പ്രളയത്തില്‍ ദുരിതാശ്വാസ ക്യാംപിലായവര് പുതിയത് മാത്രം വേണമെന്ന് പറയുന്നത് എന്തിന്? അത് അത്ര ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ദുരിതാശ്വാസ ക്യാംപിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ നടി രസ്ന പവിത്രന് പറയുന്നതിങ്ങനെയാണ്. സ്ത്രീകള്‍ വസ്ത്രത്തിനും മറ്റ് അവശ്യ സാധനങ്ങള്‍ക്കുമായി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപ്പിടിക്കാതെ ഉപയോഗപ്രദമായ പഴയ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്നാണ് രസ്ന ലൈവിലൂടെ പറയുന്നത്. ലൈവില്‍ ഒരാള്‍ ‘ഒന്നു പോടി’ എന്ന കമന്റ് ലൈവില്‍ പോസ്റ്റു ചെയ്തു. ഇതോടെ നടി കൂടുതല്‍ കുപിതയായി. ഇത്തരത്തിലുള്ള വൃത്തിക്കെട്ട സംസാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണമെന്ന് പറയുകയും ചെയ്തു. സോഷ്യല്‍ മീഡിയ എന്നത് വെറുതെ തെറി വിളിക്കാനുള്ള ഇടമല്ലെന്നും നടി പറഞ്ഞു. ഒന്നു പോടി എന്ന മെസേജ് അയച്ച ആള് ധൈര്യമുണ്ടെങ്കില്‍ ഒന്നു കൂടി മെസേജ് അയക്കുവാനാണ് നടി മറുപടി കൊടുത്തത്. പുതിയത് എന്നുള്ളത് ഒഴിവാക്കണമെന്നും തല്ക്കാലം ഉപയോഗിക്കാനുള്ളത്…
Read MoreCategory: RD Special
പ്രളയശേഷം സ്കൂൾ തുറക്കുമ്പോൾ; പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ നൽകുന്ന നിർദേശങ്ങൾ ഇങ്ങനെയൊക്കെ…
പ്രളയ ബാധിത മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതലുകളെപ്പറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ നൽകുന്ന നിർദേശങ്ങൾ പ്രളയ ബാധിത പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽ ഓഗസ്റ്റ് 29,30 തിയതികളിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ മാനസികോല്ലാസവും ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് ബഹു.പൊതു വിദ്യാഭ്യാസ മന്ത്രി നിർദ്ദേശംനൽകിയിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പി ടി എ കമ്മിറ്റികൾ കഴിയുന്നതും 29 നു തന്നെ യോഗം ചേർന്ന് പരിസര ശുചിത്വവും കുട്ടികളുടെ ആരോഗ്യവും ഉറപ്പു വരുത്തുന്നതിനും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും സ്കൂളുകളുടെ പ്രവർത്തനം സുഗമമായി നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം.ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരും ഹെഡ് മാസ്റ്റർമാരും ഈ അവസരത്തിൽ ഒരേ മനസ്സോടെ, ഒത്തൊരുമയോടെ മാതൃകാപരമായി പ്രവർത്തിക്കണം. ആദ്യ ദിവസം തന്നെ സ്കൂൾ അസംബ്ലി വിളിച്ചു ചേർത്ത് കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്ന വിധത്തിലുള്ള സന്ദേശങ്ങൾ നൽകണം.ഇതു സംബന്ധിച്ച്…
Read Moreസിനിമയില്‍ നിന്ന് ഇടയ്ക്ക് അപ്രത്യക്ഷനായതിന് കാരണം ആരുടെ ഇടപെടല്‍? അവസരം കുറഞ്ഞപ്പോള്‍ എന്തുകൊണ്ട് സൂപ്പര്‍ താരങ്ങളെ വിളിച്ച് അവസരം ചോദിച്ചില്ല, ബൈജു എല്ലാം തുറന്നുപറയുന്നു
ബാലതാരമായി സിനിമയിലെത്തിയ താരമാണ് ബൈജു. സ്വതസിദ്ധമായ ശൈലികൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ ബൈജുവിന് ഒരുകാലത്തിനുശേഷം പക്ഷേ സിനിമയില്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കാനായില്ല. ഇപ്പോള്‍ പക്ഷേ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ ബൈജു തന്റെ സിനിമ അനുഭവങ്ങള്‍ തുറന്നുപറയുന്നു. അവസരങ്ങള്‍ കുറഞ്ഞു പോയ സമയത്ത് ചാന്‍സ് തേടി താന്‍ ആരെയും വിളിച്ചിരുന്നില്ലെന്ന് താരം പറയുന്നു. വഴിമാറി പോയത് കൊണ്ടല്ല സിനിമയില്‍ ഗ്യാപ്പുണ്ടായതെന്നും അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ ചാന്‍സ് തേടി ആരെയും വിളിക്കാതിരുന്നത് കൊണ്ടാണെന്നും ബൈജു പറയുന്നു. കുറച്ച് സിനിമ ചെയ്യും പിന്നെ താഴെ പോകും, വീണ്ടും കയറി വരും പിന്നെയും താഴെ. സിനിമയില്‍ ഗ്യാപ്പുണ്ടാകുന്നത് ഒരിക്കലും ആര്‍ട്ടിസ്റ്റിന് ഗുണം ചെയ്യുന്ന ഒന്നല്ല. എപ്പോഴും ലൈവായിരിക്കണം. അതാണ് വേണ്ടത്. പുത്തന്‍പണം എന്ന ചിത്രത്തിന് ശേഷമാണ് സിനിമയില്‍ അവസരങ്ങള്‍ കൂടിയതെന്നും ബൈജു പറയുന്നു. രഞ്ജിത്ത് സാറിന്റെ പുത്തന്‍ പണത്തില്‍ ന്യൂട്ട് കുഞ്ഞപ്പനെന്ന പേരില്‍ രണ്ടു…
Read Moreഅടിച്ചുമോനെ ലോട്ടറി, പ്രളയം കഴിഞ്ഞപ്പോള്‍ പുഴകളില്‍ ചാകര!
കേരളം കണ്ട മഹാപ്രളയം ഏവര്‍ക്കും ദുരിതം വിതച്ചപ്പോള്‍ മീന്‍പിടുത്തക്കാര്‍ക്കു ലോട്ടറി. പലര്‍ക്കും കെട്ടുകണക്കിനു മത്സ്യമാണ് പുഴകളില്‍ നിന്നു ലഭിക്കുന്നത്. കഴിഞ്ഞദിവസം പെരുമറ്റത്തു ചൂണ്ടയില്‍ വന്‍ മത്സ്യം കുടുങ്ങി. അരപൈമ എന്ന മത്സ്യമാണ് ജോമോന്, അജീഷ്, സജി എന്നിവരുടെ ചൂണ്ടയില്‍ കുടുങ്ങിയത്. 58 കിലോ തൂക്കമുള്ള മീനായിരുന്നു ഇത്. അലങ്കാരമത്സ്യ വിഭാഗത്തില്‍പെടുന്ന അരപൈമയ്ക്ക് 250 കിലോ വരെ തൂക്കം വരും. ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ വലുപ്പമുണ്ട് അരാപൈമ ഇനത്തില്‍പ്പെട്ട ഈ മത്സ്യത്തിന്. ലോകത്തിലെ വലിപ്പംകൂടിയ ശുദ്ധജല മത്സ്യമാണിതെന്ന് അറിയുന്നു. ആമസോണ്‍ നദികളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ മത്സ്യത്തെ കണ്ടുവരുന്നത്. ഭീമന്‍മത്സ്യം കുടുങ്ങിയ വിവരം അറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇവിടെയെത്തി. കാണാനെത്തിയവര്‍ക്കു മീന്‍ വീതിച്ചു നല്കി. മറ്റു പലയിടത്തും കട്ല, സിലോപ്പിയ, കൂരല് തുടങ്ങിയ മത്സ്യങ്ങള്‍ ലഭിക്കുന്നുണ്ട്.
Read Moreഞെട്ടിക്കുന്ന കരാര്‍! മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ച് റസല്‍ പറയുന്നതുകേട്ടാല്‍ തലയില്‍ കൈവച്ചുപോകും മലയാളികളും തമിഴരും
ജോണ്സണ് വേങ്ങത്തടം ഇത് റസൽജോയി. ആലുവ നസ്രത്ത് ഡോ.വർഗീസിന്റെയും ഡോ. റോസിയുടെയും ഏകമകൻ. ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരുടെ ശിഷ്യനാണ്. താരപരിവേഷങ്ങളൊന്നുമില്ല. ശാന്തതയാണ് ആലുവ നസ്രത്തിലെ റസൽജോയിയുടെ മുഖമുദ്ര. വക്കീലിനെ കാണാനെത്തിയപ്പോൾ വെള്ളം കയറിയ ആലുവയിൽ ഭാര്യ അഡ്വ. മഞ്ജു ജോസഫിനും മക്കളായ ജോണ്‍, റോസ്മേരി, സാറ എന്നിവർക്കുമൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തിലായിരുന്നു. ഒരു അഭിഭാഷകനായി മാത്രം ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന ആളല്ല.. എന്നാൽ ഇതരസംസ്ഥാന ലോട്ടറിയായ സൂപ്പർലോട്ടോ നിരോധനത്തിനു പിന്നിൽ കോടതിയെ സമീപിച്ചു വിധി സന്പാദിച്ച അഭിഭാഷകനായ ഹർജിക്കാരനാണെന്ന പരിവേഷമുണ്ട്. എന്നാൽ ഇതിനെക്കാൾ ഉപരിയായി മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ഡെമോക്ലീസിന്റെ വാൾ കേരളത്തിന്റെ ശിരസിന്മേൽ പതിറ്റാണ്ടുകളായി തൂക്കിയിട്ടിരിക്കുന്ന തമിഴ്നാടിനു സുപ്രീംകോടതിയിൽ പ്രഹരം കൊടുത്ത മലയാളി എന്ന പരിവേഷമാണ് ഇപ്പോൾ പ്രസക്തം. സർക്കാരുകളും അഭിഭാഷകരും മാറി മാറി തോൽക്കുന്ന വിഷയത്തിൽ ആലുവസ്വദേശിയായ ഒരു മലയാളിയുടെ വിജയമാണ് റസൽജോയിയിലൂടെ കേരളം ദർശിക്കുന്നത്. മുല്ലപ്പെരിയാറിനെക്കുറിച്ച്…
Read Moreവിതുമ്പി കരയുന്ന മുത്തശ്ശിയും കൊച്ചുമകളും! 11 വർഷം പഴക്കമുള്ള ചിത്രത്തിന്റെ രഹസ്യമിങ്ങനെ
സ്കൂളിൽ നിന്നും സഹപാഠികൾക്കൊപ്പം വൃദ്ധസദനത്തിൽ സന്ദർശനത്തിനെത്തിയ വിദ്യാർഥിനി അവിടെ വച്ച് തന്റെ മുത്തശിയെ കാണുമ്പോൾ ഇരുവരും തമ്മിലുണ്ടായ വികാരനിർഭരമായ നിമിഷത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 2007ൽ ലോക ഫോട്ടോഗ്രഫി ദിനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫറായ കൽപിത് എസ്. ബാചെച് പകർത്തിയ ഈ ചിത്രത്തിലുണ്ടായിരുന്നത് ദമയന്തി ബെന്നും കൊച്ചുമകൾ ഭക്തിയുമായിരുന്നു. ഈ ചിത്രത്തിനെ സംബന്ധിച്ച് പ്രചരിച്ച വാർത്തകളിങ്ങനെ. മുത്തശി ബന്ധുക്കൾക്കൊപ്പം മറ്റൊരു വീട്ടിലാണെന്നായിരുന്നു മാതാപിതാക്കൾ ഭക്തിയോടു പറഞ്ഞിരുന്നത്. അങ്ങനെ തന്നെയായിരുന്നു ഭക്തിയും വിശ്വസിച്ചിരുന്നത്. വൃദ്ധസദനത്തിൽ വച്ച് കൊച്ചുമകളും മുത്തശിയും കണ്ടപ്പോൾ ഇരുവർക്കും വിതുമ്പൽ അടക്കാനായില്ല. ഈ നിമിഷമാണ് ഫോട്ടോഗ്രാഫർ പകർത്തിയത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ആരും ദമയന്തിയെ വൃദ്ധസദനത്തിൽ കൊണ്ടുവിട്ടതല്ല. അവിടേക്കു പോയത് ദമയന്തിയുടെ സ്വയം തീരുമാനമായിരുന്നു. മാത്രമല്ല ഇതിനു വിശദീകരണം നൽകി ദമയന്തി തന്നെ രംഗത്തെത്തിയിരുന്നു. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പതിനൊന്നു വർഷങ്ങൾ പഴക്കമുള്ള ചിത്രത്തിന്റെ കഥ…
Read Moreമാനുഷരെല്ലാരും ഒന്നുപോലെയുള്ള ആ മാവേലിനാട് ഇവിടെയുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളം! മലയാളി ഇത്തവണ ഓണമാഘോഷിക്കുന്നത് അതിജീവനത്തിന്റെ മധുരം നുണഞ്ഞ്
ഇത്തവണയും മലയാളികളെത്തേടി ഓണമെത്തിയിരിക്കുന്നു. കള്ളവും ചതിയും വഞ്ചനയുമില്ലാതെ മാനുഷരെല്ലാരും ഒത്തൊരുമയോടെ ജീവിച്ചിരുന്ന കാലത്തിന്റെ പ്രതിനിധിയായി മാവേലി കേരളത്തിലെ തന്റെ പ്രജകളുടെ പിന്‍ഗാമികളെ കാണാനെത്തുന്ന സമയം. ഇത്തവണയും നാളുകള്‍ക്ക് മുന്നേ തന്നെ മലയാളി ഓണമാഘോഷിക്കാന്‍ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. ഓണക്കോടിയും ഓണപ്പായസവും ഓണാഘോഷങ്ങളുമൊക്കെയായി ഈ ഓണവും പൊടിപൊടിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ആ വലിയ ദുരന്തം മലയാളികളെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും കണ്ടിട്ടില്ലാത്ത രീതിയിലുള്ള ദുരന്തമായിരുന്നു അത്. പെയ്തിറങ്ങിയ കനത്ത മഴയും നിറഞ്ഞു തൂവിയ അണക്കെട്ടുകളും പിന്നീടുണ്ടായ പ്രളയവും കേരളത്തെ കീഴ്മേല്‍ മറിച്ചു. എന്തുചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്ന ജനം പിന്നീട് ജീവനുവേണ്ടി അലറി വിളിച്ചു. അവസാനം രക്ഷയ്ക്കായി നീണ്ടുവന്ന ഓരോ കൈയ്യിലും പിടിച്ചു കയറി. ചോര നീരാക്കി ഉണ്ടാക്കിയെടുത്ത വീടും വസ്തുവകകളും എന്തിനേറെ, ഉടുതുണി മാത്രം സ്വന്തമാക്കി കരതേടി ഓടി. ഓണക്കാലമായാല്‍ ഓണക്കോടിയുടുത്ത്, പൂക്കളമിട്ട്, ഓണമുണ്ട്, ഓണക്കളികളില്‍ ഏര്‍പ്പെടുന്ന പഴയ…
Read Moreദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളുടെ പ്രളയകാല അനുഭവങ്ങളിലൂടെ… ഇവിടെ ഞങ്ങൾക്ക് സുഖമാണ്, പക്ഷേ….
ഇവിടെ ഞങ്ങൾക്ക് സുഖമാണ്, പക്ഷേ…. ഒറ്റ രാത്രി കൊണ്ട് സന്പാദ്യമെല്ലാം പുഴ ഒഴുക്കിക്കൊണ്ടു പോയവരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാകും? സഹായം എത്തിക്കാൻ താമസിച്ചുപോയതിന്റെ കുറ്റബോധത്തോടെയാണ് ഞങ്ങൾ തലയോലപ്പറന്പിലെ ദുരിതാശ്വാസ ക്യാന്പിൽ എത്തിയത്. ഏതാണ് 300 പേർ ഇവിടെയുണ്ടാകും. അന്തേവാസികളുടെ സംരക്ഷണച്ചുമതല നിർവഹിക്കാൻ പോലീസ് കാവലുണ്ടായിരുന്നു. ദേവസ്വം ബോർഡ് കോളജിന്റെ വിശാലമായ വരാന്തകളിൽ നിരത്തിയിട്ട ബെഞ്ചുകളിൽ അന്തേവാസികൾ കൂട്ടംകുടിയിരിക്കുന്നു. ഒരു ഭാഗത്ത് ഭക്ഷണപ്പുര, വലിയ വാർപ്പിൽ ചോറ് വേവുന്നു. ചെറുപ്പക്കാർ സാന്പാറിനുള്ള പച്ചക്കറി അരിയുന്നു. ഒരു പുണ്യകർമം നിർവഹിക്കുന്നതിലുള്ള സംതൃപ്തി ആ മുഖങ്ങളിലുണ്ട്. പലതരം കളികളിൽ വ്യാപൃതരായ കുട്ടിക്കൂട്ടങ്ങൾ. ഫുട്ബോൾ കളിക്കുന്ന മുതിർന്ന കുട്ടികളുടെ സംഘം. അവധിക്കാലത്ത് എൻഎസ്എസിന്റെയും മറ്റും ആഭിമുഖ്യത്തിൽ കോളജിലും സ്കൂളിലുമൊക്കെ നടത്താറുണ്ടായിരുന്ന അവധിക്കാല ക്യാന്പുകൾ ഓർമയിലെത്തി.സ്ത്രീകൾ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നു. സൗഹൃദഭാവത്തിൽ തോളിൽ കൈയിട്ട് സ്വകാര്യങ്ങൾ പറഞ്ഞ് ചിരിക്കുന്ന ചിലർ. ഉണ്ട്, അവർക്കും ഓണം…
Read Moreഒരു മഴക്കാലം ഇടുക്കിക്ക് സമ്മാനിച്ചത്; നെഞ്ച് തകരുന്ന ദൃശ്യങ്ങൾ
മഴ മാറി…വെള്ളപ്പൊക്കമില്ല, ഉരുൾപൊട്ടലില്ല, വെള്ളം കുത്തിയൊഴുകുമെന്ന ഭയമില്ല… ഒരു മഴക്കാലം ഇടുക്കിക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ദുരന്തമായിരുന്നു… നെഞ്ചു തകരുന്ന കാഴ്ചകളിലൂടെ… ഹാം റേഡിയോ ഓപ്പറേറ്ററും മാധ്യമപ്രവർത്തകനുമായ വിഷ്ണു.പി.വിശ്വനാഥ് പൈനാവിലൂടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള യാത്രയ്ക്കിടെ പകർത്തിയതാണീ ദൃശ്യങ്ങൾ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Read Moreദുരിതാശ്വാസവുമായി ഷെയർ എ ബ്ലിസ് ; കോട്ടയത്തിന്റെ മണിമുത്തുകൾ
സോനു തോമസ് മക്കളെ തണുക്കുന്നു, പുതയ്ക്കാൻ ഒരു പുതപ്പ് കൊണ്ടുവന്നു തരാമോ? രാത്രി 11.30ന് കോട്ടയം ആർപ്പൂക്കരയിലെ ദുരിതാശ്വാസ ക്യാന്പിൽ നിന്ന് ഒരു വല്യമ്മയുടെ ഫോൺവന്നപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. കൂട്ടുകാരെ വിളിച്ചു വിവരം അറിയിച്ചു. വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച പുതപ്പുകളുമായി ക്യാന്പിലേക്ക് പുറപ്പെട്ടു. പുതപ്പുകൾ വാങ്ങി അവർ അറിയിച്ച നന്ദി മാത്രം മതി ഞങ്ങൾക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരാൻ- കഴിഞ്ഞ ഏഴു ദിവസമായി കോട്ടയം ജില്ലയിലെ 27 ദുരിതാശ്വാസ ക്യാന്പുകളിൽ സാധനങ്ങൾ എത്തിച്ച ഷെയർ എ ബ്ലിസ് അംഗങ്ങളായ മനുവും നോയലും അലനും നിറഞ്ഞ ചിരിയോടെ പറഞ്ഞു. 1500-ലേറെ പേർക്ക് ഭക്ഷണം, പായ, അരി, ബിസ്കറ്റ്,വെള്ളം തുടങ്ങിയ എല്ലാ സാധനങ്ങളും ഇവർ ക്യാന്പുകളിൽ എത്തിക്കുന്നു. മൂന്നു പേരിൽ ഒതുങ്ങുന്നതല്ല ഈ സൗഹൃദ കൂട്ടായ്മ. കുടമാളൂർ -കഞ്ഞിക്കുഴി സ്വദേശികളായ പ്ലസ്ടു മുതൽ ആദ്യ വർഷ ബിരുദ-ഡിപ്ലോമ വിദ്യാർഥികളായ ചാക്കോ,…
Read More