എങ്ങനെയുണ്ട് പുതിയ ഐഡിയ..! കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ടീ ​ഷ​ർ​ട്ടി​ലും എടിഎം ​കാ​ർ​ഡിന്‍റെ രൂ​പ​ത്തി​ലും; വില…

മു​ക്കം : കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ടീ​ഷ​ർ​ട്ടി​ൽ പ്രി​ന്‍റ് ചെ​യ്ത​ത് കൗ​തു​ക​മാ​കു​ന്നു.​

മു​ക്കം ന​ഗ​ര​ത്തി​ലെ അ​നാ​ഥ​ശാ​ല റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രം ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് സ്ക്രീ​ൻ പ്രി​ന്‍റേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ലേ​ഖ​നം ചെ​യ്ത ടീ ​ഷ​ർ​ട്ട് ന​ൽ​കു​ന്ന​ത്.​

ആ​ദ്യം കൗ​തു​ക​ത്തി​നു​വേ​ണ്ടി സ്ഥാ​പ​ന ഉ​ട​മ​യാ​യ പാ​ണ​ക്കാ​ട​ൻ ബ​ഷീ​ർ ത​ന്‍റെ ടീ​ഷ​ർ​ട്ടി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രി​ന്‍റ് ചെ​യ്ത് ചി​ത്രം വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ അ​യ​ച്ച​തോ​ടെ​യാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​ത്.​

ഏ​ത് രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള ടീ​ഷ​ർ​ട്ടു​ക​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഷ​ർ​ട്ടി​നും പ്രി​ന്‍റിം​ഗി​നു​മാ​യി 200 രൂ​പ​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽ നി​ന്ന് വാ​ങ്ങു​ന്ന​ത്.

വാ​ക്‌​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എടിഎം ​കാ​ർ​ഡ് രൂ​പ​ത്തി​ലാ​ക്കി​യും ഇ​വി​ടെ ന​ൽ​കു​ന്നു​ണ്ട്. നി​ര​വ​ധി​ആ​ളു​ക​ൾ ആ​വ​ശ്യ​ക്കാ​രാ​യി എ​ത്തു​ന്ന​താ​യി ഉ​ട​മ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട് .

Related posts

Leave a Comment