കൃ​ത്യ​ത തി​രി​ച്ചെ​ത്തി​യെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര കാ​ര​ണ​ങ്ങ​ളാ​ല​ല്ലാ​തെ യാ​ത്രാ​ദി​ന​ത്തി​ലു​ള്ള വി​മാ​ന റ​ദ്ദാ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്നി​ല്ല. സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും 138 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​മാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്‌​സി​നോ​ട്…

Read More

‘റ​ഷ്യ​യു​മാ​യു​ള്ള എ​ണ്ണ വ്യാ​പാ​രം മാ​ത്ര​മ​ല്ല കാ​ര​ണം’: ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള യു​എ​സ് തീ​രു​വ​യി​ൽ ര​ഘു​റാം രാ​ജ​ൻ

ന്യൂ​ഡ​ൽ​ഹി: ഡൊ​ണാ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ 50 ശ​ത​മാ​നം ഉ​യ​ർ​ന്ന തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി ആ​യി​രു​ന്നി​ല്ലെ​ന്ന് മു​ൻ റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ത്തു​ട​ർ​ന്ന് പാ​കി​സ്ഥാ​നു​മാ​യു​ള്ള സൈ​നി​ക വെ​ടി​നി​ർ​ത്ത​ലി​നെ​ക്കു​റി​ച്ച് ട്രം​പ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന്യൂ​ഡ​ൽ​ഹി എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്തു എ​ന്ന​തു​മാ​യി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. സൂ​റി​ച്ച് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ര​ഘു​റാം രാ​ജ​ൻ ഇ​ങ്ങ​നെ അഭിപ്രായപ്പെട്ടത്. മു​തി​ർ​ന്ന സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍റെ പ്ര​ഭാ​ഷ​ണ വീ​ഡി​യോ വൈ​റ​ലാ​ണ്. ട്രം​പി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ത്ത​താ​ണ് തീ​രു​വ ഉ​യ​ർ​ത്താ​ൻ കാ​ര​ണം. ഈ​മാ​സം നാ​ലി​നെ​ടു​ത്ത വീ​ഡി​യോ ക്ലി​പ്പ് ക​ടു​ത്ത വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി. സ​ത്യ​ത്തെ വ​ള​ച്ചൊ​ടി​ക്കു​ക​യും യു​എ​സ് ന​ട​പ​ടി​ക​ളെ ന്യാ​യീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ. ര​ഘു​റാം രാ​ജ​ൻ പ​റ​ഞ്ഞ​ത്“റ​ഷ്യ​ൻ എ​ണ്ണ​യാ​യി​രു​ന്നി​ല്ല പ്ര​ശ്നം… പ്ര​ധാ​ന​കാ​ര​ണം ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ട​തി​ന് ശേ​ഷം…

Read More

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി; മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് ജ​യി​ലി​ല​ട​ച്ച് ബ്രി​ട്ട​ൻ

ല​ണ്ട​ൻ: സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം സ്കോ​ട്‌​ല​ൻ​ഡി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി​യ മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്തു. ഹാ​മി​ല്‍​ട്ട​ണ്‍ നി​വാ​സി​യാ​യ നൈ​ജി​ല്‍ പോ​ളി(47)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​ണ് നൈ​ജി​ല്‍ പോ​ള്‍. ഇ​യാ​ളെ കോ​ട​തി ഏ​ഴു​വ​ർ​ഷ​വും ഒ​ൻ​പ​തു​മാ​സ​വും ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. ജ​യി​ൽ മോ​ചി​ത​നാ​യ ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​വും ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കെ​യ​ർ ഹോം ​മാ​നേ​ജ​റാ​യ നൈ​ജി​ല്‍ അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യാ​ണ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സ്കോ​ട്ട്ലാ​ൻ​ഡി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​ത്

Read More

സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്: മ​രി​യ കൊ​രീ​ന എ​ത്തു​മോ?

ഓ​സ്‌​ലോ: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ഇ​ന്ന് സ​മ്മാ​നി​ക്കാ​നി​രി​ക്കെ ജേ​താ​വാ​യ വെ​ന​സ്വേ​ല പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​രീ​ന മ​ച്ചാ​ഡോ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന മാ​ധ്യ​മ സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​താ​യി നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു. മ​രി​യ​യു​ടെ മാ​ധ്യ​മ സ​മ്മേ​ള​നം പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​ക്കൂ​റാ​യി​ട്ടും തു​ട​ങ്ങി​യി​ല്ല. തു​ട​ർ​ന്ന് സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​താ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ച്ചാ​ഡോ ഇ​പ്പോ​ൾ എ​വി​ടെ​യാ​ണ് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​റ​ഞ്ഞു. അ​വ​ർ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ഇ​വി​ടേ​ക്കു​ള്ള മാ​ർ​ഗ​മ​ധ്യേ​യാ​ണെ​ന്നും പു​ര​സ്കാ​രം സ്വീ​ക​രി​ക്കാ​ൻ അ​വ​ർ ഓ​സ്‌​ലോ​യി​ൽ എ​ത്തു​മോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റും സ്ഥി​രം സെ​ക്ര​ട്ട​റി​യു​മാ​യ ക്രി​സ്റ്റീ​ൻ ബെ​ർ​ഗ് ഹാ​ർ​പ്‌​വി​കെ​ൻ പ​റ​ഞ്ഞു.

Read More

വിട്ടുവീഴ്ചയില്ലാതെ തായ്‌ലൻഡും കംബോഡിയയും: അതിർത്തിയിൽ പലായനം

ബാ​ങ്കോ​ക്ക്: ​താ​യ്‌​ല​ൻ​ഡും കം​ബോ​ഡി​യ​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ന്നു. രാ​ജ്യ​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​ന്ന​ലെ അ​റി​യി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ളുടെയും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു പ​തി​നാ​യി​ര​ങ്ങ​ൾ ഒ​ഴി​ഞ്ഞു​പോ​കാ​ൻ തു​ട​ങ്ങി. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ജൂലൈ​യി​ലു​ണ്ടാ​യ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ച് താ​യ്‌​ല​ൻ​ഡും കം​ബോ​ഡി​യ​യും തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഏ​റ്റു​മു​ട്ടാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.താ​യ്‌​ല​ൻ​ഡി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​തു സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 20 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി കംബോ​​ഡി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കം​ബോ​ഡി​യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 29 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി താ​യ് വൃ​ത്ത​ങ്ങ​ളും പ​റ​ഞ്ഞു. താ​യ്‌​ല​ൻ​ഡാ​ണ് ആ​ദ്യം ആ​ക്ര​മി​ച്ച​തെ​ന്നും പ്ര​ത്യാ​ക്ര​മ​ണ​ത്തി​നു നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു​വെ​ന്നും കം​ബോ​ഡി​യ​യി​ലെ രാ​ഷ്‌​ട്രീ​യാ​തി​കാ​യ​നും പ്ര​ധാ​ന​മ​ന്ത്രി ഹ​ൺ മാ​ന​റ്റി​ന്‍റെ പി​താ​വു​മാ​യ ഹ​ൺ സെ​ൻ പ​റ​ഞ്ഞു. അ​തി​ർ​ത്തി​യി​ലെ അ​ഞ്ചു പ്ര​വി​ശ്യ​ക​ളി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​താ​യി താ​യ് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കം​ബോ​ഡി​യ​ൻ സേ​ന പീ​ര​ങ്കി, റോ​ക്ക​റ്റ് വി​ക്ഷേ​പി​ണി, ബോം​ബ് ഇ​ടു​ന്ന ഡ്രോ​ൺ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം…

Read More

സെ​ല​ൻ​സ്കി മാ​ർ​പാ​പ്പ​യു​മാ​യികൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

റോം: ​​​​യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ​സെ​​​​ല​​​​ൻ​​​​സ്കി ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വേ​​​​ന​​​​ൽ​​​​ക്കാ​​​​ല വ​​​​സ​​​​തി​​​​യാ​​​​യ ക​​​​സ്തേ​​​​ൽ ഗ​​​​ണ്ടോ​​​​ൾ​​​​ഫോ​​​​യി​​​​ലെ​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. യു​​​​ക്രെ​​​​യ്നി​​​​ലെ യു​​​​ദ്ധ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​​രു​​​​ന്നു​​​​ സം​​​ഭാ​​​ഷ​​​ണ​​​മെ​​​ന്ന് വ​​​​ത്തി​​​​ക്കാ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി ​​​ച​​​ർ​​​ച്ച​​​ക​​​ൾ തു​​​​ട​​​​രേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത മാ​​​​ർ​​​​പാ​​​​പ്പ ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും ന​​​​യ​​​​ത​​​​ന്ത്ര ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ നീ​​​​തി​​​​യു​​​​ക്ത​​​​വും ശാ​​​​ശ്വ​​​​ത​​​​വു​​​​മാ​​​​യ സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ന​​​​യി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ പു​​​​തു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യും വ​​​​ത്തി​​​​ക്കാ​​​​ൻ പ്ര​​​​സ് ഓ​​​​ഫീ​​​​സ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും റ​​​​ഷ്യ​​​​യു​​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള യു​​​​ക്രേ​​​​നി​​​​യ​​​​ൻ കു​​​​ട്ടി​​​​ക​​​​ളെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യെ​​​​ക്കു​​​​റി​​​​ച്ചും എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു. അ​​​​ഞ്ചു മാ​​​​സം മു​​​​ന്പും സെ​​​​ല​​​​ൻ​​​​സ്കി ക​​​​സ്തേ​​​​ൽ ഗ​​​​ണ്ടോ​​​​ൾ​​​​ഫോ​​​​യി​​​​ലെ​​​​ത്തി മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

Read More